The Light

The Light

Share

Assalamu alaikum.. This is a Islamic page. Its very useful to muslims and Non muslim.. Include me in your Dua..

Photos 22/08/2016

: ( قُلْ أَرَأَيْتُمْ إِنْ أَخَذَ اللَّهُ سَمْعَكُمْ وَأَبْصَارَكُمْ وَخَتَمَ عَلَىٰ قُلُوبِكُم مَّنْ إِلَٰهٌ غَيْرُ اللَّهِ يَأْتِيكُم بِهِ ۗ انظُرْ كَيْفَ نُصَرِّفُ الْآيَاتِ ثُمَّ هُمْ يَصْدِفُونَ
الأنعام (46) Al-An'aam

(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചകളും പിടിച്ചെടുക്കുകയും, നിങ്ങളുടെ ഹൃദയങ്ങളിന്‍മേല്‍ അവന്‍ മുദ്രവെക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവല്ലാതെ ഏതൊരു ദൈവമാണ് നിങ്ങള്‍ക്കത് കൊണ്ടുവന്ന് തരാനുള്ളത്‌? നോക്കൂ: ഏതെല്ലാം വിധത്തില്‍ നാം തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നു. എന്നിട്ടും അവര്‍ പിന്തിരിഞ്ഞ് കളയുന്നു.
َ

Say: Have you considered that if Allah takes away your hearing and your sight and sets a seal on your hearts, who is the god besides Allah that can bring it to you? See how We repeat the communications, yet they turn away.

21/03/2016

Interesting facts about Kalki avatar....
ഭഗവത പുരാണം, കല്‍ക്കി പുരാണം, ഭവിഷ്യ പുരാണം , അഥര്‍വ്വ വേദം, യജുര്‍വേദം, ഋഗ്വേദം എന്നിവയില്‍ കല്‍ക്കിയെ കുറിച്ച് പറയുന്നുണ്ട്.

നരശങ്ങ്സ - എന്നാണ് കല്‍കിയുടെ മറ്റൊരു പേരായി പറയുന്നത്. ഇത് ഇംഗ്ലീഷിലേക്ക് തര്‍ജ്ജുമ ചെയ്താലും, മുഹമ്മദ്‌ എന്നത് ഇംഗ്ലീഷിലേക്ക് തര്‍ജ്ജുമ ചെയ്താലും കിട്ടുന്നത് ഒരേ അര്‍ഥം !
അതായത് മുഹമ്മദിന്റെ സംസ്കൃതം ഭാഷയില്‍ ഉള്ള വിവര്‍ത്തനം ആണ് നരശങ്ങ്സ.

അദ്ദേഹം പലായനം ചെയ്ത വ്യക്തി ആകും എന്നും പറയുന്നു. നബി മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തു. അദ്ദേഹം ഒട്ടകപ്പുറത്ത് ആണ് സഞ്ചരിക്കുക എന്ന് പറയുന്നു.നബി സഞ്ചരിച്ചിരുന്നത് ഒട്ടകപ്പുറത്ത് ആയിരുന്നു.

സാമവേദം പറയുന്നു അദ്ദേഹം സ്വന്തം ഉമ്മയുടെ മുലപ്പാല്‍ ആകില്ല കുടിക്കുക എന്ന്. നബിക്ക് മുലയൂട്ടിയിരുന്നത് അദ്ദേഹത്തിന്റെ ഉമ്മയായിരുന്നില്ല. ഹലീമാബീവി ആയിരുന്നു.

കല്‍ക്കി സംബാല എന്ന ഗ്രാമത്തില്‍ ആയിരിക്കും കല്‍ക്കി ജനിക്കുക എന്നും പറയുന്നു. സംബാല എന്ന പദത്തിന്റെ അര്‍ഥം സമാധാനവും, സുരക്ഷിതത്വവും ഉള്ള സ്ഥലം എന്നാണ്. മക്കയുടെ മറ്റൊരു പേര് ദാറുല്‍ അമന്‍ എന്നാണ്. അതിന്റെ അര്‍ത്ഥവും ഇതുതന്നെ.

അദ്ദേഹം അന്തിമ ഋഷി ആവും എന്നും വേദങ്ങള്‍ പറയുന്നു. മുഹമ്മദ്‌ നബി അന്ത്യ പ്രവാചകന്‍ ആണ് എന്ന് ഖുര്‍ആനും പഠിപ്പിക്കുന്നു.

അദ്ദേഹത്തിനു നാല് സുഹൃത്തുകള്‍ ഉണ്ടാവും എന്നും പറയുന്നു. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവര്‍ നബിയുടെ ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു.

അദ്ദേഹത്തിനു മാലാഖാമാര്‍ യുദ്ധത്തില്‍ സഹായിക്കും എന്നും പറയുന്നു.ബദര്‍ യുദ്ധത്തില്‍ മാലാഖമാര്‍ സഹായിച്ചു എന്ന് ഖുറാനില്‍ കാണാം.

മാധവ് മാസം പന്ത്രണ്ടാം തിയ്യതി ആകും ജനിക്കുക എന്നും പറയുന്നു. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ് അദ്ദേഹം ജനിച്ചത്.

Photos 16/08/2015

( നബിയേ, ) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.(ഖുര്‍ആന്‍ -നൂര്‍-പ്രകാശം 30,31)

Want your business to be the top-listed Food & Beverage Service in Kozhikode?
Click here to claim your Sponsored Listing.

Category

Telephone

Website

Address


M C C Cross Road
Kozhikode
673001