Solar Energy Solutions
We are a Solar Consultant based in Kochi. In association with Power Shine Solar (Since-1979). We are
19/03/2021
This Indian solar energy scheme will turn homes into power stations According to KSEB, the state's electricity board, it is predicted that this will help Kerala cover a quarter of its electricity needs from the sun by 2022.
13/03/2021
ഇലക്ട്രിസിറ്റി ബിൽ ലാഭിക്കാം, വരുമാനവും നേടാം!
സൂര്യൻ എന്ന അക്ഷയപാത്രം നൽകുന്ന നിധി ആണ് സൗരനിധി, ഈ നിധി ഇനിയും വേണ്ടാന്ന് വക്കുകയാണെങ്കിൽ അതൊരു നല്ല തീരുമാനമായിരിക്കുകയില്ല..
ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചുള്ള ഊർജോൽപാദനത്തിന് ആയുസ്സ് കുറഞ്ഞുവരികയാണ്. ആഗോളതാപനം മൂലം ജലസ്രോതസ്സുകൾ വറ്റി വരളുന്നതുതന്നെ കാരണം. സോളർ പദ്ധതികൾക്ക് സർക്കാർ അകമഴിഞ്ഞ് പിന്തുണ നൽകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഭൂമിയെ കൊടുംചൂടിലാഴ്ത്തുന്ന സൂര്യനെ ചൂഷണം ചെയ്തുതന്നെ ഊർജപ്രതിസന്ധിക്കു പരിഹാരം കാണാം!...
തുടക്കത്തിലെ മുടക്കുമുതൽ ഒഴിച്ചാൽ പൂർണമായും സൗജന്യമാണ് സൗരോർജം. മേൽക്കൂരയിൽ നേരിട്ട് സൂര്യപ്രകാശം പതിയുന്ന സ്ഥലത്താണ് പാനലുകൾ പിടിപ്പിക്കേണ്ടത്. പാനലുകൾ പിടിച്ചെടുക്കുന്ന സൗരോർജം ഡിസി കറന്റ് ആയി ബാറ്ററിയിൽ സൂക്ഷിക്കുകയും പിന്നീട് ഇൻവർട്ടറിലൂടെ വീട്ടിലെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യാം.
ഒരു കിലോവാട്ട് ശേഷിയുള്ള സോളർ പവർ സിസ്റ്റം വച്ചാൽ മാസം നൂറ് യൂണിറ്റോളം വൈദ്യുതി ലഭിക്കും. പുരപ്പുറത്തു പത്ത് ചതുരശ്രമീറ്റർ സ്ഥലം പാനൽ പിടിപ്പിക്കാൻ മാറ്റിവയ്ക്കണം. ചരിഞ്ഞ മേൽക്കൂരയിലും പാനൽ പിടിപ്പിക്കാം. തെക്കോട്ട് അഭിമുഖമായി വേണം പാനൽ സ്ഥാപിക്കാൻ. സൂര്യന്റെ ചലനപാത, മരങ്ങളുടെയും മറ്റ് കെട്ടിടങ്ങളുടെയും നിഴൽ വീഴാനുള്ള സാധ്യത എന്നിവയും കണക്കിലെടുക്കണം.
സൗരോർജംകൊണ്ട് ഒരു ഫാനും രണ്ട് ലൈറ്റും മാത്രം പ്രവർത്തിപ്പിച്ചിരുന്ന കാലമൊക്കെ എന്നേ കടന്നുപോയി. മോട്ടോറും വാട്ടർ ഹീറ്ററും എസിയും സൗരോർജത്തിൽ ഓടുന്ന കാലമാണ്. കെഎസ്ഇബി കണക്ഷൻ പോലും എടുക്കാതെ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വീടുകളും ഇന്നുകാണാം.
ചൂടുകാലത്ത് കൂടുതൽ സൗരോർജം ഉൽപാദിപ്പിക്കാൻ പറ്റുമെന്നത് തികച്ചും തെറ്റായ ധാരണയാണെന്ന് രംഗത്തെ വിദഗ്ധർ പറയുന്നു. പാനലുകളിലുള്ള സിലിക്കോൺ സെല്ലുകളാണ് സൂര്യപ്രകാശം ആഗിരണം ചെയ്യുന്നത്.
ശരിയായ വിധത്തിലുള്ള സോളർ സംവിധാനം ഏർപ്പെടുത്തിയാല്‍ വീട്ടിലെ വൈദ്യുതി ബിൽ ഏറ്റവും കുറവിലേക്കു എത്തിക്കാൻ പറ്റുമെന്ന് കണക്കുകൾ പറയുന്നു. ഇനി പറയൂ, ഈ സൗജന്യനിധി വേണ്ടെന്നു വയ്ക്കണോ?.
Click here to claim your Sponsored Listing.
Category
Website
Address
Neduvilaveetil Chambers, Ravipuram Road
Kochi
682016
Opening Hours
| Monday | 8am - 8pm |
| Tuesday | 8am - 8pm |
| Wednesday | 8am - 8pm |
| Thursday | 8am - 8pm |
| Friday | 8am - 8pm |
| Saturday | 8am - 8pm |
| Sunday | 8am - 8pm |