Caliph World Foundation
A voluntary organisation registered with the Ministry of Corporate Affairs, Govt. of India.
People | Moments ❤️
Summer Camp Evening 😍
15/02/2025
വയനാട് മുണ്ടക്കൈയിലെയും , ചൂരൽമലയിലെയും ദുരന്ത ബാധിതർക്കൊരു കൈതാങ്ങാവാൻ കാലിഫ് കുടുംബം മുന്നിട്ടിറങ്ങുകയും സുമനസ്സുകളുടെ സഹായത്താൽ മൂന്ന് ലക്ഷത്തോളം രൂപ സമാഹരിക്കുകയും ചെയ്തു. അർഹരായ ആളുകളുടെ കയ്യിൽ നേരിട്ട് തന്നെ ഏൽപ്പിക്കണമെന്ന തീരുമാനത്തിൽ അതിനെ കുറിച്ച് അന്വേഷിക്കാൻ പ്രദേശത്തു നേരിൽ ചെല്ലുകയും സ്ഥലത്തെ പ്രധാന വ്യക്തികളുമായും ദുരന്ത ബാധിതരുമായി സംസാരിക്കുകയും ചെയ്തതിന്റെയടിസ്ഥാനത്തിൽ അർഹരായ ആളുകളെ കണ്ടെത്തുകയും അവർക്കുള്ള സഹായങ്ങൾ ചെറു കച്ചവടങ്ങൾ ആരംഭിക്കുന്നതിലേക്കുള്ള സഹായങ്ങളായും കെമിക്കൽ സിലിണ്ടർ, ലോക്ക് മെഷീൻ, മറ്റു ചിലർക്ക് സ്വയം തൊഴിലിനായി തയ്യൽ മെഷീനുകൾ എന്നിവയായും നൽകാൻ സാധിച്ചു.
കാലിഫിന്റെ സ്വാന്തന സഹായ വിതരണം ബഹുമാന്യനായ കേരള റവന്യു മന്ത്രി കെ രാജൻ നിർവഹിച്ചു. ഈ സദുദ്യമത്തിൽ പങ്കാളികളായ സുമനസുകൾക്ക് സന്തോഷങ്ങൾ അറിയിക്കുന്നു.
Click here to claim your Sponsored Listing.
Category
Contact the organization
Telephone
Website
Address
Kozhikode
673602