InsightVision
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from InsightVision, News & Media Website, Kannur.
10/10/2025
പോലീസ് ലാത്തിചാർജിൽ ഷാഫി പറമ്പിൽ എം. പി ക്ക് പരിക്ക്.
27/09/2025
മാഹി ബസിലിക്ക തിരുനാള്‍ ഒക്ടോബർ അഞ്ചിന് തുടങ്ങും..
JOIN INSIGHT VISION WHATSAPP GROUP
https://chat.whatsapp.com/JHA5gRWRJj59On4KBC4W98?mode=ems_copy_c
അഞ്ചിന് രാവിലെ 11.30 ന് ബസിലിക്ക റെക്ടർ ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട് കൊടിയേറ്റും. തുടർന്ന് 12 ന് അള്‍ത്താരയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം റെക്‌ടർ പൊതുവണക്കത്തിനായി പള്ളിയില്‍ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തീർഥാടകർക്ക് തിരുസ്വരൂപത്തില്‍ പൂമാലകള്‍ അർപ്പിക്കാനും മെഴുകുതിരി തെളിക്കാനും സൗകര്യമുണ്ടാകും. വൈകുന്നേരം ആറിന് ഡോ. ജെറോം ചിങ്ങന്തറയുടെ കാർമികത്വത്തില്‍ ദിവ്യബലിയും നൊവേനയും ഉണ്ടാകും.
18 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷം 22 ന് ഉച്ചകഴിഞ്ഞ് സമാപിക്കും.
14, 15 തീയതികളിലാണ് പ്രധാന തിരുനാള്‍ ആഘോഷം. ആറുമുതല്‍ 13 വരെ നടക്കുന്ന ദിവ്യബലിക്ക് ഫാ.സനല്‍ ലോറൻസ്, ഫാ. ജോസഫ് കൊട്ടിയത്ത്, ഫാ. മാർട്ടിൻ ഇലഞ്ഞിപ്പറമ്പില്‍, കോട്ടപ്പുറം രൂപത ബിഷപ് ഡോ.അംബ്രോസ് പുത്തൻവീട്ടില്‍, ഫാ.ഡേവിഡ് സഹായ രാജ് എസ്, ഫാ.ആൻസില്‍ പീറ്റർ, കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല, ഫാ.ജോണ്‍സണ്‍ അവരവേ എന്നിവർ നേതൃത്വം നലൽകും.
27/09/2025
അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു.
JOIN INSIGHT VISION WHATSAPP GROUP
https://chat.whatsapp.com/JHA5gRWRJj59On4KBC4W98?mode=ems_copy_c
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ടി.കെ.ഫസീല അദ്ധ്യക്ഷത വഹിച്ചു.തൊഴില്‍ മേഖലയില്‍ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആറ് മാസം മുതല്‍ മൂന്ന് വയസുവരെയുള്ള കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താനാണ് വനിതാശിശു വികസന വകുപ്പിന്റെ കീഴില്‍ അങ്കണവാടികളോടനുബന്ധിച്ച് ക്രഷ് കെയർ സ്ഥാപിക്കുന്നത്.നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ.ബള്‍ക്കിസ്, കെ.സോയ, കൗണ്‍സിലർമാരായ കെ.മുരളിധരൻ, സി കെ.അനിത, എ.കെ.ഷൈജു, വി.ശശി, സമീർ പുന്നാട്, പി.ഫൈസല്‍, ഇരിട്ടി സി.ഡി.പി ഒ.ഷീന എം കണ്ടത്തില്‍, സെക്രട്ടറി ഇൻ ചാർജ് പി.വി.നിഷ, ഐ.സി ഡി.എസ് സൂപ്പർവൈസർ ജിസ്മി അഗസ്റ്റിൻ, അങ്കണവാടി വർക്കർ രസ്ന എന്നിവർ പങ്കെടുത്തു.
27/09/2025
പി.എസ്.സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി.
Click here to claim your Sponsored Listing.
Category
Website
Address
Kannur