Media Rangh
News and Information Portal
13/05/2026
സീനിയർ സെക്കൻഡറി സിബിഎസ്ഇ പരീക്ഷാഫലത്തിൽ ഉജ്ജ്വല വിജയവുമായി ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്‌റൈൻ. ഫെബ്രുവരിയിൽ നടന്ന പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ 99.5 ശതമാനം വിജയം കൈവരിച്ചാണ് സ്കൂൾ ഈ നേട്ടം ആഘോഷിച്ചത്.
പരീക്ഷ എഴുതിയ 202 വിദ്യാർത്ഥികളിൽ 172 പേർ ഫസ്റ്റ് ക്ലാസ് കരസ്ഥമാക്കി. ഇതിൽ 102 പേർ ഡിസ്റ്റിംഗ്ഷനോടെയാണ് വിജയിച്ചത്.
സയൻസ് സ്ട്രീം (Science Stream) സയൻസ് വിഭാഗത്തിൽ മികച്ച മാർക്കോടെ മുന്നിലെത്തിയവർ:
ഒന്നാം സ്ഥാനം: നന്ദിനി ശ്രീദേവി കുമാരവേൽ (97.6%)
രണ്ടാം സ്ഥാനം: ദിവ്‌ജ്യോത് സിംഗ് ബാൽ (97%)
മൂന്നാം സ്ഥാനം: ഇഷിക രഞ്ജിത്ത് നായർ (95.8%)
കൊമേഴ്സ് സ്ട്രീം (Commerce Stream). കൊമേഴ്സ് വിഭാഗത്തിൽ മികച്ച വിജയം നേടിയവർ:
ഒന്നാം സ്ഥാനം: അൽഫിയ റെജൻ വർഗീസ് (98.8%)
രണ്ടാം സ്ഥാനം: ജെയിംസ് സാജു മാത്യു (97.2%)
മൂന്നാം സ്ഥാനം: ഫർഹിന ഫാത്തിമ ഷെയ്ഖ്, വൈഗ ഷിജോയ്, പീഹു ദേശായി എന്നിവർ 96.8% മാർക്കോടെ മൂന്നാം സ്ഥാനം പങ്കിട്ടു.
വിവിധ വിഷയങ്ങളിൽ ഏറ്റവും അധികം മാർക്ക് നേടിയ വിദ്യാർത്ഥികൾ:
ഇംഗ്ലീഷ്: നന്ദിനി ശ്രീദേവി കുമാരവേൽ, തനിഷ്ക ചക്രയൻ, ശ്രേയ സാജു, മുഹമ്മദ് ഇർഫാൻ നൗഫൽ, സുറാഫ മുഹമ്മദ് അഷ്റഫ്, ആൽബിൻ ബെന്നി, ഫർഹീന ഫാത്തിമ ഷെയ്ഖ്, വൈഗ ഷിജോയ്, മെറിൽ ആൻ മനോജ്, അൽഫിയ റെജൻ വർഗീസ്, സി. ബി. സഹാന.
മാത്തമാറ്റിക്സ്: പ്രഭ്‌ജോത് സിംഗ്, ദിവ്‌ജ്യോത് സിംഗ് ബാൽ.
ബയോളജി: നന്ദിനി ശ്രീദേവി കുമാരവേൽ, അന്ന ട്രീസ, ദിവ്‌ജ്യോത് സിംഗ് ബാൽ, ഇഷിക രഞ്ജിത്ത് നായർ.
ഫിസിക്സ് (94): പുൽകിത് സിംഗ്ല.
കെമിസ്ട്രി (97): നന്ദിനി ശ്രീദേവി കുമാരവേൽ, ശ്രീദേവ് മാണിക്കോത്ത്.
കമ്പ്യൂട്ടർ സയൻസ്: അനിരുദ്ധ് രാജേഷ്, ശ്രേയ സാജു, മുഹമ്മദ് ഇർഫാൻ നൗഫൽ, പ്രഭ്‌ജോത് സിംഗ്, പുൽകിത് സിംഗ്ല.
ബിസിനസ് സ്റ്റഡീസ്: അൽഫിയ റെജൻ വർഗീസ്.
ഇൻഫോർമാറ്റിക്സ് പ്രാക്ടീസസ്: അഭിലാഷ് കണ്ണൻ, ജെയിംസ് സാജു മാത്യു, ഫർഹീന ഫാത്തിമ ഷെയ്ഖ്.
അപ്ലൈഡ് മാത്തമാറ്റിക്സ്: അൽഫിയ റെജൻ വർഗീസ്, പീഹു ദേശായി.
ഇക്കണോമിക്സ് (99): അൽഫിയ റെജൻ വർഗീസ്.
അക്കൗണ്ടൻസി (99): ജെയിംസ് സാജു മാത്യു.
മാർക്കറ്റിംഗ് (99): സി. ബി. സഹാന, വൈഗ ഷിജോയ്.
വിദ്യാർത്ഥികളുടെ മികച്ച വിജയത്തിൽ സ്‌കൂൾ മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദനങ്ങൾ അറിയിച്ചു
13/05/2026
ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉജ്വല വിജയം. ഇത്തവണയും ഇന്ത്യൻ സ്‌കൂൾ അതിന്റെ ദീർഘകാല അക്കാദമിക മികവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചു. സ്കൂൾ 98.09 എന്ന മികച്ച ഓവറോൾ വിജയശതമാനം കൈവരിച്ചു.
ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ സ്കൂൾ നൂറു ശതമാനം വിജയം കരസ്ഥമാക്കി. 21 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡുകൾ നേടിയപ്പോൾ, 52 വിദ്യാർത്ഥികൾ പരീക്ഷയിൽ 90 ശതമാനമോ അതിൽ കൂടുതലോ കരസ്ഥമാക്കി. പരീക്ഷയിൽ 272 വിദ്യാർത്ഥികൾക്ക് 75% ഉം അതിൽ കൂടുതലും നേടാൻ കഴിഞ്ഞു. 514 വിദ്യാർത്ഥികൾക്ക് 60% ഉം അതിൽ കൂടുതലും മാർക്ക് ലഭിച്ചു.
മികച്ച വിജയം നേടിയവരിൽ, ജിസെൽ ഷാരോൺ ഫെർണാണ്ടസ് 500 ൽ 486 മാർക്കുമായി 97.2 ശതമാനം നേടി സ്‌കൂൾ ടോപ്പറായി. പ്രണവി മണപുറവും അന്ന ബിനുവും 96.8 ശതമാനം വീതം (484/500) നേടി സ്കൂളിൽ രണ്ടാം സ്ഥാനം നേടി. 500 ൽ 484 മാർക്ക് നേടി സിമോൻ മാത്യു ജോളി 96.4 ശതമാനത്തോടെ മൂന്നാം സ്ഥാനം നേടി.
സയൻസ് വിഭാഗത്തിൽ അന്ന ബിനു 96.8 ശതമാനത്തോടെ ഒന്നാമതെത്തി. സിമോൻ മാത്യു ജോളി 96.4 ശതമാനം നേടി രണ്ടാം സ്ഥാനവും ആൽവിൻ ജോർജ് സേവ്യർ 95.6 ശതമാനവും നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൊമേഴ്‌സ് വിഭാഗത്തിൽ ജിസെൽ ഷാരോൺ ഫെർണാണ്ടസ് 97.2 ശതമാനം നേടി ഒന്നാം സ്ഥാനം നേടി. അദിതി സതീഷ് അയ്യർ 95.6 ശതമാനം നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, റെഹാൻ സേത്മിക കലുബോവിലയും ബാലാമണി അയിലൂർ യോഗേഷും 95.2 ശതമാനം നേടി മൂന്നാം സ്ഥാനം പങ്കിട്ടു.
ഹ്യുമാനിറ്റീസ് വിഭാഗത്തിൽ, പ്രണവി മണപുറം 96.8 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനം നേടി. അംഗന ശ്രീജിത്ത് 95 ശതമാനം മാർക്ക് നേടി രണ്ടാം സ്ഥാനവും ക്രിസ്റ്റഫർ ചാക്കോ പൂവേലിൽ 92.6 ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി.സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.
പരീക്ഷ ഫലത്തിന്റെ വിശദാംശങ്ങൾ:
• മൊത്തം വിജയശതമാനം 98.09
• ഹ്യുമാനിറ്റീസ് സ്ട്രീമിൽ 100% വിജയം
• കൊമേഴ്‌സ് സ്ട്രീമിൽ 100% വിജയം
• സയൻസ് സ്ട്രീമിൽ 96.49% വിജയം
• സ്കൂൾ ടോപ്പർക്ക് 500 ൽ 486 മാർക്ക് (97.2%)
• 21 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എ വൺ ലഭിച്ചു
• 52 വിദ്യാർത്ഥികൾക്ക് 90% ഉം അതിനു മുകളിലും ലഭിച്ചു
• 272 വിദ്യാർത്ഥികൾക്ക് 75% ഉം അതിനു മുകളിലും ലഭിച്ചു
• 514 വിദ്യാർത്ഥികൾക്ക് 60% ഉം അതിനു മുകളിലും ലഭിച്ചു
• 9 വിദ്യാർത്ഥികൾക്ക് ഗണിതത്തിൽ 100 ലഭിച്ചു
• 1 വിദ്യാർത്ഥിക്ക് കമ്പ്യൂട്ടർ സയൻസിൽ 100 ലഭിച്ചു
• 1 വിദ്യാർത്ഥിക്ക് എഞ്ചിനീയറിംഗ് ഗ്രാഫിക്സിൽ 100 ലഭിച്ചു
• 2 വിദ്യാർത്ഥികൾക്ക് അക്കൗണ്ടൻസിയിൽ 99 ലഭിച്ചു
• 2 വിദ്യാർത്ഥികൾക്ക് ബയോ-ടെക്നോളജിയിൽ 99 ലഭിച്ചു
• 1 വിദ്യാർത്ഥിക്ക് അപ്ലൈഡ് മാത്തമാറ്റിക്സിൽ 99 ലഭിച്ചു
• 1 വിദ്യാർത്ഥിക്ക് കെമിസ്ട്രിയിൽ 99 ലഭിച്ചു
• 1 വിദ്യാർത്ഥിക്ക് ഇൻഫോർമാറ്റിക്സ് പ്രാക്ടീസിൽ 99 ലഭിച്ചു
• 1 ഒരു വിദ്യാർത്ഥിക്ക് സൈക്കോളജിയിൽ 99 ലഭിച്ചു
• 1 വിദ്യാർത്ഥിക്ക് ബിസിനസ് സ്റ്റഡീസിൽ 99 ലഭിച്ചു
• 4 വിദ്യാർത്ഥികൾക്ക് മാർക്കറ്റിംഗിൽ 98 ലഭിച്ചു
• 2 വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ 98 ലഭിച്ചു
• 1 വിദ്യാർത്ഥിക്ക് ബയോളജിയിൽ 98 ലഭിച്ചു
• 1 വിദ്യാർത്ഥിക്ക് സോഷ്യോളജിയിൽ 98 ലഭിച്ചു
• 1 വിദ്യാർത്ഥിക്ക് ഇക്കണോമിക്‌സിൽ 97 ലഭിച്ചു
• 1 വിദ്യാർത്ഥിക്ക് ഫിസിക്സിൽ 95 ലഭിച്ചു
• 1 വിദ്യാർത്ഥിക്ക് ഹോം സയൻസിൽ 94 ലഭിച്ചു
• 1 വിദ്യാർത്ഥിക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ 93 മാർക്ക് ലഭിച്ചു
10/05/2026
തണൽ ബഹ്‌റൈൻ ചാപ്റ്റർ വർഷം തോറും നടത്തിവരുന്ന രക്തദാന ക്യാമ്പ് ഈ വരുന്ന ആഗസ്റ്റ് 28 ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മനാമ കെ-സിറ്റിയിൽ വെച്ച് നടന്ന യോഗത്തിൽ റഷീദ് മാഹി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞു.
തണൽ രക്തദാനവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ട് പോകാൻ ജമാൽ കുറ്റിക്കാട്ടിലിന്റെ നേതൃത്വത്തിൽ ഷബീർ മാഹി, ഹുസ്സൈൻ വയനാട്, ഹരീന്ദ്രൻ ഓർക്കാട്ടേരി, റിയാസ് ആയഞ്ചേരി, ഹാഷിം വില്ല്യാപ്പള്ളി എന്നിവരുൾപ്പെട്ട സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
തണലിന്റെ ഭാവി പരിപാടികളെ കുറിച്ചു നടന്ന ചർച്ചയിൽ ബഹ്‌റൈനിലെ പ്രശസ്തമായ ആശുപത്രികളുമായി സഹകരിച്ചു ഒരു വൃക്ക പരിശോധന ക്യാമ്പ് ഉടൻ തന്നെ നടത്തുവാൻ തത്വത്തിൽ തീരുമാനിച്ചു. അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ റഫീഖ് അബ്ദുല്ല, വി.പി. ഷംസുദ്ദീൻ, ഫൈസൽ മടപ്പള്ളി, സയ്യദ് ഹനീഫ്, നവാസ് കുണ്ടറ എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി.
സമദ് മുയിപ്പോത്ത്, താലിബ് ജാഫർ, നിസാർ വില്ല്യാപ്പള്ളി, പി.ടി. അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്ത യോഗത്തിന് ശ്രീജിത്ത് കണ്ണൂർ നന്ദി പറഞ്ഞു.
Click here to claim your Sponsored Listing.
Contact the business
Telephone
Website
Address
JC Chambers, Panampilly Nagar
Kochi
682036