SIGMA Transport

SIGMA Transport

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SIGMA Transport, Tour Agency, Sigma trasport ulliyeri, Kozhikode.

Photos 01/11/2015

ഈ കേരളപിറവി ദിനത്തിൽ ഇതിലും നല്ലൊരു വാർത്ത നിങ്ങളിലെത്തിക്കാനാകുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയില്ല.

എന്നും പ്രൈവറ്റ് ബസ്സിനെ നിന്ദിക്കുന്നവർ ഇത്തവണ ഞങ്ങൾക്കുമുന്നിൽ തലകുനിക്കും.

അത്രയും നല്ലൊരു കാര്യമാണ് നവംബർ 16ന് കോഴിക്കോട് ജില്ലയിൽ "കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ്സുകൾ എന്ന വാട്സാപ്പ് കൂട്ടായ്മ" യുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്നത്.ഞങ്ങളുടെ സിരാകേന്ദ്രമായ കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ഈ വാർത്ത നിങ്ങളിലെത്തിക്കുന്നതിൽ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ ടീം കോഴിക്കോടൻ ബസ്സ് കൃതാർത്ഥരാകുന്നു.

നവംബർ 16ന് കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ഏതാനും ബസ്സുകൾ "ഊത്രോത്ത് മീത്തൽ വിഷ്ണുപ്രിയ" യുടെ ചികിത്സയ്ക്കായുള്ള ധനശേഖരണാർത്ഥം ഓടുന്നു.

നിരന്തരമായി നടത്തുന്ന ഡയാലിസിസിൻറെ ശക്തിയിലാണ് രണ്ട് വൃക്കകളും തകരാറിലായ വിഷ്ണുപ്രിയ ഇപ്പോൾ പിടിച്ചുനിൽക്കുന്നത്.
ജീവൻ രക്ഷിക്കാൻ രണ്ട് വൃക്കകളും മാറ്റിവെക്കുകയല്ലാതെ വേറൊരു മാർഗ്ഗവുമില്ല.
ഇതിന് ചിലവാകുന്ന തുകയെക്കുറിച്ച് ചിന്താകുലരായ നല്ലവരായ നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു.
കുറേ സന്മനസുകൾ അകമഴിഞ്ഞ് സഹായിച്ചെങ്കിലും ഇപ്പോഴും വൃക്കകൾ മാറ്റിവെക്കാൻ തുക അപര്യാപ്തം.
നവംബർ 14 ന് ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കുന്ന ""കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ്സുകൾ"" എന്ന സോഷ്യൽ മീഡിയ വാട്സാപ്പ് കൂട്ടായ്മയുടെ ശ്രദ്ധയിൽ ഈ കാര്യം പെട്ടു. വിഷ്ണുപ്രിയയുടെ ചികിത്സാ ചിലവിലേക്കായി കുറച്ച് തുക നൽകാനുള്ള തങ്ങളുടെ ആഗ്രഹം KKBOC(Kutyady Kozhikkode Bus Operators Co-ordination) യോട് പ്രകടിപ്പിച്ചപ്പോൾ ഒരു ദിവസത്തെ കളക്ഷൻ മുഴുവൻ തന്ന് സഹായിക്കാം എന്ന് പറഞ്ഞ് കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ , , , , , , , ബസ്സുടമകൾ മുന്നോട്ടുവന്നു.
ഈ കാര്യം കേട്ട ഉടനെ മറ്റൊന്നും ചിന്തിക്കാതെ ബസ്സുകൾ ഓടാൻ സമ്മതിച്ചുതന്ന ബസ്സുടമകളുടെ അലിവുള്ള ആ മനസ്സുകൾക്ക് എത്ര നന്ദി പറയണം എന്ന് ഞങ്ങൾക്ക് അറിയില്ല.
അന്ന് ഓടുന്ന ഈ 8 ബസ്സുകളുടെ ഡീസൽ ചിലവ് മുഴുവൻ ഞങ്ങൾ വഹിച്ചോളാം എന്ന് പറഞ്ഞ് മുന്നോട്ടുകടന്നുവന്ന "കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ്സുകൾ" എന്ന വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ മനസ്സിൻറെ വലിപ്പം ഈ ഭൂമിയുടെ 3ൽ 2ഭാഗം നിറഞ്ഞുകിടക്കുന്ന സാഗരത്തിനും മുകളിൽ.
അന്നേ ദിവസത്തെ പണിക്കൂലി ഞങ്ങൾക്ക് വേണ്ട അത് വിഷ്ണുപ്രിയക്ക് നൽകണം എന്ന് ഈ 8 ബസ്സുകളിൽ ജോലി ചെയ്യുന്ന വിശാലഹൃദയരായ ജോലിക്കാരും പറഞ്ഞു.

പ്രധാനമായും വിദേശമലയാളികളുള്ള ഈ ഉദ്യമത്തിൽ മീഡിയ സപ്പോർട്ടും ആൾബലവും നൽകാൻ ഓൺലൈൻ ബസ്ഫാനിംഗ് ഗ്രൂപ്പുകളായ "മലബാർ റൈഡേർസ്" ഉം "പ്രൈവറ്റ് ബസ് കേരള" യും തയ്യാർ.

നവംബർ 16ന് ഈ ബസ്സുകളിൽ നിങ്ങൾ സഞ്ചരിക്കുകയാണെങ്കിൽ ഒരു ജീവൻ രക്ഷിക്കുന്നതിൽ ഭാഗഭാക്കായി എന്ന് നിങ്ങൾക്കും അഭിമാനിക്കാം.
സർവ്വോപരി എല്ലാം കാണുന്ന സർവ്വേശ്വരൻറെ മംഗളങ്ങളും വിഷ്ണുപ്രിയയുടേയും കുടുംബത്തിൻറേയും പ്രാർത്ഥനയും നിങ്ങൾക്കൊപ്പമുണ്ടാകും.

നിങ്ങളാലാവുന്ന മുഴുവൻ പേരിലേക്കും ഈ വാർത്ത പങ്കുവെക്കുക....
മുകളിൽ പറഞ്ഞവയിൽ ഒരു ബസ്സിലെങ്കിലും നവമ്പർ 16ന് സഞ്ചരിച്ച് "കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ്സുകൾ" ടെ ഈ ജീവകാരുണ്യപ്രവർത്തനത്തിൽ പങ്കാളികളാവുക...

Photos from SIGMA Transport's post 29/07/2015

oru oorma chithram 1999

Want your business to be the top-listed Travel Agency in Kozhikode?
Click here to claim your Sponsored Listing.

Category

Telephone

Address


Sigma Trasport Ulliyeri
Kozhikode
673614