Malabar Riders
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malabar Riders, Bus Line, kannur, Kannur.
28/09/2025
...
മത്സരങ്ങൾ അവസാനിക്കുന്നില്ല... 🤩🤩🤩
ഇനി നമ്മുക്ക് ഒരേ കുടുംബക്കാരെ ഒരുമിച്ചു പടം പിടിച്ചാലോ... ഇരു സംഗമങ്ങളെ പല ആങ്കിളുകളിൽ പകർത്താം... അതെ ഒരേ മാനേജ്മെന്റിന് കീഴിലുള്ള രണ്ടു ബസ്സുകളുടെ ഫോട്ടോ ഒറ്റ ഫ്രെയിമിൽ പകർത്തു... മികച്ച ഫോട്ടോകൾ പകർത്തുന്നവർക്ക് വിജയികളാവാം... റോഡിൽ ഓടുന്നതും, പല പൊസിഷനിൽ നിർത്തിയിട്ടതും ആയ സ്റ്റേജ് കാര്യേജ് ബസ്സുകളുടെ 'ഡബിൾ ഇമ്പാക്ട് ' ആയികോട്ടെ ഇനി നമ്മുടെ ക്യാമറ കണ്ണുകളിൽ... മത്സരാർഥികൾക്ക് എത്ര ഫോട്ടോ വരെയും പോസ്റ്റ് ചെയ്യാം എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട് കേട്ടോ..
അപ്പൊ എങ്ങനെ തുടങ്ങുവല്ലേ... മത്സര നിബന്ധനകൾ തീർച്ചയായും വായിക്കണേ...
🔴👇നിബന്ധനകൾ👇🔴
1. മത്സരത്തിൽ പങ്കെടുക്കുന്നവർ എന്ന ടാഗിൽ ആയിരിക്കണം ഫോട്ടോകൾ പോസ്റ്റ് ചെയ്യേണ്ടത്.. ടാഗ് മാറാതെ മറക്കാതെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കുക... അല്ലാത്തവ മത്സരത്തിൽ പരിഗണിക്കുകയില്ല...
2. ചിത്രത്തിൽ ഒരേ മാനേജ്മെന്റിന് കീഴിലുള്ള രണ്ടു ബസ്സിന്റെ ഫോട്ടോ മാത്രമേ ഉണ്ടാവാൻ പാടുള്ളു.. രണ്ടിൽ കൂടുതൽ ഉള്ളവ പരിഗണിക്കില്ല..
3.മത്സരത്തിൽ ടൂറിസ്റ്റ് ബസ്സുകൾ, KSRTC പോലുള്ള സ്റ്റേറ്റ് വാഹനങ്ങൾ പരിഗണിക്കുകയില്ല.. പ്രൈവറ്റ് ബസ്സുകൾ (SC) മാത്രമേ പരിഗണിക്കുകയുള്ളു...
4. കളർകോഡിന് ശേഷമുള്ള ഫോട്ടോകൾ മാത്രമേ മത്സരത്തിൽ പരിഗണിക്കുകയുള്ളു...
5. വേറെ വേറെ പേരിലുള്ള ഒരേ മാനേജ്മെന്റിൽ ഉള്ള ബസ്സുകൾ പരിഗണിക്കും...എന്നാൽ ഒരേ പേരുള്ള വേറെ വേറെ മാനേജ്മെന്റിൽ ഉള്ള ബസ്സുകൾ പരിഗണിക്കില്ല..
6. ഓടുന്നതോ നിർത്തിയിട്ടതോ ആയ ഏത് പൊസിഷനിൽ ഉള്ള ഫോട്ടോയും പോസ്റ്റ് ചെയ്യാം
7. മത്സരാർത്തികൾക്ക് ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിന് എണ്ണത്തിൽ പരിധിയില്ല..
8.സ്വന്തം ഫോട്ടോകൾ മാത്രം പോസ്റ്റ് ചെയ്യുക..മുന്നേ ഒരിക്കൽ പോസ്റ്റ് ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്യാൻ പാടുള്ളതല്ല.
9. ഒക്ടോബർ 1 മുതൽ നവംബർ 5 വരെയാണ് മത്സര കാലാവധി..ശേഷം വരുന്ന ഫോട്ടോകൾ പരിഗണിക്കില്ല...
10. ഫോട്ടോയെടുക്കുമ്പോൾ സ്വന്തം സുരക്ഷിതത്വം ഉറപ്പ് വരുത്തുക...
അപ്പൊ എങ്ങനെ ഇറങ്ങുവല്ലേ... 🔥
Keep support🥰👍
23/09/2025
🤩🤩
ബസ്സുകളുടെ മനോഹരമായ പിന്നഴകുകൾ പകർത്താൻ നമ്മൾ നടത്തിയ കോൺടെസ്റ്റിന്റെ മത്സരഫലം ഇതാ..🥰
മികച്ച പങ്കാളിത്തത്തോടെ 150 ഓളം ഫോട്ടോകൾ മത്സരത്തിൽ പങ്കെടുത്തു.. 😍 എല്ലാം മികച്ചത് തന്നെ.. എങ്കിലും വിജയികളെ കണ്ടെത്തിയില്ലേ പറ്റുള്ളൂ അല്ലെ...അപ്പൊ ഇവരാണ് വിജയികൾ..👇
1st = Rajeesh Kappoth
2nd = Krishnaraj Cherakkara
3rd = Nivedh K
Inducement prize =
Shibin Koroth
Siva Narayan Kannaki
വിജയികൾക്ക് അഭിനന്ദനങ്ങൾ...🎉🎊
മത്സരത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദി 🥰
Keep your support 👍🏻
admins panel
30/08/2025
ആർപ്പോ... ഇർറോ...
അപ്പോൾ നാളെയാണ് നമ്മുടെ മീറ്റ്..എല്ലാവരും റെഡി അല്ലെ മലബാർ റൈഡേഴ്‌സ് മീറ്റ് ഇതുവരെ പങ്കെടുക്കാൻ പറ്റാത്ത എല്ലാ കൂട്ടുകാരും തീർച്ചയായും ഈ ഓണം മീറ്റ് ആദ്യ മീറ്റാക്കി മാറ്റാൻ ശ്രമിക്കുമല്ലോ.. എനിക്ക് വരാൻ പറ്റുമോ, എനിക്ക് ആരെയും അറിയില്ല, ഇതുവരെ വന്നിട്ടില്ല എന്ന ചിന്തയൊക്കെ മാറ്റി വച്ചോളു..ഇത് നമ്മുടെ ഒത്തുകൂടലാണ്..
എന്നാ വിട്ടൂടെ...🚌🚌 മലനിരകളുടെയും പച്ചപ്പിന്റെയും ഭംഗി തുളുമ്പുന്ന വയനാടൻ മണ്ണിലേക്ക്...
നാളെ (ഞായറാഴ്ച 31/08/2025)ന് കൃത്യം 07 30 ന് കണ്ണൂർ താവക്കര ബസ് സ്റ്റാൻഡിൽ നിന്നും നമ്മുടെ മീറ്റ് ബസ് പുറപ്പെടുന്നതായിരിക്കും..
പോകുന്ന വഴി ( കണ്ണൂർ താവക്കര ബസ്സ്റ്റാന്റ് - കൂത്തുപറമ്പ് - നെടുംപൊയിൽ- മാനന്തവാടി - കൽപ്പറ്റ )
കൂടുതൽ വിവരങ്ങൾക്ക് ആയി ബന്ധപ്പെടേണ്ട നമ്പർ..
കണ്ണൂർ 👇
1) Jomy George Vadakkumkara - 9074310161
2) Sidharth Tk - 9567495227
കൂത്തുപറമ്പ് 👇
1) Prajin Alachery - 9605140097
2) Suleesh Nelliatan Thillenkery - 9061044400
മാനന്തവാടി 👇
1) Febin Sunny - 8281723078
2) Sachin Sachi - 6282686283
Click here to claim your Sponsored Listing.
Category
Website
Address
Kannur
Kannur
670001