Astro-Mind Solutions
എന്റെ ജീവിതം ഭാവി പ്രവചിക്കുന്നതിന് വേണ്ടിയല്ല.അത് സൃഷ്ടിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.
13/12/2023
പറഞ്ഞാൽ മനസ്സിലാകുന്നവർക്ക് പറഞ്ഞു കൊടുക്കണം. പറഞ്ഞാൽ മനസ്സിലാകാത്തവർക്ക് മൗനം കൊണ്ടു വേണം പറഞ്ഞു കൊടുക്കേണ്ടത്. എന്തെന്നാൽ ചോദിക്കുന്ന വിഷയവും പറയാൻ ശ്രമിക്കുന്ന വിഷയവും തമ്മിലുള്ള അകലം കണക്കാക്കേണ്ടതുണ്ട്.
പറഞ്ഞു കൊടുക്കാവുന്ന അറിവ് ഭൗതികമാണ്. ആദ്ധ്യാത്മികമായ ദർശനം പറഞ്ഞു കൊടുക്കാനാകില്ല. ശരീരത്തിലൂടെ ആത്മാവിനെ കുറിച്ച് സംശയം ചോദിക്കുമ്പോൾ ശരീരത്തിലൂടെ ആത്മാവിനെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഉപനിഷത്ത് മന്ത്രങ്ങളുടെ അർത്ഥം മനസ്സിലാകില്ല. എന്തെന്നാൽ വിഷയബന്ധം ഇല്ലാതെയാണ് അതിനെ സമീപിക്കുന്നത്. ഭൗതികമായ ചോദ്യങ്ങൾക്ക് ഭൗതികമായ ഉത്തരങ്ങളുണ്ട്. ആദ്ധ്യാത്മികമായ ചോദ്യങ്ങൾക്ക് ആദ്ധ്യാത്മികമായ ഉത്തങ്ങളുമുണ്ട്. എന്നാൽ രണ്ടും കൂട്ടിക്കുഴച്ച് ചോദിക്കുകയോ രണ്ടും കൂട്ടിക്കുഴച്ച് മനസ്സിലാക്കുകയോ ചെയ്താൽ അത്തരം ചോദ്യങ്ങൾക്ക് മറുപടി ഇല്ല. മറുപടി കൊടുത്താലോ? അടുത്ത ചോദ്യം വരും എന്നല്ലാതെ ഉത്തരം ഗ്രഹിക്കുകയില്ല. വിഷയബന്ധം മാറിപ്പോകുന്നു എന്നതാണ് കുഴപ്പം.
"ഈശ്വരൻ ഉണ്ടോ?" എന്ന് ഒരാൾ ചോദിക്കുമ്പോൾ മറുപടി കൊടുക്കേണ്ടതില്ല. എന്തെന്നാൽ ഈശ്വരൻ ഉണ്ട് എന്ന് പറഞ്ഞാലും അത് കേൾക്കുന്നയാൾക്ക് വെറും വാക്കു മാത്രമാണല്ലോ? ആ മറുപടി എങ്ങനെ അയാൾക്ക് പ്രമാണമാകും. അതിനാൽ വീണ്ടും ചോദ്യങ്ങൾ ഉദിക്കും. എന്നാൽ ഈശ്വര സാക്ഷാൽക്കാരത്തിനുള്ള വഴിയെന്താണ് എന്ന ചോദ്യത്തിന് മറുപടി ഉണ്ടാകും. എന്തെന്നാൽ ചോദ്യം ധർമ്മപരമാണ്. അതിനാൽ ധർമ്മ മാർഗ്ഗം നിർദ്ദേശിക്കാനുള്ള സാദ്ധ്യത ആ ചോദ്യത്തിൽ ഉണ്ട്.
ഉത്തരം ആവശ്യമില്ലാത്ത ചോദ്യങ്ങളുണ്ട്. അതെല്ലാം തർക്കബുദ്ധിയോടെ മുൻവിധിയും കൊണ്ടു വരുന്ന ചോദ്യങ്ങളായിരിക്കും. "ഈശ്വരൻ ഉണ്ടോ, ഉണ്ടെങ്കിൽ എവിടെ? കാണിച്ചു തരൂ?" എന്ന ചോദ്യം അത്തരത്തിലൊന്നാണ്. ഒരാൾ അനുഭവിച്ചറിയുന്ന കാര്യം മറ്റൊരാളോട് ഉണ്ടെന്ന് പറഞ്ഞാൽ എങ്ങനെ അയാൾക്ക് ബോധിക്കുന്ന മറുപടി ആകും. അതിനാൽ വിവേകപൂർണ്ണമായ ചോദ്യം ഇത്തരത്തിലായിരിക്കും- "ഈശ്വരസാക്ഷാൽക്കാരത്തിനുള്ള വഴി എന്താണ്?"
മാർഗ്ഗത്തെ നിഷേധിച്ചു കൊണ്ട് എങ്ങനെയാണ് ലക്ഷ്യം നേടാൻ സാധിക്കുക. ലക്ഷ്യം കണ്ടില്ല എങ്കിൽ മാത്രമല്ലേ മാർഗ്ഗത്തെ നിഷേധിക്കേണ്ടതുള്ളൂ? ഓരോന്നിനും അതാതിൻറെ മാർഗ്ഗമുണ്ട്. അതു വഴി കടന്നു ചെന്ന് അറിയേണ്ടത് ചോദിച്ച് അറിഞ്ഞിട്ടു കാര്യമില്ല. സ്വയം അറിയേണ്ടത് മറ്റൊരാളോട് ചോദിച്ചിട്ടു കാര്യമില്ല. മാർഗ്ഗത്തെ കുറിച്ചു മാത്രമേ ചോദ്യമുള്ളൂ. ലക്ഷ്യം സ്വയം അനുഭവത്തിൽ വരേണ്ടുന്ന സത്യമാണല്ലോ? ഉദാഹരണത്തിന് മന്ത്രസിദ്ധി എന്താണെന്ന് അറിയണമെങ്കിൽ കുറഞ്ഞത് ഒരു വ്യാഴവട്ടക്കാലമെങ്കിലും ഏതെങ്കിലും ഒരു മന്ത്രം ശ്രദ്ധാഭക്തികളോടെ ജപിക്കേണ്ടതുണ്ട്. എന്നിട്ടും മന്ത്ര സിദ്ധിയുണ്ടായില്ല എങ്കിൽ മാത്രമേ ആ മാർഗ്ഗത്തെ നിഷേധിക്കാൻ നമുക്ക് അധികാരമുള്ളൂ. യുക്തികൊണ്ടോ മറ്റുള്ളവരുടെ വാക്കുകൾ കൊണ്ടോ അല്ല ഒന്നിനെ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യേണ്ടത്. സ്വാനുഭവമാണ് സത്യം.
സ്വാനുഭവം സത്യമാണോ എന്നത് മറ്റൊരാൾ അല്ല സാക്ഷ്യപ്പെടുത്തേണ്ടത്. സ്വാനുഭവത്തെ കുറിച്ച് മറ്റൊരാളോട് പറഞ്ഞാലും ആത്മനിഷ്ഠമായ അനുഭവസത്യമാകയാൽ അയാൾക്ക് അത് കേട്ടു കേൾവിയേ ആകുന്നുള്ളൂ. അതുകൊണ്ടു തന്നെ "ഈശ്വരൻ ഉണ്ടോ ഉണ്ടെങ്കിൽ എവിടെ? മന്ത്രതന്ത്രങ്ങൾക്ക് ശക്തിയുണ്ടോ? വ്രതാനുഷ്ഠാനങ്ങൾക്കും തപസ്സിനും എന്ത് ഫലമുണ്ട്?" എന്നെല്ലാമുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ല.
ആചരിക്കുകയും അനുഭവം കൊണ്ട് അറിയുകയും ചെയ്യുകയാണ് വേണ്ടത്. ആദ്ധ്യാത്മികത എന്നത് കൈനീട്ടി വാങ്ങാൻ കഴിയുന്ന ഭൗതികസുഖങ്ങളുടെ പ്രസാദം അല്ല. അത് അന്തരംഗം അടങ്ങുമ്പോൾ സ്വയം വെളിപ്പെടുന്ന സത്യദർശനം ആണ്! മറ്റെല്ലാ ആഗ്രഹങ്ങളും ഒരു മന്ത്രത്തിലോ ഒരു ദേവതയിലോ അടങ്ങുമ്പോൾ സിദ്ധിക്കുന്ന മനഃശുദ്ധിയാണ് അതിനുള്ള ധർമ്മ മാർഗ്ഗം.
പറഞ്ഞാൽ മനസ്സിലാകുന്ന വിഷയങ്ങൾ മാത്രമേ പറയാവൂ. പറഞ്ഞാൽ മനസ്സിലാകുന്നവരോടേ പറയാവൂ. ഉത്തരം വേണ്ടാത്ത ചോദ്യങ്ങൾക്കും വിഷയബന്ധമില്ലാത്ത ചോദ്യങ്ങൾക്കും പറഞ്ഞുകൊടുക്കാൻ കഴിയാത്ത വിഷയങ്ങൾക്കും മൗനം കൊണ്ടു വേണം മറുപടി പറയേണ്ടത്.
13/10/2023
സന്ധ്യക്ക് നാമം ചൊല്ലണം, അതും ഉറക്കെ,
അമ്പലക്കുളത്തില്‍ മൂത്രം ഒഴിക്കാന്‍ പാടില്ല,
മീന്‍ പിടിക്കാന്‍ പാടില്ല,
സോപ്പ് ഉപയോഗിക്കാന്‍ പാടില്ല.!
പാമ്പും കാവില്‍ നിന്ന് ഒരു ചുള്ളിക്കമ്പു പോലും ഒടിക്കാന്‍ പാടില്ല.!
ഭക്ഷണം കഴിക്കുമ്പോള്‍ ഒരു വറ്റ് പോലും കളയാന്‍ പാടില്ല.!
മുതിര്‍ന്നവരെ ചവിട്ടാന്‍ പാടില്ല, അഥവാ ചവിട്ടിയാല്‍ തൊട്ടു നെറുകയില്‍ വെയ്ക്കണം.!
തുളസി, കറുക, ബ്രഹ്മി..ഇതൊന്നും നശിപ്പിക്കാന്‍ പാടില്ല.!
ഇതൊക്കെ , എഴുപതുകളില്‍ , ഒരു ശരാശരി നാട്ടിന്‍പുറത്ത് കുട്ടികള്‍ കേട്ട് പഴകിയ 'അരുത്'കളാണ്, നിര്‍ബന്ധങ്ങളും ! വേറെയും ഉണ്ട് ഇതുപോലെ ഉള്ള ആചാരങ്ങള്‍, മര്യാദകള്‍..
പക്ഷെ എണ്‍പതുകളില്‍ ഇതിനെയൊക്കെ ചോദ്യം ചെയ്യാനുള്ള 'യുക്തി'വാദം ആളുകളുടെ മനസ്സില്‍ കയറിയത് കമ്യുണിസ്റ്റ് പാർട്ടിയിൽ പ്രവര്‍ത്തിക്കുകയും അവരുടെ ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍ മുതലാണ്.
ഇല്ലെങ്കില്‍? ചെയ്താല്‍? എന്തുണ്ടാകും? എന്നിങ്ങനെ ധാര്‍ഷ്ട്യം കലര്‍ന്ന വെല്ലുവിളികള്‍ ഉയര്‍ത്താന്‍ തുടങ്ങി.
സത്യമാണ്, നാമം ചൊല്ലാതിരുന്നത് കൊണ്ടു മാത്രം പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞൊന്നും ഇല്ല!
അമ്പലക്കുളത്തില്‍ മൂത്രം ഒഴിച്ചത് കൊണ്ടു അപകടം ഒന്നും വന്നില്ല!
പാമ്പും കാവില്‍ നിന്ന് കാരപ്പഴം തിന്നിട്ട് വായില്‍ പുണ്ണ് വന്നില്ല..!
മുതിര്‍ന്നവരെ ചവിട്ടിയിട്ടു കാലില്‍ മന്ത് വന്നില്ല.!
പക്ഷെ... കുളങ്ങളായ കുളങ്ങള്‍ എല്ലാം മാലിന്യം കൊണ്ടു കൊഴുത്തു ചുവന്നു പോയി!
സന്ധ്യക്ക് എല്ലാവരും ടിവിയുടെ മുന്നിലായി..
പച്ചത്തുരുത്ത് ആയിരുന്ന കാവുകള്‍ വെട്ടി വെളുപ്പിച്ചു!
ഒരു മണി അരി ഉണ്ടാക്കുന്നതിന്‍റെ കഷ്ടപ്പാട് ആരും പറയാതെയായി, അറിയാതെയായി!
മുതിര്‍ന്നവരോട് ഒട്ടും ബഹുമാനം ഇല്ലാതെയും ആയി..
തുളസിയും, കറുകയും, ബ്രഹ്മിയും..നട്ടാല്‍ മുളയ്ക്കാതെയായി.. കാണുന്നത് പരസ്യങ്ങളില്‍ മാത്രമായി!!
എന്ത് 'യുക്തി' ആയിരുന്നു ഇത്തരം നിർദ്ദോഷ ആചാരങ്ങളെ എതിര്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്ന് ഇന്ന് ഓര്‍ക്കുമ്പോള്‍ നിരാശ തോന്നും. വിശ്വാസങ്ങള്‍ അന്ധമാകാതിരിക്കണം എന്നത് പോലെതന്നെ, എതിര്‍പ്പുകളും അന്ധമാകാതിരിക്കണം എന്ന് തിരിച്ചറിയാന്‍ വൈകിപോകുന്നത് അത്ര നല്ല ലക്ഷണം അല്ല.
പ്രകൃതിക്ക് ഇണങ്ങുന്ന, അതിനെ സംരക്ഷിക്കുന്ന എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും അങ്ങിനെതന്നെ നിലനിര്‍ത്താന്‍ കുറച്ചു തീവ്രവാദി ആകുന്നതില്‍ തെറ്റില്ല എന്ന് ഇപ്പോള്‍ തോന്നുന്നു!
ചായ കുടിച്ചു കഴിഞ്ഞ് വലിച്ചെറിയാന്‍ പാകത്തിലുള്ള ഒരു disposable ഗ്ലാസ് അല്ലല്ലോ ഈ ഭൂമി! നമുക്ക് കിട്ടിയ കോലത്തിലെങ്കിലും, അടുത്ത തലമുറയ്ക്ക് ഇത് കൈമാറാന്‍ നമുക്ക് ഉത്തരവാദിത്വം ഉണ്ട്!
26/09/2023
ജീവിതം
ജീവിതത്തിന് ഒരു ഭാഷയുമില്ല. ജീവിതം നിശബ്ദമാണ്. അവിടെയുള്ള ഒരേയൊരു ഭാഷ മൌനമാണ്
ജീവിതം ഒരു ചലനമാണ് ഒഴുക്കാണ് നദിയാണ്. ഒഴുക്ക് നിലക്കുമ്പോൾ അത് മലിനമാകുന്നു
വിത്തിന് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയില്ല. അതൊരിക്കലും ഒരു പുഷ്പത്തെയോ, സൗരഭ്യത്തെയോ അറിയുന്നില്ല !നിങ്ങളുടെ ഉള്ളിൽമറഞ്ഞുകിടക്കുന്ന കഴിവ് പൂ൪ണമായും മറ നീക്കി പുറത്തുവരുമ്പോളാണ് ജീവിതം നിങ്ങളുടെമേൽ അനുഗ്രഹങ്ങൾ വ൪ഷിക്കുക.
നിങ്ങളുടെ ചിന്തകളുടെ പൊടിപടലങ്ങൾ നിങ്ങൾ തുടച്ചു മാറ്റുന്ന ആ നിമിഷം നിങ്ങൾ ശരിയായ വഴിയിൽ എത്തിച്ചേരുന്നു, നിങ്ങൾ തന്നെ പാതയാകുന്നു
മൃഗങ്ങൾ നിഷ്ക്കളങ്കരാണ്. മനുഷ്യൻ കൗശലക്കാരനാണ്. അവന് മൃഗങ്ങളേക്കാൾ താഴാൻ കഴിയും. ദൈവത്തേക്കാൾ ഉയരാൻ കഴിയും
Click here to claim your Sponsored Listing.
Category
Contact the place of worship
Telephone
Website
Address
Kollam
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Sunday | 9am - 5pm |