IPL Live Score

IPL  Live Score

Share

IPL Annalist

23/04/2026

samson century
ടീമിൽ 30 റൺസ് പോലും അടിച്ചെടുക്കാൻ പറ്റാത്ത ബാറ്റ്സ്മാർക്കിടയിൽ നിന്നാണ് സഞ്ജു സെഞ്ച്വറി പൂർത്തിയാക്കപ്പെടുന്നത്... അത് ഒരു വല്ലാത്ത സെഞ്ച്വറി ആണ്.

08/04/2026

IPL സംപ്രേഷണവും നിലവാരവും...

കഴിഞ്ഞ കുറേ വർഷങ്ങളായി IPL ന്റെ സംപ്രേക്ഷണ അവകാശം സ്റ്റാർ സ്പോർട്സിനാണ്.

ഒന്നു പറയട്ടെ ഈ കാലയളവിൽ കാലത്തിനനുസരിച്ചുള്ള,കാഴ്ചക്കാരെ കൂട്ടുന്ന ഒരുതരത്തിലുള്ള മാറ്റവും അവർ തങ്ങളുടെ ടെലികസ്റ്റിംഗിൽ കാണിച്ചിട്ടില്ല എന്നത് മനം മടുപ്പിക്കുന്ന ഒന്നാണ്.

സ്ക്രീനിൽ പുതുമയുള്ള ഫോണ്ട് ,ഗ്രാഫിക്സ് ഉപയോഗിക്കുക അതല്ല സൗണ്ട് എഫക്ട് നൽകുകയോ ചെയ്യാതെ വെറും ഓർത്തഡോക്സ് രീതിയിൽ നടത്തുന്ന ടെലികാസ്റ്റിംഗ് ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിന്റെ വർണ്ണ പൊലിമയെയാണ് നഷ്ടപ്പെടുത്തുന്നത്.

ക്രിക്കറ്റ് താരങ്ങളെ സ്ക്രീനിൽ കാണിക്കുന്ന രീതി അതുമല്ലെങ്കിൽ സിക്സ് or ഫോർ, ഔട്ട്‌ എന്നിവ കാണിക്കുമ്പോൾ സ്ലോമോഷനിൽ ഒരു എഫക്ട് നൽകാനോ ഇവർ ശ്രമിക്കുന്നില്ല.
കളിക്കാരുടെ കാരിക്കേച്ചാർ രൂപം ഒരു നാലുവർഷം മുൻപേ എങ്കിലും ഉപയോഗിച്ചതാണ് ഇപ്പോഴും തുടരുന്നത്.

IPL തുടക്ക മത്സരത്തിൽ തന്നെ നമുക്ക് വിരക്തി തോന്നുന്നതിൽ സ്റ്റാർ സ്പോർട്സിന്റെ ടെലികാസ്റ്റിംഗ് വഹിക്കുന്ന പങ്ക് ചെറുതല്ല.

നിങ്ങളുടെ അഭിപ്രായം പറയുക🙏🙏🙏

03/04/2026

സഞ്ജുവിൽ നിന്നും സ്ഥിരത എന്നത് ഒരിക്കലും നാം പ്രതീക്ഷിക്കണ്ടെ ????🙏🙏🙏

30/03/2026

ചെന്നൈ
Or
രാജസ്ഥാൻ???

ടൈറ്റ് or
One side മാച്ച്???
സഞ്ചു 50 നേടുമോ???

29/03/2026

ഇന്നത്തെ മുംബൈ കൊൽക്കത്ത മത്സരത്തിൽ മുംബൈ ആറ് വിക്കറ്റിന് കൊൽക്കത്തയെ തോൽപ്പിച്ചു.
81 റൺസ് എടുത്ത റിക്കൽട്ടൻ മുംബൈയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചു . മുംബൈയ്ക്ക് വണ്ടി രോഹിത് ശർമയുടെ വെടിക്കെട്ട് 78 റൺസ് കളിയിൽ നിർണായകമായി.
13 വർഷത്തെ ഇടവേളക്ക് ശേഷമാണ് മുംബൈ ഇന്ത്യൻസ് ടൂർണമെന്റിന്റെ ആദ്യ കളിയിൽ വിജയം കൈവരിക്കുന്നത്. കൊൽക്കത്തക്ക് വേണ്ടി ക്യാപ്റ്റൻ 67 റൺസ് എടുത്തു.

28/03/2026

Rcb 6 വിക്കറ്റിന് ഹൈദരാബാദിനെ തോൽപ്പിച്ചു. 38 ഗോളിൽ 69 റൺസുമായി വിരാട് കോലി ടോപ് സ്കോററായി...
കളിയുടെ ഒരു ഘട്ടത്തിലും RCB ക്കു ഒരു വിലങ്ങ് തടിയാവാൻ ഹൈദരാബാദിനു സാധിച്ചില്ല. ഹൈദരാബാദ് ബാറ്റിംഗിൽ 38 ബോളിൽ 80 റൺസുമായി ഇഷാൻ കകിഷൻ ടോപ് സ്കോററായി...

ബാംഗ്ലൂർ എവിടെ വെച്ച് നിർത്തിയോ അവിടെവച്ച് തുടങ്ങിയിരിക്കുന്നു❤️❤️❤️

28/03/2026

അങ്ങനെ ഐപിഎല്ലിന് തുടക്കമായി.
ആദ്യ കളിയുടെ ഫസ്റ്റ് ബാറ്റിംഗ് തന്നെ വിരസതയിലേക്ക് നീങ്ങുമെന്ന് ചിന്തിച്ചിടത്തുനിന്നും നാലാം വിക്കറ്റിൽ ഇഷാൻ കിഷനും ക്ലാസനും ചേർന്നുള്ള കൂട്ടുകെട്ട് ഐപിഎല്ലിനെ അതിന്റെ ചടുതലയിലേക്ക് പെട്ടെന്ന് തന്നെ നയിച്ചു. 20 ഓവർ അവസാനിക്കുമ്പോൾ മാന്യമായ ഒരു സ്കോറിലേക്ക് എത്താൻ ഹൈദരാബാദിന് സാധിച്ചിട്ടുണ്ട്.

27/03/2026

നാളെയാണ്...

ടിവിക്ക് മുമ്പിൽ ഒരു കസേര വലിച്ചിട്ട് അതിലിരുന്ന് വലംകൈയിൽ ഏതേലും സ്നാക്സും കൊറിച്ച് ഇടകൈയിൽ ഫോണും ഞെക്കി...
കാണാം നമുക്ക് കാഴ്ചയുടെ പൂരം❤️❤️❤️

20/03/2026

Ipl winners List till 2025...

ഈ വർഷം ആരും നേടും????

18/03/2026
17/03/2026

സഞ്ചു സ്‌പീച്ച് at ട്രിവാൻഡ്രം ❤️

17/03/2026

IPL തുടങ്ങാൻ ഉള്ള വഴി വന്നത് എങ്ങനെ ആണെന്ന് നിങ്ങൾക്ക് അറിയാമോ 💯💯

ഐപിഎൽ എന്ന ഇന്നത്തെ ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ ലീഗ് തുടങ്ങുന്നതിനും ഒരു വർഷം മുൻപേ ഇന്ത്യയിൽ ട്വന്റി-20 ക്രിക്കറ്റിന്റെ വിത്തുകൾ പാകിയ ലീഗായിരുന്നു ഐസിഎൽ (Indian Cricket League). സീ എന്റർടൈൻമെന്റ് ഗ്രൂപ്പിന്റെ തലവൻ സുഭാഷ് ചന്ദ്രയാണ് 2007-ൽ ഇത്തരമൊരു പുതിയ ആശയവുമായി മുന്നോട്ട് വന്നത്. അന്ന് ബിസിസിഐയുടെ എതിർപ്പിനെ മറികടന്ന് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിനെ ഇതിന്റെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനാക്കി കൊണ്ടാണ് ലീഗ് പ്രവർത്തനം ആരംഭിച്ചത്. അന്ന് ബിസിസി ഐ ക്ക് സ്വന്താമായൊരു ലീഗ് എന്നൊരു പ്ലാനൊന്നും ഇല്ലാത്തതിനാൽ ഇന്ത്യൻ താരങ്ങൾ എല്ലാം ഈ ലീഗിൽ കളിക്കുമെന്ന് ന്യൂസ് വന്നിരിന്നു. സച്ചിനൊക്കെ ഈ ലീഗിൽ കളിക്കുന്ന കാര്യം ഒക്കെ തീരുമാനമാക്കാൻ തുടങ്ങുമ്പോഴാണ് ബിസിസി ഐ അപകടം മണക്കുന്നതും, ഐപിൽ തുടങ്ങാനുള്ള പരിപാടികൾ ആരംഭിക്കുന്നതും.

തുടക്കത്തിൽ ചെന്നൈ സൂപ്പർസ്റ്റാർസ്, ചണ്ഡീഗഡ് ലയൺസ്, ഡൽഹി ജെറ്റ്സ്, ഹൈദരാബാദ് ഹീറോസ്, കൊൽക്കത്ത ടൈഗേഴ്സ്, മുംബൈ ചാംപ്സ് എന്നീ ആറ് ടീമുകളാണ് ഉണ്ടായിരുന്നതെങ്കിലും പിന്നീട് അഹമ്മദാബാദ് റോക്കറ്റ്സ്, ലാഹോർ ബാദ്‌ഷാസ്, ധാക്ക വാരിയേഴ്സ് എന്നീ ടീമുകൾ കൂടി ഈ ലീഗിന്റെ ഭാഗമായി. വരും സീസണുകളിൽ എല്ലാ രാജ്യത്ത് നിന്നും ഇതേ പോലെ ഓരോ ടീമുകളെ എങ്കിലും പങ്കെടുപ്പിക്കാനുള്ള പ്ലാനൊക്കെ ഐസിഎല്ലിന് ഉണ്ടായിരുന്നു.

ക്രിക്കറ്റ് ലോകത്തെ അന്നത്തെ വമ്പൻ താരങ്ങളായ ബ്രയാൻ ലാറ, ഷെയ്ൻ വോൺ, ഇൻസമാം ഉൾ ഹഖ്, ഷെയ്ൻ ബോണ്ട്, ക്രിസ് കെയ്ൻസ്, അബ്ദുൾ റസാഖ് എന്നിവർക്കൊപ്പം ഇന്ത്യൻ താരങ്ങളായ അമ്പാട്ടി റായുഡു, സ്റ്റുവർട്ട് ബിന്നി, രോഹൻ ഗവാസ്കർ എന്നിവരും അന്ന് ഐസിഎല്ലിൽ പാഡണിഞ്ഞിരുന്നു. ലീഗിലെ ആദ്യ സീസണായ 2007-ൽ ചണ്ഡീഗഡ് ലയൺസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർസ്റ്റാർസ് കിരീടം ചൂടിയപ്പോൾ, 2008-ലെ രണ്ടാം സീസണിൽ ഹൈദരാബാദ് ഹീറോസിനെ പരാജയപ്പെടുത്തി പാകിസ്ഥാൻ താരങ്ങൾ അണിനിരന്ന ലാഹോർ ബാദ്‌ഷാസ് ആണ് ചാമ്പ്യന്മാരായത്.

പിന്നീട് ബിസിസിഐയുടെ കടുത്ത എതിർപ്പും ഈ ലീഗിൽ പങ്കെടുക്കുന്ന കളിക്കാർക്ക് ഇന്ത്യൻ ദേശീയ ടീമിൽ വിലക്ക് ഏർപ്പെടുത്തിയതും ഐസിഎല്ലിന് വലിയ തിരിച്ചടിയായി. അമ്പാട്ടി റായിഡുവിനൊക്കെ ഈ കാരണം കൊണ്ട് രണ്ടോ മൂന്നോ വർഷം ഇന്ത്യൻ ക്രിക്കറ്റിന് നഷ്ടമായിട്ടുണ്ട്. കൂടാതെ ബിസിസിഐ തന്നെ ഐപിഎൽ എന്ന പേരിൽ ഔദ്യോഗിക ലീഗ് ആരംഭിച്ചതോടെ സ്പോൺസർമാരും കാണികളും അങ്ങോട്ടേക്ക് മാറുകയും ഐസിഎൽ സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തു. ഒടുവിൽ 2009-ഓടെ ഈ റിബൽ ലീഗ് ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായി മാറി.
Copied

Want your business to be the top-listed Gym/sports Facility in Kochi?
Click here to claim your Sponsored Listing.

Website

Address


Kochi