Dheeraj Thoppil Ravi

Dheeraj Thoppil Ravi

Share

Social and political issues,literature and poetry.

14/04/2026

കളഞ്ഞു കിട്ടിയവർ തിരികെ ഏൽപ്പിച്ചാൽ 5000/- രൂപ പാരിതോഷികം നൽകാം ..

എന്റെ “cross” -ന്റെ ഒരു പേന ഒരു വർഷം മുൻപ് നഷ്ട്ടപ്പെട്ടു .കൊല്ലം കളക്ട്രേറ്റിന്‌ സമീപമുള്ള വക്കീൽ ഓഫീസിൽ നിന്ന് താഴെ പാർക്ക് ചെയ്തിരുന്ന കാറിലേക്കുള്ള നടത്തത്തിനിടയിൽ എങ്ങനെയോ പോക്കറ്റിൽ നിന്ന് വീണ് പോയതാണ് .കാറിൽ കയറിയ ഉടൻ ബോധ്യപ്പെട്ട് ഓഫീസിലും വഴിയിലുമെല്ലാം അരിച്ചു പെറുക്കിയെങ്കിലും നാളിതുവരെ കിട്ടിയില്ല .അച്ഛൻ മരിക്കുന്നതിന് ഏതാനം ദിവസങ്ങൾക്ക് മുൻപ് വിദേശത്ത് നിന്ന് കൊണ്ട് വന്ന രണ്ട്‌ പേനകൾ പിന്നീട് ഞാനും അണ്ണനും ഉപയോഗിക്കുകയായിരുന്നു .ഇടനെഞ്ചിനോട് ചേർത്ത് എന്നും കുത്തി വെച്ചിരുന്ന അച്ഛന്റെ സാന്നിധ്യമായിരുന്നു .പൊലിമയൊക്കെ മങ്ങി റീഫിൽ പുറത്തേക്ക് വരാൻ അൽപ്പ സ്വല്പ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും ,ഒട്ടനവധി വില കൂടിയ മറ്റ് പേനകൾ കൈവശം ഉണ്ടെങ്കിലും ഞാൻ ഇത് മാത്രമേ നെഞ്ചിൽ ചേർത്ത് വെച്ചിരുന്നുള്ളു .എന്നും പേന കണ്ടെത്താൻ മാത്രമായി ഓഫീസിലെ മുക്കിലും മൂലയിലും ഫയലുകൾക്കിടയിലും റോഡിലുമെല്ലാം പ്രതീക്ഷയോടെ കണ്ണുകൾ പരതുന്നു …ആർക്കെങ്കിലും പഴകിയ ഒളിമങ്ങിയ ആ പേന കിട്ടിയെങ്കിൽ തിരികെ തരണമെന്ന് അപേക്ഷിക്കുന്നു ..🙏.കളഞ്ഞു കിട്ടിയവർ തിരികെ ഏൽപ്പിച്ചാൽ 5000/- രൂപ പാരിതോഷികം നൽകാം ..

07/04/2026

വീണ്ടെടുക്കാം ചാത്തന്നൂരിനെ
വിശ്വസിക്കാം സൂരജിനെ …

05/04/2026

വീണ്ടെടുക്കും ചാത്തന്നൂരിനെ …
വിശ്വസിക്കാം സൂരജിനെ ..

Photos from Dheeraj Thoppil Ravi's post 02/10/2020

വെടിയുണ്ടകൾ ഏറ്റു വാങ്ങി, രക്തത്തിൽ കുളിച്ചു മരണപ്പെട്ടു കിടക്കുന്ന സ്വന്തം മുത്തശ്ശിയെ 14 വയസുള്ളപ്പോഴും,ബോംബ് സ്‌ഫോടനത്തിൽ ചിതറി തെറിച്ച സ്വന്തം പിതാവിന്റെ ശരീരം 21 വയസുള്ളപ്പോഴും കാണേണ്ടി വന്ന,രാഹുൽ ഗാന്ധിയെന്ന തീയിൽ കുരുത്തവനോടാണോ,യോഗി ആദിത്യനാഥിന്റെ ഉണക്ക പോലീസ് ലാത്തി കാണിച്ചു വിരട്ടാൻ നോക്കുന്നത് ...വിട്ടു പിടി സ്വാമി,ഇത് ഗോമൂത്രവും,ചാണകവും തിന്നുണ്ടാക്കിയ രക്തമല്ല...

Want your practice to be the top-listed Law Practice in Kollam?
Click here to claim your Sponsored Listing.

Telephone

Website

Address


Kollam
691009