SFI Bandadka Local Committee

SFI Bandadka Local Committee

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI Bandadka Local Committee, Political organisation, EMS Bhavan, Bandadka, Kasaragod.

29/11/2021

എസ്. എഫ്. ഐ. ബന്തടുക്ക ലോക്കല്‍ സമ്മേളനം : വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ബസ് സര്‍വ്വീസ് ആവശ്യപ്പെട്ട് പ്രമേയം

➖♦️ 29/11/2021 ♦️➖

ബന്തടുക്ക: ബന്തടുക്ക ഇ. എം. എസ്. ഭവനില്‍ വെച്ച് നടന്ന ലോക്കല്‍ സമ്മേളത്തില്‍ മാണിമൂല, മാനടുക്കം, ബളാംതോട് ഭാഗങ്ങളിലേക്ക് നിര്‍ത്തിവെച്ചിരിക്കുന്ന മുഴുവന്‍ ബസ് സര്‍വ്വീസുകളും പുനരാംരഭിക്കണമെന്നും, സുള്ള്യയിലേക്കുള്ള വനപാത ഭാഗീകമായി നവീകരിച്ച സാഹചര്യത്തില്‍ ഈ ഭാഗത്തേക്ക് പുതിയ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. നിലവില്‍ ഈ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ യാത്രാക്ലേശം കണക്കിലെടുത്താണ് ആവശ്യം. കൂടാതെ ബന്തടുക്ക ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിഭാഗത്തില്‍ പിഎംസിബി കോഴ്‌സ് തുടങ്ങണമെന്നും പ്രമേയത്തില്‍ ആവശ്യമുന്നയിച്ചു. പ്രമേയം ഐക്യഖണ്ഡേന സമ്മേളനം അംഗീകരിച്ചു.

സമ്മേളനം എസ്. എഫ്. ഐ. കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം കിരണ്‍ കരിച്ചേരി ഉദ്ഘാടനം ചെയ്തു. എസ്. എഫ്. ഐ. ബേഡകം ഏരിയാ സെക്രട്ടറിയേറ്റ് അംഗം ഉണ്ണികൃഷ്ണന്‍, ഏരിയാ കമ്മിറ്റി അംഗം നിഖില്‍ ബണ്ടംകൈ, സി.പി.ഐ.(എം.) ലോക്കല്‍ സെക്രട്ടറി കെ എം കുമാര്‍, സി.പി.ഐ (എം.) ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സത്യബാബു മാസ്റ്റര്‍, വി കെ അരവിന്ദന്‍, എം പി ശ്രീജിത്ത്, വിജേഷ് പാലാര്‍, സമീര്‍ ഏണിയാടി, ടി മണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം. സമ്മേളനത്തില്‍ വെച്ച് എസ്.എഫ്.ഐ ലോക്കല്‍ കമ്മിറ്റിക്ക് കൊടിമരം സ്ഥാപിക്കാനുള്ള തുക സി.പി.ഐ.(എം) ലോക്കല്‍ കമ്മിറ്റി അംഗം സത്യബാബു മാസ്റ്റര്‍ സംഭാവനയായി നല്‍കി.
സെക്രട്ടറി, പ്രസിഡന്റ് എന്നീ ചുമതലകളിലേക്ക് യഥാക്രമം അബി എ സെബാസ്റ്റ്യന്‍, ടി സി വൈഷ്ണവി എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. ദൃശ്യമോള്‍ പി, നിതിന്‍ ലാല്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ദിലീപ് കോടോത്ത്, പ്രജീഷ എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

Want your organization to be the top-listed Government Service in Kasaragod?
Click here to claim your Sponsored Listing.

Website

Address


EMS Bhavan, Bandadka
Kasaragod
671541