Reporters kanjirappally
news and entertainment news channel kottayam local language
16/12/2025
ഇപ്പോൾ കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ വളവിൽ ഉണ്ടായ അപകടം..
16/12/2025
പാലായിൽ വീണ്ടും കളം മാറുമോ?
സ്വതന്ത്ര കൂട്ടായ്മയുടെ വൻ ഡിമാൻ്റുകൾ ഇരുമുന്നണികൾക്കും അസ്വീകാര്യം...
സ്വതന്ത്രരുടെ മൂട് താങ്ങി കോമാളികളാവാൻ ഇരുമുന്നണിയുടെ നേതാക്കന്മാർക്കും താല്പര്യമില്ല..
പാലാ: പുളിയ്ക്കകണ്ടം കൗൺസിലർമാരുടെ പിന്തുണയില്ലാതെ മുനിസിപ്പൽ കൗൺസിൽ രൂപീകരണത്തിലേക്ക് ഇരു മുന്നണികളും പോവാൻ സാധ്യത കാണുന്നു.അങ്ങനെയെങ്കിൽ വീണ്ടും എൽഡിഎഫ് കൗൺസിൽ അധികാരത്തിലേറിയേക്കും. ബിനു പുളിക്കകണ്ടത്തിന്റെ മകൾക്ക്
മുനിസിപ്പൽ ചെയർമാൻ സ്ഥാനവും സഹോദരന്മാരിൽ ഒരാൾക്ക് വൈസ് ചെയർമാൻ സ്ഥാനവും വേണമെന്നുള്ള നിലപാടിലാണ് സ്വതന്ത്ര കൂട്ടായ്മയിലെ കൗൺസിലർമാർ നിലകൊള്ളുന്നത് എന്നറിയുന്നു.കൂടാതെ കോട്ടയം ജില്ലയിൽ ഏതെങ്കിലും ഒരു അസംബ്ലി സീറ്റിലേക്ക് സ്ഥാനാർത്ഥിത്വവും അവർ ചോദിക്കുന്നതായി അറിയുന്നു.ഇരുമുന്നണികളെ സംബന്ധിച്ചും അട പടലം വിട്ടുകൊടുക്കുന്ന ഈ ഡിമാന്റുകൾ ചിന്തിക്കാൻ പറ്റുന്ന കാര്യമല്ല.
ഈ മൂവർ സംഘത്തിൻറെ പിന്തുണയോടെയേ യുഡിഎഫിന് പാലായിൽ അധികാരത്തിലേറാൻ സാധിക്കൂ, എന്നുണ്ടെങ്കിലും പാലായിൽ യുഡിഎഫ് കൗൺസിൽ അധികാരത്തിൽ വരണം എന്നതിന് വേണ്ടി മാത്രം അഞ്ചുവർഷത്തേക്ക് മുനിസിപ്പൽ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ സ്വതന്ത്രർക്ക് വിട്ടുകൊടുത്ത് വെറും കോമാളിക്കൂട്ടങ്ങളായി തുടരാൻ താല്പര്യമില്ല എന്നാണ് യുഡിഎഫ് നേതാക്കന്മാരിൽ പലരുടെയും നിലപാട്.
ഇതുതന്നെയാണ് എൽഡിഎഫും നേരിടുന്ന പ്രശ്നം.അങ്ങനെയെങ്കിൽ ഇരുമുന്നണികളും സ്വതന്ത്ര കൂട്ടായ്മയെ കൈയൊഴിയാനാണ് സാധ്യത.എല്ലാം അടിയറ വച്ച് സ്വതന്ത്രരെ പിന്താങ്ങികളായി തുടരാൻ താല്പര്യമില്ല എന്ന അന്തസ്സുള്ള നിലപാട് യുഡിഎഫ് സ്വീകരിച്ചാൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരികയും യുഡിഎഫ് ക്രിയാത്മക പ്രതിപക്ഷമായി തുടരുകയും ചെയ്യും.അങ്ങനെ ജനാധിപത്യത്തിൻറെ ഒരു മികച്ച മാതൃക സമ്മാനിച്ചാൽ ശക്തമായ യുവജന പ്രാതിനിധ്യം ഉള്ള യു ഡി എഫ് അങ്ങനെയെങ്കിൽ പ്രതിപക്ഷ നിരയ്ക്ക് വൻ കരുത്ത് പകരും.
വൻ വിലപേശൽ നടത്തുകയും കോൺഗ്രസ്, സിപിഎം, കേരള കോൺഗ്രസ് (എം) തുടങ്ങിയ പ്രമുഖ കക്ഷികൾ അഞ്ചുവർഷം മുഴുവനും സ്വതന്ത്രരുടെ അടിമകളായി തുടരാൻ താല്പര്യമില്ല എന്ന നിലപാട് എടുക്കുകയും ചെയ്താൽ അതുതന്നെയാവും പാലായിലെ ജനാധിപത്യത്തിന് കരുത്ത് പകരുക.
19/04/2025
https://reporterskanjirappally.com/2025/04/20/350/
കനത്ത മഴയ്ക്കൊപ്പം എത്തിയ ശക്തമായ ഇടിമിന്നൽ തമ്പലക്കാട് നാശം വിതച്ചു . - കനത്ത മഴയ്ക്കൊപ്പം എത്തിയ ശക്തമായ ഇടിമിന്നൽ തമ്പലക്കാട് നാശം വിതച്ചു . തമ്പലക്കാട്: വെള്ളിയാഴ്ച സന്ധ്യയ്ക്ക് ....
Click here to claim your Sponsored Listing.
Category
Contact the business
Telephone
Address
Kottayam
Kottayam
686507