LEFT IMAGE
Media, News, Social issues, India, Delhi, Kerala, Economy, Politics, Education, Agriculture, Employm
07/04/2026
ബാബരി മസ്ജിദ് പൊളിച്ച സമയത്ത് പാലക്കാട് നടന്ന മുജാഹിദ് സമ്മേളനത്തിൽ ''പീഡനമില്ലാ പീഡനമില്ലാ ഞങ്ങൾക്കിവിടെ പീഡനമില്ല''
എന്ന ഒരു മുദ്രാവാക്യം വിളി ഉയർന്നിരുന്നു.
ബാബറി മസ്ജിദ് ആരും അറിയാതെ ബോംബ് വെച്ചു തകർത്തതല്ല .പള്ളി പൊളിക്കുന്ന നാളും തിയ്യതിയും അവർ നേരത്തെ പ്രഖ്യാപിച്ചതാണ്.
അന്ന് ഇടതുപക്ഷ പാർട്ടികളും മറ്റു മതനിരപേക്ഷകക്ഷികളും പള്ളി സംരക്ഷിക്കാൻ എല്ലാ പിന്തുണയും പ്രധാനമന്ത്രി നരസിംഹറാവുവിന് ദേശീയോദ്ഗ്രഥന സമിതി യോഗത്തിൽ പ്രഖ്യാപിച്ചു.
എന്നാൽ കോൺഗ്രസുകാരനായ പ്രധാനമന്ത്രി ചെയ്തത് പള്ളി പൊളിക്കാനുള്ള സൗകര്യം സംഘപരിവാറിന് ചെയ്തുകൊടുക്കുകയായിരുന്നു. പള്ളി പൊളിച്ച ശേഷവും പള്ളിക്കെതിരായ നിലപാടായിരുന്നു കോൺഗ്രസ് സർക്കാർ സ്വീകരിച്ചത്.
428 കൊല്ലം മുസ്ലിംകൾ പ്രാർത്ഥിച്ച പള്ളിയായിരുന്നു ബാബറി മസ്ജിദ്. അതുകഴിഞ്ഞ് 43 കൊല്ലം അവരെ പ്രാർത്ഥിക്കാൻ അനുവദിക്കാത്തതു കൊണ്ട് അത് അടഞ്ഞും കിടന്നു .ആ പള്ളിയാണ് കോൺഗ്രസ് സർക്കാർ പൊളിപ്പിച്ചത്.
വിപി സിംഗ് ഭരിക്കുന്ന കാലത്ത് 1990 ഒക്ടോബർ 30ന് പള്ളി പൊളിക്കാൻ സംഘപരിവാരം ചെന്നിരുന്നു. പള്ളി പൊളിക്കാനുള്ള രഥയാത്ര നടത്തിയത് ബിജെപി നേതാവ് എൽ കെ അദ്വാനിയായിരുന്നു. അദ്വാനിയെ ബീഹാറിൽ വെച്ച് ലാലു പ്രസാദ് യാദവ് പിടിച്ചു ജയിലിൽ അടച്ചു. ഒരു കാലത്തും ബിജെപിയുടെ ഒപ്പം പോകാത്ത നേതാവാണ് ലാലു പ്രസാദ് യാദവ്. അദ്ദേഹത്തിൻറെ മകൻ തേജസ്വി യാദവ് ഇപ്പോൾ കേരളത്തിൽ എൽഡിഎഫിന് വേണ്ടി പ്രചാരണത്തിന് വന്നിരിക്കുകയാണ്.
പള്ളി പൊളിക്കാൻ കയറിയ കർസേവകരെ ഉത്തർപ്രദേശിലെ മുലായംസിംഗ് സർക്കാർ വെടിവെച്ചിട്ടു .10 ,12 പേർ പോലീസ് വെടിയേറ്റു മരിച്ചു. എങ്കിലും പള്ളി സംരക്ഷിക്കാൻ പ്രധാനമന്ത്രി വിപി സിംഗിന് സാധിച്ചു. നബിദിനം പൊതു അവധിയായി പ്രഖ്യാപിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്ത ആളാണ് വിപി സിംഗ്.
ഇതുപോലെ പള്ളി സംരക്ഷിക്കാൻ നരസിംഹറാവുവിനും കഴിയുമായിരുന്നു. പക്ഷേ കോൺഗ്രസ് സർക്കാർ ചെയ്തത് പള്ളി പൊളിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കൽ ആയിരുന്നു.
ചില കോൺഗ്രസുകാർ പറയാറുണ്ട് സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെ അവിടേക്ക് പട്ടാളത്തെ അയക്കാൻ സാധിക്കില്ല എന്ന് .1988 ല്‍ ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അവിടുത്തെ സർക്കാരിൻറെ അനുമതിയില്ലാതെ അവിടേക്ക് പട്ടാളത്തെ അയച്ച ആളാണ് രാജീവ് ഗാന്ധി .ഇതൊക്കെ അറിയാവുന്ന
നമ്മളോടാണ് സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ പട്ടാളത്തെ അയക്കാൻ സാധിക്കില്ല എന്ന ന്യായീകരണം കോൺഗ്രസുകാർ പറഞ്ഞുവരുന്നത്.
പള്ളി പൊളിച്ചതോ പൊളിച്ചു എന്നാൽ അത് സംബന്ധിച്ച അവകാശത്തിന് കോടതിയിൽ കേസ് കൊടുക്കണം എന്ന് ഇടത് - മതനിരപേക്ഷ കക്ഷികൾ ആവശ്യപ്പെട്ടപ്പോൾ റാവു ചെയ്തത് അതിനുപകരം പള്ളിക്കടിയിൽ അമ്പലമുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ കേസുകൊടുക്കുകയായിരുന്നു. പള്ളി പൊളിച്ചതിനു മുകളിൽ രാമക്ഷേത്രം നിർമ്മിച്ചപ്പോൾ അത് തന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത് .അവിടെ അമ്പലം നിർമ്മിക്കാനായി പ്രിയങ്കാ ഗാന്ധി വെള്ളി ഇഷ്ടിക കൊടുത്തയക്കുകയും ചെയ്തു.
പള്ളി പൊളിച്ച ഉടനെ ബോംബെ നഗരത്തിൽ ശിവസേന മുസ്ലിംകൾക്കെതിരെ കൂട്ടക്കശാപ്പ് നടത്തി . ആയിരത്തിലേറെ മുസ്ലിംകളെ അവർ കശാപ്പു ചെയ്തു .വിവിധ മതക്കാർ താമസിക്കുന്ന ബോംബെ നഗരത്തിൽ മുസ്ലിംകളുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും ശിവസേനക്കാർ നേരത്തെ ചെന്ന് അടയാളം വെച്ചിരുന്നു. ആ സമയത്ത് കേന്ദ്രവും മഹാരാഷ്ട്രാ സംസ്ഥാനവും ബോംബെ മുനിസിപ്പാലിറ്റിയും ഭരിക്കുന്നത് കോൺഗ്രസ് ആയിരുന്നു. അന്ന് ഇന്ത്യാ രാജ്യത്തിൻറെ പട്ടാള വകുപ്പ് മന്ത്രി ശരത് പവാറും പോലീസ് വകുപ്പ് മന്ത്രിയായിരുന്ന എസ്ബി ചവാനും ബോംബെ നഗരത്തിലെ രണ്ട് മണ്ഡലങ്ങളിൽ നിന്ന് ജയിച്ചു പാർലമെന്റിൽ എത്തിയവരായിരുന്നു.
അവരുടെ മൂക്കിനു മുമ്പിൽ ആണ് രണ്ടാഴ്ച നീണ്ടുനിന്ന നരമേധം നടന്നത്.
മുസ്ലിംകൾ എവിടെ ആക്രമിക്കപ്പെട്ടാലും അവിടെ ഓടിയെത്തുന്ന ഒരു ലീഗ് നേതാവ് ഉണ്ടായിരുന്നു. ഇബ്രാഹിം സുലൈമാൻ സേഠ്. ബാബറി മസ്ജിദ് തകർത്തതിനേക്കാൾ അദ്ദേഹത്തെ വേദനിപ്പിച്ചത് ബോംബെ നഗരത്തിൽ നടന്ന ഈ കൂട്ടക്കശാപ്പ് ആയിരുന്നു. അദ്ദേഹം രാജ്യത്തിൻറെ പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി പറഞ്ഞു ''മിസ്റ്റർ റാവു ,നിങ്ങൾ ഇന്ത്യയിലെ മുസൽമാന്മാരെ വഞ്ചിച്ചു '' എന്ന്.
വിപി സിംഗ് പാർലമെൻറിൽ വിശ്വാസ വോട്ടെടുപ്പ് നടത്തിയപ്പോൾ അതിന് അനുകൂലമായി വോട്ട് ചെയ്തവരായിരുന്നു ഇബ്രാഹിം സുലൈമാൻ സേട്ടുവും ഗുലാം മുഹമ്മദ് ബനാത്ത് വാലയും.
രാജീവ് ഗാന്ധി ബിജെപിയുടെ ഒപ്പം വിപി സിംഗിനെതിരേ വോട്ട് ചെയ്യുകയായിരുന്നു.
മുസ്ലിംകളുടെ പള്ളി ,ചരിത്ര സ്മാരകം ആകേണ്ടിയിരുന്ന ഒരു പള്ളി കൈയ്യൂക്ക് കൊണ്ട് തകർക്കുകയും തുടർന്ന് 1992 ഡിസംബർ 93 ജനുവരി മാസങ്ങളിലായി ബോംബെയിൽ മുസ്ലിംകൾക്കെതിരേ നടന്ന കൂട്ടക്കശാപ്പും കഴിഞ്ഞതിനുശേഷം ആയിരുന്നു മുജാഹിദ് സമ്മേളനത്തിൽ ഉയർന്ന മേൽപ്പറഞ്ഞ മുദ്രാവാക്യം.
ആ മുദ്രാവാക്യം പരക്കെ വിമർശിക്കപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം പത്രമാണ് അതിനു മുന്നിൽ നിന്ന് പ്രവർത്തിച്ചത്. അതേ ജമാഅത്തെ ഇസ്ലാമിക്കാരാണ് മുസ്ലിംകളുടെ അവസ്ഥ അന്നത്തേക്കാളും മോശമായ ഇന്ന് മുസ്ലിംകൾ ഇന്ത്യയിൽ സുരക്ഷിതരാണ് എന്നും അതിന് അല്ലാഹുവിന് നന്ദിയും പറയുന്നത്.
ആർഎസ്എസ്സുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ചയുടെ പ്രതിഫലനമാണ് നമ്മൾ ഈ കാണുന്നത്. ഇനിയും ചർച്ച നടത്തും എന്ന് അവരുടെ നേതാക്കൾ പറഞ്ഞിട്ടുമുണ്ട്. അതേ ജമാഅത്തെ ഇസ്ലാമിക്കാരാണ് സംഘ്പരിവാറുമായി ഏറ്റുമുട്ടി 300 ഓളം സഖാക്കളുടെ ജീവന്‍ നഷ്ടമായ സിപിഎമ്മിനുമേൽ സംഘ്പരിവാർ ബന്ധം ആരോപിക്കുന്നത്.
ലീഗുകാരെ പോലെ തന്നെ ജമാഅത്തുകാർക്കും മുസ്ലിംകളെക്കാളും ഇസ്ലാമിനെക്കാളും വലുത് അവരുടെ സംഘടനകൾ ആണ്.
06/04/2026
ആലപ്പുഴയിലെ കായൽസൗന്ദര്യത്തെ വാനോളം പുകഴ്ത്തി വിദേശ വിനോദസഞ്ചാരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധേയകമാകുന്നു. ഇന്ത്യയിലെ ടൂറിസത്തിന് ഒരു റീബ്രാൻഡിങ് ആവശ്യമുണ്ടെന്നും ഇന്ത്യയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളേക്കാൾ കേരളത്തിന്റെ കായൽ സൗന്ദര്യം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ജാക്ക് ഹീറ്റൺ എന്ന ട്രാവൽ വ്‌ളോഗറാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലുടനീളം സഞ്ചരിച്ച ശേഷമാണ് ജാക്ക് കേരളത്തിലെത്തിയത്. വിനോദസഞ്ചാരികൾക്ക് ഇന്ത്യയുടെ യഥാർഥ ചിത്രം ലഭിക്കണമെങ്കിൽ കേരളത്തേയും അതിന്റെ സൗന്ദര്യത്തേയും പ്രോത്സാഹിപ്പിക്കണം. നിർഭാഗ്യവശാൽ ഇന്ത്യയ്ക്ക് ഓൺലൈനിൽ മോശം അഭിപ്രായമാണ് ലഭിക്കുന്നത്. സത്യം പറഞ്ഞാൽ ഈ വിനോദസഞ്ചാരികളിൽ ഭൂരിഭാഗം ആളുകളും ഡൽഹിയും ഉത്തരേന്ത്യയിലെ മറ്റ് സ്ഥലങ്ങളും മാത്രമേ സന്ദർശിക്കുന്നുള്ളു. വിനോദസഞ്ചാരികൾ ആസ്വദിക്കുന്ന സ്ഥലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ മാറ്റം അത്യാവശ്യമാണെന്നും ജാക്ക് പറയുന്നു.
കേരളം വൃത്തിയുള്ളതും സമാധാനപരവുമാണ്. കായലിലൂടെ സഞ്ചരിക്കാനുള്ള ഏറ്റവും നല്ല മാർഗം ഹൗസ് ബോട്ടുകളാണ്. ഈ ഹൗസ് ബോട്ടുകളിൽ ഇരുന്ന് കേരളത്തിന്റെ രുചിയും ആസ്വദിക്കാമെന്നും ജാക്ക് വ്യക്തമാക്കുന്നു. ഇന്ത്യയിൽ സന്ദർശിച്ച സ്ഥലങ്ങളിൽ ഏറ്റവും മികച്ച അനുഭവം കേരളത്തിലായിരുന്നെന്നും ജാക്ക് കൂട്ടിച്ചേർക്കുന്നു.
❤️
04/04/2026
കേരള സംസ്ഥാനത്തിന്‍റെ മൊത്തം വാര്‍ഷിക ഹെല്‍ത്ത് ബജറ്റ് 13500 കോടി. UDF പ്രഖ്യാപിച്ച 25 ലക്ഷത്തിന്‍റെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എഴുപത് ലക്ഷം കുടുംബങ്ങള്‍ക്ക് കൊടുക്കണമെങ്കില്‍ വര്‍ഷം കുടുംബം ഒന്നിന് ഇരുപത്തയ്യായിരം ഏറ്റവും കുറഞ്ഞ പ്രീമിയം വെച്ച് മിനിമം 17000 കോടി വേണം.
അതായത് മൊത്തം സംസ്ഥാന ആരോഗ്യ ബജറ്റിനേക്കാള്‍ കൂടുതല്‍.
ഇത് കോണ്ഗ്രസ്സിന്റെ വലിയൊരു തട്ടിപ്പിന്റെ തുടക്കം കുറിക്കാനാണ്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുമായി ചേർന്നുള്ള തട്ടിപ്പ്. സർക്കാർ ആശുപത്രികളെ തകർക്കാനുള്ള ഗൂഢ പദ്ധതിയാണ് ഈ ആരോഗ്യ ഇൻഷുറൻസ്.
വൻകിട സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് സംഭാവനയായി കോൺഗ്രസ്സ് സ്വീകരിച്ചിട്ടുള്ളത്. അതിന്റെ പ്രതിഫലമാണ് ഈ 250000 രൂപയുടെ ഇൻഷുറൻസ്.. കൂടാതെ ഇന്ത്യയിലെ വൻകിട ഫാർമസ്യുട്ടിക്കൽ കമ്പനികളിൽ നിന്നും കോടികൾ ഇലക്ട്രൽ ബോണ്ടായി വാങ്ങിയിട്ടുണ്ട്..
പാവപ്പെട്ട ജനങ്ങളുടെ ആശ്രയംകേന്ദ്രമായ സർക്കാർ ആശുപത്രികളെ തകർക്കാൻ തെരഞ്ഞെടുപ്പിന് മുൻപുതന്നെ പദ്ധതികൾ ആസൂത്രണം ചെയ്ത് ഇവർ നടപ്പിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ പൂർത്തീകരണമാണ് UDF ന്റെ പ്രകടന പത്രിക..
250000 ലക്ഷം ഇൻഷുറൻസ് പ്രീമിയത്തിന് ഒരു വർഷം എത്ര രൂപാ വേണ്ടിവരും.? മാത്രമല്ല നിലവിലെ സൗജന്യ ചികിത്സ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ പൂർണമായി നിലക്കും. സ്വകാര്യ ആശുപത്രി മേഖല തകരും. യൂറോപ്യൻ രാജ്യങ്ങളിൽ ഡോക്ടറെ കാണാൻ അപ്പോയിൻമെന്റുകൾക്കായി മാസങ്ങളോളം കാത്തിരിക്കേണ്ട ഗതികേട് കേരളത്തിലും വരും.
ഈ പദ്ധതിയുടെ തുക കോൺഗ്രസ്സ് മൊത്തത്തിൽ ബിജെപി ക്ക് വിറ്റാൽ പോലും കിട്ടില്ല. പ്രാക്ടിക്കൽ അല്ലാത്ത ഇത്തരം പദ്ധതികൾ അടിസ്ഥാന പഠനങ്ങളും സർവ്വയോ നടത്താതെ വെറുതെ പ്രഖ്യാപിക്കുക മാത്രമാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. വയനാട്ടിലെ പുനരധിവാസ പദ്ധതി പോലെ വെറുതെ കല്ലിടൽ ചടങ്ങ് മാത്രം.
04/04/2026
87 വയസ്സായ മഹല്ല് കമ്മിറ്റി പ്രസിഡൻറ് അസ്സു ഹാജിയും സെക്രട്ടറി എം റഊഫും വൈസ് പ്രസിഡണ്ട് സി കാദർകുട്ടിയും ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് പാറപ്രം പള്ളിയുടെ ഫോട്ടോ ഉപഹാരമായി സമർപ്പിക്കുന്നു.
പള്ളിയുടെ ഫോട്ടോയിൽ ''തലശ്ശേരി കലാപകാലത്ത് സമാധാനത്തിന്റെ സ്നേഹ സ്പർശമായി ഞങ്ങൾക്ക് ആത്മവിശ്വാസം പകർന്ന പ്രിയ നേതാവിന് സ്നേഹാദരം ''എന്ന് എഴുതിയിരുന്നു.
ധർമ്മടം മണ്ഡലത്തിൽ സ്ഥാനാർത്ഥി എന്നുള്ള നിലയിൽ പിണറായി വിജയൻ സന്ദർശനം നടത്തുമ്പോൾ ആണ് പാറപ്പുറം പള്ളി മഹല്ലിന്റെ പ്രസിഡണ്ടും സെക്രട്ടറിയും വൈസ് പ്രസിഡണ്ടും ചേർന്ന് പിണറായിയെ സന്ദർശിച്ച് പള്ളിയുടെ ഫോട്ടോ സമർപ്പിച്ചത്.
മുസ്ലിംകൾക്കെതിരെ കലാപം നടത്തിയത് ആർഎസ്എസ് ആയിരുന്നു എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എന്നാൽ കഴിഞ്ഞ അഞ്ച് പത്ത് കൊല്ലമായി വാട്സ്ആപ്പ് വന്നശേഷം ആർഎസ്എസുകാർ ഉണ്ടാക്കിവിടുന്ന നുണകളാണ് ആ സംഭവത്തെ പറ്റി കോൺഗ്രസ് ലീഗ് മൗദൂദികൾ പ്രചരിപ്പിക്കുന്നത്.
ഇക്കൂട്ടർ ഒന്നും എന്തുകൊണ്ട് അസ്സുഹാജിയോടും മറ്റും മാർക്സിസ്റ്റുകാരല്ലേ പള്ളി ആക്രമിച്ചത് എന്നും പറഞ്ഞ് ചെല്ലാത്തത് .അങ്ങനെ ചെന്നാൽ ചെല്ലുന്നവരെ ചെരിപ്പൂരി അടിക്കും. ആർഎസ്എസുകാരുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ നോക്കിയല്ല അവർ അവരുടെ അഭിപ്രായം പ്രകടിപ്പിച്ചത് .അവരുടെ സ്വന്തം അഭിപ്രായമാണ്. അവരുടെ ജീവിതത്തിൽ ഉണ്ടായ അനുഭവത്തിൽ നിന്നുള്ള അഭിപ്രായമാണ്.
അവിടെ ആർഎസ്എസിന് കലാപം ഉണ്ടാക്കാനുള്ള ശക്തിയില്ലായിരുന്നു എന്നാണ് ആർഎസ്എസിന്റെ വാദം ഉയർത്തി കോൺഗ്രസ് ലീഗ് മൗദൂദികൾ പ്രചരിപ്പിക്കുന്നത്. ആർഎസ്എസിന് ശക്തി ഉണ്ടായിട്ടാണോ അവിടുത്തെ ഏറ്റവും ശക്തിയുള്ള പാർട്ടിയായ സിപിഎമ്മിന്റെ എത്രയോ സഖാക്കളെ അവർ കൊല ചെയ്തത്. ആർഎസ്എസിനെ ഇന്ത്യാ രാജ്യത്ത് എവിടേയും കുഴപ്പം ഉണ്ടാക്കാൻ അവര്‍ക്ക് അവിടെ ശക്തിയൊന്നും വേണ്ടതില്ല എന്ന് സാമാന്യബോധമുള്ള എല്ലാവർക്കും മനസ്സിലാകും .
1979ൽ തലശ്ശേരിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ ആൻറണി കോൺഗ്രസിന്റെ യൂത്ത് വിഭാഗം മലബാറിന്റെ പല ഭാഗങ്ങളിൽ നിന്നും അവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയിരുന്നു .5000 പ്രവർത്തകർ പോയി എന്നാണ് അവർ പറഞ്ഞത്. അന്ന് കുറ്റ്യാടി ഭാഗത്തുള്ള എന്റെ രണ്ടു സുഹൃത്തുക്കൾ അവിടെ പോയി മടങ്ങി വന്നു പറഞ്ഞത് അവിടെ മാർക്സിസ്റ്റുകാർ ജയിക്കും എന്നാണ്. അവർ ചെന്ന മുസ്ലിം വീടുകളിൽ നിന്നെല്ലാം അവിടുത്തെ സ്ത്രീകൾ അവരോട് പറഞ്ഞത് ''മക്കളേ ആർഎസ്എസ്സുകാർ ആക്രമിക്കാൻ വന്നപ്പോൾ ഞങ്ങളെ സഹായിക്കാൻ സിപിഎംകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ നിങ്ങൾ പോയിക്കോ ''എന്നായിരുന്നു .
വാശിയേറിയ ഒരു തെരഞ്ഞെടുപ്പ് ആയിരുന്നു അവിടെ നടന്നത് സിപിഎമ്മിന് നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും വലിയ പരാജയം സംഭവിച്ച 1977ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ ആയിരുന്നു ഈ ഉപതിരഞ്ഞെടുപ്പ്.
അവിടെ പോയി വന്നവർ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു 21000 ത്തോളം വോട്ടിന് സിപിഎം സ്ഥാനാർത്ഥി അവിടെ വിജയിച്ചു .ഇന്നത്തേതിന്റെ പകുതി വോട്ടർമാരേ അന്നുളളൂ എന്നും ഓർക്കണം.
Click here to claim your Sponsored Listing.
Category
Website
Address
Kozhikode