CSI Madhya Kerala Diocese

CSI Madhya Kerala Diocese

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CSI Madhya Kerala Diocese, Church, Kottayam.

25/05/2026

സി.എസ്.ഐ മദ്ധ്യകേരള മഹായിടവക സഭാശുശ്രൂഷകരുടെ അസോസിയേഷൻ യോഗവും കുടുംബസംഗമവും നടത്തി

𝐂𝐒𝐈 𝐌𝐚𝐝𝐡𝐲𝐚 𝐊𝐞𝐫𝐚𝐥𝐚 𝐃𝐢𝐨𝐜𝐞𝐬𝐞 𝐂𝐡𝐮𝐫𝐜𝐡 𝐖𝐨𝐫𝐤𝐞𝐫𝐬' 𝐀𝐬𝐬𝐨𝐜𝐢𝐚𝐭𝐢𝐨𝐧 𝐌𝐞𝐞𝐭𝐢𝐧𝐠 𝐚𝐧𝐝 𝐅𝐚𝐦𝐢𝐥𝐲 𝐆𝐚𝐭𝐡𝐞𝐫𝐢𝐧𝐠 𝐇𝐞𝐥𝐝

തിരുവനന്തപുരം സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചിന്റെ സെന്റിനറി ഹാളിൽ നടത്തപെട്ട സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ സഭാശുശ്രൂഷകരുടെ അസോസിയേഷൻ യോഗവും കുടുംബസംഗമവും മെയ്‌ 16 ശനിയാഴ്ച ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സഭാശുശ്രൂഷകരുടെ കുടുംബാംഗങ്ങളും പ്രസ്തുതയോഗത്തിൽ പങ്കെടുത്തു.

മീറ്റിംഗ് നടത്തപ്പെട്ട സെന്റിനറി ഹാളിന്റെയും അന്നത്തെ ഭക്ഷണത്തിന്റെയും ക്രമീകരണം ക്രൈസ്റ്റ് ചർച്ച് ഇടവക പരിപൂർണമായി ഏറ്റെടുത്തു നിർവഹിച്ചു. അതിനു ക്രമീകരണങ്ങൾ ചെയ്ത ഇടവകവികാരി റവ.അലക്സ്‌ പി ഉമ്മൻ, ചർച്ച് കമ്മിറ്റി എന്നിവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഈ മീറ്റിംഗ് ഏകോപിപ്പിച്ചു വിജയകരമാക്കുന്നതിൽ അക്ഷീണം പ്രയത്നിച്ച സഭാശുശ്രൂഷക അസോസിയേഷൻ ഭാരവാഹികളെ ബിഷപ്പ് അഭിനന്ദിച്ചു.

The meeting and family gathering of the Church Workers’ Association of the CSI Madhya Keralam Diocese was held on Saturday, May 16, at the Centenary Hall of CSI Christ Church Thiruvananthapuram. The gathering was inaugurated by Bishop Rt. Rev. Dr. Malayil Sabu Koshy Cherian. Family members of the ministers also participated in the meeting.

The arrangements for the Centenary Hall and the fellowship meal were fully undertaken by the Christ Church congregation. Special appreciation was expressed to Vicar Rev. Alex P. Oommen and the Church Committee for the excellent arrangements made for the gathering.

The Bishop also congratulated the office bearers of the Church Workers’ Association for their tireless efforts in coordinating and successfully organizing the meeting.

𝗦𝗲𝗿𝗮𝗽𝗵𝗶𝗺 𝗠𝗲𝗱𝗶𝗮
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀

25/05/2026

ചെങ്ങന്നൂർ സെന്റ് ആൻഡ്രൂസ് സി.എസ്.ഐ സഭയിൽ സ്ഥിരീകരണ ശുശ്രൂഷ നടത്തി

𝐂𝐨𝐧𝐟𝐢𝐫𝐦𝐚𝐭𝐢𝐨𝐧 𝐒𝐞𝐫𝐯𝐢𝐜𝐞 𝐇𝐞𝐥𝐝 𝐚𝐭 𝐂𝐡𝐞𝐧𝐠𝐚𝐧𝐧𝐮𝐫 𝐒𝐭. 𝐀𝐧𝐝𝐫𝐞𝐰’𝐬 𝐂𝐒𝐈 𝐂𝐡𝐮𝐫𝐜𝐡

കോടുകുളഞ്ഞി വൈദിക ജില്ലയിൽ ചെങ്ങന്നൂർ സെന്റ് ആൻഡ്രൂസ് സി.എസ്.ഐ സഭയിൽ മെയ്‌ 17 നു നടന്ന സ്ഥിരീകരണ ശുശ്രൂഷയ്ക്ക് ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ നേതൃത്വം നൽകി. 7 കുട്ടികൾ പ്രതിഷ്ഠിക്കപ്പെട്ട് സഭയുടെ പൂർണ അംഗത്വത്തിലേക്ക് പ്രവേശിച്ചു.

വളരെ ഭംഗിയായി ക്രമീകരിക്കപ്പെട്ട ശുശ്രൂഷയിലൂടെ സ്ഥിരീകരിക്കപ്പെട്ട കുഞ്ഞുങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ച ബിഷപ്പ്, ക്രമീകരണങ്ങൾ ചെയ്ത ഇടവകവികാരി റവ. ഡോ. ജോൺസൻ പീറ്റർ കുന്നംപള്ളിയെയും ചർച്ച് കമ്മിറ്റിയെയും അഭിനന്ദിച്ചു.

In Kodukulanji Clergy District, a Confirmation Service was held on May 17 at St. Andrew’s CSI Church Chengannur under the leadership of Bishop Rt. Rev. Dr. Malayil Sabu Koshy Cherian. Seven children were confirmed and received into the full membership of the Church.

The Bishop blessed the children who were confirmed through the beautifully arranged service and appreciated the efforts of Vicar Rev. Dr. Johnson Peter Kunnampally and the Church Committee for the arrangements.

𝗦𝗲𝗿𝗮𝗽𝗵𝗶𝗺 𝗠𝗲𝗱𝗶𝗮
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀

25/05/2026

Inter - Church County Cricket ( Ecumenical ) Tournament- Season - 1

Conducted by St John's CSI Church Youth Movement, Othera

Winners

1st Prize : Sacred Hearts Catholic Church , Kattanam

2nd Prize : Salem Marthoma Church, Chenithala

Want your place of worship to be the top-listed Place Of Worship in Kottayam?
Click here to claim your Sponsored Listing.

Category

Address


Kottayam
686001