Undaalo
ഗൃഹാതുരുത്വം തുളുമ്പുന്ന രുചികളടങ്? Free delivery within 4 Km from Ettumanoor
20/08/2024
നമസ്കാരം 🙏🙏🙏
കുറേ ദിവസമായി രാവിലെ ഒരു വെജിറ്റേറിയൻ ഹോട്ടലിലെ കാപ്പി കുടിക്കണെന്ന് ആഗ്രഹം തോന്നി തുടങ്ങിയിട്ട്. എന്നാലത് ഇന്ന് തന്നെ തീർക്കാമെന്നു കരുതി ഹോട്ടലിലേക്ക് വെച്ച് പിടിച്ചു... ചെന്നപ്പോൾ കാലുകുത്താൻ ഇടമില്ലാതെ തിരക്കോട് തിരക്ക്.എന്തായാലും വന്നില്ലേ wait ചെയ്യുക തന്നെ. 15മിനിറ്റ് കഴിഞ്ഞപ്പോൾ ഇരിക്കാനൊരു പീഠം കിട്ടി 😂. ഇവിടെ ഇരുന്നു കഴിക്കാൻ വരുന്നതിൽ കൂടുതൽ പാർസൽ വാങ്ങാൻ വരുന്നവരാണ്. വെജിറ്ററിയൻ വിഭവങ്ങളുടെ മണവും, അവിടുത്തെ ചന്ദനത്തിരിയുടെ മണവും എല്ലാംകൂടി ഒത്തിനങ്ങിയിട്ട് ഒരു തരം തമിഴ് നാട്ടിലെ വെജ് ഹോട്ടലിൽ കേറിയ ഒരിത് 🥰.. കാത്തിരുന്നു കാത്തിരുന്നു ആളെത്തി ഓർഡർ കൊടുത്തു വെജ് ഹോട്ടലിൽ പോയാൽ എല്ലാരും ചെയ്യും പോലെ 😂😂മസാല ദോശ, കാപ്പി. എന്തോ ഭാഗ്യത്തിന് ഉഴുന്നു വട പറയാതെ അടിച്ചേൽപ്പിച്ചില്ല ഇവിടെ😂😂😂. സാധനം എത്തി. മനസ്സിൽ വിചാരിച്ച ആ ഒരു look കിട്ടിയില്ല. എന്നാലും കഴിക്കാൻ തുടങ്ങി. കുഴപ്പമില്ല എന്നേ പറയാനുള്ളൂ. മസാലയിൽ ഇത്തിരി മല്ലിയുടെ അതിപ്രസരം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ചമ്മന്തി കൊള്ളാരുന്നു. സാമ്പാർ, ഒരു വെജിറ്ററിയൻ ഹോട്ടലിലെ ക്വാളിറ്റി തന്നില്ല. എന്തായാലും കഴിച്ചു പകുതി ആയപ്പോൾ ഓർഡർ ചെയ്ത കോഫീ എത്തി. നല്ല ചൂട്. ഗ്ലാസ് ഡെവറയിൽ നിന്നെടുത്ത് പകുതി അതിലേക്ക് ഒഴിച്ച് ഗ്ലാസിലേത് പതിയെ സിപ്പ് ചെയ്തു 🥰🥰🥰മറ്റു വിഭവങ്ങളിൽ ഉണ്ടായ പോരായ്മകൾ എല്ലാം മാറ്റി മറിച്ചു കൊണ്ട് എന്റെ നാവിലെ രസമുകുളങ്ങളെ സുഖിപ്പിച്ചു. ആ കടുപ്പവും, മധുരവും.. ആഹാ!🥰🥰അടിപൊളി 👏👏👏
എന്നാലും നമ്മുടെ കോട്ടയത്തെ ആര്യാസും, ആനന്ദഭവനും, ഹോട്ടൽ അന്നപൂർണ്ണയും ഒക്കെ ഒരു വേറെ ലെവൽ തന്നെയാണ്. അവിടൊക്കെയുള്ള ചെറിയുള്ളി ചേർത്തുള്ള സാമ്പാറും, പുതിന ചട്ണിയും, തക്കാളി ചട്ണിയും, കട്ടചമ്മന്തിയും ഒക്കെ ഇപ്പോൾ നാവിൽ വെള്ളമൂറിക്കുന്നു 😋😋😋😋
ഇത് വായിക്കുന്ന ആരേലും ഒന്ന് പറഞ്ഞു തരണേ കണ്ണുരുള്ള ഏറ്റവും നല്ല വെജ് ഹോട്ടൽ ഏതാണെന്ന് 😍😍
അപ്പോൾ ഇന്നത്തേക്ക് വിട 🙏🙏🙏
മറ്റൊരു രുചിയുമായി അടുത്ത ദിവസം കാണുന്ന വരെ വണക്കം 🙏🙏🥰🥰🥰
എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു 🥰🥰❤️❤️❤️
✍️ശരത്ചന്ദ്രൻ
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kottayam
686632
Opening Hours
| Monday | 7am - 3pm |
| Tuesday | 7am - 3pm |
| Wednesday | 7am - 3pm |
| Thursday | 7am - 3pm |
| Friday | 7am - 3pm |
| Saturday | 7am - 3pm |