CPIM Chelavoor LC

CPIM Chelavoor LC

Share

CPIM CHELAVOOR

20/08/2024

വയനാട്ടിലെ ദുരിതമനുഭവിക്കുന്ന കുഞ്ഞു വാവകൾക്ക് പാലക്കോട്ടു വയലിലെ കുഞ്ഞുവാവയുടെ കൈത്താങ്ങ്. കളിപ്പാട്ടത്തിനായി കുടുക്കയിൽ സ്വരൂപിച്ചതുക മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയപെരയാട്ടിൽ ജിതിൻ നിമ ദമ്പതികളുടെ മകൾ ധ്വനിയെ വീട്ടിൽ പോയി അനുമോദിച്ചു.

മോളോട് ചോദിച്ചു എന്തിനാണ് പണം നൽകിയതെന്ന് അപ്പോൾ പറഞ്ഞത് വയനാട്ടിലെ കുഞ്ഞുവാവയ്ക്ക് ഉടുപ്പ് വാങ്ങാനാണ് എന്നാണ് ..

കോഴിക്കോട് നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം; പൈപ്പ് പൊട്ടുന്നതാണ് കാരണമെന്ന് അധികൃത‍ർ | Kozhikode 26/03/2024

https://youtu.be/fqPijVqOXXo?si=QhJY1NFCUY01pB-T

കോഴിക്കോട് നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം; പൈപ്പ് പൊട്ടുന്നതാണ് കാരണമെന്ന് അധികൃത‍ർ | Kozhikode കോഴിക്കോട് നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം; പൈപ്പ് പൊട്ടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃത‍ർ | Drinking Water | ...

Photos from CPIM Chelavoor LC's post 11/11/2023

*മുണ്ടിക്കൽതാഴം # കോഴിക്കോട് കോര്‍പ്പറേഷന്‍ # വാര്‍ഡ് 17* : പാറോൽ പൂങ്കാവനം അംഗനവാടി കെട്ടിടത്തിന്റെ പൂർത്തീകരിച്ച നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും കുട്ടികൾക്കുള്ള കളിക്കോപ്പുകളുടെ വിതരണവും കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ അഡ്വ. സി.എം. ജംഷീർ നിർവ്വഹിച്ചു. വാർഡ് കൺവീനർ ജോർജ്തോമസ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ സി.എച്ച്. അജയകുമാർ ,വിജയൻ പകിടായി , കുട്ട്യേമി പാറോൽ, സത്യപാലൻ, അംഗനവാടി വർക്കർ മിനി എന്നിവർ സംസാരിച്ചു.

Adv C.M ജംഷീർ
Councillor W17

02/02/2022

സിപിഐ എം പോളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
____________________________________________
സാധാരണക്കാർക്ക്‌ ആശ്വാസം നൽകുന്നതിൽ കേന്ദ്രബജറ്റ്‌ പൂർണമായും പരാജയപ്പെട്ടു. ജനതാൽപര്യങ്ങളെ വഞ്ചിച്ച ബജറ്റാണിത്‌. ജനവിരുദ്ധ, കോർപറേറ്റ്‌ പ്രീണന ബജറ്റിൽ പ്രതിഷേധിച്ചും വരുമാനനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7,500 രൂപയും സൗജന്യ ഭക്ഷണകിറ്റും ആവശ്യപ്പെട്ടും പ്രക്ഷോഭം നടത്താൻ ജനങ്ങളോട്‌ ആഹ്വാനം ചെയ്യുന്നു.
ജനങ്ങൾ തൊഴിൽനഷ്‌ടവും വരുമാനക്കുറവും നേരിടുന്ന കാലത്ത്‌ തൊഴിൽ സൃഷ്‌ടിക്കാനും ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്താനും ആവശ്യമായ നടപടികളാണ്‌ ബജറ്റിൽ ഉണ്ടാകേണ്ടത്‌. എന്നാൽ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വിഹിതത്തിൽ 25,000 കോടി രൂപ വെട്ടിക്കുറച്ചു. ഭക്ഷ്യ, ഇന്ധന, വളം സബ്‌സിഡികളും ആരോഗ്യ, ഗ്രാമീണവികസന മേഖലകൾക്കുള്ള വിഹിതവും കുറച്ചു.
2021-22 ബജറ്റിലെ പുതുക്കിയ കണക്കിനെക്കാൾ 1,74,909 കോടി രൂപയുടെ വർധന ഇക്കൊല്ലത്തെ അടങ്കലിൽ കാണിക്കുന്നു. അതേസമയം 2021-22ൽ ബജറ്റ്‌ അടങ്കൽ ജിഡിപിയുടെ 17.8 ശതമാനമായിരുന്നത്‌ ഇത്തവണ 15.3 ശതമാനമായി കുറഞ്ഞു. വരുമാനത്തിലുണ്ടായ വർധനയുമായി തട്ടിച്ചുനോക്കുമ്പോൾ ചെലവിലെ വർധന കുറവാണ്‌. ജനങ്ങളിൽനിന്ന്‌ പരോക്ഷനികുതികൾ പിരിച്ചാണ്‌ സർക്കാരിന്റെ വരുമാനം കൂട്ടിയത്‌. സംസ്ഥാനങ്ങൾക്കുള്ള വിഹിതം 2021-22ൽ 6.91 ശതമാനമായിരുന്നത്‌ 2022-23ൽ 6.25 ശതമാനമായി കുറഞ്ഞു.
കർഷകർക്കുള്ള എല്ലാ പദ്ധതികളുടെയും വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. കോവിഡ്‌ ദുരിതം ഏറ്റവും കൂടുതൽ നേരിടുന്ന കുട്ടികളെ സഹായിക്കാൻ ബജറ്റിൽ ഒന്നുമില്ല. രണ്ട്‌ വർഷമായി എൽപിജി സബ്‌സിഡി വൻതോതിൽ വെട്ടിക്കുറയ്‌ക്കുന്നു. പണപ്പെരുപ്പം പരിഗണിക്കുമ്പോൾ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിഹിതത്തിലും വർധനയില്ല.

Want your organization to be the top-listed Government Service in Kozhikode?
Click here to claim your Sponsored Listing.

Website

Address


NH-212
Kozhikode
673571