IPSS Media
Islamika Prathibana Samskarika samithi.
01/02/2024
സാദാത്ത് സംഘടനകളിൽ ഇടം നേടുന്നവരുടെ ലക്ഷ്യം ?
-------------------------------------
സമൂഹം ആദരിക്കുന്ന
തങ്ങന്മാരെയും, പണ്ഡിതന്മാരെയും, മഹത്തുക്കളുടെ കുടുംബങ്ങളിൽ പെട്ടവരെയും പൊതുസമൂഹം സ്വീകരിക്കുകയും, എന്തെങ്കിലും പരിഗണന കൊടുക്കുകയും ചെയ്യുമ്പോൾ അതിൽ ആർത്തി പൂണ്ട് ചിലർ അസ്വസ്ഥരായിരിക്കുകയാണ്. പാണ്ഡിത്യം കൊണ്ടോ, കുടുംബ പാരമ്പര്യം കൊണ്ടോ പൊതുസ്വീകാര്യത കിട്ടാത്തതും അതിനാൽ തന്നെ ഒരു നേതൃനിരയിൽ എത്താൻ കഴിയാത്തവരുമായ ചിലർ ഏതെങ്കിലും സംഘടനയുടെയോ, സംഘത്തിൻ്റെയോ കമ്മറ്റികളിൽ ലഭ്യമാകുന്ന സ്ഥാനങ്ങളിൽ എത്തിപ്പെടാൻ വേണ്ടി പരിശ്രമിക്കുക പതിവാണ്. അതിനായി പലരെയും പണം കൊടുത്തും, പ്രീണിപ്പിച്ചും പലതും ചെയ്ത് കൊടുത്തും സ്വാധീനിച്ച് കയറിക്കൂടുന്നത്. അങ്ങിനെ നേതൃപദവികളിലൊന്നും എത്തിപ്പെടാൻ കഴിയാത്തവർ സ്വന്തമായി സംഘടനയോ ട്രസ്റ്റോ തന്നെ ഉണ്ടാക്കി അധികാരസ്ഥാനങ്ങളിൽ കയറി ഇരിക്കുന്നു. അതിനുവേണ്ടി ചില ആശാൻമാർ സ്വന്തം പേരുതന്നെ മാറ്റുകയും, ഇത്തരക്കാർ സയ്യിദ് ഖബീലയിൽപ്പെട്ടവരും തങ്ങളുടെ ആധാറിലും ആധാരത്തിലുമെല്ലാം എഴുതിച്ചേർത്ത് അഹ്ലുബൈത്ത് കുടുംബാംഗങ്ങളാണ് എന്നും യമനിൽ നിന്നും തരീമിൽ നിന്നും വന്ന പൂർവ്വീകരാണ് തങ്ങളുടേത് എന്നും വാചാലമാകുകയാണ്. മന്ദബുദ്ധികളായ കുറേ ആൾക്കൂട്ടം അത്തരക്കാരെ അനുസരിക്കുകയും അത്തരം വ്യാജവാദികളുടേയും ഉപജീവനമാർഗ്ഗമായി തന്നെ ചിലർ ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണ്.
അത്തരക്കാരുടെ അനുയായികളായി കൂടിയവരെ തന്നെ ചൂഷണം ചെയ്ത് ജീവിതം ആഡംബരത്തിലാക്കുന്നു. ഇവരെ ചുമന്നു നടക്കുകയും, അവർക്ക് ഇല്ലാത്ത പരിഗണന കൊടുക്കുകയും ചെയ്യുന്നവരുടെ ചതിയിലും വഞ്ചനയിലും പെട്ട് സാധുക്കൾ സാധാരണ വിശ്വാസികൾ വലയുകയാണ്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ? ദീൻ കച്ചവടവൽക്കരിക്കുകയും ചൂഷണോപാധിയായി തിരുനബിയുടെ കുടുംബ പാരമ്പര്യവും കുടുംബ മഹിമയും ദുരുപയോഗം ചെയ്യുന്ന കൂട്ടുകൂടലുകളും സംഗമങ്ങളും ജാഗ്രതയോടെ വീക്ഷിക്കുക മാത്രമാണ് രക്ഷ.
----------------------------------
16/01/2023
നീചൻമാർ 2️⃣7️⃣
ധൂർത്തിനെ പുണ്യമാക്കുന്നവർ ! ..................................
ചില ടൗണുകളിൽ ചിലർ അവരുടെ വാഹനത്തിലേക്ക് ആളെ വിളിച്ചുകയറ്റി പോകേണ്ട ഇടങ്ങളിലേക്ക് ആക്കി കൊടുക്കുന്നത് പോലെയാണ് ചില പണ്ഡിതന്മാർ സ്വർഗത്തിലേക്ക് ആളുകളെ എത്തിക്കുന്ന ഏജൻസി നടത്തുന്നത്. മെയിൻ ശൈഖ് എല്ലാം തികഞ്ഞു സ്വർഗത്തിലേക്കുള്ള വണ്ടിയുടെ ഡ്രൈവറായി റെഡി ആണ്! നിങ്ങൾ കയ്യിലുള്ളത് പരിപാടിയിലേക്ക് കൊടുത്താൽ സ്വർഗത്തിലേക്ക് മൂപ്പരുടെ കൂടെ പോകാം!!
ട്യൂർ പോകുന്ന പോലെയല്ല സ്വർഗത്തിലേക്ക് പോകുന്നത്. അതിനു നിർബന്ധമായ ചിലതു പഠിക്കണം, അത് പകർത്തണം.. ആ വാഹനം അവനവൻ തന്നെ ഓടിക്കണം. അവനവൻ ഉണ്ടാക്കിയ സമ്പത്ത് പഠിച്ചതനുസരിച്ചവൻ ചിലവഴിക്കണം. ധനമില്ലാത്തവൻ കടം വാങ്ങി ധർമ്മം ചെയ്താലും, ദാനം ചെയ്യാനുള്ള ധനം കൈയ്യിൽ വെച്ച് ധർമ്മം ചെയ്യാതിരുന്നാലും ഛേദമാണ് സംഭവിക്കുക എന്നാണ് പഠിക്കേണ്ടത്. അല്ലാതെ പുണ്യം പറഞ്ഞു ചൂഷണം നടത്തുന്ന ഏതോ പിരിവുകാരന് കയ്യിലുള്ളത് ഏൽപ്പിച്ചു കൊടുത്താൽ ബാധ്യത വീടുകയില്ല. സമ്പത്തു കൂടുന്നതാണ് യഥാർത്ഥ ഐശ്വര്യം എന്ന രൂപത്തിലാണ് ഇവിടെ പലരും പഠിപ്പിക്കുന്നത്. എന്നിട്ട് ആഡംബരത്തിലും ധൂർത്തിലും കഴിയുന്ന അവരാണ് വലിയ ശൈഖ് എന്നും പറയും. എന്നാൽ സഹിക്കാൻ കഴിയുന്നവന് ദാരിദ്ര്യമാണ് ഖൈർ എന്ന് പഠിപ്പിച്ച ലോകത്തിലെ ഏറ്റവും സ്രേഷ്ടമായ സൃഷ്ടി ഇരുലോക നേതാവ് നബി സ്വ.അ തങ്ങൾ വഫാത്തിന്റെ നേരത്തും പടയങ്കി പണയത്തിലായിരുന്നു. എന്നത് പോലെ ജീവിതവും ലളിതമയിരുന്നു. ഫഖ്ര്‍ കുഫിറിൽ എത്തിക്കും എന്നത് അധ്വാനിക്കണം എന്ന ശീലത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അല്ലാതെ പണക്കാരനാവാൻ പ്രോത്സാഹനം നൽകലല്ല എന്നത് തിരിച്ചറിയണം. മടിപിടിച്ചിരുന്നാൽ കഴിക്കാനും ഉടുക്കാനുമുള്ളത് ആരും കൊണ്ടുതരില്ല എന്നതോർക്കാനാണ്. ഉള്ള അവസ്ഥയുടെ താഴെ നിലവരുമ്പോൾ തൃപ്തിപ്പെടാൻ കഴിയണം. അപ്പോഴാണ് യഥാർത്ഥ ഐശ്വര്യം എന്ന അവസ്ഥയിൽ എത്തുന്നത്. മറ്റുള്ളവരെ സഹായിക്കാൻ ഏതെങ്കിലും രൂപത്തിൽ ധനികനാവണം എന്ന ചിന്തയും പിഴച്ചത് തന്നെ. വിവരമില്ലായിമ വിനയമല്ല. ചൂഷകർക്ക് ചൂഷിതനായി നിന്ന് കൊടുക്കലല്ല മറിച്ചു ചൂഷകനെ തിരിച്ചറിഞ്ഞു ആട്ടി അകറ്റാനും വേണ്ടത് വേണ്ടിടത്തു വേണ്ട പോലെ ചെയ്യാനും പഠിക്കണം.
തുടരും....
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kochi