Musliyar

Musliyar

Share

Moral Unity of Scholars to lighten Islamic Youth and Academia for the renaissance

30/08/2021

കല്ലിമിന്നാസ ബി ഖദ്‌രി ഉഖൂലിഹിം (ആളുകളുടെ അറിവും വിവേകവും അനുസരിച്ച് മാത്രം അവരോട് സംസാരിക്കുക)

ദൈവം തന്നെ ഇല്ലെന്ന് വാദിക്കുന്നവനോട് ഔലിയാക്കളെ പറ്റി പറഞ്ഞിട്ട് കാര്യം എന്തുണ്ട് ?!

നമ്മുടെ സമൂഹത്തിലുള്ള ആളുകൾ വിവിധ രൂപത്തിലാണുള്ളത്..

* ദൈവം തന്നെ ഇല്ലെന്ന് വാദിക്കുന്നവർ..
* ദൈവം അല്ലാഹു അല്ലെന്ന് വാദിക്കുന്നവർ..
* നിരവധി ദൈവങ്ങൾ ഉണ്ടെന്ന് വാദിക്കുന്നവർ
* അല്ലാഹു ഉണ്ടെന്നും അവനാണ് ഇലാഹ് എന്നും വിശ്വസിക്കുന്നവർ
* നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ അവസാന നബിയായി അംഗീകരിക്കുന്നവർ
* ഈസ നബി അലൈഹിസ്സലാം വരെയുള്ള നബിമാരെ മാത്രം അംഗീകരിക്കുന്നവർ
* മൂസ നബി അലൈഹിസ്സലാം വരെയുള്ള നബിമാരെ മാത്രം അംഗീകരിക്കുന്നവർ
* നമ്മുടെ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമക്ക് ശേഷം നബി ഉണ്ടെന്നു വിശ്വസിക്കുന്നവർ
* നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഉമ്മത്തിൽ തന്നെ എത്രയോ വിഭാഗം ആളുകൾ..

ഓരോ ആളുകളോടും സംവദിക്കേണ്ടത് ഓരോ രൂപത്തിലാണ്. അതിനുള്ള വിവേകം നാം ആർജിക്കേണ്ടിയിരിക്കുന്നു. കറാമത്തുകളും സ്വപ്നങ്ങളും കുടുംബ കാര്യങ്ങളും നാട്ടു കാര്യങ്ങളും ഇസ്‌ലാമിക വിധിവിലക്കുകളും നമ്മൾ പറയുമ്പോൾ, എഴുതുമ്പോൾ, പോസ്റ്റ് ചെയ്യുമ്പോൾ, അപ്‌ലോഡ് ചെയ്യുമ്പോൾ, അഡ്രസ് ചെയ്യപ്പെടുന്ന പ്രബോധിത സമൂഹം ഏതെന്ന് മനസ്സിലാക്കി ചെയ്താൽ, അരമന രഹസ്യങ്ങൾ ഈ ഓൺലൈൻ കാലത്ത് പരസ്യമായി പോകുമോ എന്ന് ആലോചിച്ച് ചെയ്‌താൽ, തീരുന്ന വിഷയങ്ങളേ ഇപ്പോൾ നമുക്കിടയിൽ നിലവിലുള്ളൂ.

വ്യത്യസ്ത ക്യാറ്റഗറിയിലുള്ള ആളുകളെ ഉദ്ദേശിച്ച് ഇറങ്ങുന്ന എന്തെല്ലാം കാര്യങ്ങൾ ഈ ഭൗതിക ലോകത്ത് തന്നെ നമുക്ക് കാണാൻ കഴിയും. മെഡിക്കൽ ഡിക്ഷണറി, അക്കൗണ്ടിങ്ങ് ഡിക്ഷണറി, എഞ്ചിനീയറിംഗ് ഡിക്ഷണറി, ലീഗൽ ഡിക്ഷണറി, ബിസിനസ് ഡിക്ഷണറി അങ്ങനെ എത്രയെത്ര ടെക്നിക്കൽ ടെർമിനോളജികൾ വിശദീകരിക്കുന്ന റഫറൻസ് ഗ്രന്ഥങ്ങൾ ഉണ്ട്. ഇസ്‌ലാമിക വിഷയങ്ങളിലേക്ക് വരുമ്പോൾ മാത്രം ഏത് വഴിപോക്കനും തെരുവ് ഗുണ്ടാക്കും കയറി വന്ന് അഭിപ്രായം പറയാൻ പറ്റുന്ന രീതിയിൽ ഇസ്‌ലാമിക വിഷയങ്ങളെ കയ്യാളാൻ അവസരം ഒരുക്കിയതിൽ ഞാഞ്ഞൂലുകളായ, അല്പജ്ഞാനികളായ നമുക്കുള്ള പങ്ക് അത്ര ചെറുതൊന്നുമല്ല.

ചെറിയ കുട്ടിക്ക് ദാമ്പത്യസുഖത്തെ പറ്റി ക്ലാസ് കൊടുത്താൽ എങ്ങനെയാകും അവൻ അതിനെ ഉൾക്കൊള്ളുക ?! അതേപോലെ കറാമത്തുകളും ഔലിയാക്കളും അത്ഭുതങ്ങളുമൊക്കെ ഒരു വിധം സ്റ്റാൻഡേർഡ് എത്താത്ത ആളുകളുടെ മുമ്പിലേക്ക് ഇട്ടുകൊടുക്കുന്നത് വലിയ മൂഢത്വം തന്നെയാണ്.

ഇത്തരം വിഷയങ്ങൾ പറയുന്നവർ, അവർക്ക് മുമ്പിലുള്ള, ഇത്തരം വിഷയങ്ങൾ കേൾക്കാൻ ഏറ്റവും അനുയോജ്യരായ ആളുകളുടെ മുമ്പിൽ അവതരിപ്പിക്കുമ്പോൾ, അവ റെക്കോർഡ് ചെയ്ത് എഡിറ്റിങ്ങ് നടത്താതെ പൊതുസമൂഹത്തിലേക്ക് ഇട്ടുകൊടുക്കുന്നത് വലിയ ഒരു പാതകമായി മാത്രമേ നമുക്ക് വിലയിരുത്താൻ കഴിയുന്നുള്ളൂ.

അനാവശ്യ ചർച്ചകളും വാഗ്വാദങ്ങളും പൊടിപൊടിച്ച് സ്വന്തം പല്ലുകുത്തി മണപ്പിക്കുകയാണ് നാമോരോരുത്തരും ചെയ്തുകൊണ്ടിരിക്കുന്നത്. ജാഗ്രതൈ !!

26/03/2019

هدية القرآن وسورة الإخلاص إلى حضرة الإمام الأجل.. إمام الأئمة.. ناصر القرآن والسنة.. شمس العالم.. وعالم قريش يملأ طباق الأرض علما.. إمامنا أبي عبد الله محمد بن إدريس الشافعي رضي الله عنه ونفعنا به في الدارين..

22/01/2019

ദുനിയാവിലും ആഖിറത്തിലും ഈമാനുള്ള ഏതൊരാളോടും ഏറ്റവും ബന്ധപ്പെട്ട ആൾ ഞാൻ മാത്രമാകുന്നു. നിങ്ങൾക്ക് ആവശ്യമെങ്കിൽ, മുഹമ്മദ് നബി (സ) തങ്ങളാണ്, മുഅമിനീങ്ങളോട് ഏറ്റവും ബന്ധപ്പെട്ടവർ എന്ന ആയത് ഓതുക. സത്യവിശ്വാസി സമ്പത്തു ബാക്കിയാക്കിയിട്ട് മരണം വരിക്കുന്നുവെങ്കിൽ വേണ്ടപ്പെട്ടവർ അനന്തരാവകാശം എടുത്തുകൊള്ളട്ടെ. കടക്കാരനായാണ് ഒരാളുള്ളതെങ്കിൽ അവൻ എന്റെയടുത്ത് വരട്ടെ, ഞാൻ അവന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്ന യജമാനനാണ്.

19/01/2019

ഇസ്‌ലാം പുൽകാൻ വേണ്ടി പുന്നാര നബി(സ)യുടെ സവിധത്തിലേക്ക് വയോധികനായ അബൂ ഖുഹാഫ എന്നവർ, മകൻ അബൂബക്ർ സിദ്ധീഖ് (റ) ന്റെ കയ്യും പിടിച്ച് മക്ക വിജയ സമയത്തു നടന്നു വരുന്നത് കണ്ടപ്പോൾ, അവിടുന്ന് ചോദിച്ചു, പ്രായമായവരെയൊക്കെ വീട്ടിൽ തന്നെ നിർത്തിയാൽ പോരായിരുന്നോ? ഞാനങ്ങോട്ട് വരുമായിരുന്നല്ലോ. ആദ്യ മുസ്‌ലിമായ സയ്യിദുനാ അബൂബക്ർ (റ)ന്റെ പിതാവ് അബൂ ഖുഹാഫ എന്നവർ, ഇരുപതോളം വർഷങ്ങൾക്ക് ശേഷമാണ് മുസ്‌ലിമാകുന്നത്. അത്രയും കാലം ഇസ്‌ലാമിലേക്ക് കടന്നുവരാതെ, അവിടുത്തെ സന്നിധിയിൽ നിന്ന് അദ്ദേഹം വിട്ടു നിന്നതിൽ യാതൊരു വൈഷമ്യമോ അകൽച്ചയോ കാണിച്ചില്ലെന്നതിലുപരി അതിയായ ബഹുമാനവും സ്വീകരണവും അദ്ദേഹത്തിന് അവിടുന്ന് നൽകി.

Photos 18/11/2017
Want your school to be the top-listed School/college in Kozhikode?
Click here to claim your Sponsored Listing.

Address


Calicut
Kozhikode
6736001