Environment Planner

Environment Planner

Share

A page maintained by Ajayakumar, Former Chief Town Planner and Member, State Environment Appraisal C

21/04/2025

09/08/2024

22/12/2022

ഇക്കോ സെൻസിറ്റീവ് സോണുകളുടെ കാര്യത്തിൽ സുപ്രീം കോടതിയുടെ 2022 ജൂൺ 3 തീയതിയിലുള്ള ഉത്തരവ് പ്രകാരം ബഫർ സോണിൽ വ്യത്യാസം വരുത്താം . ഇതിനായി സംസ്ഥാന സർക്കാരുകൾ ആവശ്യമായ മാറ്റങ്ങൾ കാര്യകാരണ സഹിതം കേന്ദ്ര പരിസ്ഥിതി വകുപ്പിനെ അറിയിക്കാം. വകുപ്പ് അവരുടെ ശുപാർശ സഹിതം കോടതിയെ അറിയിച്ചാൽ കോടതി യുക്തമായ ഉത്തരവ് നൽകും. ഇങ്ങനെ കേന്ദ്രപരിസ്ഥിതി വകുപ്പിനു നൽകാൻ വേണ്ടി ഇക്കോ സെൻസിറ്റീവ് സോണൂകളുടെഒരു കരട് ചിത്രം തയ്യാറാക്കി പൊതുജനങ്ങളുടെ നിർദേശങ്ങൾക്കായി കേരള സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു.
ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ആയിരുന്നു ഇത് തായ്യ്യാറാക്കിയത്. അതിൽ ധാരാളം നിർമാണങ്ങൾ വിട്ടു പോയതായും പൊരുത്തക്കേടുകൾ ഉള്ളതായും പരാതി ഉയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വനം വന്യജീവി വകുപ്പ് മറ്റൊരു ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ പഴയ ചിത്രങ്ങൾ താരതമ്യത്തിനായെന്ന വണ്ണം ഇപ്പോഴും website ഇൽ ഉണ്ട്. ഇതിലുള്ള തെറ്റുകൾ പൊതുജനങ്ങൾക്കു ചൂണ്ടിക്കാണിയ്ക്കാം. എന്നാൽ ഇങ്ങനെ കൂട്ടിച്ചേർക്കുന്ന നിര്മാണങ്ങളുടെ കാര്യത്തിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.
സുപ്രീം കോടതിയുടെ ബന്ധപ്പെട്ട ഉത്തരവിന്റെ കോപ്പി ഇതോടൊപ്പം ചേർത്തിട്ടുണ്ട്. അതനുസരിച്ചു ഉത്തരവിറങ്ങിയ 2022 ജൂൺ 3 )൦ തീയതിക്ക് ശേഷം ഒരു നിർമാണവും അനുവദിച്ചിട്ടില്ല. അതായതു ഉപഗ്രഹ ചിത്രം എടുത്തത് ഈ തീയതിക്കു ശേഷമാണെങ്കിൽ ഉപഗ്രഹചിത്രത്തിലില്ലാത്ത ഏതു നിർമാണവും പിടിക്കപ്പെടാം. അനുമതി നിഷേധിക്കപ്പെടും. ഉപഗ്രഹ ചിത്രം ഇരിക്കെ, ഫീൽഡ് സർവ്വേ പ്രകാരം ചെയ്തത് എന്ന് പറഞ്ഞു നിർമാണം കൂട്ടിച്ചേർത്താൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ സർക്കാർ ഉപഗ്രഹ ചിത്രം എടുത്തത് ഏതു ദിവസമാണെന്ന് വെബ്സൈറ്റിൽ പറയുന്നില്ല. അതിനാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.
ഇത് കൂടാതെ മറ്റൊരു പ്രശ്നവും ഉണ്ട്. ജനവാസ കേന്ദ്രം എന്നത് എന്താണെന്ന് സർക്കാർ ഇതേവരെ നിർവ്വചിച്ചിട്ടില്ല . ഇതു വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഉദാഹരണത്തിന് ഒരേക്കറിൽ ഒരു വീട്ടുള്ളത് 5 വീടുള്ള സ്ഥലം പോലെ സമാന പരിഗണന നൽകി ഒഴിവാക്കുമോ ? വീട്ടിലേക്കുള്ള റോഡുകൾ ഒഴിവാക്കുമോ ? ഉൾ പ്രദേശങ്ങളിലുള്ള ദേവാലയങ്ങൾ, മറ്റു പൊതു സ്ഥാപനങ്ങൾ എന്നിവ ഒഴിവാകുമോ?
ഒരു ഇംഗ്ലീഷ് പഴഞ്ചൊല്ലു പോലെ devil is in the detail. കാത്തിരുന്നു കാണാം

PS Events: Nature's Moment 17/12/2022

https://youtu.be/QL73XQsSY00

PS Events: Nature's Moment Despite unprecedented biodiversity loss and the onset of a new mass extinction, natural systems continue to be degraded, both directly by human activities an...

Want your business to be the top-listed Business in Kochi?
Click here to claim your Sponsored Listing.

Telephone

Website

Address


Kochi
682024