Sevens Football Turf Academy
The hottest turf located in Discopadi The stadium gets its name from the Disco Sevens, one of the oldest and well-known sports club in , Kurukathani.
24/04/2021
*ടർഫുകൾ എന്നും നോക്കുകുത്തികളോ*
കോവിഡിന്റെ രണ്ടാം വരവിലും ബാക്കി എല്ലാ സ്ഥാപനങ്ങളും ഇളവുകളോടെ പ്രവർത്തിക്കുമ്പോൾ ടർഫ് ഗ്രൗണ്ടുകളോടുള്ള ഭരണകൂടത്തിന്റെ സമീപനം തികച്ചുo വേദന ജനകമാണ്,
ലക്ഷങ്ങൾ മുതൽ മുടക്കുള്ള ടർഫിന്റെ മെറ്റീരിയൽ കാലാവധി 3 - 5 വർഷം ആണെന്നിരിക്കെ കാലവർഷക്കെടുതികളും, കോവിഡിന്റെ ആദ്യഗട്ട Lock down നിയന്ത്രണങ്ങളും ഒരു വർഷത്തോളം ഈ സംരഭത്തെ തളർത്തി കിടത്തി എന്നതുo വസ്തുതയാണ് , ടർഫുകളിൽ ജോലി ചെയ്യുന്ന ഒട്ടേറെ പേരുടെ ജീവിത മാർഗവും ഇപ്പൊൾ അനിശ്ചിതത്തിൽ ആണ് , ടർഫ് ജീവിതമാർഗമായി തുടങ്ങിയിട്ടുള്ളവരും ഒട്ടനവധി ആണ് , ഇതിനെല്ലാം പുറമെ ലോണുകൾ അടക്കേണ്ടവരും വാടക നൽകേണ്ടതുമുണ്ട് , കറണ്ട് ബില്ല് മറ്റു മെയിന്റനൻസ് എന്നിങ്ങനെ എല്ലാ ബാധ്യതകളും അനിശ്ചിതത്തിൽ ആയിരിക്കുകയാണ്
14000 square feet ന് മുകളിൽ വിസ്തീർണം വരുന്ന 7ട ഗ്രൗണ്ടുകളും 7000 square feet ന് മുകളിൽ വിസ്തീർണം വരുന്ന 5s ഗ്രൗണ്ടുകളുമാണ് മലപ്പുറം ജില്ലയിലെ ടർഫ് ഗ്രൗണ്ടുകൾ എല്ലാം , അതിലുപരി ടർഫ് ഗ്രൗണ്ടുകൾ എല്ലാം തന്നെ അടഞ്ഞു കിടക്കുന്നതോ എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കുന്നതോ അല്ല , എല്ലാം തന്നെ തുറസായ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതുമാണ്.
5s ഗ്രൗണ്ടുകളിൽ ഒരു സമയം 10 പേരും 7ട ഗ്രൗണ്ടുകളിൽ ഒരു സമയം 14 പേരും മാത്രമാണ് ഉണ്ടാവുന്നത് , അടഞ്ഞു കിടക്കുന്നതും എയർ കണ്ടീഷനുകളിൽ പ്രവർത്തിക്കുന്നതും ഒരേ സമയo ഒട്ടനവധി ആളുകൾ ഒത്തുകൂടുന്നതുമായ സിനിമ തീയറ്ററുകളും , ഹോട്ടലുകൾക്കും എല്ലാം ഉപാധികളോടെ പ്രവർത്തിക്കാൻ അനുമതി നൽകിക്കൊണ്ട് ടർഫുകൾ കർശനമായി അടച്ചിടാൻ ഉള്ള ഭരണകൂടത്തിന്റെ തീരുമാനങ്ങൾ തികച്ചും പ്രതിശേദാർഹമാണ് , എല്ലാത്തിനും ഇളവുകൾ അനുവധിക്കുന്ന പോലെ ടർഫുകൾക്കും ഇളവുകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
Click here to claim your Sponsored Listing.
Category
Telephone
Website
Address
KURUKATHANI , DISCOPADI, NEAR TO DISCO SEVENS FOOTBALL CLUB
Kottakkal