Active Minds

Active Minds

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Active Minds, Psychologist, Kottayam.

08/08/2019

ഭക്ഷണത്തോട് ആർത്തിയോ... വിരക്തിയോ????????

ഭക്ഷണത്തോട് അമിതപ്രിയമോ വിരക്തിയോ തോന്നുന്നത് സ്വാഭാവികമായി കാണരുത്. ഒരുപക്ഷേ, നിങ്ങള്‍ ഈറ്റിങ് ഡിസോര്‍ഡര്‍ എന്ന രോഗാവസ്ഥയിലായിരിക്കാം: ഇന്ന് സമൂഹത്തിലുള്ള മിക്ക രോഗങ്ങളുടെയും പ്രധാന കാരണം ഭക്ഷണശീലമാണെന്ന് നമുക്കറിയം. എന്നാല്‍, തെറ്റിയ ഭക്ഷണക്രമംതന്നെ ഒരു രോഗാവസ്ഥയാണെന്ന് അധികം പേര്‍ക്കും അറിയില്ല. ഭക്ഷണത്തോട് അമിതപ്രിയമോ വിരക്തിയോ തോന്നുന്നത് ഒരു സ്വാഭാവികമായി കാണരുത്. ഒരുപക്ഷേ, നിങ്ങള്‍ ഈറ്റിങ് ഡിസോര്‍ഡര്‍ (ഭക്ഷണ ക്രമഭംഗം) എന്ന രോഗാവസ്ഥയിലായിരിക്കാം. ഒരാള്‍ക്ക് ആവശ്യമായ ഭക്ഷണത്തിന്‍െറ അളവില്‍ കൂടുതലോ കുറവോ ഭക്ഷണം കഴിക്കുകയോ ഭക്ഷണം പാടേ ഒഴിവാക്കുകയോ ചെയ്യുന്നതിനെയാണ് ഈറ്റിങ് ഡിസോര്‍ഡര്‍ എന്നു വിളിക്കുന്നത്. ഇത് ആ വ്യക്തിയില്‍ പലതരത്തിലുള്ള ശാരീരിക മാനസിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഒറ്റനോട്ടത്തില്‍ ഇത് ഒരു ശാരീരിക പ്രശ്‌നമായി തോന്നാമെങ്കിലും ഈറ്റിങ് ഡിസോര്‍ഡര്‍ മനഃശാസ്ത്രപരമായ രോഗമാണ്. ഡിപ്രഷന്‍െറ ഭാഗമായോ മറ്റെന്തെങ്കിലും മാനസിക അവസ്ഥയുടെ ഭാഗമായോ ആണ് ഈറ്റിങ് ഡിസോര്‍ഡര്‍ കണ്ടുവരുന്നത്. വിശപ്പില്ലായ്മ ,അത്യാര്‍ത്തി എന്നിവയാണ് കൂടുതലായി കണ്ടുവരുന്ന രണ്ടുതരം ഈറ്റിങ് ഡിസോര്‍ഡര്‍. പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകളില്‍ കണ്ടിരുന്ന രോഗം അടുത്ത കാലത്തായി ഇന്ത്യയില്‍ വനിതകള്‍ക്കിടയിലും കൂടിവരുന്നു. വിശപ്പില്ലായ്മ (അനോറെക്‌സിയ നെര്‍വോസ) തന്‍െറ ശരീരഭാരത്തെപ്പറ്റിയുള്ള അമിതമായ ഉത്കണ്ഠയാണ് അനോറെക്‌സിയ നെര്‍വോസക്ക് കാരണമാകുന്നത്. മാധ്യമങ്ങളിലും മറ്റും കാണുന്ന മോഡലുകളെ അനുകരിച്ച് മെലിഞ്ഞ ശരീരത്തിനോടും ആകാരഭംഗിയോടുമുള്ള ആസക്തിയോ ഒക്കെ ഇതിന്‍െറ കാരണമായി പൊതുവെ പറയുന്നു. പിന്നീട് ഇത് സ്വന്തം ശരീരത്തോടുള്ള ഇഷ്ടക്കുറവിലേക്കും ആത്മവിശ്വാസക്കുറവിലേക്കും നയിക്കുന്നു. വളരെ മെലിഞ്ഞ ആള്‍ക്കുപോലും ഈ മാനസികാവസ്ഥയുണ്ടാകാം. തടിക്കാതിരിക്കാന്‍ ഭക്ഷണമൊഴിവാക്കുന്നവര്‍ക്ക് ഇതേതുടര്‍ന്ന് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. താഴ്ന്ന ഷുഗര്‍, പ്രഷര്‍ ലെവല്‍, കടുത്ത ഭാരക്കുറവ്, കൂടക്കൂടെ ആര്‍ത്തവം ഇല്ലാതിരിക്കുക, ആത്മവിശ്വാസക്കുറവ് തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍. കിഡ്‌നി ഫെയിലര്‍ മുതല്‍ മരണത്തില്‍ വരെ ചെന്നവസാനിക്കാവുന്ന രോഗാവസ്ഥ പക്ഷേ, തുടക്കത്തില്‍ മനസ്സിലാക്കിയാല്‍ വളരെ പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കാം. സൈക്കോളജിക്കല്‍ കൗണ്‍സലിങ് തന്നെയാണ് ഇതിനുള്ള പ്രധാന ചികിത്സ. കോഗ്‌നിറ്റിവ് ബിഹേവിയറല്‍ തെറപ്പി, ഫോക്കല്‍ സൈക്കോഡൈനാമിക് തെറപ്പി, സ്‌പെഷലിസ്റ്റ് സപ്പോര്‍ട്ടിവ് ക്ലിനിക്കല്‍ മാനേജ്‌മെന്‍റ് തുടങ്ങിയ സൈക്കോളജിക്കല്‍ ചികിത്സകളോടൊപ്പം നല്ല ഡയറ്റ് ഉപദേശങ്ങള്‍കൂടി സ്വീകരിച്ചാല്‍ ഈ രോഗം പൂര്‍ണമായി ഭേദമാക്കാം. അത്യാര്‍ത്തി (ബുളീമിയ നെര്‍വോസ) ബുളീമിയ എന്ന പേരിലും അറിയപ്പെടുന്ന ഈ രോഗം ബിഞ്ച് ഈറ്റിങ് ഗണത്തില്‍പെടുന്നതാണ്. പട്ടിയെപ്പോലെ ഭക്ഷണം കഴിച്ച് മദോന്മത്തരാകുന്ന അവസ്ഥക്കാണ് ബിഞ്ച് ഈറ്റിങ് എന്ന് പറയുന്നത്. ആവശ്യത്തിലധികം ഭക്ഷണം കഴിച്ച് ഒടുവില്‍ അത് ഛര്‍ദിച്ച് കളയേണ്ടിവരുന്നവരാണ് ബുളീമിയ രോഗികള്‍. ശാരീരികമായി അസ്വസ്ഥരാവുന്നതുവരെ ഭക്ഷണം കഴിക്കുന്നതാണ് പ്രധാന രോഗലക്ഷണം. സാധാരണ ഭക്ഷണം കഴിക്കാനെടുക്കുന്ന സമയത്തിലും വളരെക്കുറച്ച് സമയം കൊണ്ടാണ് ഇത്തരക്കാര്‍ ഭക്ഷണം കഴിക്കുന്നത്. കഴിക്കാനിരിക്കുന്ന ഭക്ഷണത്തെപ്പറ്റി മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്ന ശീലമുള്ള ഇവര്‍ക്ക് കഴിച്ച ഭക്ഷണത്തിന്‍െറ അളവോ എണ്ണമോ ഒന്നും ഓര്‍മയുണ്ടാവില്ല. ഇതൊന്നും കൂടാതെ ആത്മവിശ്വാസക്കുറവും അരക്ഷിതാവസ്ഥയും ഇവര്‍ക്കൊപ്പം കൂടും. പൊതുസ്ഥലത്തിരുന്നു ഭക്ഷണം കഴിക്കാന്‍ മടിക്കുന്ന ഇവര്‍ പതുക്കെ ഉള്‍വലിയുന്ന സ്വഭാവവും കാണിച്ചുതുടങ്ങും. ബൈപോളാര്‍ ഡിപ്രഷന്‍െറയോ മറ്റു മാനസിക പ്രശ്‌നങ്ങളുടെയോ ലക്ഷണമായി ബിഞ്ച് ഈറ്റിങ് കാണാറുണ്ട്. അമിതവണ്ണവും ഡിപ്രഷനും ഒക്കെ ഈ രോഗത്തിന്‍െറ അനന്തര ഫലങ്ങളാണ്. ബിഞ്ച് ഈറ്റിങ്ങിന് പരിഹാരമായി മള്‍ട്ടി ഡിസിപ്ലിനറി ചികിത്സയാണ് നിര്‍ദേശിക്കുന്നത്. കൃത്യമായ കൗണ്‍സലിങ്ങിനൊപ്പം ലിസ്‌ഡെക്‌സാഫെറ്റമീന്‍, സെലക്ടിവ് സെറോടോണിന്‍ റ്യൂപ്‌ടേക് ഇന്‍ഹിബിറ്റര്‍ (എസ്.എസ്.ആര്‍.ഐ) പോലുള്ള മരുന്നുകളും തുടര്‍ന്നാല്‍ ഈ രോഗം ഭേദമാകും. ബാരിയാട്രിക് സര്‍ജറി ആമാശയത്തിന്‍െറ വലുപ്പം കുറച്ച് ഭാരം കുറക്കുന്ന സര്‍ജറിയാണ് ബാരിയാട്രിക് സര്‍ജറി. ആമാശയത്തിന്‍െറ ഒരു ഭാഗം മുറിച്ചുമാറ്റുകയോ ഒരു ബാന്‍ഡ് ഉപയോഗിച്ച് ചെറുതാക്കുകയോ ആണ് ഇതിലൂടെ ചെയ്യുന്നത്. ലാപ്രോസ്‌കോപ്പിക് (താക്കോല്‍ ദ്വാര) ആയും ഈ സര്‍ജറി ചെയ്യാം. സര്‍ജറിക്ക് ശേഷം കൗണ്‍സലിങ് തുടര്‍ന്നാല്‍ രോഗിയെ ഈ അവസ്ഥയില്‍നിന്ന് രക്ഷിച്ചെടുക്കാം. പ്രധാന കാരണങ്ങള്‍ അനോറെക്‌സിയയുടെ കാര്യത്തില്‍ ജനിതകമായി രോഗം വരാനുള്ള സാധ്യതയുണ്ട്. ശരീരത്തിലെ സെറോടോണിന്‍ എന്ന ഹോര്‍മോണിലെ വ്യതിയാനങ്ങള്‍ ഈറ്റിങ് ഡിസോര്‍ഡറിന് കാരണമാവാറുണ്ട്. സാമൂഹികമായ കാരണങ്ങള്‍ സൃഷ്ടിക്കുന്ന രോഗികളും കുറവല്ല. മെലിഞ്ഞ ശരീരത്തോടുള്ള മാധ്യമങ്ങളുടെ താല്‍പര്യമാണതില്‍ പ്രധാനം. മെലിഞ്ഞ, ഫിറ്റായ ശരീരമുള്ള മോഡലുകളും അഭിനേതാക്കളും രോഗിയുടെ മനസ്സില്‍ അപകര്‍ഷബോധം സൃഷ്ടിക്കുന്നു. സ്ത്രീകളില്‍ പൊതുവെ കണ്ടുവരുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ചിലപ്പോള്‍ അമിതവിശപ്പിന്‍െറയും ആഹാരത്തിനോടുള്ള ആസക്തിയുടെയും ഒരു കാരണമാവാം. ഇത് ബുളീമിയയിലേക്ക് നയിച്ചേക്കാം.

തയാറാക്കിയത്: ഡോ. പി.എ. ലളിത

02/08/2019

കുട്ടികളിലെ പഠന വൈകല്യം,.അമിത ദേഷ്യം, ,, തുടങ്ങി കുട്ടികളിലും മുതിർന്നവരിലുമുള്ള എല്ലാവിധ മാനസിക പ്രശ്‌നങ്ങളും പരിശോധിക്കുന്നതിനും. പരിഹരിക്കുന്നതിനും സൈക്കോളജിസ്റ്റ്‌, സൈക്കാട്രിസ്റ്റ്‌, ഫാമിലി.കൗൺസിലേഴ്സ് (Male and Female) .ചൈൽഡ് സൈക്കോളജിസ്റ്റ് LD ട്രൈനേഴ്‌സ് etc..... എന്നീ മാനസിക ആരോഗ്യ വിദഗ്ധരുടെ സേവനം എപ്പോഴും... കൂടാതെ എല്ലാവിധ പരിശീലന പരിപാടികൾ,, സെമിനാറുകൾ എന്നിവ നയിക്കാൻ മികച്ച പരിശീലകാരുടെ സേവനവും ആക്റ്റിവ് മൈൻഡ്‌സിൽ ലഭ്യമാണ്

01/08/2019

കുട്ടികളിലെ വിഷാദം

ഡിപ്രഷന്‍; ദിവസവും നമ്മുടെ മനസ്സില്‍ കടന്നുവരുന്ന സങ്കടവും വിഷാദവുമാണ്. എന്നാല്‍ സൈക്കോളജിക്കല്‍ പരിശോധനയില്‍ ഡിപ്രഷന്‍ എന്ന് ഉദ്ദേശിക്കുന്നത് മനസ്സിന്‍റെ രോഗാതുരമായ അവസ്ഥയാണ്. നിത്യജീവിതത്തില്‍ അനുഭവപ്പെടുന്ന സങ്കടത്തെ നോര്‍മല്‍ സാഡ്നെസ്സ് എന്ന് പറയുന്നു. എല്ലാ പ്രായക്കാരെയും പിടികൂടുന്നതാണ് വിഷാദം. ഒരു കുഞ്ഞിന് പോലും വിഷാദം വരാം. മാതൃലാളനയിലും പരിചരണത്തിലും ഈ വിഷാദം കുട്ടിയെ കാര്യമായി ബാധിക്കില്ല. എന്നാല്‍ ഇന്നത്തെ അണുകുടുംബങ്ങളും, മാതാവോ പിതാവോ മാത്രമുള്ള കുഞ്ഞുങ്ങള്‍, പുതിയ വിദ്യാഭ്യാസലക്ഷ്യം, മാറിവരുന്ന സാമൂഹ്യ വ്യവസ്ഥികള്‍, സാമ്പത്തിക നില, ജീവിതത്തോടുള്ള പുത്തന്‍ കാഴ്ചപ്പാട് തുടങ്ങിയവ കൂടുതല്‍ വിഷാദരോഗികളെ സൃഷ്ടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

ഭീമമായ മുതല്‍ മുടക്ക് തന്നെ ഒരു കുട്ടിയുടെ പഠനത്തിന് ആവശ്യമായി വരുന്നു. പ്രതീക്ഷയ്ക്കനുസരിച്ച് റിസള്‍ട്ട് ലഭിക്കാതെ വരുമ്പോള്‍ മാതാപിതാക്കള്‍ കുട്ടിയെ കുറ്റപ്പെടുത്തുന്നു. ഇത് അവരുടെ മനസ്സില്‍ നിരാശ നിറയ്ക്കുകയും വിഷാദത്തിന് കാരണമാകുകയും ചെയ്യുന്നു.

അണുകുടുംബവ്യവസ്ഥിതിയും കുട്ടികളുടെ വിഷാദരോഗത്തിന് കാരണമാകാറുണ്ട്. അണുകുടുംബത്തില്‍ കുട്ടിക്ക് മാതാപിതാക്കളില്‍ നിന്നും അമിത വാത്സല്യവും ശ്രദ്ധയും ലഭിക്കുന്നു. മക്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നു. സൈക്കിളില്‍ നിന്ന് ഇരുചക്രവാഹനത്തിലേക്കും അവിടെ നിന്നും കാറിലേക്കും ആഗ്രഹം വ്യാപിക്കുന്നു. ഏതെങ്കിലും ഒരാഗ്രഹത്തിന് നേരെ മാതാപിതാക്കള്‍ മുഖം തിരിക്കുമ്പോള്‍ ഉണ്ടാകുന്ന നിരാശയെ തരണം ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇത് വിഷാദരോഗത്തിലേക്ക് നയിക്കും.കുട്ടികള്‍ക്കും വിഷാദരോഗം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങള്‍ കിട്ടാതെ വളരുന്നവര്‍ക്കും ബാല്യകാലത്ത് മാതാപിതാക്കളുടെ കര്‍ശനനിയന്ത്രണം, കടുത്ത ശിക്ഷ എന്നിവയേല്‍ക്കുന്ന കുട്ടികള്‍ക്കും വിഷാദരോഗമുണ്ടാകാം. ബാല്യകാലരോഗങ്ങള്‍, പീഡാനുഭവങ്ങള്‍, മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍, പിതാവിന്‍റെ മദ്യപാനം, സ്കൂള്‍മാറ്റം, പരീക്ഷയിലെ പരാജയം എന്നിവയൊക്കെ കുട്ടികള്‍ക്ക് വിഷാദമുണ്ടാക്കുന്ന സാഹചര്യമാണ്.

കുടുംബത്തിലെ അരക്ഷിതത്വമാണ് വഴിതെറ്റിയ ബന്ധത്തിന് കാരണമാകുന്നത്.ജോലിത്തിരിക്കിനിടയില്‍ കുട്ടിയെ ശ്രദ്ധിക്കാന്‍ ഇവര്‍ക്ക് സമയം ലഭിക്കുന്നില്ല. ക്രമേണ മാതാപിതാക്കള്‍ കുട്ടിക്ക് അന്യരാകുന്നു. അവരോട് തങ്ങളുടെ ആവശ്യങ്ങളും മാനസിക സംഘര്‍ഷങ്ങളും തുറന്നു പറയാന്‍ കുട്ടിക്ക് കഴിയുന്നില്ല.പരസ്പരം കലഹിക്കുന്ന മാതാപിതാക്കളാണെങ്കില്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ഇതു കാരണം പ്രണയബന്ധങ്ങള്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍, ലഹരിവസ്തുക്കളുടെ ഉപയോഗം, ലൈംഗിക കുറ്റകൃത്യങ്ങള്‍, ലൈംഗിക ചൂഷണം എന്നിവയിലേക്ക് കുട്ടികള്‍ ചെന്നെത്തുന്നു. വിഷാദരോഗമാണ് ഇതിന്‍റെ പര്യവസാനം.

പത്തുവയസ്സുവരെയുള്ള കുട്ടികളുടെ പെരുമാറ്റ രീതികളില്‍ നിന്നും ഭാവിയില്‍ ഉണ്ടായേക്കാവുന്ന വിഷാദ പ്രശ്നങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുമെന്ന് അമേരിക്കയിലെ പുതിയ പഠനങ്ങള്‍. കുട്ടികളില്‍ ഉത്കണ്ഠ, മ്ലാനത ഇവ വളരെ ഉയര്‍ന്ന നിരയില്‍ കാണുകയാണെങ്കില്‍ അത് ഭാവിയില്‍ വിഷാദമായി മാറും. അമിതമായ അക്രമ വാസന, മോഷണ താല്‍പര്യം എന്നിവ ഉള്ളവരില്‍ ഇവ ഇല്ലാത്തവരെക്കാള്‍ വിഷാദം ഉണ്ടാകാനുള്ള സാധ്യത നാലു മടങ്ങ് കൂടുതലാണ്.

കുട്ടികളില്‍ കാണാവുന്ന അത്യധികമായ ലജ്ജയും ഭാവിയില്‍ സാമൂഹ്യ ജീവിതത്തില്‍ നിന്ന് ഉള്‍വലിയാനും അതുവഴി വിഷാദരോഗത്തിലേയ്ക്കും നയിച്ചേക്കാം. കുട്ടിക്കാലത്തെ വൈകാരികപ്രശ്നങ്ങള്‍ എന്തുകൊണ്ടാണ് വിഷാദം പോലെയുള്ള ഗുരുതരമായ മാനസിക പ്രശ്നങ്ങളിലേക്ക് നീങ്ങുന്നത് എന്നതിനെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ നടന്നു വരുന്നു. കുട്ടിക്കാലത്ത് സാമൂഹ്യമായ ബന്ധത്തിനേറ്റ പരാജയങ്ങളാവാം ഭാവിയില്‍ വിഷാദമായി മാറുന്നതിന് കാരണം.ദേഷ്യവും, വിശദീകരിക്കാനാവാത്ത രോഗലക്ഷണങ്ങളും അതായത് തലവേദന, വയറുവേദന എന്നിവയുണ്ടെന്ന് പറയുക, പഠനത്തിലുള്ള താത്പര്യം കുറയുക, സ്കൂളില്‍ പോകാന്‍ വിസമ്മതിക്കുക തുടങ്ങിയവ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളാണ്.

മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തിയാല്‍ കുട്ടികളിലെ വിഷാദരോഗത്തെ തടയാന്‍ സാധിക്കും.കുട്ടിയെ ഒരു വ്യക്തിയായി അംഗീകരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുക. ഒരു മണിക്കൂറെങ്കിലും കുട്ടിയുമായി അടുത്തിടപഴകാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.കുട്ടിയുടെ കൂട്ടുകാര്‍, ശീലങ്ങള്‍ എന്നിവയെക്കുറിച്ച് ശ്രദ്ധിക്കണം. ക്രിയാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കണം.താത്പര്യമനുസരിച്ചുള്ള പഠനമേഖല തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം.മാതാപിതാക്കളുടെ വിശ്വാസം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്. അനാവശ്യമായ നിയന്ത്രണമരുത്.

കുട്ടികള്‍ക്ക് മാതൃകയാകുന്ന ജീവിതശൈലി മാതാപിതാക്കള്‍ സ്വീകരിക്കണം. ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷവും മാതാപിതാക്കള്‍ നല്‍കുന്ന സുരക്ഷിതത്വബോധവും കുട്ടികളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തി അവരെ നാളെയുടെ നിലവിളക്കുകളാക്കുക.

ഡോ. സലാം സഖാഫി ഓമശ്ശേരി

29/07/2019

പഠന വൈകല്യങ്ങൾ....(Specific Learning Disabilities)

ഏകദേശം 10-12% സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിത്തത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പഠനത്തില്‍ മോശമായ പ്രകടനം കാഴ്ചവെയ്ക്കുന്ന ഇവരെല്ലാം 'മണ്ടന്‍മാര'ല്ല. ചിലരെങ്കിലും അതിബുദ്ധിമാന്മാരാകും. പക്ഷേ എത്ര ശ്രമിച്ചാലും ഇവര്‍ക്ക് നല്ല മാര്‍ക്ക് കിട്ടില്ല. ഇവര്‍ മടിയന്മാരെന്നും, ശ്രദ്ധയില്ലാത്തവരെന്നും, ബുദ്ധിയില്ലാത്തവരെന്നും മുദ്രകുത്തപ്പെടും. മിക്ക കുട്ടികളും അച്ഛനമ്മമാരുടെ അംഗീകാരം ആഗ്രഹിക്കുന്നവരാണ്. ഇവരുടെ കുറഞ്ഞ മാര്‍ക്കും പഠനത്തിലെ പിന്നോക്കാവസ്ഥയും മറ്റു ചില പ്രശ്നങ്ങളുടെ ബഹിര്‍സ്ഫുരണമാകാം. ഇവ യഥാസമയം കണ്ടുപിടിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്ത് ചികിത്സിക്കുകയും ചെയ്താല്‍ കുട്ടികളുടെ പഠനപ്രശ്നങ്ങള്‍ പലതും പരിഹരിക്കുവാന്‍ കഴിയും. പഠനത്തിലെ ഇത്തരം പ്രശ്നങ്ങള്‍ മൂന്നോ നാലോ ക്ളാസ്സുകളില്‍ എത്തുമ്പോഴാണ് പലപ്പോഴും വ്യക്തമാകാറുള്ളത്. ചിലപ്പോള്‍ വിദ്യാഭ്യാസം തുടങ്ങുമ്പോള്‍ത്തന്നെയും കണ്ടെന്നുവരാം. ഇതിന് പലകാരണങ്ങളുണ്ട്.

ശാരീരിക പ്രശ്നങ്ങള്‍
കാഴ്ചശക്തിയും കേള്‍വിയും ഭാഗികമായി കുറവുള്ള കുട്ടികള്‍ക്കാണ് ഇങ്ങനെ പഠനത്തില്‍ പിന്നോക്കാവസ്ഥയുണ്ടാകുന്നത്. കുട്ടികള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയാതെ ഈ വൈകല്യങ്ങളോടെ അവര്‍ വളരും. ഇവര്‍ മന്ദബുദ്ധികളായി, അല്ലെങ്കില്‍ മടിയന്മാരായി കരുതപ്പെടുന്നു. പക്ഷേ ഇത്തരം വൈകല്യങ്ങള്‍ ആരംഭത്തില്‍ത്തന്നെ കണ്ടെത്തിയാല്‍ ചികിത്സകൊണ്ട് ഈ അവസ്ഥ കുറേയൊക്കെ പരിഹരിക്കാന്‍ കഴിയും.

ബുദ്ധിമാന്ദ്യം
ഇത് പല കുട്ടികളിലും നേരത്തേ കണ്ടെത്താറുണ്ട്. ഇവര്‍ ഇരിക്കാനും നില്‍ക്കാനും നടന്നു തുടങ്ങാനുമെല്ലാം വൈകുന്നു. ശരാശരിയില്‍ താഴെ മസ്തിഷ്കവളര്‍ച്ചയുള്ള ഈ കുട്ടികള്‍ക്ക് പഠിക്കാനുള്ള ബുദ്ധിമുട്ട് ദൈനംദിന ജീവിതത്തിലെ എല്ലാ പ്രവൃത്തികളിലും പ്രകടമാകും. അടങ്ങിയിരിക്കാന്‍ കഴിയായ്ക പ്രധാന ലക്ഷണമായ എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍)) എന്ന രോഗമുള്ളവരിലും വിദ്യാഭ്യാസം ഒരു പ്രശ്നമായിരിക്കും. ഈ കുട്ടികള്‍ക്ക് ഒരു കാര്യത്തിലും ഏതാനും സെക്കന്റുകള്‍ക്കപ്പുറം ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയില്ല. ഒരു മിനിറ്റുപോലും അടങ്ങിയിരിക്കാനുമാവില്ല. പഠനത്തില്‍ പിറകിലാകുമെന്നു മാത്രമല്ല, ക്ളാസ്സില്‍ ഇയാള്‍ ഒരു ശല്യക്കാരനുമാകും. ഇവര്‍ക്ക് സാധാരണയോ അതില്‍കൂടുതലോ ബുദ്ധിശക്തിയുണ്ടാകാം.

വൈകാരികപ്രശ്നങ്ങളും മനോരോഗങ്ങളും
ഉത്കണ്ഠ, ഭയം, വിരക്തി, അച്ചടക്കമില്ലാത്ത വിദ്യാലയാന്തരീക്ഷം, അമിതമായി ശിക്ഷിക്കുന്ന അധ്യാപകര്‍, അച്ഛനമ്മമാരെ പിരിയാനുള്ള ഭയം (separation anxiety), സ്കൂളില്‍ പോകാന്‍ മടി, വീട്ടിലെ പ്രതികൂല സാഹചര്യങ്ങള്‍, വിഷാദരോഗം, ഉന്മാദരോഗം, പലതരം ഉത്കണ്ഠരോഗങ്ങള്‍ ഇവയൊക്കെ പഠനം മോശമാകാന്‍ കാരണമായേക്കാം.

പഠനവൈകല്യം (Learning Disability)
പഠനവൈകല്യം ഒരു പ്രത്യേക ആതുരാവസ്ഥയാണ്. ഇത് ഒന്നിലേറെ വൈകല്യങ്ങള്‍ക്ക് പൊതുവേ പറയുന്ന പേരാണ്. വിവിധ കഴിവുകള്‍ സ്വന്തമാക്കാനും യഥാസമയം ഉപയോഗിക്കാനും ഈ വൈകല്യമുള്ളവര്‍ക്കു കഴിയില്ല. വായനയിലെ വൈകല്യത്തെ ഡിസ് ലെക്സിയ (dyslexia) എന്നും എഴുത്തിനോടനുബന്ധിച്ച വൈകല്യത്തെ ഡിസ്ഗ്രാഫിയ (dysgraphia) എന്നും കണക്കുസംബന്ധമായ വൈകല്യത്തെ ഡിസ്കാല്‍ക്കുലിയ (dyscalculia) എന്നും പറയും.

ഡിസ് ലെക്സിയ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ഥം 'വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്' എന്നാണ്. വൈദ്യുതബള്‍ബ്, ഗ്രാമഫോണ്‍ തുടങ്ങി പതിമൂവായിരത്തിലേറെ കണ്ടുപിടിത്തങ്ങള്‍ നടത്തിയ തോമസ് ആല്‍വാ എഡിസണ്‍, ആപേക്ഷിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചിത്രകാരന്‍ ലിയനാഡോ ദാവിഞ്ചി, നോബല്‍സമ്മാന ജേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവര്‍ക്കെല്ലാം പഠനവൈകല്യം ഉണ്ടായിരുന്നു. ഇത്തരം വൈകല്യം ബാധിച്ച കുട്ടികള്‍ക്ക് സാവധാനമേ പഠിക്കാനാകൂ. പക്ഷെ അവര്‍ക്ക് ശരാശരിയോ അതിലധികമോ ബുദ്ധിശക്തി ഉണ്ടായിരിക്കും. പലപ്പോഴും മാതാപിതാക്കളുടെ പരാതി കുട്ടിക്ക് സ്പെല്ലിംഗ് വഴങ്ങുന്നില്ല, സ്പെല്ലിംഗ് മനഃപാഠം പഠിക്കുകയും ആവര്‍ത്തിച്ച് എഴുതി പഠിക്കുകയും ചെയ്തിട്ടും തെറ്റുകള്‍ വരുത്തുന്നു, എന്നൊക്കെയാണ്. ഇത്തരം കുട്ടികള്‍ എപ്പോഴും ആശയക്കുഴപ്പത്തിലാകും. കഠിനാധ്വാനത്തിന് പ്രയോജനം കിട്ടുന്നില്ലെന്ന നിരാശയിലായിരിക്കും ഇവര്‍ .

പലപ്പോഴും ഇത്തരം വൈകല്യങ്ങള്‍ ആദ്യം കണ്ടുപിടിക്കുക അധ്യാപകരാണ്. ഒരു ക്ളാസ്സിലെ പല കുട്ടികളുടെ പഠനത്തിലെ കഴിവുകള്‍ താരതമ്യം ചെയ്യാന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നതുകൊണ്ടാണ് ഇത് സാധിക്കുന്നത്. ഒന്നും രണ്ടും ക്ളാസ്സുകളില്‍ വായിക്കുക, എഴുതുക, സ്പെല്ലിംഗ് പഠിക്കുക, കണക്കുകൂട്ടുക തുടങ്ങിയ കഴിവുകള്‍ ശീലിക്കാന്‍ പൊതുവെ സാധാരണ കുട്ടികള്‍ക്കും പ്രയാസമുണ്ടാകും. പക്ഷേ ഒരു ഘട്ടം കഴിഞ്ഞാല്‍ കുട്ടികള്‍ ഇതില്‍ വൈദഗ്ധ്യം നേടും. ഇതിലേതെങ്കിലും ഒരു കഴിവില്‍ വൈദഗ്ധ്യം പോരെങ്കില്‍ അവന് പഠനവൈകല്യം ഉണ്ടെന്നു കരുതാം. സാധാരണ ബുദ്ധിശക്തിയുള്ള ഒരു കുട്ടിയുടെ ക്ളാസ്സിലെ പ്രകടനം വളരെ മോശമാണെങ്കില്‍ പ്രശ്നം വൈകല്യമാണെന്നു കരുതാം. മൂര്‍ത്തമായ ചിന്തകളും ആശയങ്ങളും ഇവര്‍ക്ക് പാകപ്പെടുത്തിയെടുക്കാന്‍ സാധിക്കില്ല. തന്മൂലം ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാനും അവര്‍ക്ക് കഴിയില്ല. ഏഴു വയസ്സു മുതല്‍ക്കാണ് ഇത്തരം വൈകല്യങ്ങള്‍ കുട്ടികളില്‍ പ്രകടമായി കാണാറുള്ളത്.

കൃത്യസമയത്ത് സഹായം ലഭിച്ചില്ലെങ്കില്‍ വളരുന്തോറും ഈ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.

അതുകൊണ്ടാണ് ഇവര്‍ പലപ്പോഴും അഞ്ച്, ആറ് ക്ളാസ്സുകള്‍ക്കുശേഷം പഠനത്തില്‍ മോശമാവാന്‍ തുടങ്ങുന്നത്. അധ്യാപകരും രക്ഷാകര്‍ത്താക്കളും ഇവരെ 'ഉഴപ്പന്മാ' രെന്നാവും വിളിക്കുക. ചെറിയ ക്ളാസ്സുകളില്‍ നല്ല മാര്‍ക്ക് വാങ്ങിയിരുന്ന കുട്ടി ഇപ്പോള്‍ പിന്നിലാവുന്നെങ്കില്‍ കാരണം മറ്റെന്താണ് എന്നാണ് അവരുടെ ചോദ്യം. കൃത്യസമയത്ത് സഹായം ലഭിച്ചില്ലെങ്കില്‍ വളരുന്തോറും ഈ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ദിവസേനയുള്ള എഴുത്തുജോലികളില്‍ ആവര്‍ത്തിക്കുന്ന തെറ്റുകള്‍ കാരണം ഇത്തരം കുട്ടികളുടെ ആത്മവിശ്വാസവും തന്നോടുതന്നെയുള്ള ബഹുമാനവും നഷ്ടപ്പെടും. തന്‍റെ കഠിനാധ്വാനത്തിന് പ്രയോജനം കിട്ടുന്നില്ലെന്ന നിരാശ മൂലം പലവിധ മാനസികരോഗങ്ങളും ഇവര്‍ക്കുണ്ടാകും.
വൈകല്യം വായനയില്‍ (Dyslexia)
വായിക്കുന്നത് ഡിസ് ലെക്സിക് കുട്ടിയെ മടുപ്പിക്കും. ചൂണ്ടുവിരല്‍ കൊണ്ട് അക്ഷരങ്ങള്‍ കണ്ടെത്തി മെല്ലെ അറച്ചറച്ചാവും അവന്‍റെ വായന. അക്ഷരങ്ങള്‍ വിട്ടുപോവുക, സ്വന്തമായി കൂട്ടിച്ചേര്‍ക്കുക, വിരാമചിഹ്നങ്ങള്‍ ശ്രദ്ധിക്കായ്ക, ആദ്യത്തെ അക്ഷരം മാത്രം കാണുക, ബാക്കി ഊഹിച്ച് വായിക്കുക എന്നിവയാണ് ഇവരുടെ പ്രത്യേകതകള്‍. ഉദാഹരണത്തിന് സമത്വം എന്ന പദം അവന്‍ സമാധാനം എന്നു വായിച്ചെന്നിരിക്കും. Proportion എന്ന പദം അവന് Portion ആവും. വരിയും വാക്കുകളും ഇവര്‍ക്ക് നഷ്ടപ്പെട്ടുപോകാം. ചിലപ്പോള്‍ നേരത്തെ വായിച്ച വരികള്‍ വീണ്ടും വായിച്ചെന്നുവരും. ഇവര്‍ ഒരേ താളത്തില്‍ വായിക്കുകയാണ് പതിവ്.

വൈകല്യം എഴുത്തില്‍ (Dysgraphia)
ഇത്തരം കുട്ടികളുടെ പേടിസ്വപ്നമാണ് എഴുത്ത് . വളരെ സാവധാനം എഴുതുക, മോശം കൈയക്ഷരം, വിചിത്രമായ രീതിയില്‍ പെന്‍സില്‍ പിടിക്കുക, വരികള്‍ക്കിടയിലെ അകലം തെറ്റുക, വിരാമചിഹ്നങ്ങള്‍ ഇടാതിരിക്കുക, വലിയക്ഷരങ്ങള്‍, ദീര്‍ഘം, വള്ളി എന്നിവ വിട്ടുപോവുക എന്നിവയാണ് ലക്ഷണങ്ങള്‍ . ഡിസ്ഗ്രാഫിക് കുട്ടിക്ക് ക്ളാസ്നോട്ട്സ് പൂര്‍ണമായി എഴുതാന്‍ കഴിയുകയില്ല. ബോര്‍ഡില്‍നിന്ന് പകര്‍ത്തുക ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. സ്പെല്ലിംഗും വാക്യഘടനയും വ്യാകരണവും മോശമായിരിക്കും.

ചിലര്‍ക്ക് അക്ഷരങ്ങള്‍ തിരിച്ചറിയുക എളുപ്പമല്ല. b-യും d-യും M-ഉം തമ്മിലും W-വും തമ്മിലുമൊക്കെ അവര്‍ക്ക് മാറിപ്പോകും. വാക്കുകളും ഇവര്‍ക്ക് മാറിപ്പോകും, Was നു പകരം saw, bad-നു പകരം dab എന്നിവ ഉദാരണം. ചിലര്‍ സ്വന്തമായി സ്പെല്ലിംഗ് ഉണ്ടാക്കാറുണ്ട്. Would-ന് wud എന്നും guess-ന് guss എന്നും എഴുതും. അക്ഷരങ്ങളുടെ ക്രമം തെറ്റി എഴുതുന്നവരാണ് ചിലര്‍ . Animal- ന് അവര്‍ aminal എന്നെഴുതിയെന്നുവരും.

വൈകല്യം കണക്കില്‍ (Dyscalculia)
ഇവര്‍ക്ക് എട്ടു വയസ്സിനു ശേഷവും കൈവിരലുകള്‍ ഉപയോഗിച്ചേ കണക്കുകൂട്ടാന്‍ കഴിയൂ. സങ്കലന, ഗുണന പട്ടികകള്‍ ഓര്‍ത്തുവെയ്ക്കാന്‍ ഇവര്‍ക്ക് കഴിയില്ല. സംഖ്യകള്‍ ഇവര്‍ മറിച്ചാവും വായിക്കുക. 16 അവര്‍ക്ക് 61 ആയി മാറിപ്പോകും. 43-8 =43 എന്ന് അവര്‍ എഴുതിയെന്നുവരും. മുന്നില്‍ നിന്ന് എട്ടു കുറയ്ക്കാന്‍ പറ്റില്ല എന്നവര്‍ ചിന്തിക്കുകയില്ല. ഉത്തരക്കടലാസിന്‍റെ ഒരുഭാഗത്ത് ക്രിയചെയ്ത് ഉത്തരം 82496 എന്ന് കിട്ടിയാല്‍ എടുത്തെഴുതുമ്പോള്‍ 84269 എന്നായേക്കാം.

മറ്റു വൈകല്യങ്ങള്‍
അമൂര്‍ത്തമായ ആശയങ്ങള്‍ മനസ്സിലാക്കാനും പ്രകടിപ്പിക്കാനുമുള്ള കഴിവില്ലായ്മയാണ് മറ്റൊരു പ്രശ്നം. സമയം നോക്കിപ്പറയലാണ് ഇവര്‍ക്ക് ബുദ്ധിമുട്ടുള്ള വേറൊരു കാര്യം. ടീച്ചറുടെ പേരോര്‍ക്കാനും ഭൂപടം ഉപയോഗിക്കാനും ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഒന്നിലേറെ നിര്‍ദ്ദേശങ്ങള്‍ ഒന്നിച്ചു നല്‍കിയാല്‍ അതവര്‍ക്ക് മനസ്സിലാകില്ല. സ്വന്തം വിലാസവും ഫോണ്‍നമ്പറും പോലും ഇവര്‍ മറന്നെന്നുവരും. പക്ഷെ മറ്റുള്ളവര്‍ക്ക് ആവശ്യമെന്നു തോന്നാത്ത പല കാര്യങ്ങളും ഓര്‍ത്തിരിക്കുകയും ചെയ്യും. ഇവര്‍ക്ക് അടുക്കും ചിട്ടയും ഉണ്ടാകാറില്ല. പുസ്തകവും പേനയും എപ്പോഴും നഷ്ടപ്പെടും. ഗൃഹപാഠം ചെയ്യാന്‍ മറന്നുപോകും. ഇവരുടെ മുറിയില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കും. പലപ്പോഴും ഷര്‍ട്ടിന്‍റെ ബട്ടന്‍ പോലും ഇവര്‍ നേരെ ഇടാറില്ല.

പഠനവൈകല്യങ്ങള്‍ക്കുള്ള കാരണങ്ങള്‍
ഇത്തരം രോഗികളുടെ മസ്തിഷ്കം ആരോഗ്യവാനായ ഒരാളുടേതില്‍നിന്ന് വ്യത്യസ്തമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്.

ഇത്തരം രോഗികളുടെ മസ്തിഷ്കം ആരോഗ്യവാനായ ഒരാളുടേതില്‍നിന്ന് വ്യത്യസ്തമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. തന്മൂലം അതിന്‍റെ പ്രവര്‍ത്തനം പ്രത്യേക രീതിയിലാവുന്നു. ജനിതകപരവും പരിസ്ഥിതിപരവുമായ കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. 85 ശതമാനം ലേണിംഗ് ഡിസെബിലിറ്റി രോഗികളുടെയും അടുത്ത ബന്ധുക്കള്‍ക്ക് ഇതേ തകരാറുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആണ്‍കുട്ടികളിലാണ് ഈ വൈകല്യം കൂടുതല്‍ (സ്ത്രീപുരുഷ അനുപാതം 3:1). തലച്ചോറില്‍ അപകടവും രോഗവും കൊണ്ട് ഉണ്ടാകുന്ന ക്ഷതങ്ങള്‍ മൂലവും പഠനവൈകല്യങ്ങള്‍ ഉണ്ടാകാം. ഗര്‍ഭകാലത്തും പ്രസവകാലത്തും പ്രസവിച്ചതിനു തൊട്ടുപിമ്പേയുമുള്ള വൈറസ് അണുബാധ, ചില മരുന്നുകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് എന്നിവയും ഇതിനു കാരണമാകാം.
മസ്തിഷ്കത്തിന്‍റെ വിവിധ ഭാഗങ്ങളുടെ പരസ്പരപൂരക പ്രവര്‍ത്തനങ്ങള്‍ വഴിയാണ് മനസ്സിന്‍റെ എല്ലാ പ്രവര്‍ത്തനവും സാധ്യമാകുന്നത്. മസ്തിഷ്കത്തിന് രണ്ട് അര്‍ധഗോളങ്ങളുണ്ട്. ചിത്രരചനയും സംഗീതവും പോലെ അമൂര്‍ത്തമായ ആശയങ്ങള്‍ കൈകാര്യം ചെയ്യുന്നത് വലത്തേ അര്‍ധഗോളത്തിലാണ്. യുക്തിയും ഗണിതവും ഭാഷാസിദ്ധിയും ഇടത്തേ അര്‍ധഗോളത്തിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. വായിക്കുകയും കേള്‍ക്കുകയും വഴിയുള്ള അപഗ്രഥനവും എഴുത്തിലൂടെയും സംസാരത്തിലൂടെയുമുള്ള ആശയവിനിമയവും ഇതേ അര്‍ധഗോളത്തിലാണ് നടക്കുന്നത്. കോര്‍പസ് കലോസം എന്ന ഭിത്തി വഴിയാണ് രണ്ട് അര്‍ധഗോളത്തില്‍നിന്നും ദൃശ്യവും ഗ്രാഹ്യവുമായ സന്ദേശങ്ങള്‍ വിവിധ ഭാഷാ കേന്ദ്രങ്ങളില്‍ നിന്ന് പരസ്പരം കൈമാറുന്നത്. ഇതില്‍ പിഴവുകള്‍ വരുമ്പോഴാണ് പഠനവൈകല്യങ്ങള്‍ ഉണ്ടാകുന്നത്.

പഠനവൈകല്യങ്ങള്‍ എങ്ങനെ ചികിത്സിക്കാം?
സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍, അധ്യാപകര്‍, സ്പീച്ച് തെറാപ്പിസ്റ് എന്നിവരുള്‍പ്പെടുന്ന ഒരു സംഘമാണ് പഠനവൈകല്യമുള്ള കുട്ടികളെ പരിശോധിക്കേണ്ടത്. കുട്ടിയുടെ പ്രശ്നങ്ങളുടെ ചരിത്രം, അധ്യാപകരുടെ വിശദമായ റിപ്പോര്‍ട്ട്, വിദഗ്ധമായ ശാരീരിക മാനസിക പരിശോധന, കുട്ടിയുടെ വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍, മറ്റു കഴിവുകള്‍ എന്നിവയാണ് ആദ്യമായി നോക്കേണ്ട കാര്യങ്ങള്‍ . വായിക്കാനും സ്പെല്ലിംഗ് മനസ്സിലാക്കാനും കണക്കു കൂട്ടാനുമുള്ള കുട്ടിയുടെ കഴിവുകള്‍ ഇതോടൊപ്പം അളക്കും. ദീര്‍ഘസംഭാഷണവും തെറ്റുകളുടെ അപഗ്രഥനവും വഴിയാണ് ഇത് സാധിക്കുക. ഇതിന്‍റെ റിപ്പോര്‍ട്ടനുസരിച്ചാണ് ചികിത്സ നിശ്ചയിക്കാറുള്ളത്. റെമഡിയല്‍ എഡ്യൂക്കേഷനാണ് (തെറ്റുതിരുത്തല്‍ വിദ്യാഭ്യാസ ചികിത്സ) ഇതില്‍ പ്രധാനം. ഇതില്‍ വൈദഗ്ധ്യം ലഭിച്ച അധ്യാപകര്‍ ഇപ്പോള്‍ കേരളത്തില്‍ ഉണ്ട്. ഇതിനു പുറമേ പഠനവൈകല്യം മൂലം മറ്റു മാനസികവിഷമങ്ങള്‍ ബാധിച്ചവരെ അതിനും ചികിത്സിക്കേണ്ടതായി വരും. കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അസുഖത്തെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചുമുള്ള കൌണ്‍സലിങ്ങും ചികിത്സയില്‍ ഉള്‍പ്പെട്ടതാണ്.

ഇത്തരം കുട്ടികള്‍ക്ക് ഭാഷാവിഷയങ്ങളില്‍ പ്രത്യേക പരിഗണന നല്‍കാന്‍ സ്കൂളുകള്‍ തയ്യാറാകണം. ഒന്നിലധികം ഭാഷ പഠിക്കുന്നതില്‍ നിന്ന് അവരെ ഒഴിവാക്കുക, എഴുത്തുപരീക്ഷയില്‍ കേട്ടെഴുത്തുകാരെ ഉപയോഗിക്കാന്‍ ഇവരെ അനുവദിക്കുക എന്നിവയാണ് സര്‍ക്കാറില്‍ നിന്നും ചെയ്യേണ്ട പരിഹാര മാര്‍ഗ്ഗങ്ങള്‍ . ഇവരുടെ ആത്മവിശ്വാസവും സ്വയമുള്ള മതിപ്പും വര്‍ദ്ധിപ്പിക്കാന്‍ അധ്യാപകരും മാതാപിതാക്കളും ശ്രമിക്കണം. കുട്ടിയുടെ പ്രകടനത്തെ കുറ്റപ്പെടുത്തരുത്. കുട്ടിക്ക് കൂടുതല്‍ സ്നേഹവും പരിഗണനയും നല്‍കണം. അത് എഴുത്തുപരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് എന്ന് കുട്ടിക്ക് തോന്നുകയുമരുത്. ഈ കുട്ടികളുമായി ആത്മബന്ധം പുലര്‍ത്താന്‍ അധ്യാപകനു കഴിയണം. കുട്ടിയുടെ പ്രകടനം മോശമായാലും അവന്‍റെ പ്രയത്നത്തെ പ്രശംസിക്കുക, ക്ളാസ്സില്‍ ഉറക്കെ വായിപ്പിക്കാതിരിക്കുക, അവന്‍റെ കഴിവുകള്‍ കണ്ടെത്തി അവ വികസിപ്പിക്കുക എന്നിവയാണ് മറ്റു പരിഹാരമാര്‍ഗ്ഗങ്ങള്‍ .

Dr.suresh Kumar .. Maanasika arogyam

പഠന വൈകല്യ ക്ലിനിക്ക്, ആക്റ്റിവ്. മൈൻഡ്‌സിൽ എല്ലാ ശനിയാഴ്ചയും ഉണ്ടായിരിക്കുന്നതാണ്

Want your practice to be the top-listed Clinic in Kottayam?
Click here to claim your Sponsored Listing.

Category

Telephone

Address


Kottayam
686561