Volti Developers

Volti Developers

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Volti Developers, Architectural Designer, Kolathur.

29/04/2022

ഫയൽ അദാലത്ത് - അനധികൃത കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കാൻ ഒരു സുവർണ്ണ അവസരം

11.04.2022 തീയതിയിലെ പിഎസ്/2/37/22/തസ്വഭവ - നമ്പർ സർക്കാർ സർക്കുലർ പ്രകാരം തസ്വഭ വകുപ്പിലും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലും ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുള്ളതാണ്. 31.01.2022 തീയതി വരെ വിവിധ കാരണങ്ങളാൽ തീർപ്പാകാതെ അവശേഷിക്കുന്ന എല്ലാ ഫയലുകളിലും തീർപ്പ് കൽപിക്കുന്നതിനാണ് സർക്കാർ നിർദ്ദേശം നൽകിയിട്ടുള്ളത് . എല്ലാ വിധ പെൻഡിംഗ് ഫയലുകളിലും തീർപ്പുണ്ടാക്കുന്നതിനുള്ള നിർദ്ദേശമാണ് സർക്കാർ നൽകിയിട്ടുള്ളതെങ്കിലും ആയതിൽ കെട്ടിട നിർമ്മാണം സംബന്ധിച്ച ഫയലുകൾ തീർപ്പാക്കുന്നതിന് പ്രത്യേക പരിഗണന നൽകുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുള്ളതായിട്ടാണ് മനസ്സിലാകുന്നത്.

സാധാരണ ഗതിയിൽ അഞ്ചും ആറും വർഷങ്ങൾക്കിടയിൽ ഒരിക്കലാണ് അനധികൃത കെട്ടിട നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതിനു സർക്കാർ ചട്ടങ്ങൾ പുറപ്പെടുവിക്കുന്നത്. 2018 - ലാണ് ഈ ഉദ്ദേശത്തോടെ സർക്കാർ ചട്ടങ്ങൾ അവസാനമായി വന്നത്. അതാകട്ടെ 2017 ജൂലൈ മാസം 31 നകം നിർമ്മാണം പൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതുമാണ്. ഇത്തരത്തിൽ ക്രമവൽക്കരിക്കുന്ന കെട്ടിടങ്ങൾക്ക് അപേക്ഷ ഫീസും ക്ര‌മവൽക്കരണ ഫീസുമടക്കം വലിയ തുക അടവാക്കേണ്ടിയും വരുന്നുണ്ട്.
എന്നാൽ 11.04.2022 തീയതിയിലെ സർക്കാർ സർക്കുലർ പ്രകാരം ജനപ്രതിനിധികൾ കൂടി പങ്കെടുക്കുന്ന അദാലത്തുകൾക്ക് വലിയൊരു പരിധി വരെ അനധികൃത നിർമ്മാണം ക്രമവൽക്കരിക്കുന്നതിനുള്ള സർക്കാരിന്റെ അധികാരം കൂടി നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

കെട്ടിട നിർമ്മാണം ,സംബന്ധിച്ച് നിരസിക്കപ്പെടുന്ന നല്ലൊരു ഭാഗം അപേക്ഷകളിലും വില്ലനായി അവതരിച്ചിട്ടുള്ളത് കെട്ടിടത്തിന്റെ 4 വശത്തുമുള്ള Open Spaces ആണ്. ഇവ ചട്ടപ്രകാരം ആവശ്യമുള്ള ള്ളതാണെന്നത് .നമുക്കറിയാം. എന്നാൽ ദീർഘനാൾ കാത്തിരുന്ന ശേഷം അനധികൃത നിർമ്മാണം ക്രമവൽക്കരിക്കുന്ന വേളയിലോ 2019 - ലെ KPBR ചട്ടം 3(5) -ലെ നടപടിക്രമങ്ങൾ പാലിച്ച് വലിയ തുക പിഴയടച്ചോ മാത്രം പരിഹരിക്കാവുന്നതാണ്. എന്നാൽ open space സംബന്ധിച്ച പോരായ്കകൾ നിസ്സാര നടപടിക്രമത്തിലൂടെ പരിഹരിക്കുന്നതിനാണ് സർക്കാർ തദ്ദേശസ്ഥാപനതല സമിതികൾക്ക് അനുമതി നൽകിയിട്ടുള്ളത്. ചട്ടം 3(5) പ്രകാരം പരമാവധി നൽകാവുന്നത് 15% ആനുകൂല്യം മാത്രമാണ്. ഇവിടെ 20% tolerance ആണ് അനുവദിച്ചിട്ടുള്ളത് .
ഇദംപ്രഥമമായി പഞ്ചായത്തുകൾക്ക് കിട്ടിയിട്ടുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെട്ടുത്താൻ കഴിഞ്ഞാൽ പഞ്ചായത്തു പ്രദേശത്തെ നിരവധി കെട്ടിടങ്ങൾക്ക് ഒക്കുപ്പെൻസിയും നമ്പറും നൽകാൻ കഴിയുന്നതാണ്. അനധികൃത നിർമ്മാണത്തിന് മൂന്നിരട്ടി നികുതി ഈടാക്കുക, പൊളിച്ചു കളയുക, ഉടമയ്ക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുക എന്നിങ്ങനെയുള്ള കീറാമുട്ടി പ്രശ്നങ്ങൾക്ക് ''ശാശ്വത പരിഹാരമാകുന്നു എന്നതോടൊപ്പം ഉൽപ്പാദനപരമല്ലാതെ Dead money ആയി അവശേഷിക്കുന്ന ഒരു നിക്ഷേപത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞു എന്ന മഹത്തായ നേട്ടവും ഇതുമൂലം ഉണ്ടാകും. തികച്ചും പുരോഗമനപരമായ കാഴ്ചപ്പാടോടെ സർക്കാർ എടുത്ത ഈ നയസമീപനം അഭിനന്ദനീയമാണ്.

അനധികൃത കെട്ടിടങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക എന്നത് സെക്രട്ടറിയുടെ ബാദ്ധ്യത ആയിരിക്കുകയും എന്നാൽ അതു പൂർണ്ണമായി നിറവേറ്റാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് പഞ്ചായത്തുകളിൽ നിലവിലുള്ളതെന്ന് നമുക്കറിയാം. ഈ സാഹചര്യത്തിൽ പരമാവധി കെട്ടിടങ്ങളെ മേൽ സർക്കാർ സർക്കുലറിന്റെ വിളിച്ചത്തിൽ അദാലത്ത് മുമ്പാകെ കൊണ്ട് വന്ന് ക്രമവൽക്കരിക്കുവാൻ മുൻകയ്യെടുക്കുന്നത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. പലരുടെയും ശദ്ധയിൽ ഇക്കാര്യം വേണ്ട വിധത്തിൽ എത്തിയിട്ടില്ല എന്ന തോന്നലാണ് ഈ കുറിപ്പിന് ആധാരം.

പെർമിറ്റ് ഇല്ലാതെ നിർമ്മിച്ച് ക്രമവൽക്കരണ അപേക്ഷ തന്നതിൽ മതിയായ open space ലഭ്യമല്ലാത്തതിനാൽ നിരസിക്കട്ട . എന്ന നിലപാട് എടുത്ത് അദാലത്തിൽ പരിഗണിക്കുന്നില്ലാത്ത സാഹചര്യവും ചില സ്ഥലങ്ങളിലുണ്ട്. എന്നാൽ ടി. അനധികൃത കെട്ടിടം പൊളിച്ച് നീക്കുന്നത് വരെ ടി. ഫയൽ പെൻഡിംഗ് ഫയൽ തന്നെയാണ് എന്നുള്ളതാണ് വസ്തുത . പൊളിച്ചു കഴിയുന്നതുവരെ നിരവധി നടപടിക്രമങ്ങൾ ആ ഫയലിൽ ഉണ്ടാകേണ്ടതുണ്ട്. ആയതിനാൽ അത്തരം ഫയലുകളും മേൽ സർക്കുലർ പ്രകാരമുള്ള pending file തന്നെയാണ്. 20% tolerance-ന് അവയ്ക്കും അർഹതയുണ്ട്. ആയവ കൂടി പ്രിയ സഹപ്രവർത്തകർക്ക് അദാലത്തിൽ കൊണ്ടുവന്ന് പരിഹാരം കാണാവുന്നതാണ്.
രാജേഷ് ടി.വർഗീസ് -

Want your business to be the top-listed Home Improvement Business in Kolathur?
Click here to claim your Sponsored Listing.

Website

Address


Kolathur
679338