Hacking and security
Most people don't care about their privacy on the internet. They don't even bother about their data security.
27/05/2026
തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ നിറവേറ്റാതിരുന്ന സർക്കാരിനെയും വ്യവസ്ഥിതിയെയും പലരും ഇന്ന് കോക്രോച്ച് പാർട്ടിയുടെ തണലിൽ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. പാർലമെന്റിലെ യഥാർത്ഥ പ്രതിപക്ഷം ചുമ്മാ കാഴ്ചക്കാരായി നിന്നപ്പോൾ, ഡിജിറ്റൽ ലോകത്തെ ഈ വിർച്വൽ പാർട്ടി ജനങ്ങളുടെ യഥാർത്ഥ ശബ്ദമായി മാറി. അവര്‍ ഒരു ജനകീയപ്രതിപക്ഷമായി ഭരണകൂടത്തെ ഭീതിയില്ലാതെ എതിൎക്കുന്നു.
കോക്രോച്ച് ജനതാ പാർട്ടി എന്നത് കേവലം ഒരു ട്രോളല്ല; അത് ഇന്ത്യൻ ജനാധിപത്യം മരിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്. ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കാൻ, ശിശിരകാലനിദ്രയില്‍ അഭിരമിച്ചുറങ്ങിക്കിടക്കുന്ന പ്രതിപക്ഷത്തെ ചൂടുവെള്ളം തളിച്ചുണർത്താൻ ഈ 'പാറ്റകളുടെ വിപ്ലവത്തിന്' കഴിഞ്ഞിരിക്കുന്നു എന്നത് സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും മനോഹരമായ സംഭവമാണ്. ഇനിയും നമുക്ക് ആശയ്ക്കു വകയുണ്ട്.
പാറ്റകളുടെ മഹാ വിപ്ലവം: ഇന്ത്യൻ രാഷ്ട്രീയത്തെ പുനര്‍നിര്‍വ്വചിക്കാന്‍ ഇതാ ‘കോക്രോച്ച് ജനത തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ നിറവേറ്റാതിരുന്ന സർക്കാരിനെയും വ്യവസ്ഥിതിയെയും പലരും ഇന്ന് കോക്രോച്ച് പാർട്ടി....
30/12/2025
മണ്ണിട്ട് മലയുണ്ടാക്കുന്ന ഗ്രാമവാസികളെക്കാൾ വിചിത്രമാണ്, ഉള്ള മലയെ ഭൂപടത്തിൽ നിന്നും മണ്ണിൽ നിന്നും തുടച്ചുനീക്കാൻ ശ്രമിക്കുന്ന ആധുനിക ഇന്ത്യന്‍ ഭരണകൂടം. ഭൂപടത്തില്‍നിന്നൊരു മലയുടെ പേരു് കുന്നെന്നു രേഖപ്പെടുത്തുന്നതുപോലല്ല; ചരിത്രത്തില്‍ ഒരു മലയുടെ ചോരപ്പാട് മായ്ച്ചു കളയാന്‍ അത്ര എളുപ്പമല്ല.
മലയെ കുന്നാക്കാന്‍ നോക്കിയത് അവര്‍ തടഞ്ഞു. നാം കുന്നിനെ അപ്രത്യക്ഷമാക്കാന്‍ നോക്കുന്നു. സിനിമയിൽ ഗ്രാമവാസികൾ മണ്ണിട്ട് മലയുടെ ഉയരം കൂട്ടുമ്പോള്‍, ഇന്ത്യയില്‍ ആരവല്ലിയിൽ മനുഷ്യൻ മലയുടെ ഉയരം കുറച്ചു...
12/12/2025
ഒരു ഡിജിറ്റൽ തെളിവിൽ കൃത്രിമം നടന്നിട്ടില്ലെന്ന് സാങ്കേതികമായി ഉറപ്പാക്കുന്നതിൽ ഏറ്റവും നിർണ്ണായകം ഹാഷ് മൂല്യം കണക്കാക്കലാണ്. ഹാഷ് മൂല്യം കണക്കാക്കുന്നതെങ്ങനെയെന്നു വിശദീകരിക്കാം.
കോടതിമുറിയിലെ ഡിജിറ്റൽ ഫിംഗർപ്രിന്റ്: തെളിവിന്റെ ആധികാരികത എങ്ങനെ ഉറപ്പാക്കാം? കോടതിയുടെ കസ്റ്റഡിയിലിരിക്കെ, തെളിവിന്റെ ഹാഷ് മൂല്യം മാറിയതായി കണ്ടെത്തിയാൽ, അത് അതീവ ഗുരുതരമായ സാഹചര്യമാണ്. ....
09/12/2025
https://freelokam.wordpress.com/2025/12/09/sim-binding-makes-india-a-surveilance-state/
പൌരന്റെ സ്വകാര്യതയിലേയ്ക്ക് ആര്‍ത്തിയോടെ ഒളിഞ്ഞുനോക്കുന്നു നമ്മുടെ സര്‍ക്കാര്‍ ഇതു ഡാറ്റായുഗമാണു്. അതുകൊണ്ടുതന്നെ രാജ്യത്ത് ഡിജിറ്റൽ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു വരു.....
16/11/2025
ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്സ് പ്രൊജക്ടും (എഒഎസ്‍പി) ഗ്നൂ/ലിനക്സ് അധിഷ്ഠിത മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ലിനക്സ് കെർണലിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, അവ തമ്മിലുള്ള കാതലായ വ്യത്യാസം യൂസർസ്പേസിലാണ്. എഒഎസ്‍പിയിൽ, ഗൂഗിളിന്റെ കസ്റ്റമൈസ്ഡ് സി ലൈബ്രറിയായ ബയോണിക്കും, ആന്‍ഡ്രോയ്ഡ് റണ്‍ടൈം (ART) എന്ന വെർച്വൽ മെഷീനുമാണ് ഉപയോഗിക്കുമ്പോള്‍ മൊബിയന്‍, പ്യൂവര്‍ ഒഎസ്, മഞ്ചാരോ ഏആര്‍എം തുടങ്ങിയ ഗ്നൂ/ലിനക്സ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, ഡെസ്ക്ടോപ്പ് ലിനക്സ് പോലെ തന്നെ, ഗ്നൂ സി ലൈബ്രറിയും (glibc) സ്റ്റാൻഡേർഡ് ഗ്നൂ യൂട്ടിലിറ്റികളും ഉപയോഗിക്കുന്നു. കൂടാതെ ഉപയോക്താക്കൾക്ക് റൂട്ട് ആക്സസ് സ്വാഭാവികമായിത്തന്നെ നൽകുന്നതുമൂലം ഉപകരണത്തിന്റെ മേല്‍ ഉപയോക്താവിന്റെ സമഗ്രമായ നിയന്ത്രണത്തിനും വഴിയൊരുക്കുന്നു.
മൊബൈൽ ലോകത്തെ ഗ്നൂ യൂസര്‍ലാന്റ് വിപ്ലവം: സ്വാതന്ത്ര്യത്തിലേക്കുള്ള പുതിയ പാത ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്സ് പ്രൊജക്ടും (എഒഎസ്‍പി) ഗ്നൂ/ലിനക്സ് അധിഷ്ഠിത മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ലി.....
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Kochi