ASCENT
We are a group of Psychologists, Trainers and Researchers who share a dream of radiating wholesome well-being. Join us to reap Smiles
18/06/2025
With immense pride, ASCENT congratulates its founder, Dr. Chinchu C, on receiving the prestigious APA Division 52 Global Citizen Psychologist Citation – an international honor awarded by the American Psychological Association for impactful work that transcends borders and uplifts global communities.
Your commendable efforts in advancing mental health and fostering cross-cultural understanding continue to inspire us all.
Congratulations, Dr. Chinchu!
Your vision makes a difference—globally. 🌟👏
24/04/2025
ബിഹേവിയർ തെറാപ്പിസ്റ്റ് ആകുവാൻ താല്പര്യപ്പെടുന്നവർക്കായി
Introduction to Applied Behaviour Analysis (ABA)
👩⚕️ Prep to be a Behaviour Therapist!
🔹 Learn about:
✅ What is ABA
✅ How to become an internationally certified Behaviour Technician
✅ ABA courses & certification
✅ Scope of ABAT & IBT
✅ Career opportunities in ABA
👥 Who Can Join?
👩🎓Psychology Post-grads
👩🎓Rehabilitation Professionals
👩🎓Social Workers
🎤 Resource Persons:
👩⚕️ Ms. Dwitheeya Pathiramanna
MSc Clinical Psych., MPhil Psych., PGDEI, ABAT
Head, Aster ENRICH CDC
👩⚕️ Ms. Liji.T
MSc Psychology, PGDEI, RBT, IBT
Psychologist/Behaviour Therapist/Early Interventionist
Aster ENRICH CDC
📅 Date: 10 May 2025
🕒 Time: 3:30 PM – 5:30 PM
🗣️ Language: Malayalam
🎫 Registration Fee:
Early Bird: ₹599 (till 30 April)
Regular: ₹899
📌 Limited seats only!
📲 Register Now: [Link in Bio]
📱 WhatsApp: [Link in Bio]
📜 E-certificate will be provided
31/08/2024
ഹെലൻ ഫിഷർ (1945 - 2024)
പ്രണയത്തെയും ലൈംഗികതയെയും ബന്ധങ്ങളെയും സംബന്ധിച്ച നമ്മുടെ അറിവുകൾക്ക് അസാമാന്യ സംഭാവനകൾ തന്ന ആളാണ് 2024 ഓഗസ്റ്റ് 17-ന് അന്തരിച്ച ജൈവ നരവംശശാസ്ത്രജ്ഞയായ ഡോക്ടർ ഹെലൻ എലിസബത്ത് ഫിഷർ (Helen Elizabeth Fisher).
Anatomy of Love (1992), Why We Love (2004), and Why Him? Why Her? (2009) തുടങ്ങിയ സൂപ്പർ ഹിറ്റ് പുസ്തകങ്ങൾ എഴുതിയ ഡോക്ടർ ഫിഷർ വളരെ തിരക്കുള്ള പ്രഭാഷകയും match . com പോലെയുള്ള പല സംരംഭങ്ങളുടെയും ഉപദേശകയും ഒക്കെ ആയിരുന്നു. റട്‌ഗേഴ്സ് സർവ്വകലാശാലയിലെ സെൻ്റർ ഫോർ ഹ്യൂമൻ എവല്യൂഷണറി സ്റ്റഡീസിലെ അംഗമായിരുന്നു അവർ.
ലൈംഗികചോദനയെക്കാൾ ശക്തമായതാണ് പ്രണയവുമായി ബന്ധപ്പെട്ട വികാരങ്ങൾ എന്നും പ്രണയനഷ്ടവും നിരാസവും നമ്മെ വിഷാദത്തിലേക്ക് പോലും നയിക്കുന്നതിന്റെ കാരണം ഇതാവാം എന്നും അവർ തൻ്റെ പഠനങ്ങളിലൂടെ നിരീക്ഷിച്ചിട്ടുണ്ട്. Lust (കാമം) romantic attraction (ആകർഷണം), attachment (അടുപ്പം) എന്നിവ അടങ്ങുന്ന ഒരു മോഡലിലൂടെ ആണ് വൈകാരിക ബന്ധങ്ങളെ ഫിഷർ വിശദീകരിച്ചത്. ഈ മോഡൽ വ്യാപകമായി അംഗീകരിക്കപ്പെട്ട ഒന്നാണ്. വിവാഹം പോലെയുള്ള ദീർഘകാല ക്രമീകരണങ്ങൾക്കു വെളിയിൽ മനുഷ്യർക്ക് ഉണ്ടാവുന്ന ആകർഷണങ്ങളെയും ബന്ധങ്ങളെയും ശാസ്ത്രീയമായി വിശദീകരിക്കാനും അവരുടെ ഗവേഷണം സഹായിച്ചിട്ടുണ്ട്.
Fisher Temperament Inventory (FTI) എന്ന വ്യക്തിത്വ പരിശോധനയും ഡോക്ടർ ഫിഷറിന്റെ സംഭാവനയാണ്. Explorer, Builder, Director, Negotiator എന്നിങ്ങനെ നാല് പ്രകൃതങ്ങളായി ആളുകളെ തിരിക്കാൻ ഇത് ഉപയോഗിക്കാം. fMRI പഠനങ്ങളും വ്യക്തികളുടെ FTI ഫലങ്ങളും തമ്മിൽ പരസ്പരബന്ധം (Correlation) നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരെ പരസ്പരം കൂടിച്ചേരാത്ത (mutually exclusive) കള്ളികളായി തിരിക്കുന്ന ചോദ്യാവലികൾക്കുള്ള എല്ലാ പ്രശ്നങ്ങളും ഉണ്ടെങ്കിലും FTI വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഈ ചോദ്യാവലിയിൽ ജീവശാസ്ത്രവുമായി ബന്ധപ്പെട്ട ഘടകങ്ങൾക്ക് കൊടുക്കുന്ന അമിത പ്രാധാന്യവും വിമർശിക്കപ്പെട്ടിട്ടുണ്ട്.
അറുപതുകളിലുണ്ടായ ലൈംഗിക വിപ്ലവത്തിനു ശേഷവും പ്രണയം പോലെയുള്ള വികാരങ്ങൾ ശാസ്ത്രീയമായ അന്വേഷണത്തിന് വഴങ്ങുന്നവയല്ല എന്ന തെറ്റിദ്ധാരണ വ്യാപകമായി നിലനിന്ന ഒരു കാലത്ത് സ്വന്തമായി ജൈവശാസ്‌ത്രത്തെ ഈ വിഷയത്തിലേക്ക് ചേർത്തു വെച്ച് പഠനങ്ങൾ നടത്താൻ ഫിഷർ നടത്തിയ ശ്രമങ്ങലാണ് ഒരുപക്ഷെ പ്രണയത്തെയും മനുഷ്യ ബന്ധങ്ങളെയും പറ്റിയുള്ള നമ്മുടെ അറിവിന് അവരുടെ ഏറ്റവും വലിയ സംഭാവന.
ചിത്രം: Helenefisher, CC0, via Wikimedia Commons
കേരള സർക്കാറിന്റെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫിലോഷിപ്പ് ഒക്കെ കിട്ടിയിട്ടുള്ള, 25 വർഷത്തെ ഗവേഷണ പരിചയം അവകാശപ്പെടുന്ന ഒരാളുടെ രണ്ട് കുറിപ്പുകൾ ശ്രദ്ധയിൽപ്പെട്ടു. അവയിൽ കല്ലുകടി തോന്നിയ ചില കാര്യങ്ങൾ കുറിക്കുന്നു. വിഷയം വ്യക്തിപരമല്ലാത്തതുകൊണ്ട് personal identification ഒഴിവാക്കുന്നു.
താൻ "ഇഷ്ടം പോലെ പേർക്ക് ജേണൽ ലേഖനങ്ങൾ എഴുതി കൊടുത്തിട്ടുണ്ട്. പത്തിനടുത്ത് പേർക്ക് പൂർണ്ണ പി എച്ച് ഡി തീസീസ് എഴുതി കൊടുത്തിട്ടുണ്ട്." എന്നതാണ് ഏറ്റവും ഗുരുതരമായ ഒരു പരാമർശം. ഇന്ത്യയ്ക്ക് വെളിയിലുള്ള സർവകലാശാലകൾക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ തീസിസുകൾ എഴുതിയിട്ടുള്ളത് എന്നും "തീസീസുകൾ തയ്യാറാക്കി കൊടുക്കുന്ന പല ഏജൻസികളും ഉണ്ട്, കണ്ടന്റ് റൈറ്റിംഗ് അവർ ഹയർ ചെയ്യുന്നതും ആണ്" എന്നും അടുത്ത പോസ്റ്റിൽ പറയുന്നു.
കോളേജ് അധ്യാപകർക്കും മറ്റും തീസീസ് എഴുതിക്കൊടുത്താൽ മൂന്നുലക്ഷം രൂപയൊക്കെ കിട്ടും എന്ന് ഒരു പോസ്റ്റിലെ കമന്റിൽ എഴുതി കണ്ടു. ഹിന്ദിയിൽ സമർപ്പിച്ച ഒരു തീസിസ് മലയാളത്തിൽ ആദ്യം എഴുതി കൊടുത്തു എന്നും പറഞ്ഞു കണ്ടു.
Content writing, Ghostwriting എന്നിവ വളരെ സാധാരണമായി നടക്കുന്ന കാര്യങ്ങളാണ് എന്ന തരത്തിൽ ഇത്തരം പ്രവർത്തികളെ ന്യായീകരിക്കുന്നുമുണ്ട്. എന്നാൽ UGC പുറത്തിറക്കിയിട്ടുള്ള Academic Integrity and Research Quality മാർഗ്ഗരേഖയിൽ വളരെ വ്യക്തമായി Ghostwriting 'inappropriate type of authorship' ആണെന്ന് പറയുന്നുണ്ട്. അന്താരാഷ്ട്ര contract cheating വ്യവസായത്തിലെ ഒരു പ്രധാന കണ്ണിയാണ് ഇന്ത്യ എന്ന് ആരോപിക്കുന്ന ഗവേഷണലേഖനങ്ങൾ തന്നെ പുറത്തുവന്നിട്ടുണ്ട്.
ധാർമ്മികമായും നിയമപരമായും തെറ്റായ കാര്യങ്ങളാണ് ഇവയൊക്കെ. ഒരുപാട് പേർ നമുക്കുചുറ്റും ഇതൊക്കെ ചെയ്യുന്നുണ്ട് എന്നത് വാസ്തവം ആകാം. അതുകൊണ്ട് പക്ഷേ ഇത്തരം തെറ്റുകൾ ന്യായീകരിക്കപ്പെടുന്നില്ല. Academic misconduct is wrong and dangerous, no matter how many people are doing it.
ഇക്കാര്യം ഒന്നും 25 വർഷത്തെ ഗവേഷണ പരിചയം അവകാശപ്പെടുന്ന, ഒരുപാട് പേരെ ഗവേഷണത്തിൽ മാർഗ്ഗ നിർദ്ദേശം ചെയ്യുന്നയാൾക്ക് അറിയില്ല എന്നതും, താൻ ചെയ്തതായി പറയുന്ന കാര്യങ്ങളെ ആളുകൾ കാശു കൊടുത്ത് ആത്മകഥ എഴുതിക്കുന്നതും മറ്റുമായി താരതമ്യം ചെയ്ത് നിസ്സാരവൽക്കരിക്കുന്നതും നാട്ടിലെ ഗവേഷണത്തിന്റെ ഗുണനിലവാരത്തെ പറ്റിയുള്ള ഒരു നല്ല സൂചകമാണ്. അതിലേറെ പേടിപ്പെടുത്തുന്നത് 'ഇതൊന്നും അത്ര വല്യ ഇഷ്യൂ അല്ല, ഫുൾ സപ്പോർട്ട് ചങ്കേ' ശൈലിയിൽ കമന്റ് ബോക്സിൽ കൈയ്യടിക്കുന്ന മനുഷ്യരാണ്.
Click here to claim your Sponsored Listing.
Category
Contact the organization
Telephone
Website
Address
Kozhikode