Peppermint Studio
Peppermint Studio is a creative space. An art Space for write,think,and imagine
28/03/2024
"ഒരുപ്പോക്കൻ "
ചിത്രീകരണം പൂർത്തിയായി.
"""""""""""""""""""
ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ഹരിനാരായണൻ കെ എം സംവിധാനം ചെയ്യുന്ന "ഒരുപ്പോക്കൻ " എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് പൂർത്തിയായി.
സുധീഷ്,ഐ എം വിജയൻ,അരുൺ നാരായണൻ,സുനിൽ സുഖദ,സിനോജ് വർഗ്ഗീസ്,കലാഭവൻ ജിന്റോ,ശിവദാസ് കണ്ണൂർ,ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര,അപർണ്ണ ശിവദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുഗീഷ് മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു.
സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു.
ഗായകർ-വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാർ എന്നിവരാണ് ഗായകർ.
ഗോപിനാഥൻ പാഞ്ഞാൾ,സുജീഷ് മോൻ ഇ എസ് എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റർ-അച്ചു വിജയൻ.
പ്രൊജക്റ്റ് ഡിസൈനർ-സുധീർ കുമാർ,
പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ,കല-ജീമോൻ എൻ എം, മേക്കപ്പ്-സുധീഷ് വണ്ണപ്പുറം,കോസ്റ്റ്യൂംസ്-അക്ഷയ പ്രേംനാഥ്,സ്റ്റിൽസ്-ജയപ്രകാശ് അതളൂർ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാഹുൽ കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ-ഗൗതം ഹരിനാരായണൻ,എ ജി അജിത്കുമാർ, നൃത്തം -ശ്രീജിത്ത് പി ഡാസ്ലേഴ്സ്,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-
സന്തോഷ് ചങ്ങനാശ്ശേരി,
ലോക്കേഷൻ മാനേജർ-
നിധീഷ്,പി ആർ ഒ-എ എസ് ദിനേശ്.
So why wait? Subscribe now and join us in our love of all thing’s entertainment and movies.
https://www.youtube.com//videos
26/03/2024
"കുറിഞ്ഞി"
ഏറേ ശ്രദ്ധ നേടുന്നു..
"''''""""""""""""""""""""""""""""""""
കറുപ്പും വെളുപ്പും ചർച്ച ചെയ്യുന്ന ഈ വർത്തമാന കാലത്ത് വംശവെറിയുടെ കഥ പറയുന്ന "കുറിഞ്ഞി" സിനിമ വീണ്ടും ജനകീയമായി മാറുകയാണ്.
ആദിവാസി ഗോത്ര സമൂഹ പശ്ചാത്തലത്തിൽ വർണവെറിയുടെ സംഘർഷ പ്രണയകഥ പറയുന്ന ചിത്രമാണ് "കുറിഞ്ഞി".
ഇപ്പോൾ 50 ദിവസം പ്രദർശനം തുടരുന്ന കുറിഞ്ഞിയുടെ കഥ പുതിയ വർണ്ണവിവാദത്തിൽ ഏറെ പ്രസക്തിയുള്ളതായി തീരുന്നു.
മനുഷ്യൻ എത്ര പുരോഗമിച്ചാലും വിട്ടുമാറാത്ത സാമൂഹ്യ വ്യാധിയായി തുടരുന്ന ജാതീയതിയും വർഗ്ഗവ്യത്യാസവും ആവിഷ്കരിക്കുന്ന വിഷയത്തിലൂടെ പ്രകാശ് വാടിക്കൽ രചിച്ചു ഗിരീഷ് കുന്നുമ്മൽ സംവിധാനം നിർവഹിച്ച സിനിമ ഇപ്പോഴും തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു എന്നത് സാമൂഹ്യപ്രതിബദ്ധത പുലർത്തുന്ന പ്രമേയങ്ങൾക്ക് പൊതുസമൂഹം തരുന്ന സ്വീകാര്യതയെ വിളിച്ചോതുന്നുണ്ട്.
So why wait? Subscribe now and join us in our love of all thing’s entertainment and movies.
https://www.youtube.com//videos
26/03/2024
" ജയ് ഗണേഷ് "
വീഡിയോ ഗാനം.
""""""""""""""""""""""""
ഉണ്ണി മുകുന്ദൻ,മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
'' ജയ് ഗണേഷ് " എന്ന
ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ശങ്കർ സംഗീതം പകർന്ന് കപിൽ കപിലൻ ആലപിച്ച "ആരംഭമായി......"എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ഏപ്രിൽ പതിനൊന്നിന്
പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു.
ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു.
ബി കെ ഹരിനാരായണൻ,മനു മഞ്ജിത്ത്,വാണി മോഹൻ, രഞ്ജിത്ത് ശങ്കർ എന്നിവർ എഴുതിയ വരികൾക്ക്
ശങ്കർ ശർമ്മ സംഗീതം പകരുന്നു.
എഡിറ്റർ-സംഗീത് പ്രതാപ്.
സൗണ്ട് ഡിസൈൻ-തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,പ്രൊഡക്ഷൻ ഡിസൈനർ-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂംസ്-വിപിൻ ദാസ്,സ്റ്റിൽസ്-
നവീൻ മുരളി,
ഡിസൈൻസ്-ആന്റണി സ്റ്റീഫൻ,
അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ എസ്,
ഡിഐ-ലിജു പ്രഭാകർ,വിഎഫ്എക്സ്-ഡിടിഎം,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-
സഫി ആയൂർ, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ,ടെൻ ജി മീഡിയ,
പി ആർ ഒ-എ എസ് ദിനേശ്.
So why wait? Subscribe now and join us in our love of all thing’s entertainment and movies.
https://www.youtube.com//videos
26/03/2024
" ബദൽ "
ഏപ്രിൽ 5-ന്.
""""""""""""'"
ഗായത്രി സുരേഷ്,
ശ്വേതാ മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
അജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ "ബദൽ"
(ദി മാനിഫെസ്റ്റോ) ഏപ്രിൽ അഞ്ചിന് പ്രദർശനത്തിനെത്തുന്നു.
ജോയ് മാത്യു,സലിം കുമാർ,സംവിധായകൻ പ്രിയനന്ദനൻ,സന്തോഷ് കീഴാറ്റൂർ,സിദ്ധാർത്ഥ് മേനോൻ,അനീഷ് ജി മേനോൻ,അനൂപ് അരവിന്ദ്,ഐ എം വിജയൻ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങൾ.
ഏകദേശം മൂവായിരത്തിലതികം ഗോത്ര മേഖലകളിലെ മനുഷ്യർ പങ്കാളികളാകുന്ന ഈ ചിത്രത്തിൽ പുതുമുഖം നീതു തോമസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആൾട്ടർനേറ്റ് സിനിമാസിന്റെ ബാനറിൽ ജോസഫ് വർഗ്ഗീസ് ഇലഞ്ഞിക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം റെജി പ്രസാദ് നിർവ്വഹിക്കുന്നു.
വനമേഖലകളിൽ വളർന്ന് വന്ന സായുധ പോരാളികളെക്കുറിച്ചുള്ള അന്വേഷണത്തോടൊപ്പം
അധികാര വ്യവസ്ഥയുടെ അടിച്ചമർത്തലുകൾക്കെതിരെ, ചൂഷണങ്ങൾക്കെതിരെ ശക്തമായ ഒരു താക്കീതുമാകുന്ന ഈ ചിത്രത്തിൽ മനുഷ്യനും പ്രകൃതിയും തമിലുള്ള ആത്മബന്ധവും ദൃശ്യവൽക്കരിക്കുന്നു.
റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോക്ടർ മധു വാസുദേവ് എന്നിവർ എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.ഗോത്ര ഗാനങ്ങൾ-മുരുകേശൻ പാടവയൽ.
എക്സിക്യൂട്ടിവ്
പ്രൊഡ്യൂസേഴ്സ്-കെ ടി കൃഷ്‌ണകുമാർ,പി ആർ സുരേഷ്,
എഡിറ്റർ-ഡോൺ മാക്സ്,എം ആർ വിപിൻ,
പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ,
കലാ സംവിധാനം-
അജയൻ ചാലിശ്ശേരി,
മേക്കപ്പ്-റോണി വൈറ്റ് ഫെദർ,വസ്ത്രാലകാരം-കുമാർ എടപ്പാൾ,
പ്രൊഡക്ഷൻ ഡിസൈൻ-ഷജിത്ത് തിക്കോടി,ഹരി കണ്ണൂർ,
ആക്ഷൻ-മാഫിയ ശശി, ജാക്കി ജോൺസൺ,
സൗണ്ട് ഡിസൈൻ- ജോമി ജോസഫ്, രാജേഷ് എം പി,
സൗണ്ട് മിക്സിംങ്ങ്- സനൽ മാത്യു,
വിഎഫ്എക്സ്-കാളി രാജ് ചെന്നൈ,
സ്റ്റിൽസ്-സമ്പത്ത് നാരയണൻ,ഡിസൈൻ-കോളിൻസ് ലിയോഫിൽ,
സ്റ്റുഡിയോ-സൗത്ത് സ്റ്റുഡിയോ കൊച്ചി,
പി ആർ ഒ-എ എസ് ദിനേശ്.
So why wait? Subscribe now and join us in our love of all thing’s entertainment and movies.
https://www.youtube.com//videos
21/03/2024
ദളപതിക്ക് സ്വാഗതം...
''''"""""""""""""""'''"""""""""""""""
രാജരാജേശ്വരി ഫിലിംസിന്റെ ബാനറിൽ ദിലീപ് കുമാർ ശാസ്താം കോട്ട നിർമ്മിച്ച് ശിവരാജ് സംവിധാനം ചെയ്ത കേപ് ടൗൺ എന്ന ചിത്രത്തിന്റെ ടീസർ മനോരമ മ്യൂസിക്
റിലീസ് ചെയ്തു.
ചിത്രത്തിലെ മൂന്നു ഗാനങ്ങളിൽ ഒരു ഗാനമാണ് റിലീസായത്. ദളപതി വിജയ് യുടെ ആരാധകർക്ക് പ്രധാന്യമുള്ള ഈ ചിത്രത്തിലെ ദളപതി വിജയ് യെ കുറിച്ചുള്ള അടിപൊളി ഗാനം സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പുതുമുഖ സംഗീത സംവിധായകൻ ദിലീപ് ബാബുമാണ്.ശ്യാം ഏനാത്ത് ഗാനരചന നിർവഹിച്ചിരിക്കുന്നു. സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെ മകൻ നവീൻ മാധവ് (പോക്കിരി ഫെയിം) ഗാനം ആലപിക്കുന്നു.
നെൽസൻ ശൂരനാടിനൊപ്പം പുതുമുഖങ്ങളായ അഖിൽ രാജ്, അനന്തു പടിക്കൽ, അനീഷ് പ്രകാശ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഇവരോടൊപ്പം ജനപ്രതിനിധികൾ ആയ കോവൂർ കുഞ്ഞുമോൻ എം എൽ എ, കായംകുളം എം എൽ എ യു. പ്രതിഭ, മിനിസ്റ്റർ ചിഞ്ചു റാണി, മുകേഷ് എം എൽ എ, നൗഷാദ് എം എൽ എ, മുൻ എം പി സോമപ്രസാദ്, ടി.എൻ. സീമ, ബിന്ദു കൃഷ്ണ, സൂരജ് രവി, കുമ്മനം രാജ ശേഖരൻ എന്നിവരും ഈ ചിത്രത്തിൽ ഭാഗ മായിട്ടുണ്ട്.
ചിത്രത്തിലെ ശ്യാം ഏനാത്തും, സുജ തിലകരാജും എഴുതിയ രണ്ടു ഗാനങ്ങളും
ട്രെയ്ലറും ഉടൻ റിലീസാകും.
ഛായാഗ്രഹണം- അലങ്കാർ കൊല്ലം, വിജിൻ കണ്ണൻ,
കൊറിയോ ഗ്രാഫി-21 സ്റ്റുഡിയോ, ചെന്നൈ,
സ്റ്റുഡിയോ-മുജീബ് സ്റ്റുഡിയോ ചെന്നൈ,
മിക്സിങ് ആന്റ് ഫൈനൽ ഔട്ട്-ഷാൻ കൊല്ലം,പി ആർ ഓ-എ എസ് ദിനേശ്.
So why wait? Subscribe now and join us in our love of all thing’s entertainment and movies.
https://www.youtube.com//videos
Click here to claim your Sponsored Listing.
Category
Contact the establishment
Telephone
Address
Behind Govt Youth HostelNgo Quarter JunctionKakkanad
Kochi
682021