FEFKA
This is the official page of FEFKA Federation.
28/06/2025
JSK എന്ന സിനിമയുടെ പേരും മുഖ്യ കഥാപാത്രത്തിന്റെ ജാനകി എന്ന പേരും മാറ്റണമെന്ന് ഇന്ന് സെൻസർ ബോർഡിന്റെ റിവൈസിങ്ങ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുകയാണ് . സെൻസർ ബോർഡിന് നൽകിയിട്ടുള്ള ഗൈഡ് ലൈനിന് പുറത്തുള്ള കാര്യങ്ങളാണ് ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളായ ചിലർ തന്നിഷ്ടപ്രകാരം നടപ്പിലാക്കാൻ ശ്രമിക്കുന്നത് . ഇതിനെതിരെ അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് അതിശക്തമായ പ്രതിഷേധ സമരം 30-6-2025 ന് തിങ്കളാഴ്ച്ച രാവിലെ 10 മണി മുതൽ തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ നടത്താൻ ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയും ചേർന്ന് തീരുമാനിച്ച വിവരം അറിയിക്കട്ടെ .
ചിത്രീകരണം നടക്കുന്ന ലൊക്കേഷനുകളിൽ ഫെഫ്കയുടെ ലഹരിവിരുദ്ധ ക്യാംപയിൻ
17/03/2025
കൊച്ചി: പ്രമുഖ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു.
ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലായിരുന്നു അന്ത്യം. എഴുപതുകളില്‍ ചലച്ചിത്രഗാനരംഗത്തെത്തിയ അദ്ദേഹം ഓരോ കാലത്തും മലയാളിക്ക് ഹിറ്റുകള്‍ സമ്മാനിച്ചുകൊണ്ടിരുന്നു . പുതിയ തലമുറയിലെ കുട്ടികൾക്ക് പോലും "ബാഹുബലി'യിലെ പാട്ടുകളിലൂടെ അദ്ദേഹം സുപരിചിതനായിരുന്നു .
200-ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പത്തിലേറെ സിനിമകള്‍ക്ക് തിരക്കഥയെഴുതി. ആര്‍.ആര്‍.ആര്‍, ബാഹുബലി (രണ്ടുഭാഗങ്ങള്‍), യാത്ര, ധീര, ഈച്ച എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിന്റേതായിരുന്നു. ലക്ഷാര്‍ച്ചന കണ്ടുമടങ്ങുമ്പോള്‍, ഇളംമഞ്ഞിന്‍ കുളിരുമായി,
ഇവിടമാണീശ്വ സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയില്‍ തീര്‍ഥമാടിയ കൃഷ്ണശില, പാലരുവീ നടുവില്‍, ഒരു പുന്നാരം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകളിൽ ചിലതാണ് .
നാടകഗാനങ്ങളിലൂടെ ഗാനരചനാരംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം.എസ്. വിശ്വനാഥൻ, ദേവരാജൻ, എം.കെ. അർജുനൻ, രവീന്ദ്രജയിൻ, ബോംബെ രവി, കെ.വി.
മഹാദേവൻ, ബാബുരാജ്, ഇളയരാജ, എ.ആർ. റഹ്‌മാൻ, കീരവാണി, ഹാരിസ് ജയരാജ്, യുവൻ ശങ്കർരാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചു.
കവി, കഥാകൃത്ത്, തിരക്കഥാകൃത്ത് ,
സംഭാഷണരചയിതാവ് എന്നീനിലകളിലും ശ്രദ്ധേയനായിരുന്നു.
1970-ല്‍ മദിരാശിയിലെത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. ചെറുപ്പംമുതല്‍ കവിതയെഴുതുമായിരുന്നു. നാട്ടില്‍ ഒരു പ്രസിദ്ധീകരണത്തിലെ ജോലിക്കിടെയാണ് ചെന്നൈയിൽ അന്വേഷണം മാസികയുടെ എഡിറ്ററായി ക്ഷണം ലഭിച്ചത്. മനസ്സില്‍ സിനിമാ സ്വപ്നവുമായി മദിരാശിക്ക് വണ്ടികയറി. 1971-ല്‍ പുറത്തിറങ്ങിയ 'വിമോചനസമരം' എന്ന സിനിമയില്‍ ആദ്യമായി പാട്ടെഴുതി. 1974-ല്‍ പുറത്തിറങ്ങിയ 'അയലത്തെ സുന്ദരി' എന്ന ചിത്രത്തിലെ 'ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍...' എന്നാരംഭിക്കുന്ന ഗാനം സൂപ്പര്‍ഹിറ്റായി .
പിന്നീടിങ്ങോട്ട് സന്തോഷവും ദുഃഖവും പ്രണയവും വിരഹവുമെല്ലാം തൂലികയില്‍ പാട്ടുകളായി മാറി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളില്‍നിന്ന് അദ്ദേഹം ചിത്രങ്ങൾ മൊഴിമാറ്റം നടത്തി . ധാരാളം ഡബ്ബിങ്ങ് ആർട്ടിസ്റ്റുകളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച മൊഴിമാറ്റ സിനിമകളുടെ കരുത്തനായ വക്താവായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ .
ഫെഫ്കയുടെ ആദരാഞ്ജലികൾ ..!!
ഫെഫ്ക ആരോഗ്യ സുരക്ഷാപദ്ധതി - 2ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയും പരിരക്ഷയും! #ഫെഫ്ക #മോഹൻലാൽ FEFKA
Click here to claim your Sponsored Listing.
Category
Contact the organization
Telephone
Website
Address
A57, HIG COLONY, NORTH GIRINAGAR, GANDHI NAGAR Road
Kochi
682020
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |