UNITY -Private Bus Operators Kerala

UNITY -Private Bus Operators Kerala

Share

Private Bus Kerala Unity for the welfare of private bus owners and employees.

14/07/2020

നമസ്കാരം പ്രിയ സുഹൃത്തുക്കളെ,
നമ്മുടെ സംഘടന ഔദ്യോഗികമായി രൂപം കൊണ്ട വിവരം എല്ലാവരെയും അറിയിച്ചിരുന്നതാണ്. രെജിസ്ട്രേഷൻ പൂർത്തിയായ ശേഷമുള്ള ആദ്യ എക്സിക്യൂട്ടീവ് മീറ്റിംഗ് കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയത്തു ചേരുകയുണ്ടായി.
നമ്മുടെ സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നത്.
*ദി പബ്ലിക് ബസ് ഓപ്പറേറ്റേഴ്സ് യൂണിറ്റി* എന്ന പേരിലാണ്.
സംഘടനയുടെ ആദ്യ ഭാരവാഹികളുടെ പേരും വിവരങ്ങളും ചുവടെ ചേർക്കുന്നു.

*President* - Jaimon Joseph Avemariya
*Vice president* - Dinil Dinesh sumangaly’z
*Vice President* - Suneesh E.S Gurudev
*Secretary* - Mathews Cherian Sancia
*Joint secretary*- Deepu Dileep Pulladan
*Joint secretary* - Ashim Basheer Arafa
*Treasurer* - Tomsy Stephen Everest

*Executive members*

1. Rajeev Dears
2. Swathy Krishnan Ambady
3. Ginson Alan motors
4. Bijo Mathew Holymary
5. Santhosh Kumar Kalathil
6. Jeevan Thomas Caravan
7. Tinish Mathew Holymary
8. Anoop Ittithara Krishna
*Legal advisor*
Adv.Phijo Pradeesh Phililp
*Advisory*
Siju Manuel Kaippans (IT)
തുടർന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ വളരെ ശക്തമായി പ്രതീക്ഷിച്ചു കൊള്ളുന്നു.

ദി പബ്ലിക് ബസ് ഓപ്പറേറ്റർസ് യൂണിറ്റിക്കു വേണ്ടി

മാത്യൂസ് ചെറിയാൻ
*ജനറൽ സെക്രട്ടറി*

02/07/2020

യാത്രനിരക്കു വർധനവും പ്രായോഗികതയും

സംസ്ഥാന സർക്കാർ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ബഹു ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിനനുസൃതമായി എന്ന പേരിൽ നിരക്ക് വർധിപ്പിച്ചുകൊണ്ടു തീരുമാനമായി......... കോവിഡ് കാലത്തെ പ്രത്യേക ആശ്വാസം എന്നു പേരിട്ടിട്ടുള്ള നിരക്കാണ് കഴിഞ്ഞ ദിവസം അംഗീകരിച്ചത്........ കുറഞ്ഞ നിരക്കിൽ ഉള്ളത് യാത്രപരിധി 5 കിലോമീറ്റർ എന്നുള്ളത് 2.5 കിലോമീറ്റർ എന്നാക്കി. കഴിഞ്ഞ 100 ദിവസത്തിലധികമായി നിരത്തിൽ നിന്നും അകന്നു നിന്ന സ്വകാര്യ ബസുകളെ നിരത്തിൽ എത്തിക്കുക അതുവഴി സംസ്ഥാന സർക്കാരിന് കിട്ടേണ്ട നികുതി പിടിച്ചെടുക്കുക എന്ന ഗൂഢോദ്ദേശം മാത്രമേ സർക്കാരിന് ഇന്നലത്തെ തീരുമാനത്തിൽ നിന്നും ഉള്ളത് എന്നുമാത്രമെ പറയാൻ കഴിയു. കാരണം സർക്കാരിന് മുന്നിൽ മൂന്നു വിഭാഗങ്ങളും അതായത് ഗതാഗത വകുപ്പും, KSRTCയും സ്വകാര്യബസ് സംഘടനകളും മുന്നോട്ടു വച്ച റിപ്പോർട്ടുകൾക്കൊപ്പം കുറച്ചെങ്കിലും പഠിച്ചപ്പോൾ പൊതുഗതാഗതത്തിന്റെ വിഷമതകൾ ഒരു ശതമാനം എങ്കിലും മനസിലാക്കിയ കമ്മീഷൻ റിപ്പോർട്ടും മുന്നിലുള്ളപ്പോൾ എടുത്ത തീരുമാനം വളരെ വിഷമകരമായ അവസ്ഥയിലൂടെ മുന്നോട്ടു പോകുന്ന പൊതുഗതാഗതത്തെ ക്ഷയിപ്പിക്കാനേ കാരണമാകു എന്നെ പറയാൻ പറ്റു.......... എന്നാൽ തന്ത്രപരമായി KSRTCയുടെ സൂപ്പർക്ലാസ്സ് നിരക്ക് 25% വർധിപ്പിച്ചതുവഴി അവർക്കുള്ള ആവശ്യം പരിഗണിക്കപ്പെടുകയും ചെയ്തു എന്നെ പറയാൻ കഴിയു. .... ഇനി കുട്ടികളുടെ കൺസെഷനുള്ള തീരുമാനം എടുക്കാത്തതിന്റെ പ്രധാനകാരണം അത് സ്വകാര്യബസുകളിൽ മാത്രമാണ് നിലവിൽ ഉള്ളതെന്ന സത്യം അവർക്കറിയാവുന്നതുകൊണ്ടാണ്.... KSRTC യുടെ ഓർഡിനറി സർവീസ് സ്വകാര്യബസുപോലെ അല്ലേ ഓടുന്നതെന്നെ ചോദ്യം സർക്കാർ വൃത്തങ്ങൾ പറയാറുണ്ട് എങ്കിൽ ഒരു കാര്യം പറ അവർക്കെത്രയാ നികുതി അടക്കേണ്ടത് , അവരെത്ര കുട്ടികൾക്കു നിരക്ക് കുറച്ചു കൊണ്ടുപോകുന്നു, എത്രയാണ് അവരുടെ ലാഭവിഹിതം സർക്കാരിൽ എത്തുന്നത്..... അപ്പോൾ ഇന്നത്തെക്കാലത്ത് ഏതൊരു നിക്ഷേപത്തിനും ലക്ഷ്യം ലാഭം മാത്രമാണെന്നുള്ള സർക്കാരിന്റെ വാചകത്തിൽ ഇതൊന്നും ഉൾപ്പെടില്ലെ........ ചുരുക്കത്തിൽ ആരും ഈ സംസ്ഥാനത്തു നിക്ഷേപങ്ങൾ നടത്തുവാൻ താല്പര്യം കാണിച്ചാൽ ഇതൊക്കെയാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് മനസിലാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്... പ്രസ്താവനകളെല്ലാം നിക്ഷേപകർക്കായി പരവതാനി വിരിച്ചിട്ടേക്കുന്നു എന്നൊക്കെയാണെങ്കിലും പരവതാനിക്കടിയിൽ മുള്ളുകൾ നിരത്തി വച്ചേക്കുന്നു എന്ന സത്യം ഇനിയെങ്കിലും ഇറങ്ങുന്നവർ മനസിലാക്കണം......... നിരക്ക് വർദ്ധന ജനങ്ങൾക്ക് ഇരുട്ടടി എന്നു ആവർത്തിച്ച് പറയുമ്പോളും ജനങ്ങളെ ബാധിക്കാതെ ഡീസൽ സബ്സിഡി നൽകികൊണ്ട് സർക്കാരിന് പൊതുഗതാഗതം അനുഭവിക്കുന്ന പ്രശ്നം വളരെ നിസാരമായി പരിഹരിക്കാമായിരുന്നു........ അപ്പോൾ ജനസേവനം ചെയ്യാനുള്ള താല്പര്യമല്ല എന്തിനു കുറെ രക്തസാക്ഷികളെ സൃഷടിച്ചുകൊണ്ടു ജനങ്ങളെ പറ്റിക്കാനുള്ള തന്ത്രമാണ്.......... ഈ നിരക്ക് വർദ്ധന വെറും പ്രഹസനം മാത്രമാണെന്നുല്ല സത്യം എല്ലാരും തിരിച്ചറിയുക 🙏🙏🙏🙏🙏

22/06/2020

' യൂണിറ്റിയും മാനുഷത്വവും ' .....

ഈ കൊറോണ സമയത്ത് എല്ലാ വ്യവസായ മേഖലകൾ അനുഭവിക്കുന്നത് പോലെയുള്ള സാമ്പത്തിക പ്രതിസന്ധിയും വേട്ടയാടലും സ്വകാര്യ ബസുമേഖലയും അനുഭവിക്കുകയാണ്. ഇതിനിടയിൽ കാടുപിടിച്ചു കിടന്ന വാഹനങ്ങൾ തട്ടിക്കൂട്ടി ഇറക്കാൻ നിന്ന ഉടമകളുടെ തലയിൽ ഉലക്കകൊണ്ടു സർക്കാർ അടിച്ചതുപോലെ........ പകലൊന്നും എടുക്കാത്ത തീരുമാനം..... ഒരു നിമിഷം കൊണ്ട് നടപ്പാക്കാൻ തീരുമാനിച്ചതുവഴി കുറേശ്ശേ ജീവൻ വച്ചുതുടങ്ങിയ വ്യവസായം വീണ്ടും തകർന്നു തരിപ്പണമായിരിക്കുകയും, മരണത്തിലേക്ക് കണ്ണും നട്ടിരിക്കുകയും ചെയ്ത അവസ്ഥയിലാണ് ഉടമകളെയും ജീവനക്കാരെയും ഞെട്ടിപ്പിക്കുന്നതും മാനസികപരമായി തകർക്കുന്നതുമായ വാർത്തയായി ഒരു സഹപ്രവർത്തകൻ അതായത് 'പ്രീതി' എന്ന ബസിന്റെ അമരക്കാരനായിരുന്ന കോഴിക്കോട് കക്കോടി സ്വദേശിയായ ഡ്രൈവർ സന്തോഷ്‌ ആത്മഹത്യാ ചെയ്‌തെന്ന വാർത്ത വന്നത്.. അതും 'സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആത്മഹത്യാ' എന്ന വാർത്ത മൊത്തം പ്രസ്ഥാനത്തെ വിഷമകരമായ ഒരു അവസ്ഥയിൽത്തന്നെ എത്തിക്കുകയും ചെയ്തു .... കയ്യിൽ കുടുംബത്തിലെ നിത്യച്ചിലവിനു പോലും ബുദ്ധിമുട്ടിയിരുന്ന ഉടമകൾ തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ജീവനക്കാർക്ക് തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു കൊണ്ട് ആത്മഹത്യാ ചെയ്ത ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാനായി മുന്നോട്ടു വരികയും മഹത്തായ ഒരു നന്മക്കായി ഒന്നിക്കുകയും ചെയ്തു ... കൊറോണകാരണം അന്നം മുട്ടിയ തന്റെ കുടുംബത്തിന്റെ കാര്യം മറന്നുകൊണ്ട് എന്നെന്നേക്കുമായി അന്നം മുടങ്ങുമെന്ന അവസ്ഥയിൽ നിൽക്കുന്ന ഒരു കുടുംബത്തെ കഴിയുന്ന വിധത്തിൽ 'യൂണിറ്റി' എന്ന ഉടമകളുടെ കൂട്ടായ്മ തങ്ങളുടെ പരിമിധികൾ മറികടന്നു 1 ലക്ഷം രൂപയുടെ സഹായം കൂട്ടായ്മയുടെ തന്നെ ഭാരവാഹികൾ കോഴിക്കോടുള്ള ആ ദുഃഖിതരായ കുടുംബത്തെ ആശ്വസിപ്പിക്കുന്നതോടൊപ്പം കൈമാറുകയും ചെയ്തു എന്ന വിവരം മനസിന്റെ ആഴത്തിലുള്ള ദുഖത്തോടെയും ഒരു കൂട്ടായ്മയുടെ വിജയമെന്ന രീതിയിലും അറിയിച്ചുകൊള്ളുന്നു ......ഇതോടൊപ്പം ഒരുമയുണ്ടെങ്കിൽ മനുഷ്യന് നേടാൻ കഴിയാത്ത ഒന്നും സമൂഹത്തിലില്ല എന്ന സത്യം വീണ്ടും ഓർമിപ്പിച്ചുകൊണ്ട് ആത്മഹത്യ ചെയ്ത സന്തോഷ്‌ എന്ന മനുഷ്യന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനോടൊപ്പം സർക്കാരും തങ്ങളുടെ പരിമിതികൾ മറികടന്നു ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്നും ഈ അവസരത്തിൽ താഴ്മയായി അഭ്യർത്ഥിക്കുകയാണ് 🙏🙏🙏🙏
കിച്ചു ©® copyright reserved
The unity - PBOU

Want your business to be the top-listed Transport Service in Kottayam?
Click here to claim your Sponsored Listing.

Category

Website

Address


Kottayam
686001