E ROUND MEDIA

E ROUND MEDIA

Share

Bringing you the latest headlines and breaking news from around the world ��

05/04/2026

മാറാത്തത് മാറും എന്ന് പലർക്കും മനസ്സിലായി തുടങ്ങി.. ചന്ദ്രശേഖർ വിജയമുറപ്പിച്ചു..

Photos from E ROUND MEDIA's post 25/03/2026

എൻറെ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള.. ആൾക്ക് കൂടുതൽ ലൈക്ക് കൊടുക്കൂ..

06/02/2026

അർബുദത്തിന്റെ പ്രതിസന്ധികളെ മറികടന്ന് മൂന്നാം തവണയും ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയ വേണു മാധവനെ ക്യാൻസർ ദിനത്തിൽ കേരള കോൺഗ്രസ് ആദരിച്ചു.

കുണ്ടറ:
അർബുദം സൃഷ്ടിച്ച കടുത്ത പ്രതിസന്ധികളെയും അചഞ്ചലമായ മനോബലത്തോടെ മറികടന്ന് ദേശീയ തലത്തിലെ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കുണ്ടറ സ്വദേശിയായ വേണു മാധവനെ കേരള കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു.

2025 ഒക്ടോബർ 25, 26 തീയതികളിൽ ബോംബെയിൽ നടന്ന അഖില ഭാരതീയ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 422.5 കിലോഗ്രാം ഭാരം ഉയർത്തി തുടർച്ചയായി മൂന്നാം തവണയും ഇരട്ട സ്വർണം നേടിയതോടെയാണ് വേണു മാധവൻ ദേശീയ തലത്തിൽ ശ്രദ്ധേയനായത്.

ചടങ്ങിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ രവി വേണു മാധവന് മൊമെന്റോ നൽകി. യൂത്ത് ഫ്രണ്ട് കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ. അരുൺ അലക്സ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത സുരേഷ്,കേരള കോൺഗ്രസ് ഭാരവാഹികളായ അനിൽ പനിക്കവിള, ദാസ് കൊറ്റംകര,ലിജു വിജയൻ, ജെ. സെബാസ്റ്റ്യൻ, സന്തോഷ് കുറുപ്പ്,സാന്റോ കാഞ്ഞിരകോട്, അനസ് കരിക്കോട് എന്നിവർ പങ്കെടുത്തു.

Want your public figure to be the top-listed Public Figure in Kollam?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Kollam
691505