ISRA
ഇസ്റ വിദ്യാർഥികളുടെ സാമൂഹിക ഇടം
പ്ലസ്ടു പരീക്ഷ എഴുതിയ, രണ്ടു വർഷം കിതാബോതിയ വിദ്യാർഥികൾക്ക് തുടർ പഠനത്തിന് അവസരം.
കൂടുതൽ വിവരങ്ങൾക്ക് : https://wa.me/919562020700
16/04/2023
എന്റെ പേര് ശുക്കൂർ. വക്കീലും ഡോക്ടറൊന്നുമല്ല ട്ടോ, ഒരു സാധാരണക്കാരൻ. ബാപ്പ മരിക്കുമ്പോൾ ഞാനും ഒരു സഹോദരനും മൂന്നു സഹോദരിമാരും ആണ് ഉണ്ടായിരുന്നത്. സ്വത്ത് ഓഹരി വെച്ചപ്പോൾ ഏഴായി വിഭജിച്ചു. മൂന്ന് സഹോദരിമാർക്കും ഓരോ ഓഹരി. ഞങ്ങൾ രണ്ടാണുങ്ങൾക്ക് ഈരണ്ട് ഓഹരി.
അതിനൊരു ന്യായം ഉണ്ടായിരുന്നു : അവരുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾക്കായിരുന്നു. അവർക്കു മാന്യമായ ജീവിതവും വിദ്യാഭ്യാസവും മറ്റും നൽകുന്നതിനു ആവശ്യമായ എല്ലാ സാമ്പത്തിക ബാധ്യതയും ഞങ്ങൾ രണ്ടു പേർക്കായിരുന്നു. സഹോദരിമാർക്കാണെങ്കിലോ, അവരുടെ സ്വന്തം കാര്യത്തിന് പോലും സ്വന്തം ധനം ചെലവഴിക്കാൻ ബാധ്യതയില്ല! എല്ലാം ഞങ്ങളുടെ ചുമലിൽ. ഞങ്ങളുടെ കുടുംബത്തിന്റെ അത്തരം ബാധ്യതകളെല്ലാം ഞങ്ങളുടെ മാത്രം ചുമതലയായി നിൽക്കുമ്പോഴായിരുന്നു ഈ അധിക ഉത്തരവാദിത്തം. അതിനാൽ അവർക്ക് കൊടുത്തതിന്റെ ഇരട്ടി ഞങ്ങൾക്ക് തന്നതിൽ അവർക്കോ ഞങ്ങൾക്കോ അന്ന് അതിൽ ഒരു അസംഗത്യവും തോന്നിയില്ല.
എന്നാൽ ഇത്തിരി മോഡേണായ ഞാൻ എൻ്റെ ഇഷ്ടത്തിനും താൽപര്യങ്ങൾക്കുമൊത്തു ജീവിതം മുന്നോട്ടു കൊണ്ടു പോയപ്പോൾ മതം എനിക്കൊരു വിലങ്ങ് തടിയായി തോന്നി. അതിനാൽ സഹോദരിമാരെ സംരക്ഷിക്കുന്നതിനു പകരം ഞാനവരെ ചവിട്ടി പുറത്താക്കി. നയാ പൈസയുടെ ഉപകാരം ഞാൻ ചെയ്യാറില്ല. എന്റെ സ്വത്ത്, എന്റെ ഇഷ്ടം : അവരെ നോക്കേണ്ട ഒരു ധാർമിക ബാധ്യതയും എനിക്കില്ല എന്നാണ് ഞാൻ ഇക്കാലമത്രയും ചിന്തിച്ചത്. അവർ എവിടെയെങ്കിലും തെണ്ടിത്തിരിഞ്ഞു ജീവിച്ചു കൊള്ളട്ടെ. ഇസ്‌ലാമിക നിയമം അനുസരിച്ച് അവർക്കത് ചോദ്യം ചെയ്യാനുള്ള ധാർമികമായ അവകാശം ഉണ്ടായിരുന്നു. പക്ഷേ ഒരു മതത്തിന്റെ നിയമവും അനുസരിക്കാൻ കൂട്ടാക്കാത്ത ഞാനതിനു പുല്ലുവില കൽപ്പിച്ചില്ല.
എൻ്റെ സഹോദരനാകട്ടെ, അയാൾക്ക് പൈതൃകമായി കിട്ടിയ ഇരട്ടി ഓഹരിയുടെ ഉത്തരവാദിത്വം സഹോദരിമാരുടെ സംരക്ഷണം കൂടിയാണെന്ന് ചിന്തിച്ച് അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തിരുന്നു. അയാളാണ് അവർക്ക് മാന്യമായ ജീവിത സാഹചര്യങ്ങളും വിദ്യാഭ്യാസവും നൽകുകയും ഒത്ത ഇണകളെ കണ്ടെത്തി വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തത്. ആ പഴഞ്ചനോട് എനിക്ക് എന്നും പുച്ഛമാണ് തോന്നിയത്.
എനിക്കും മൂന്നു പെൺമക്കൾ പിറന്നു. പ്രകൃതിയുടെ വരദാനങ്ങൾ! മതമോ ധാർമികതയോ അതിർവരമ്പ് വരച്ചിട്ടില്ലാതിരുന്നതിനാൽ എനിക്ക് സമ്പാദ്യങ്ങൾക്കും ഒരു കുറവുമില്ല. ഈ സമ്പാദ്യങ്ങൾക്കെല്ലാം അവകാശി ആരായിരിക്കും? മതം എന്ന പഴയ ചട്ടക്കൂടിൽ നിന്ന് ചിന്തിച്ചാൽ എനിക്കെന്തെങ്കിലും പറ്റിയാൽ എൻ്റെ മക്കളുടെ സംരക്ഷണ ഉത്തരവാദിത്വം നിർവഹിക്കേണ്ടത് എൻ്റെ സഹോദരൻ ആണല്ലോ. അയാൾക്ക് കൂടി ഒരു ഓഹരി കൊടുക്കേണ്ടി വരും. കാര്യം ശരി തന്നെ, മക്കളുടെ സംരക്ഷണത്തിനു ഞാൻ കൊടുക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി സാമ്പത്തിക ബാധ്യത അയാൾക്ക് വന്നേക്കാം. എന്നാലും ഇക്കാലമത്രയും ഒരു മതത്തിന്റെയും നിയമങ്ങൾ പാലിക്കാത്ത ഞാൻ എന്തിനതിനു നിൽക്കണം?! ഞാൻ മരിച്ചു മണ്ണടിഞ്ഞാലും, മരിച്ചു പോകുമ്പോൾ ഒരു നയാ പൈസ പോലും കൊണ്ടു പോകാൻ എനിക്ക് പറ്റിയില്ലെങ്കിലും ചില്ലിക്കാശു പോലും എന്റെ സഹോദരനു കൊടുക്കാൻ എനിക്ക് മനസ്സില്ല! വെറുതെ അത്തരം സെന്റിമെന്റ്സൊക്കെ പറഞ്ഞു എന്റെയടുത്തേക്ക് ആരും വരണ്ട.
മതത്തിന്റെ നിയമങ്ങൾ പാലിക്കുകയാണെങ്കിൽ തന്നെ എന്റെ സ്വത്ത് പൂർണമായി എന്റെ മക്കൾക്ക് മാത്രം കിട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ടെങ്കിൽ ഇപ്പോൾ തന്നെ അവരുടെ പേരിൽ എഴുതി വെച്ചാൽ മതിയെന്നെനിക്കറിയാം. പക്ഷെ, എനിക്കൊരു പേടി : പണ്ട് എൻ്റെ സഹോദരിമാരെ ഞാൻ ചവിട്ടി പുറത്താക്കിയത് പോലെ എന്റെ മക്കൾ എന്നെയും ചവിട്ടി പുറത്താക്കുമോ എന്ന്. അല്ലെങ്കിലും എന്തു ധാർമിക മൂല്യങ്ങൾ പാലിക്കണം എന്നാണ് ഞാനവരോട് ഉപദേശിക്കുക? വയസ്സു ചെന്ന എന്നെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് കൂടിയുണ്ടെന്നു ഞാൻ എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുക? ഓരോന്നോർത്ത് വിഷാദരോഗത്തിന് അടിപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.
എന്തുകൊണ്ടോ മതവിശ്വാസികളെ ദ്രോഹിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നത് എനിക്ക് പണ്ടേ ഇഷ്ടമുള്ള കാര്യമാണ്. തൽക്കാലം ഇപ്പോഴത്തെയും എൻ്റെ വിഷമങ്ങൾ മറച്ചുവെക്കാൻ മതവിശ്വാസികളുടെ തലയിൽ കയറിക്കൊത്താം. കാര്യങ്ങളെക്കുറിച്ച് മുൻധാരണയില്ലാത്ത കുറെ പേരെയെങ്കിലും വഴിതെറ്റിക്കാം. ആർക്കും അത് മനസ്സിലാക്കാതിരിക്കാൻ നാല് ഡയലോഗ് തട്ടി വിട്ടാൽ മതിയല്ലോ! പറ്റുമെങ്കിൽ നിങ്ങളും ഇത് ഷെയർ ചെയ്യണേ.
നിങ്ങളുടെ സ്വന്തം ശുക്കൂർ!
---
I am not responsible if this letter is in any way resembled to anything you have read before 😏
- Muhammad Sajeer Bukhari
01/03/2023
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന് വേണ്ടി ആയിരങ്ങൾ ചിലവഴിച്ച് കോഴ്സിനു ചേരുന്നവരില്ലേ, മൂന്നു ഭാഷകൾ ചിലവില്ലാതെ എഴുതാനും വായിക്കാനും പഠിക്കാം.
ഇതര മതങ്ങളെയും മതരഹിത ആശയങ്ങളെയും കുറിച്ചു പഠിക്കാം. ആഴത്തിൽ വിശ്വാസ ശാസ്ത്രം അഭ്യസിക്കാം. ഇസ്‌ലാം വിമർശനങ്ങളുടെ പ്രാക്ടിക്കൽ പ്രതിരോധം പരിശീലിക്കാം.
അഖീദ പഠനത്തിനു പ്രാമുഖ്യം നൽകുന്ന *ഒറ്റ വർഷ ബിരുദ കോഴ്സ്!*
*രണ്ടാം ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു*
കോഴ്സ് ഫോർമാറ്റ്
ഡ്യൂറേഷൻ : ഒരു വർഷം
സംവിധാനം : ആകെ 206 പ്രവൃത്തി ദിവസങ്ങൾ
> 176 ദിവസങ്ങൾ ഓൺലൈൻ ക്ലാസുകൾ
> പ്രതിവാരം 4 ക്ലാസുകൾ
> ഒരു ക്ലാസ് 01: 30 മണിക്കൂർ
> പ്രതിമാസം ത്രിദിന മുഴു സമയ കാമ്പുകൾ
പ്രധാന പാഠ്യമേഖലകൾ :
1. ദൈവാസ്തിക്യം : ആധുനികവും പൗരാണികവുമായ വ്യത്യസ്ത ഫിലോ സഫികൽ നിലപാടുകളുടെ വെളിച്ചത്തിൽ
2. തിരുനബി ﷺ യുടെ വ്യക്തിത്വം, പ്രവാചകത്വം : തെളിവുകൾ, വിമർശനങ്ങൾക്ക് മറുപടികൾ
3. വിശുദ്ധ ഖുർആനിന്റെ അമാനുഷികത: പരമ്പരാഗതവും ആധുനികവുമായ വിജ്ഞാനീയങ്ങളുടെ സംയോജനം
4. വ്യത്യസ്ത മതങ്ങൾ, ഇസങ്ങൾ
5. നാസ്തികത, യുക്തിവാദം
6. വിവിധ തരം ലോജികൽ ഫാലസികൾ
7. ഹീബ്രു, ഗ്രീക്ക്, സംസ്കൃതം ഭാഷാപഠനം
8. ഇൽമുൽ കലാമിലെ തിരഞ്ഞെടുക്കപ്പെട്ട കിതാബുകളുടെ ദർസുകൾ
9. അവാഇലു സ്സുമ്പുലിയ്യ
10. അവാഇലുൽ അജ്ലൂനിയ്യ
ഇസ്‌ലാമിക് സയൻസസ് & റിസർച്ച് അക്കഡമിയാണ് കോഴ്സ് നടപ്പിലാക്കുന്നത്. കണ്ണൂർ ജില്ലയിലെ ആറളമാണ് സ്ഥലം. വിവിധ തുറകളിൽ പ്രശസ്തരായ പണ്ഡിതൻമാരുടെയും പ്രൊഫസർമാരുടെയും സ്ഥിരമായ ഗസ്റ്റ് ലക്ചറിംഗ് സേവനം ഉറപ്പു വരുത്തും.
മുഖ്തസ്വർ കോഴ്സോ തതുല്യമായ മത വിദ്യാഭ്യാസമോ ഉളള, ഇംഗ്ലീഷ് ഭാഷ സ്വന്തമായി വായിക്കാനും മനസ്സിലാക്കാനും കഴിവുള്ളവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്കാണ് അവസരം. അപേക്ഷകർ എഴുത്ത്, പ്രസംഗം മേഖലകളിൽ ഏതെങ്കിലും ഒന്നിലെങ്കിലും കഴിവു തെളിയിച്ചവരാകണം.
ഇന്റർവ്യൂ വിജയിക്കുന്നവരിൽ നിന്ന് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് പ്രവേശനം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും സ്ഥാനനാമവും നൽകും. തീസീസുകൾ പൊതുസമൂഹത്തിനു ലഭ്യമാക്കും.
സോഷ്യൽ മീഡിയയിലൂടെ വിശുദ്ധ ഇസ്‌ലാമിനെതിരെ നിരീശ്വരവാദികളും അല്ലാത്തവരും ഉന്നയിക്കുന്ന ആക്ഷേപങ്ങളെ വൈജ്ഞാനികമായി പ്രതിരോധിക്കാൻ സജ്ജമാക്കുക, ആരോപണങ്ങൾക്കുള്ള മറുപടികൾ ഏകോപിപ്പിക്കുക, മതവിദ്യാർഥികളിൽ ഗവേഷണ തത്പരത വളർത്തുക, വിവിധ വേദഗ്രന്ഥങ്ങളുടെ ഭാഷകൾ അഭ്യസിപ്പിക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങളാണ് കോഴ്സിനുള്ളത്.
താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/Jp4t4gXcSwO5TQg19pDwDB
#ഹോമോസെക്ഷ്വാലിറ്റി :
#പ്രകൃതിയോ_വികൃതിയോ?
എന്ന വിഷയത്തിൽ ഗഹനവും ഗംഭീരവുമായ ഒരു വെബ്നാർ ഇന്നു നടന്നു, അൽ ഹംദുലില്ലാഹ്! ഇന്റർ ഫെയ്ത് ഡയലോഗ് ഫോറത്തിന്റെ ബാനറിലാണ് ചർച്ച സംഘടിപ്പിച്ചത്. ഇസ്റയിൽ ഇത്തവണ ബിരുദ ധാരികളായ യുവ പണ്ഡിതർക്കായി ആരംഭിച്ച റിഫ്രഷർ കോഴ്സിൽ അംഗമായവരുടെ കൂട്ടായ്മയാണ് ഇന്റർ ഫെയ്ത് ഡയലോഗ് ഫോറം. ചർച്ചയുടെ ഭാഗമായി നടത്തിയ പഠനങ്ങളുടെ ഫലം ഉടനെ പൊതു സമൂഹത്തിനു ലഭ്യമാക്കും, ഇൻശാ അല്ലാഹ്.
Click here to claim your Sponsored Listing.
Category
Contact the school
Telephone
Website
Address
Kannur
670704
Opening Hours
| Monday | 7am - 5pm |
| Tuesday | 7am - 5pm |
| Wednesday | 7am - 5pm |
| Thursday | 7am - 5pm |
| Saturday | 7am - 5pm |
| Sunday | 7am - 5pm |