Pointer Media
A Pointer Online Page.
22/05/2026
കൊല്ലം മൂന്നാംകുറ്റിയിൽ സ്വന്തം മക്കളാൽ വഞ്ചിക്കപ്പെട്ട്, സ്വത്തെല്ലാം നഷ്ടപ്പെട്ട് ദയനീയമായി കഴിയേണ്ടി വന്ന ആ വൃദ്ധനായ അച്ഛന് ഒടുവിൽ സുരക്ഷിതമായ തണലൊരുങ്ങിയിരിക്കുകയാണ്. നെടുമ്പന ഗാന്ധിഭവൻ ശാഖ, സാമൂഹിക ക്ഷേമ വകുപ്പിന്റെയും പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടറുടെയും പ്രത്യേക നിർദ്ദേശപ്രകാരം അദ്ദേഹത്തെ ഏറ്റെടുത്തു. 85 വയസ്സുള്ള രവീന്ദ്രനാഥ് എന്ന ഈ അച്ഛന്റെ കണ്ണീരിനാണ് ഇപ്പോൾ ഒരു പരിഹാരമായിരിക്കുന്നത്. ഒപ്പം, സ്വത്തു തട്ടിയെടുത്ത മക്കൾക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിനായി ആവശ്യമായ നിയമസഹായം നൽകുമെന്നും അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.
മനസ്സാക്ഷിയുള്ളവരെ മുഴുവൻ സങ്കടത്തിലാഴ്ത്തുന്നതായിരുന്നു മൂന്നാംകുറ്റിയിൽ നിന്നുള്ള ആ സങ്കടക്കാഴ്ച. സ്വന്തം ചോരയും നീരും നൽകി വളർത്തിയ മക്കൾക്ക് മുന്നിൽ, ഒടുവിൽ കൈയിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് ഒരു അനാഥനെപ്പോലെ കഴിയേണ്ടി വരികയായിരുന്നു ഈ വൃദ്ധൻ. കുറച്ചുകാലം മുൻപ് വരെ എപ്പോഴും നല്ല വസ്ത്രങ്ങൾ ധരിച്ച്, ടിപ് ടോപ്പായി നടക്കുകയും യാത്രകൾക്കായി ഓട്ടോറിക്ഷകളെ മാത്രം ആശ്രയിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. രണ്ടു മക്കളെയും നല്ല രീതിയിൽ പഠിപ്പിച്ചു. ഒരാൾ അദ്ധ്യാപകനായി, മറ്റൊരാൾ സാമ്പത്തികമായി വലിയ നിലയിലുമായി. എന്നാൽ മക്കൾ മികച്ച നിലയിലായപ്പോഴും ആ അച്ഛന്റെ അവസ്ഥ അതീവ ദയനീയമായി തുടരുകയായിരുന്നു.
തനിക്കുണ്ടായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്ത് വിറ്റ്, അതിൽ നിന്നും ഇപ്പോൾ താമസിക്കുന്ന വീടും പറമ്പും വാങ്ങിയ ശേഷം ബാക്കി തുക അദ്ദേഹം ബാങ്കിൽ നിക്ഷേപിച്ചിരുന്നു. പണം കൈയിലുണ്ടായിരുന്ന കാലത്തോളം മക്കൾ രണ്ടുപേരും അച്ഛനെ കാണാൻ സ്ഥിരമായി എത്തുമായിരുന്നു. എന്നാൽ, പേരക്കുട്ടികളുടെ പഠിത്ത ആവശ്യങ്ങൾക്കെന്ന വ്യാജേന ബാങ്കിലെ പണം മുഴുവൻ അവർ പടിപടിയായി പിൻവലിപ്പിച്ചു. പണം തീർന്നതോടെ, അദ്ദേഹം താമസിക്കുന്ന വീടും ഒരാളുടെ പേരിലേക്ക് എഴുതി വാങ്ങി.
ഇതോടെ മക്കൾക്ക് അച്ഛൻ വേണ്ടാതായി. ഹോട്ടലിൽ നിന്ന് ഉച്ചയ്ക്ക് ഒരു നേരം മാത്രമാണ് മക്കൾ ഭക്ഷണം എത്തിച്ചിരുന്നത്. ഇതേക്കുറിച്ച് അയൽവാസികൾ ചോദിച്ചപ്പോൾ, ആ ഒരു നേരത്തെ ഭക്ഷണം അളവിൽ കൂടുതൽ ആണെന്നും അത് വേണമെങ്കിൽ രാത്രി കഴിക്കാമെന്നുമായിരുന്നു മക്കളുടെ ക്രൂരമായ മറുപടി! നിലവിൽ സുമനസ്സുകളായ അയൽവാസികൾ നൽകുന്ന മറ്റു നേരങ്ങളിലെ ഭക്ഷണം കൊണ്ടാണ് ഈ അച്ഛൻ ജീവൻ നിലനിർത്തിപ്പോന്നത്.
ശാരീരികമായി വയ്യാതാകുമ്പോൾ മക്കളെ വിളിച്ചാൽ ഭാര്യമാരെക്കൊണ്ട് ഫോൺ എടുപ്പിക്കുകയും തലയും വാലുമില്ലാത്ത രീതിയിൽ സംസാരിപ്പിക്കുകയുമായിരുന്നു പതിവ്. ഒരിക്കൽ ചോര ഛർദ്ദിച്ച അവസ്ഥയിൽ കണ്ട് ഒരു അയൽവാസിയായ യുവാവ് മക്കളെ ഫോണിൽ വിളിച്ചപ്പോൾ, 'ഞങ്ങൾ എല്ലാവരും ആശുപത്രിയിലാണ്' എന്നൊരു മറുപടി നൽകി ഒഴിഞ്ഞുമാറുകയായിരുന്നു അവർ. പിന്നീട് അച്ഛന്റെ വിവരമന്വേഷിച്ച് അവർ തിരികെ വിളിച്ചതുപോലുമില്ല.
അച്ഛനെ വൃദ്ധസദനത്തിലാക്കിയാൽ, തങ്ങൾ കൈക്കലാക്കിയ സ്വത്തുക്കൾ മുഴുവൻ തിരിച്ചുനൽകേണ്ടി വരുമെന്ന ഭയമാണ് മക്കളെ ഇതിൽ നിന്നും പിന്തിരിപ്പിച്ചത്. മൂത്ത മകൻ പറയുന്നത് അനിയനാണ് അച്ഛൻ അധികം സ്വത്ത് നൽകിയത് അതുകൊണ്ട് അവൻ നോക്കട്ടെ എന്നാണ്; അനിയനാകട്ടെ ചേട്ടനാണ് കൂടുതൽ സ്വത്ത് കിട്ടിയത് അതുകൊണ്ട് ചേട്ടൻ നോക്കട്ടെ എന്നും വാദിക്കുന്നു. ഇതാണ് അഭ്യസ്തവിദ്യരായ മക്കളുടെ നിലപാട്!
സ്വത്ത് കൈവിട്ടുപോകുമെന്ന പേടിയിൽ സ്വന്തം പിതാവിനെ നരകിപ്പിക്കുന്ന മക്കളുടെ ഈ ധാർഷ്ട്യത്തിന് മുന്നിൽ മൂന്നാംകുറ്റിയിലെ അയൽവാസികൾ വലിയൊരു പ്രതിരോധക്കോട്ട തന്നെയാണ് തീർത്തത്. ഈ ക്രൂരതകൾക്കെതിരെ പ്രതികരിക്കാൻ നാട്ടുകാരുടെ കൂട്ടായ്മ കാണിച്ച ആ ആർജ്ജവം തന്നെയാണ് ഈ അച്ഛന് ഇപ്പോൾ തുണയായത്. തുടർന്ന് സാമൂഹിക ക്ഷേമ വകുപ്പും പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടറും വിഷയത്തിൽ നേരിട്ട് ഇടപെടുകയും, നെടുമ്പന ഗാന്ധിഭവൻ ശാഖ രവീന്ദ്രനാഥ് എന്ന ഈ 85-കാരനെ തങ്ങളുടെ തണലിലേക്ക് ഏറ്റെടുക്കുകയുമായിരുന്നു.
രവീന്ദ്രനാഥിനെ സുരക്ഷിതമായി ഏറ്റെടുത്തതിനൊപ്പം തന്നെ, അദ്ദേഹത്തെ ചതിച്ച് സ്വത്തുക്കൾ കൈക്കലാക്കിയ മക്കൾക്കെതിരെ കർശനമായ നിയമനടപടികളിലേക്ക് നീങ്ങാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വേണ്ട എല്ലാ നിയമസഹായങ്ങളും അദ്ദേഹത്തിന് ലഭ്യമാക്കുമെന്നാണ് ഗാന്ധിഭവനും സാമൂഹിക ക്ഷേമ വകുപ്പും ഉറപ്പുനൽകുന്നത്.
സ്വന്തം മാതാപിതാക്കളെ കണ്ണീരുകുടിപ്പിക്കുന്ന എല്ലാ മക്കൾക്കും ഇതൊരു വലിയ പാഠമാകണം. ചോരയും നീരും നൽകി വളർത്തിയ അച്ഛനെ പെരുവഴിയിലാക്കുന്ന ഇത്തരം ക്രൂരതകൾക്കെതിരെ നിയമപരമായ വഴികളിലൂടെ സഞ്ചരിച്ച് രവീന്ദ്രനാഥ് എന്ന ഈ പാവം അച്ഛന് അർഹമായ നീതിയും അന്തസ്സുള്ള ജീവിതവും തിരികെ വാങ്ങിക്കൊടുക്കാൻ നാട്ടുകാരും അധികൃതരും ഒറ്റക്കെട്ടായി മുന്നോട്ട് പോയി സമാധാനത്തോടെ കഴിയാം.
21/05/2026
ദൃശ്യം 3 മോഹൻലാൽ തൂക്കിയോ 🙄🔥🔥
Click here to claim your Sponsored Listing.
Category
Contact the business
Website
Address
Pointer Media
Kollam
Opening Hours
| Monday | 8am - 10pm |
| Tuesday | 8am - 10pm |
| Wednesday | 8am - 10pm |
| Thursday | 8am - 10pm |
| Friday | 8am - 10pm |
| Saturday | 8am - 10pm |
| Sunday | 9am - 5pm |