Pathayam

Pathayam

Share

reading book..eating book

Photos 19/11/2013

കോലത്ത് നാടിന്റെ ഭൂതം ,ഭാവി ,വർത്തമാനങ്ങൾ ..
കോലത്ത് നാട്ടിലൂടെ
പി പി ശശീന്ദ്രൻ
1980 കളുടെ മദ്ധ്യം തൊട്ടു ആ കാലത്തുനിന്നും കാലവും കോലവും ഏറെ മാറിയ അതി വേഗതയുടെ 2013 വരെ
ഉത്തര മലബാറിന്റെ ആഹ്ലാടാങ്ങളെയും അഭിമാനങ്ങളെയും ,സങ്കടങ്ങളെയും ,ദുരന്തങ്ങളെയും ,പതനങ്ങളെയും ,ഉയര്ച്ചകളെയും
കണ്ണ് തെറ്റാതെ നൊക്കിയിരിന ,അതിലോക്കെയും കൃത്യമായ ഇടപെട്ട ഒരു മലബാരുകാരൻ പത്ര പ്രവർത്തകൻ ivide ഉണ്ടായിരിന്നു .
അദ്ധേഹത്തിന്റെ പേരാകുന്നു പി പി ശശീന്ദ്രൻ . അദ്ദേഹം എല്ലാ ആഴ്ചയും മാതൃഭൂമി യിലൂടെ കോലത്ത് നാട്ടിലൂടെ എന്നാ പംക്തിയി ലൂടെ
നാടിന്റെ ചലനങ്ങളെ അറിയികെണ്ടാവരെയൊക്കെ അറിയിച്ചു -അതിൽ അധികാരികൾക്ക് ,രാഷ്ട്രീയ കാർക്ക്‌,ഉധ്യോഗസ്തർക്ക്‌,ജനങ്ങൾക്ക്‌
കൊള്ളാന് ഉള്ളതും ,തള്ളാൻ ആകാത്തതും അനെകമായിരിന്നു
ആ കുറിപ്പിൽ നാട്ടിലെ ആചാരങ്ങളും ,അനാചാരങ്ങളും കടന്നു വന്നു . നാടിന്റെ ഹൃദയവും ,ചിന്തയും അതിൽ തുടിച്ചു .അവ ചിലത് പരിഹാസ മയിരിന്നു
ചിലത് നിര്ദേശങ്ങളും ,ചിലത് അന്ഗീകരങ്ങളും അവയിലെ ശ്രേദ്ധേയമായ കുറിപ്പുകൾ കോലത്ത് നാട്ടിലൂടെ എന്നാ പേരില് പുസ്തകമായിരിക്കുന്നു.
ഇവ രാഷ്ട്രീയകര്ക്കും ,വിദ്യ ര്തികല്ക്കും ,ചരിത്ര പടിതാകൾക്കും മാത്രമല്ല നാടിനെ അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാള്ക്കും അവരുടെ വായനയിൽ
ഉള്പെട് തെണ്ടുന്ന ഒരു ഗ്രന്ഥമാണ് .
ഒരു നാട് അതിന്റെ ഇരുപത്തിയഞ്ച് വര്ഷത്തെ കാലം എങ്ങനെ യൊക്കെ അതിജീവിച്ചു എന്ന് ഈ പുസ്തകം നമ്മളോട് പറയുന്നു...

sureshkumar v

Photos 15/11/2013

യാത്ര

തെയ്യ പ്രപഞ്ചം ഉണരുന്നു

അന്തരീക്ഷത്തിൽ മഴയുടെ മേളനം അവസാനിച്ചിട്ടില്ല. ഉയർന്നു വരുന്ന ചെണ്ട മേളം പോലെ വൈകുന്നേരങ്ങളിൽ ഇടി മുഴങ്ങുന്നുണ്ട്. കതിനയ്ക്ക് തിരി കൊളുത്തിയ പോലെ മിന്നലുകളും.പ്രകൃതി തെയ്യം പോലെ ശാന്തവും രൗദ്രവുമായ ഭാവങ്ങൾ മുഖതെഴുതുന്ന സന്ധ്യകൾ. വടക്കേ മലബാറിൽ തുലാം പത്തു ആരംഭിച്ചിരുന്നു. മലബാറിലെ കാവായ കാവുകളെല്ലാം തങ്ങളുടെ ആരാധന മൂർത്തികളെ ഉത്സവത്തിൽ ആറടിക്കുവാനും പൈതങ്ങളെ അനുഗ്രഹിക്കുവാനുമായി തുറക്കുന്ന ദിവസം.ഇനി ആറുമാസക്കാലം കണ്ണൂരിലും കാസരഗോടിലും ദൈവങ്ങളും മനുഷ്യരും മുഖാമുഖം നിൽക്കും.

ദൈവങ്ങള മനുഷ്യരുടെ സങ്കടങ്ങൾ, ആവലാതികൾ, രോഗങ്ങൾ എല്ലാറ്റിനും തലയില കൈവച്ചു മഞ്ഞൾ പൊടിയും നല്കി പരിഹാരങ്ങൾ കണ്ടെത്തും. ചതിക്കപ്പെട്ടവനെയും, പരിഹസിക്കപ്പെട്ടവനെയം കൂട്ടത്തിൽ നിന്ന് പുറതാക്കിയവനെയും ജാതിയും പദവിയും നോക്കാതെ തന്റെ നെഞ്ജോടെ ചേർത്ത് പിടിക്കും.
തെയ്യത്തിനു കാര്യം ബോധ്യപെട്ടാൽ അപ്പോൾ തന്നെ കുറ്റവാളിയുടെ കാര്യത്തിൽ ഒരു തീരുമാനം കൈക്കൊള്ളും. ചതിയിലൂടെ നേടിയതൊക്കെയും ആ കുടുംബതിനെയും അവരുടെ പിന്തലമുരയെയും മാരകമായി വേദനിപ്പിക്കും.അവസാന തരിപോലും രോഗടുരിതത്തിൽ വളയും. അവസാനം എവിടെയോ കിടക്കുന്ന മറ്റൊരു തലമുറയിലെ ഒരു കണ്ണി തെയ്യത്തിന്റെ കാൽക്കൽ വീണു എല്ലാം ഏറ്റുപറയും.

അതെ, തെയ്യങ്ങൾ ഒക്കെയും സമൂഹത്തില നിന്നെ ചതിച്ചു പുറതാക്കിയവരും സത്യം പറഞ്ഞതിന്റെ പേരില് നീതിയുടെയും ന്യായത്തിന്റെയും ഭാഗത്ത്‌ അധികാരികളുടെ ഭീഷണിയെ വക വെയ്ക്കാതെ ഉറച്ചു നിന്നവരായിരുന്നു.അവരൊക്കെയും ചതിക്കപ്പെട്ട ധീരരക്തസാക്ഷികൾ ആണ്. അവർ സത്യം കൊണ്ടും ന്യായം കൊണ്ടും ആത്മാർഥത കൊണ്ടും മാത്രം പ്രകൃതിയിൽ ലയിച്ചു ഈശ്വരനാൽ അതിജീവിച്ചു ദൈവങ്ങളായി, അനശ്വരരായി.
വേദനിക്കുന്നവന്റെ വേദന, പരിഹസിക്കപ്പെട്ടവന്റെ ഹൃദയം, കൂട്ടത്തില നിന്ന് പുറതാക്കിയവന്റെ നിസ്സഹായത..... അതെല്ലാം തെയ്യങ്ങലെക്കാൾ അറിയുന്ന മറ്റൊരു ദൈവവും ലോകത്തില്ല. അകത്തു നിന്നും പുറത്തു നിന്നും ഉള്ള പലതരം യുദ്ദങ്ങലോടും പ്രകൃതിയിലെ ദുര്ഗ്ഗടങ്ങലായ കാറ്റോടും തീയ്യോടും ജലത്തോടും ഏറ്റു മുട്ടി അതിജീവിച്ചാണ് അവർ ദൈവങ്ങള ആയത്.

കാവായ കാവുകളിലേക്ക്, കളിയാട്ടതിലേക്ക് നാളെ മുതൽ മനുഷ്യര് ഒഴുകുന്നു.മഴയും ഇടിയും മാറി മനുഷ്യന്റെ അകവും പുറവും മഞ്ഞു വീണു തണുക്കും.മരങ്ങളും പൂക്കളും മഞ്ഞിൽ കുളിച്ചു.. വയൽ വരമ്പുകളും ഇടവഴികളും മഞ്ഞു വീണു വഴുതാൻ തുടങ്ങി .കിണരിലെയും കുളത്തിലെയും വെള്ളം മറവിക്കും വിധം തണുത്തു കിടന്നു. കാവുകളിൽ ചെണ്ടമേളം മുറുകി. തെയ്യങ്ങളുടെ ആർതട്ടഹാസവും ചിലങ്ങകളുടെ നാദവും....ഒപ്പം ഓലചൂട്ടിന്റെ വെളിച്ചവും. ആകാശത്തോളം കത്തിയുയരുന്ന മേലേരി നാടായ നടോക്കും ചുടുവായു പകർത്തി.തണുപ്പും മഞ്ഞും അടുത്ത ദിവസങ്ങളിലേക്ക്, അടുത്ത നാടിലേക്ക് സ്ഥലം മാറി പോയി.

കതിവന്നൂർ വീരൻ, വേട്ടയ്ക്കൊരുമകൻ, ഭൈരവൻ, തീചാമുണ്ടി, പൊട്ടൻ തെയ്യം, ഗുളികൻ, കന്നിക്കൊരുമകൻ,തൊണ്ടച്ചൻ,വിഷകണ്ടൻ.....മുച്ചിലോട്ടമ്മ,പുതിയ ഭഗവതി,തായ്പരദേവത, കടാങ്ങോട്ടു മാക്കം,ഉച്ചിട്ടമ്മ,.....ദൈവങ്ങള അനവധിയാണ്.ഓരോന്നിന്റെയും പുരാവൃത്തം,വേഷങ്ങൾ ചമയങ്ങൾ, മുഖത്തെഴുത്ത്‌, മേളങ്ങൾ തോറ്റങ്ങൾ ഒക്കെയും വ്യത്യസ്തവും വിസ്മയകരവുമാണ്. വെളിച്ചം, ശബ്ദം, താളം ഒക്കെക്കോടി പ്രപഞ്ചത്തിലെ സകലതും ഓണായി കാവുകളിൽ ഒറ്റ രാഗമാവുന്നു. കാവുകളും, കോട്ടങ്ങളും, നാഗങ്ങളും എല്ലാം പ്രകൃതി തന്നെ. ഇലഞ്ഞിയും, ചെമ്പകവും ,അശോകവും പലതരം സുഗന്ധം പരത്തുന്ന കാട്ടുപൂക്കളും തെയ്യതോടൊപ്പം പങ്കു ചേരുന്നു.

അതെ, വരൂ, നമുക്കിനി പ്രക്രിയും ദൈവങ്ങളും ഒന്നിചാടുന്ന വിസ്മയങ്ങളുടെ നാട്ടിലേക്ക് പോകാം. തോറ്റം തുടങ്ങി, പിന്നെ വെള്ളാട്ടം.ശേഷം പൂർണ രൂപത്തില തിരുമുടി എന്തിയ തെയ്യങ്ങൾ. അതെ. മനുഷ്യരുടെ വിസ്മയകരമായ പകർന്നാട്ടങ്ങൾ തുടങ്ങുകയായി.

"ഗുണം വരണം ........ഗുണം വരണം.....
ഏറി എറിയൊരു ഗുണം വരണം........"

സുരേഷ് വി

Photos 11/11/2013

ഹെർമൻ ഗുണ്ടർട്ട് - കെ ബാലകൃഷ്ണൻ

മലയാളത്തെ സ്രേഷ്ട്ട ഭാഷയിലേക്ക് എടുത്തു വച്ചെങ്കിലും മലയാളത്തിൽ സംസരിക്കുന്നവർക്കോ ജീവിക്കുന്നവർക്കോ ഭാഷയോടുള്ള പുച്ഛവും പരിഹാസവും ഒരു ചറിയ തരി പോലും മാറ്റാനാവാത്തത്രയും കടുത്ത അവഗനയിൽ തന്നെയാണ് നാം ഇപ്പോഴും ജീവിക്കുന്നത്. വെള്ളം പോലെയും വായു പോലെയും പ്രത്യേക ശ്രദ്ദയോ പരിഗണനയോ ചെറുതായെങ്കിലും നന്ദിയോ പ്രകടിപ്പിക്കെണ്ടാത്ത വളരെ വില കുറഞ്ഞതും വില കേട്ടതും ആയ ഒന്നായി നമ്മുടെ മലയാളം ഇപ്പോഴും തുടരുന്നു. എന്നാൽ നാം വെള്ളത്തിന്‌ വില കൊടുത്തു തുടങ്ങിയിരിക്കുന്നു. വായുവും അധികം താമസിയാതെ വില അടച്ചു വാങ്ങുന്ന ഒന്നാകും നമ്മുടെ നാട്ടിൽ. അപ്പോഴേക്കും മലയാളം വിദേശ സ്വദേശ യുനിവേഴ്സിടി / മ്യുസിയങ്ങളിലേക്ക് കയറും. അന്ന് മാത്രം നാം അതിനെ ഓർത്ത്‌ വിലപിക്കും. വലിയ ചടങ്ങുകളോടെ അനുശോചാനയോഗങ്ങൾ, സ്മരണകൾ സങ്കടിപ്പിക്കും.

ഈ ഒരു കാല കട്ടതിലാണ് പ്രശസ്ത പത്ര പ്രവർത്തകനും എഴുത്തുകാരനും ആയ കെ ബാലകൃഷ്ണന്റെ ഹെർമൻ ഗുണ്ടർട്ട് എന്ന ജീവചരിത്ര ഗ്രന്ഥം പ്രസക്തമാവുന്നത്. വിദേശത്ത് നിന്നും മിഷിനറി പ്രവർത്തന തിന്നായി ഇന്ത്യയിൽ എത്തുകയും പിന്നീട് കേരളത്തിൽ എത്തിച്ചേർന്ന ഇദ്ദേഹം ഇവിടുത്തെ ഭാഷയെയും ജനങ്ങളെയും പാരമ്പര്യത്തെയും മറ്റെന്തിനെക്കാളും സ്നേഹിച്ചു. തലശ്ശേരി കേന്ദ്രീകരിച്ചു ഇദ്ദേഹം നടത്തിയ മിഷിനറി പ്രവർത്തങ്ങൾ മലബാറിനെ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും വ്യാവസായികമായും ലോക ശ്രദ്ദയിലേക്ക് കൊണ്ടുവന്നു. കിട്ടാവുന്നിടതെല്ലാം ഭാഷയിലെ വൈവിധ്യങ്ങളെയും അറിവുകളെയും ഒരു നിധി പോലെ ശേഖരിച്ചു വെച്ചു. പയ്യന്നൂർ പാടു,തച്ചോളി പാട്ട്, തലശ്ശേരി രേഖകൾ, പഴഞ്ചൊല്ലുകൾ,മാപിളപാട്ടുകൾ, നാടോടി പാട്ടുകൾ എന്നിവ അദ്ദേഹം പിൽകാലതെക്കായി സമ്പാദിച്ചു. ഗുണ്ടര്ട്ട് നിഖണ്ടു, കേരളോല്പത്തി, മലയാളം ബൈബിൾ എന്നിങ്ങനെ അദ്ദേഹം ഭാഷയ്ക്ക് നല്കിയ സേവനങ്ങളെ ഒരു മലയാളിയും മറക്കാൻ പാടില്ലാത്തതായിരുന്നു. നമ്മെക്കാളും അദ്ദേഹം നമ്മുടെ ഭാഷയെയും നാടിനെയും സ്നേഹിച്ചിരുന്നു എന്ന് ഈ പുസ്തകം നമ്മോടു പറയുന്നു.

തീർച്ചയായും, മലയാളം ശ്രേഷ്ട്ട പദവിയിലേക്ക് ഉയർന്ന ഈ നിമിഷമെങ്കിലും ആ മഹാനായ ഭാഷസ്നേഹിയെ , മനുഷ്യ സ്നേഹിയെ അറിയാനും ഓർക്കാനും ഈ ഗ്രന്ഥത്തിലൂടെ ആവുന്നത് ഒരു മഹത്തായ കർമം തന്നെയാണ്.

സുരേഷ് വി

Photos 29/06/2013

face 2 place

മാടായി പാറ -
പൂക്കളുടെ വസന്തം, ശലഭങ്ങളുടെ നൃത്തം, കിളികളുടെ സംഗീതം

ചരിത്ര പ്രസിദ്ദവും ജൈവ വൈവിധ്യത്താൽ സമ്പന്നവും ആയ മാടായി പാറയിലേക്ക്‌ കണ്ണൂരിൽ നിന്ന് ഞങ്ങൾ യാത്ര തിരിച്ചു.പഴകി വീണ ദിനേശ് ബീഡിയുടെ പരസ്യപലകയുടെ സ്ഥാനത്ത് ദിനേശ് കുടകളുടെയും സ്ഖാഷിന്റെയും വലിയ ഫ്ലക്സുകൾ ഞങ്ങളെ കടന്നു.മലബാറിലെ പ്രസിദ്ദമായ പഴയ ചിറക്കൽ രാജവംശത്തിന്റെ അധീനതയിൽ ഉള്ള കളരിവാതുക്കൽ ക്ഷേത്രത്തിൽ ചെണ്ടയുടെ രൌദ്രതാളം മുറുകി തുടങ്ങിയിരുന്നു. ഉത്തര മലബാറിലെ സൗന്ദര്യത്തിന്റെയും ഊർജ്ജത്തിന്റെയും വിശ്വാസത്തിന്റെയും പൂർണ്ണതയായ തെയ്യക്കോലങ്ങളുടെ ഈ വര്ഷത്തിലെ സമാപനം ഇവുടുത്തെ ചടങ്ങുകളോടെ അവസാനിക്കുന്നു. ഭക്തിയുടെ നിറവിൽ നൂറുകണക്കിന് ആൾക്കാരുടെ ഇടയിലൂടെ ഞങ്ങൾ ദൈവത്തെ തൊഴുതു. അടുത്ത വർഷം കണ്ണൂരിലെ കുറെ അധികം തെയ്യങ്ങളെ കാണണമെന്ന ആഗ്രഹത്തോടെ....

കണ്ണൂരിൽ എങ്ങും ചുവന്നിരുന്നു. മുഖത്തെഴുത്തിലും പട്ടിലും രൌദ്രഭാവം കൈക്കൊണ്ട തെയ്യങ്ങൾ, അന്തിചുവപ്പിൽ അമരുന്ന അറബികടൽ, റോഡിനിരുപുറവും ഉയർത്തിക്കെട്ടിയ പാർട്ടി പതാകകൾ, ചുവപ്പിൽ മുങ്ങിയ രണ സ്മാരകങ്ങൾ.....
ഒരുകാലത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മരവ്യാപാര കേന്ദ്രമായ വളപട്ടണം പുഴ ഞങ്ങൾ കടന്നു. മരമില്ലുകളുടെ മുരൾച്ച അടങ്ങിയിരുന്നു. തെങ്ങുകളും കള്ളുഷാപ്പും ചെത്തുകാരെയും കടന്നു ഞങ്ങൾ പഴയങ്ങാടിയിൽ എത്തി. ഞങ്ങളുടെ കണ്മുന്നിൽ ഉയരത്തിൽ നിൽക്കുന്നു മാടായി പാറ.

ചരിത്രം കൊണ്ടും വർത്തമാനം കൊണ്ടും പ്രകൃതി വൈവിധ്യം കൊണ്ടും സമ്പന്നമായ ഒരു പ്രദേശം. അനേകം സസ്യങ്ങൾ, പൂക്കൾ, ശലഭങ്ങൾ, കിളികൾ, ജലാശയങ്ങൾ - മാടായി പാറ എല്ലാ കാലത്തും സമ്പന്നമായിരുന്നു.
കേരളത്തില മറ്റെങ്ങും കാണാത്ത മലന്ചെരിവുകളിലെ ചെറിയ ചെറിയ നീരുറവകൾ, ലോകത്തിലെ തന്നെ അപൂർവങ്ങളായ ചിത്രശലഭങ്ങൾ, വിവിധ ഭൂപ്രദേശങ്ങളിൽ നിന്നും വിരുന്നിനെത്തുന്ന ദേശാടനക്കിളികൾ, അനേകം ഇരപിടിയൻ സസ്യങ്ങൾ, സമുദ്ര നീലിമയോട് പരന്നുകിടക്കുന്ന അതിമനോഹരങ്ങളായ കൃഷ്ണപ്പൂക്കൾ... ഇതിനപ്പുറം കാഴ്ചക്കാരന് മറ്റെന്തു വേണം.

മനുഷ്യരുടെതായ എല്ലാ വിശ്വാസങ്ങളും മാടായിപ്പാറയിൽ സംഗമിക്കുന്നു. കേരളീയ ദേവതാ സങ്കൽപ്പത്തിനു പ്രതീകമായി മാടായിക്കാവിലെ ഭഗവതിയും, മാലിക് ദിനാർ നിർമ്മിച്ച പള്ളിയും കേരളത്തിലെ ജൂത പാരമ്പര്യത്തിന് പ്രതീകമായി ജൂതക്കുളവും, രാജവംശങ്ങളെയും പാശ്ചാത്യധിനിവേശതിന്റെയും കഥ പറയുന്ന മുരിക്കഞ്ചേരി കോട്ടയും ട്രവല്ലെര്സ് ബംഗ്ലാവും മാടായി പാറയുടെ മാറ്റ് കൂട്ടുന്നു. മാടായി പാറയിൽ നിന്ന് അറബി കടൽ നമ്മുടെ കണ്മുന്നിൽ കോരിയെടുക്കാൻ പാകത്തിൽ അടുത്ത് വന്നു നിൽക്കുന്നു. മറുഭാഗത്തൂടെ കടലിനോടു ലയിക്കാനായി വേഗത്തിൽ നീങ്ങുന്ന പഴയങ്ങാടി പുഴയും സഞ്ചാരികൾക്ക് കാഴ്ച്ചയുടെ വിശുദ്ദി സമ്മാനിക്കുന്നു.
നാല് ഭാഗത്ത്‌ നിന്നും വീശിവരുന്ന തണുത്ത കാറ്റും തെളിഞ്ഞ ശുദ്ദവായുവും അവിടെ എത്തുന്ന എല്ലാവരെയും ഉന്മാദിപ്പിക്കുന്നു.

പ്രകൃതി ഇപ്പോഴും ശാന്തവും സുന്ദരവും തന്നെയാണ്. അതിപ്പോഴും കടലിലൂടെയും, കാറ്റിലൂടെയും, മഴയിലൂടെയും, പിന്നെ പൂക്കളായും, ശലഭങ്ങളായും കിളികളായും മനുഷ്യർക്കും ചുറ്റുപാടുകൾക്കും എല്ലാം പരമാവധി നല്കുന്നുണ്ട്. ടൂറിസത്തിന്റെയും, ഖനനത്തിന്റെയും പേരിൽ വൻകിട പ്രോജക്ടിന്റെ മറവിൽ നമ്മുടെ ഭൂപ്രകൃതിയെ കൊള്ള ചെയ്യുമ്പോൾ നാം ഒന്നോർക്കുക, ' നമുക്കൊരു ശലഭത്തെ പ്പോലും നിർമ്മിക്കാനാവില്ല എന്ന്'.

face 2 book team yaathra

Photos 24/06/2013

face 2 book

ഒരച്ഛൻ മകൾക്കയച്ച കത്തുകൾ - ജവഹർ ലാൽ നെഹ്റു

മുത്തച്ഛൻ എനിക്കായ് അയച്ച കത്തുകൾ
ഒരച്ഛൻ മകൾക്കയച്ച കത്തുകൾ ലോകത്തുള്ള എല്ലാ മക്കൾക്കുമുള്ള കത്തുകളാണ്. ഒരു കത്തെങ്കിലും ഏതെങ്കിലും വിലാസത്തിൽ നിന്നും വരണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ടി ഡി ദാസൻമാർ നമ്മുടെ ലോകത്ത് ഇപ്പോഴും ഇപ്പോഴും ജീവിച്ചിരുന്നു. ഞാനും നിങ്ങളും ഒരു പ്രായത്തിൽ കത്തുകളെ സ്വപ്നം ടി ഡി ദാസൻ ആയിരുന്നു. അങ്ങനെ ആണ് ഈ പുസ്തകം സ്കൂൾ ലൈബ്രറിയിൽ നിന്നും കിട്ടുന്നത്. അന്ന് ഏറ്റവും ആരാധിച്ചിരുന്ന ലോകനേതാവ് chachaa നെഹ്റു ആയിരുന്നു. കുപ്പായത്തിൽ ഒരു റോസാപൂവും ചൂടി എപ്പോഴും ചിരിച്ചു മാത്രം കണ്ടിരുന്ന മുത്തച്ഛൻ. അച്ചന്മാർ സ്നേഹിക്കുക പോയിട്ട് ഒന്ന് വർത്തമാനം പോലും പറഞ്ഞിട്ടില്ലാത്ത ആ കാലഘട്ടത്തിൽ അതുപോലെ പുഞ്ചിരിക്കുന്ന ഒരു മുത്തച്ചനെ എല്ലാവരെയും പോലെ ഞങ്ങളും ആഗ്രഹിച്ചിരുന്നു.

ഇന്ദിരാ പ്രിയദർശിനി മുസ്സൂറിയിൽ താമസിക്കുമ്പോൾ നെഹ്റു അയച്ച കത്തുകളാണ് പിൽകാലത്ത് ഒരച്ഛൻ മകൾക്കയച്ച കത്തുകൾ ആയതും ലോകത്താകമാനം ഉള്ള കുട്ടികളുടെ പ്രിയ പുസ്തകമായതും. ഈ കാതുകളിൽ എല്ലാം ഉണ്ടായിരുന്നു.
പ്രകൃതി, ഭൂമിയുടെ ആവിർഭാവം, ജീവികൾ,മൃഗങ്ങൾ, മനുഷ്യരുടെ ആവിർഭാവം, മനുഷ്യരിലെ വിവിധ വർഗ്ഗങ്ങൾ, ഭാഷകൾ, സംസ്കാരം,മതം,രാഷ്ട്രം,ഭാരതം, ആര്യൻമാർ,വേദങ്ങൾ എന്നിങ്ങനെ എല്ലാം മകൾക്കായി അദ്ദേഹം ലളിതമായി എഴുതി.പിന്നീടു ആ മകളിൽ നിന്നും കത്തുകൾ ഞങ്ങള്ക്കായി വായിക്കാൻ ലഭിച്ചപ്പോൾ ഞങ്ങളുടെ ചിന്തകൾ വിശാലമായ ലോകത്തേക്ക് ഉയർത്താൻ കഴിഞ്ഞു. വളർന്നപ്പോൾ വീണ്ടും നമ്മുടെ ചിന്താഗതികൾ,ആശയങ്ങൾ ഇടുങ്ങുകയും മനസ്സ് കൊട്ടിയടച്ച ഒരു കോട്ടയായി തീരുകയും ചെയ്തു. ഈ അവസ്ഥയിൽ ഒരച്ഛൻ മകൾക്കയച്ച കത്തുകൾ വീണ്ടും വായിക്കുന്നതിൽ അകത്തേക്ക് കൂടുതൽ കാറ്റും വെളിച്ചവും കടത്തി വിടാൻ ഉപകരിക്കുന്നു.
ഇന്ത്യയിലെ മറ്റേതൊരു പ്രധാന മന്ത്രിയെക്കാളും രാഷ്ട്രീയ നേതാവിനെക്കാളും അദ്ദേഹത്തെ ഇപ്പോഴും ജ്വലിപ്പിച്ചു നിർത്തുന്നത് അദ്ദേഹം എഴുതിയ പുസ്തകങ്ങളിലൂടെ തന്നെയാണ്.

നമ്മുടെ കുട്ടികൾ ഊർജ്ജവും ചൈതന്യവും ഉള്ള കുട്ടികായി തീരണമെങ്കിൽ ഈ ഭൂമിയെ പറ്റിയും ജനതയെ പറ്റിയും കുറച്ചെങ്കിലും മനസ്സിലാക്കണം. കുട്ടികൾ ജീവിതത്തിൽ ഡോക്ടറും എഞ്ചിനീയറും മാത്രം ആയിത്തീരാൻ നമ്മൾ ആഗ്രഹിക്കുന്നതിനാലും പഠിക്കുന്നതല്ലാതെ മറ്റേതൊരു പുസ്തകവും അവർ കൈ കൊണ്ട് തൊടുന്നത് നമ്മൾ ഇഷ്ട്ടപെടാതതിനാലും നിങ്ങൾക്ക് ഈയൊരു പുസ്തകമെങ്കിലും അവർക്കായി വായിക്കാൻ നല്കാം.

സുരേഷ് വി

Mobile uploads 20/06/2013

face 2 movie

Buried

ജീവിതവും മരണവും തമ്മിലുള്ള മൽപിടുത്തം
മരണം തൊട്ടടുത്ത്‌ വന്നു നിൽക്കുമ്പോൾ നമുടെ ജീവിതവും ബന്ധങ്ങളും എത്രമാത്രം മനോഹരമായ ഒരു കാവ്യമായിരിക്കും.അപ്പോൾ മാത്രമായിരിക്കും അതൊന്നു കൂടി വായിക്കാൻ കൂടുതൽ ഗ്രഹിക്കാൻ ആഗ്രഹിക്കുക. ഇങ്ങനെ ഒരു മനുഷ്യന്റെ മരണത്തിനു തൊട്ടടുത്ത്‌ നിന്നും ജീവിതത്തിനായി നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് പ്രശസ്ത സംവിധായകാൻ rodrego cortes ന്റെ spanish american psychological thriller film ആയ buried നമ്മോടു പറയുന്നത്.
paul conroy (ryan reynolds ) എന്നാ അമേരിക്കൻ പൌരൻ ആയ നായകൻ ഇറാകിൽ ട്രെക്ക് ഡ്രൈവർ ആയി ജോലി ചെയ്യുന്നു. ഒരു അക്രമത്തിൽ പെട്ട് സ്വബോധം തിരിച്ചു കിട്ടുമ്പോൾ അയാള് മണ്ണിനടിയിൽ ഒരു വലിയ മരത്തിന്റെ കാബിനിൽ ആണ് എന്ന് തിരിച്ചറിയുകയും പുറത്തു കടക്കാനുള്ള അയാളുടെ പോരാട്ടവും മണ്ണിനടിയിലെ അയാളുടെ ദയനീയ സ്ഥിതിയും ആണ് സിനിമയിലെ ഇതിവൃത്തം.
സിനിമ ആരംഭിക്കുന്നത് പൂര്ണമായും അന്ധകാരതിലാണ്. ശവപീടി പോലുള്ള മരക്കൂട്ടിനുള്ളിൽ നിന്നും തനിക്കെന്തന്നു സംഭവിച്ചത് എന്ന് അയാൾ ഓർത്തെടുക്കുന്നു. തന്റെ അവസ്ഥ തിരിച്ചറിഞ്ഞ അയാൾ മരണ വെപ്രാളത്തിൽ ആവുന്നു. പെട്ടിയിലെ തിരിച്ചളിനും മരിചിളിനും ഇടയില അയാൾക്ക്‌ ഒരു ല്യ്ട്ടെരും ഫോണും ലഭിക്കുന്നു. ഇതിനിടയിൽ അയാളെ ഈ അവസ്ഥയിലാക്കിയ കിട്നാപ്പെരുടെ ഫോണ്‍ വരികയും പോളിന്റെ ജീവന് ബദലായി 5 മില്യണ്‍ ഡോളർ ആവശ്യപ്പെടുന്നു. പണം തന്നില്ലെങ്കിൽ തന്റെ ജീവിതം ഈ പെട്ടിയിൽ ഒടുങ്ങുമെന്നും അവർ തീർപ്പാക്കുന്നു.
paul conroy തന്റെ അവസ്ഥയും കിഡ്നാപറുടെ ഡിമാന്റും state dept നെ അറിയിക്കുന്നു. അവരാകട്ടെ പണം നല്കാൻ കഴിയില്ലെന്നും രക്ഷപെടുത്താൻ എല്ലാ ശ്രമവും നടത്തുമെന്നും അറിയിച്ചു. dan brenner എന്നാ ഉദ്യോഗസ്ഥൻ അന്വേഷണ ചുമതല ഏറ്റെടുക്കുന്നു. ഇതിനിടയിൽ കിഡ് നാപർ വീണ്ടും വിളിക്കുകയും അയാളുടെ വീഡിയോ ഉടൻ അയച്ചു കൊടുക്കാൻ ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ തട്ടികൊണ്ടുപോയ അയാളുടെ സഹപ്രവർത്തകനെ കൊല്ലുമെന്നും ഭീഷണി പെടുത്തുന്നു. വീഡിയോ കൊടുക്കാൻ വിസമ്മതിച്ചപ്പോൾ അടുതനെരത്തിൽ തന്നെ ആ ഫോണിൽ വീഡിയോ വന്നു. സഹപ്രവർത്തകനെ കൊന്നതിന്റെ ദ്രിശ്യമായിരുന്നു അത്.
മരണത്തിന്റെ മണവും നിറവും ഉള്ള ശ്വാസം നേർതുവന്നു. മരപ്പെട്ടിയിലെ അയാളുടെ പോരാട്ടത്തിനൊപ്പം നമ്മൾ കാണികളും പെട്ട് പോവുന്നു. തിയെറ്റെർ ഭയപ്പെടുത്തുന്ന ഒരു മരപ്പെട്ടിയായി മാറുന്നു. നമ്മൾ അതിനുള്ളിൽ ശ്വാസം കിട്ടാത്ത പോളും. ഇരിട്ടും തണുപ്പും നമ്മെയും ഭയപ്പെടുത്തി തുടങ്ങി.
കുറച്ചു നേരത്തിനു ശേഷം എല്ലാം താറുമാറാക്കി അവിടെ വൻസ്പോടനം നടക്കുന്നു.അതിൽ പെട്ടിക്കു വിള്ളൽ വീഴുകയും അതിലൂടെ മണൽ വീണു തുടങ്ങുകയും ചെയ്യുന്നു. ഒന്നുകൂടി പരിഭ്രാന്തനായ പോൽ dan brenner റെ ഫോണിൽ വിളിക്കുകയും ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുന്നു. അവർ രക്ഷപെദുതാമെന്നു പറയുകയും അങ്ങനെ പലരെയും രക്ഷപെടുതിയിട്ടുന്ടെന്നും ഉറപ്പുകൊടുക്കുകയും ചെയ്യുന്നു. എന്നാൽ ദുരന്തങ്ങള പോളിന് മീതെ വന്നു കൊണ്ടിരുന്നു. സഹ പ്രവർത്തകന്റെ മരണത്തിനു കാരണക്കാരൻ പോളാണ് എന്നാ ആരോപണം ഉന്നയിച്ചു പോളിനെ ജോലിയിൽ നിന്നും പുറത്താക്കി എന്നാ അറിയിപ്പ് കിട്ടുന്നു. അതിനാൽ കുടുംബത്തിനു യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കില്ലെന്നും പറയുന്നു. അപ്പോഴേക്കും മണൽ വീഴ്ച ശക്തമായി.പ്രതീക്ഷ നഷ്ട്ടപ്പെട്ട അയാൾ തന്റെ ഭാര്യെയും മകനെയും ഓർത്തു വിതുമ്പുന്നു.കിഡ് നാപ്പാർ വീണ്ടും വിളിക്കുകയും കൈ വിരൽ മുറിക്കുന്ന ഒരു വീഡിയോ ഉണ്ടാക്കി അയച്ചു തന്നില്ലേൽ ഭാര്യയേയും മകനെയും കൊല്ലുമെന്നും പറയുന്നു. പോൽ അപ്രകാരം വീഡിയോ ഉണ്ടാക്കി അയക്കുന്നു.
അൽപ സമയത്തിന് ശേഷം dan brenner വിളിക്കുകയും തങ്ങൾ സ്ഥലം കണ്ടെത്തിയെന്നും ഉടൻ തന്നെ അവിടെ എത്തുമെന്നും പറയുന്നു.മണൽ വീഴ്ച ശക്തി പെട്ടിട്ടും വായു തീരെ ഇല്ലാഞ്ഞിട്ടും ജീവിതത്തിലേക്ക് തിരികെ പ്രവേശിക്കാം എന്ന ആവേശം ഭാരയെയും മകനെയും വിളിക്കാൻ പ്രേരിപ്പിക്കുകയും ഉടൻ രക്ഷപ്പെടും എന്ന് വാക്കുകൊടുക്കുന്നു. അയാളെ ആവേശ ഭരിതനാക്കി dan brenner വീണ്ടും വിളിക്കുകയും പെട്ടി കണ്ടെത്തിയെന്നും കുഴിച്ചു തുടങ്ങി എന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് വീണ്ടും വിളിക്കുകയും പെട്ടി കണ്ടെത്തി തുറന്നപ്പോൾ മറ്റൊരാളയിരുന്നെന്നും അയാളും ഒപ്പം നമ്മളും മനസ്സിലാക്കുന്നു. dan brenner ന്റെ ശബ്ദം നമ്മുടെ കാതുകളിലും മുഴങ്ങി.
"i am sorry paul , i am so sorry "
പോൽ ഉറക്കെ കരഞ്ഞു.ഫോണിന്റെ ബാറ്ററി തീരുന്നു. പെട്ടിയിൽ മണൽ വീണു നിറഞ്ഞു.

paul conroy എന്ന പാവം മനുഷ്യനെ ആ പെട്ടിക്കുള്ളിലാക്കി പോരാൻ ആവാതെ പ്രേക്ഷകനും കുറെ നേരം തിയേറ്ററിൽ ഇരുന്നു കരയുന്നു. നമ്മുടെ ശരീരത്തിൽ പടർന്ന മണൽ നീക്കി പുറത്തു കടന്നെങ്കിലും ഇരിട്ടിലും ഉറക്കത്തിലും എല്ലാം പോൽ നമ്മുടെ മുന്നില് വന്നു വിതുമ്പുന്നു.
സമാനതകളില്ലാത്ത ഒരു ചലച്ചിത്ര ക്ലാസ്സിക്‌ ആണ് ഈ സിനിമ.പൂര്ണ്ണമായും മരപെട്ടിക്കുള്ളിൽ ഒരേ ഒരു കഥാപാത്രവും.മറ്റുള്ളവർ വെറും ശബ്ദങ്ങൾ മാത്രവും. സിനിമയിൽ രണ്ടു കഥാപാത്രങ്ങൾ.ഒന്ന് പോളും മറ്റൊന്ന് തൊട്ടു നില്ക്കുന്ന മരണവും.തീര്ച്ചയായും ഈ സിനിമയിൽ മരണത്തെ നമുക്ക് കാണാം. സിനിമയെ സ്നേഹിക്കുന്ന ജീവിതത്തെ വെറുക്കുന്ന വർ വെറുതെ ഒന്ന് ഈ സിനിമ കണ്ടു നോക്കൂ. അപ്പോൾ അറിയാം ജീവിതമെന്തെന്നും ജീവിതത്തെ അടയാള പ്പെടുത്തുന്ന സിനിമകൽ എങ്ങനെയെന്നും.

ആൽബിൻ അഗസ്റിൻ

Photos 12/06/2013

FACE 2 BOOK -
അന്ധകാരനഴി - ഇ സന്തോഷ്‌ കുമാർ

ദുഷിച്ച ചരിത്രത്തിലൂടെ ഒരു തിരിഞ്ഞു നടത്തം.
നല്ല നോവൽ വായിക്കാൻ ലഭിക്കുക എന്നത് ഒരു വായനക്കാരനെ സംബന്ധിച്ച് അറിയപ്പെടാത്ത ദേശത്തിലെക്കുള്ള ഒരു സഞ്ചാരമാണ്. ഓരോ വാക്കും ഓരോ വഴി ആകുന്നു. അദ്ധ്യായങ്ങൾ പുതിയ പർവതങ്ങളും കുന്നുകളും നദികളും ആകുന്നു. കഥാപാത്രങ്ങൾ അവിടത്തെ നമ്മുടെ കൂട്ടുകാരും. എഴുത്തുകാർ അവരുടെ നോവലിലൂടെ ഇങ്ങനെ വായനക്കാരെ കൂട്ടത്തോടെ നാട് കടത്തി. ഏകാന്തതയുടെ നൂറു വർഷങ്ങൾ, ശാന്താറാം, അന്തത,ഒരു ദേശത്തിന്റെ കഥ, സുന്ദരികളും സുന്ദരന്മാരും ഒക്കെ ഇങ്ങനെ നമ്മളെ നാടു കടത്തിയ നോവലുകളാണ്.

പ്രശസ്ത യുവ എഴുത്തുകാരൻ ഇ സന്തോഷ്‌ കുമാറിന്റെ "അന്ധകാരനഴി" എന്ന നോവൽ ഇതുപോലെ നമ്മളെ ഒരു കാലത്ത് നിന്നും മറ്റൊരു കാലത്തിലേക്ക് തിരിച്ചു നടത്തിക്കുകയും അതിലെ സംഭവങ്ങളിലേക്ക് നമ്മളെ കൂടി പങ്കെടുപ്പിക്കുകയും ചെയ്യുന്ന ശക്തമായ ഒരു നോവൽ രചനയാണ്. ഗാലപ്പഗോസ്, മൂന്നു അന്ധന്മാർ...., മയിലുകളുടെ നൃത്തം, നീചവേദം തുടങ്ങിയ കഥകളിലൂടെ നമ്മെ വിസ്മയിപ്പിച്ച സന്തോഷ്‌ കുമാറിന്റെ പുതിയ നോവൽ ആകാംഷയോടെ ആണ് വായിക്കാൻ എടുത്തത്‌... . ഉച്ചയ്ക്ക് 2 മണിയോടെ ആരംഭിച്ച വായന അധികം കഴിയാതെ ഞാൻ വായനക്കാരനോ അതോ നോവലിലെ ഒരു കഥാപാത്രമോ എന്ന് കൃത്യമായി ഉറപ്പിക്കാൻ പറ്റാത്ത അത്രയും സംശയത്തിലായി. കാരണം അതിലെ കഥാപാത്രങ്ങൾ അവരുടെ ചിന്തകൾ, സംശയങ്ങൾ,സ്വപ്‌നങ്ങൾ എന്റെതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. ഭയത്തോടെയും ആശങ്കയോടെയും ഞാനും ശിവൻ എന്ന വിപ്ലവകാരിയോടൊപ്പം പുഴ കടന്നു തുരുത്തിൽ എത്തിച്ചേർന്നു. പുറത്തു ഇരിട്ടു വീണു തുടങ്ങി.ഇരുട്ടിന്റെ കൂടെ അതിനേക്കാൾ കറുത്ത മഴയും ആരംഭിച്ചിരുന്നു. ഞാൻ ശരിക്കും ചതുപ്പിൽ അകപ്പെട്ടത് പോലെ ആയി.

കങ്ങഴ ആക്ഷന് ശേഷം പോലീസു കാർ സകലരെയും പൊക്കാൻ തുടങ്ങിയിരുന്നു. കവിത എഴുതുന്നവരെ, വായിക്കുന്നവരെ, കണ്ടവരെ, മിണ്ടിയവരെ,യോഗസ്ഥലത്ത് ബസ് സമയം വരെ വെറുതെ നിന്ന വരെ.., ഞാൻ പുറത്തേക്കു നോക്കി.മിന്നലിനോപ്പം പോലീസ് ലൈറ്റും തെളിയുന്നുണ്ടോ? ഇടിമുഴക്കതിനോപ്പം ബൂടുകളുടെ ശബ്ദം...?

ആവില്ല സുഹൃത്തേ............ ശിവൻ, ശ്രീനിവാസൻ, ശകുന്തള അവരുടെ കുട്ടി, ചിത്രഭാനു, കംഭനം ലാസർ,രമണി, പേരുള്ളതും പെരില്ലതതുമായ പോലീസുകാർ, രാഷ്ട്രീയ നേതാക്കൾ, അധികാരം ഒക്കെയും എന്നെ നോവലിൽ നിന്നും സങ്കടപ്പെടുതുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. ആർക്കും ആരെയും കുറ്റ വാളിയാക്കാം, തടവിലിടാം. ചരൽക്കുന്ന് ക്യാമ്പിലേക്ക് രേഖകളിളില്ലാതെ കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടാം.ഈ നോവൽ ഈ രാത്രിയിൽ വായിക്കാൻ കഴിയില്ല. പുസ്തകം അടച്ചു വെച്ച് ഒരു ഗ്ലാസ് വെള്ളം കുടിച്ചു ഞാൻ കിടന്നു. ഉറക്കത്തിൽ മുഴുവൻ വസന്തം തേടിപ്പോയ ശ്രീനിവാസനും ശിവനും ആ കാലഘട്ടത്തിലെ അനേകം ചെറുപ്പകാരും ആയിരുന്നു. ചരിത്രം ചോര കൊണ്ട് എഴുതിയതു. ഭീകര മർദ്ദനങ്ങൾ,പീഡനങ്ങൾ.അധികാരത്തിന്റെ ഭയവും ആർത്തിയും അടിയന്തരാവസ്ഥ യിലൂടെ പുറത്തു വന്ന കാലം. ഒരു കാലഘട്ടത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമായ ചെറുപ്പക്കാരെ കൂട്ടത്തോടെ കുരുതി കൊടുത്ത രാഷ്ട്രീയം.

നോവൽ വായിക്കുമ്പോഴോക്കെയും അടിയന്തരാവസ്ഥയുടെ കേരളീയ പ്രതീക മായ രാജൻ തെളിഞ്ഞു വരുന്നു. യാഥാർത്യ ത്തിലേക്കുള്ള അകലവും ലക്ഷ്യവും അറിയാതെ ഒരു കൂടം സ്വപ്നജീവികളുടെ വിപ്ലവ കൂടായ്മകൾ എന്ത് മാത്രം ദയനീയ മായിരുന്നുവെന്നും നോവൽ അടയാള പ്പെടുത്തുന്നു. രാഷ്ട്രീയം അശ്ലീലം പോലെ ആയ പുതു തലമുറയ്ക്ക് ഈ നോവൽ ഒരു പാറപുസ്തകമാണ്. രാഷ്ട്രീയം ജീർണിക്കുമ്പോൾ സമൂഹം അതിൽ ഇടപെടാതിരിക്കുമ്പോൾ പിന്നീടു ഉണ്ടാവുന്നത് ഫാസിസവും ഭീകരതയും ആയിരിക്കുകയും. ആ ഭീകരത ചെറുപ്പക്കാരെയും ഭാവിയിൽ ചെറുത്തുനില്ക്കുവാൻ സാധ്യത ഉള്ള എല്ലാവരെയും നിരായുധരാകുന്നു. അതുകൊണ്ട് തന്നെ ആണ് ഈ നോവൽ ഒരു പ്രതീകമാകുന്നത്, അതും ചരിത്രത്തെ ഓർമ്മിപ്പിച്ചു കൊണ്ട്....

നോവലിന്റെ ഭാഷ അന്തരീക്ഷം വായനക്കാരെ അവസാന പേജു വരെ കൂടെ നിർത്തുന്നു. ഇരുട്ടും തണുപ്പും ഓരോ വരിയിലും നമ്മെ അനുഭവിപ്പിക്കുന്നു. അന്ധകാരനഴി എന്ന ഈ നോവൽ നമ്മുടെ സാഹിത്യത്തിൽ ഉണ്ടായ മികച്ചതും ശക്തമായതും ആയ ഒരു രാഷ്ട്രീയ രചനയാണ്.അടിയന്തരാവസ്ഥ കാലത്തിൽ ജീവിച്ചവര്ക്ക് ഈ നോവൽ ഒരു ഓര്മ പുതുക്കലും അല്ലാത്തവർക്ക് ഭീതിയുടെ കാലത്തെ തൊട്ടടുതുനിന്നു ഒരു സിനിമയിലെന്ന പോലെ കണ്ടറിയാനും,അനുഭവിക്കാനും . രാഷ്ട്രവും രാഷ്ട്രീയവും ഒപ്പം നമ്മുടെ ഭാഷയും സാഹിത്യവും നിലനിൽക്കുന്നിടത്തോളം ഈ നോവലിന് പ്രസക്തിയും,വായനയും ഉണ്ടാകും .

സുരേഷ് വി

Photos 10/06/2013

oro mazhayilum thirichu varunna victor george

Want your business to be the top-listed Media Company in Kannur?
Click here to claim your Sponsored Listing.

Telephone

Address


Mawancheri
Kannur
670003