Anup Jose

Anup Jose

Share

കഥകളും ആശയങ്ങളും നിരീക്ഷണങ്ങളും എഴുതാൻ ഇഷ്ടപ്പെടുന്ന ഒരാൾ.

നിലവിൽ ഒടിയൻ പ്രമേയമാക്കി ഒരു നോവലും, Flight Experience എന്ന പരീക്ഷണ പദ്ധതിയിലും പ്രവർത്തിക്കുന്നു.

20/07/2026

കുറച്ചു ഇൻഫ്ലുൻസർമാർ എല്ലാംകൂടി നടത്തുന്ന ഒരു തട്ടിപ്പിനെ പറ്റി yes അഭിജിത്ത് ഇട്ട ഒരു വീഡിയോ കാണുക ഉണ്ടായി.

ഇവർ എല്ലാവരും കൂടി ഒരു ഫിറ്റ്നസ് ബ്രാൻഡ് മാത്രമാണ് നല്ലത് ബാക്കിയെല്ലാം കാൻസറിന് വരെ കാരണം ആകുന്ന ഉൽപ്പന്നങ്ങൾ അടങ്ങിയതാണ് എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന വിഡിയോകൾ ആയിരുന്നു അതിൽ മുഴുവൻ.

എന്നാൽ അതിന്റെ കമന്റ്‌ ബോക്സ്‌ നോക്കിയപ്പോ എന്തോ പോലെ ആയിപ്പോയി, അതിൽ ഭൂരിപക്ഷം ആളുകളും കമന്റ്‌ ഇടുന്നത്, ഒരു ബ്രാൻന്റും ഇന്ത്യയിൽ ഉൽപാധിപ്പിക്കുന്ന ഒന്നിനെയും വാങ്ങിക്കരുത്, അൽപ്പം വില കൂടിയാലും വേണ്ടിയില്ല വിദേശത്തു നിന്നുള്ളത് വരുത്തുക, അവിടെ നിയമങ്ങൾ കർശനമാണ്,

അതുകൊണ്ട് മികച്ച ക്വാളിറ്റി ഉണ്ടാവും ഏത് ബ്രാൻഡ് ആണെങ്കിലും എന്നൊക്കെ ഉള്ളതാണ് അവയെല്ലാം തന്നെ.

ഗൾഫിൽ ഉള്ളവരും പലപ്പോഴും പറയുന്നത് കേൾക്കാം ഇവിടെ ഉള്ള ഷവർമ, ബ്രോസ്റ്റഡ് ചിക്കൻ, എന്തിനേറെ കോള പോലും അവിടെ ലഭിക്കുന്നതിൽ നിന്ന് ഏറെ വ്യത്യാസം ഉണ്ടെന്ന്.

ഇനി മൂന്നാറിലെ ഒക്കെ തേയില ഫാക്ടറി സന്ദർശിച്ചാൽ, അവർ പറയുന്നത് കേൾക്കാം അവിടെ നിർമ്മിക്കുന്ന ഫസ്റ്റ് ക്വാളിറ്റി തേയില ഒക്കെ വിദേശത്തേക്ക് കയറ്റി അയക്കുകയാണ്, നമ്മൾക്ക് ഇവിടെ ഉപയോഗിക്കാൻ ലഭിക്കുന്നത് തേർഡ് ക്വാളിറ്റി ആണെന്നൊക്കെ.

ഇതുപോലെ തന്നെ അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷം തളിച്ച പച്ചക്കറികളെ പറ്റിയുള്ള കഥകൾ,

ഇവിടെ ആകെ നമ്മൾ കാണുന്നത് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ മാത്രം ഉണർന്നു എഴുന്നേൽക്കുന്ന ഭക്ഷ്യസുരക്ഷാ വകുപ്പും, കുറച്ചു ഹോട്ടലുകളിൽ നടത്തുന്ന റൈഡ്കളും മാത്രമാണ്.

നമ്മൾ ഇത്രയും ഒക്കെ പുരോഗമിച്ചിട്ടും സോഷ്യൽ മീഡിയ ഒക്കെ പ്രചാരം നേടിയിട്ടും ഈ ഒരു കാര്യത്തെ പറ്റി വേണ്ട വിധത്തിൽ ചർച്ചകൾ ഉണ്ടാവുന്നില്ല.

ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഇങ്ങനെ ആണെന്ന് സ്ഥാപിക്കാൻ തെളിവുകൾ ഒന്നും എന്റെ പക്കൽ ഇല്ല, പക്ഷേ ഇതിനൊക്കെ കുറച്ചു കൂടി സുതാര്യതയും വിശ്വസ്ഥതയും ഉറപ്പ് വരുത്താൻ നമ്മളെ ഭരിക്കുന്ന സർക്കാരുകൾ ശുഷ്‌കാന്തി കാണിക്കുന്നില്ല എന്ന് തോന്നുന്നു.

നാട്ടിൽ നിന്ന് വിദേശത്തേക്ക് ആളുകൾ കൂട്ടത്തോടെ ചേക്കേറാൻ ഇതും ഒരു കാരണമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഈ ഒരു വിഷയത്തിൽ നടപടികൾ ഉണ്ടാകുന്നതും, പരിശോധനാ ഫലങ്ങളും, ഗുണനിലവാരവും എല്ലാം പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യമായി ലഭിക്കുന്ന ഒരു സംവിധാനം വേണം.

യഥാർത്ഥത്തിൽ പ്രശ്നം ഉണ്ടോ ഇല്ലയോ എന്നതിനേക്കാൾ വലിയ പ്രശ്നം, ആളുകൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ്.

വിശ്വാസം നഷ്ടപ്പെടുമ്പോൾ, ആളുകൾ ഉൽപ്പന്നം മാത്രമല്ല... രാജ്യം വരെ മാറ്റാൻ തയ്യാറാകും.

14/07/2026

കുറച്ചു നാളുകൾക്ക് മുൻപ് ഫെഡറൽ ബാങ്ക് ആയിട്ട് ബന്ധപ്പെട്ട ഒരു പ്രശ്നം ഇവിടെ പങ്ക് വച്ചിരുന്നു, അതിനൊരു പരിഹാരം ഉണ്ടായിട്ടുണ്ട്.

പ്രശ്നം UPI പേയ്‌മെന്റ് ചെയ്യാൻ ഉപയോഗിക്കുന്ന കറന്റ്‌ അക്കൗണ്ടിൽ ഓരോ പേയ്‌മെന്റ് കഴിയുമ്പോഴും ബാലൻസ് എത്ര ഉണ്ടെന്ന് അവർ പറയുന്നില്ല,

അതുപോലെ മിനിമം ബാലൻസ് 5000 ത്തിൽ താഴെ പോയാലും നമ്മൾ അറിയില്ല, എന്നിട്ട് തുടർച്ചയായി ഫൈൻ നൽകേണ്ടി വരുന്നു.

ഫൈൻ കുറെ ആയപ്പോൾ അവർക്ക് മെയിൽ വഴി കംപ്ലയിന്റ് നൽകിയെങ്കിലും തൃപ്തികരമായ നടപടി ഉണ്ടാവാതെ വന്നതിനാൽ ഒരു പോസ്റ്റ്‌ എഴുതി ഇവിടെ പങ്ക് വച്ചു.

സമാന രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ കൂടി പങ്ക് ചേർന്നത്തോടെ ആ പോസ്റ്റ്‌ വൈറൽ ആകുകയും ഒടുവിൽ ഫെഡറൽ ബാങ്ക് മേലധികാരികളുടെ ശ്രദ്ധയിൽ പെടുകയും ഉണ്ടായി.

അതിനെ തുടർന്ന്, ഇപ്പോൾ ഓരോ transaction നടക്കുമ്പോഴും വരുന്ന മെസ്സേജിൽ available balance കൂടി കാണിക്കാൻ തുടങ്ങി. അതുപോലെ alert അടിക്കാൻ ഒരു തുക സെറ്റ് ചെയ്തു വച്ചാൽ, ബാലൻസ് അതിലും കുറവ് വന്നിട്ടുണ്ടെങ്കിലും മെസ്സേജ് വരുന്നതാണ്.

ഇതിനാൽ മിനിമം ബാലൻസ് ഇല്ലാതെ ഫൈൻ അടിക്കുന്ന രീതി ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ ഒഴിവാക്കാൻ കഴിയുന്നുണ്ട്.

മറ്റെല്ലാ സൗകര്യങ്ങൾ കൊണ്ടും ഇഷ്ടപ്പെടുന്ന ബാങ്ക് ആയിരുന്നു, ഈ ഒരൊറ്റ കാര്യത്തിൽ സഹി കെട്ടപ്പോൾ പ്രതികരിക്കേണ്ടി വന്നു, ഇപ്പോൾ അതിനും പരിഹാരം ഉണ്ടായിരിക്കുകയാണ്.

അന്ന് ഈ പോസ്റ്റ്‌ ഷെയർ ചെയ്ത, കമന്റ്‌ ചെയ്ത എല്ലാവരുടെയും വിജയമാണ് ഇത്, അതോടൊപ്പം കുറ്റങ്ങൾ മാത്രം പറഞ്ഞാൽ പോരല്ലോ, നല്ലത് കാണുമ്പോഴും പറയണമല്ലോ, അതിനാൽ ഈ സന്തോഷ വാർത്തയും ഇവിടെ പങ്ക് വയ്ക്കുന്നു.

Anup Jose

Want your public figure to be the top-listed Public Figure in Edapally?
Click here to claim your Sponsored Listing.

Category

Address


34/1000, N.H 47
Edapally
682024