Fighter

Fighter

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fighter, Malappuram.

23/08/2025

മുതിർന്നവരുടെ ബഡായി കേന്ദ്രം.

(കഥ ) ഭാഗം മൂന്ന്.

ഇന്നെന്താമൂസേ.. ബാക്കി ള്ളോല്യൊന്നും ഈ ബെയ്ക്ക് കാണാത്തത്.?

ഇങ്ങള് നാലാളും ഇപ്പളല്ലേ ഉസ്മാനേ ഇങ്ങട്ട് കേറി ബെന്നത്. കൊർച്യജ്ജു
മ്പൾക്ക് ബാക്കിള്ളോലും ബെന്നോളും. ആര് എപ്പം ബെന്നാലും സാമാധാനത്ത്ല് ബർത്താനം പറഞ്ഞ് കുത്ത്ർക്കാൻ ഇബടെ ഇങ്ങനൊരു സ്ഥലണ്ടല്ലോ.. ആരും എറങ്ങിപ്പോകാൻ പറ്യാത്ത, മടുക്കോളം നാട്ടർത്താനം പർഞ്ഞുതൃക്കാൻ പറ്റ്ണസ്ഥലം.

ഇത്ബെടെ ഇണ്ടാക്ക്ണത്ബെരേ ഇജും ഞാനും ഞമ്മളെപ്പോലെത്തെ ബയസ്സൻമാരും ദത്താ ചെയ്തീന്യേന്ന് ഇജൊന്ന് ആലോയ്ച്ചോക്യാ.

മൂസക്കയുടെ സുധീർഘമായ മറുപടി കേട്ടതോടെ ഉസ്മാൻക്ക സൈലന്റാവുന്നതുകണ്ടപ്പോൾ വാസുദേവന് കൗതുകം തോന്നി.

സംഗതി മൂസക്ക പറഞ്ഞതും ചോദിച്ചതുമെല്ലാം നേരായ കാര്യം തന്നെയാണ്. ഉസ്മാൻക്കക്കും അറിയുന്നത് തന്നെയാണത്.

മയമാക്കാന്റിം ചെക്കുവേട്ടന്റിം ചായമക്കാനികൾ ഇല്ലാതായതോടെ നാട്ടിലെ കാരണവൻമാർക്കും യുവാക്കൾക്കും കൂട്ടം ചേർന്ന് സൊറ പറഞ്ഞിക്കാനുള്ള സ്ഥലവുമില്ലാതാവുകയാണ് ചെയ്തത്.

അത്രയും കാലം ആ ചായമക്കാനികളിൽ കൂട്ടം ചേർന്നിരുന്ന് തമാശ പറഞ്ഞും തർക്കിച്ചും സമയം ചെലവഴിച്ചിരുന്ന ചെറുപ്പക്കാർ അതോടെ ചെറു സംഘങ്ങളായി പിരിയാൻ നിർബന്ധിതരായി. പ്രായം ചെന്നവരാവട്ടെ സ്വന്തം വീട്ടിൽ ഒതുങ്ങിക്കൂടേണ്ട അവസ്ഥയിലുമായി.

നാട് പുരോഗമിക്കുന്നതൊക്കെ നല്ലകാര്യം തന്നെയാണ്. എന്നുവച്ച് നാട് നാടല്ലാതാവാൻ പാടില്ലല്ലോ.?

വാട്സാപ്പ് ഗ്രൂപ്പിൽ അബ്ദുള്ളക്കുട്ടി മാഷിന്റെ ചോദ്യം വന്നതോടെ ചർച്ചകൾക്ക് ചൂടേറി.

നിങ്ങൾ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയാൽ നമ്മുടെ ഇനിയങ്ങോട്ടുളള ചർച്ചകൾ അതിനെക്കുറിച്ചു മാത്രമാക്കാം.

സലാമിന്റെ അഭിപ്രായത്തെ മറ്റുള്ളവരും പിൻതുണച്ചതോടെ അബ്ദുള്ളക്കുട്ടിമാസ്റ്റർ കാര്യം വ്യക്തമാക്കാൻ തുടങ്ങി.

നമ്മളെല്ലാം പല വിധത്തിലു പണികൾ ചെയ്യുന്നവരാണല്ലോ..
സർക്കാർ ഉദ്യോഗസ്ഥരും കച്ചവടക്കാരും കൂലിപ്പണിക്കാരും ടെക്നിക്കൽവർക്ക് ചെയ്യുന്നവരുമെല്ലാം നമ്മുടെ കൂട്ടത്തിലുണ്ട്.

ഞാൻ മനസ്സിലാക്കിയിടത്തോളം
ഒഴിവു ദിവസങ്ങളിൽ സമയം ചെലവഴിക്കാൻ വേണ്ടി കാറിലും ബൈക്കിലുമെല്ലാമായി പച്ചപ്പ് തേടിപ്പോകാത്തവർ നമ്മുടെ കൂട്ടത്തിൽ വളരെ കുറവാണ്.

അസറ് പിന്നിടുന്നതോടെ നാട് വിടുന്ന പലരും ഇശക്ക് ശേഷമാണ് തിരിച്ചെത്താറുള്ളത്.

തിയ്യതി മാറിയതിനു ശേഷമേ വീട്ടിൽ തിരിച്ചെത്തൂ എന്ന വാശിയുളളവരുമുണ്ട്.

വൈകുന്നേരം ടർഫിലേക്കു പോയാൽ രാത്രി ഒരുമണി വരെയും അവിടെ സമയം കഴിച്ചുകൂട്ടുന്നവരും അക്കൂട്ടത്തിൽ കുറവല്ല.

ഈവക കാര്യങ്ങളൊക്കെ നമ്മൾ സദുദ്ദേശ്യത്തോടെ ചർച്ച ചെയ്യണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

എന്താ മാഷേ ഇപ്പറഞ്ഞതിലൊക്കെ ഇത്രമാത്രം ചർച്ച ചെയ്യാനുളളത്.?
ഇപ്പറഞ്ഞതൊന്നും ചെയ്യാതെ എല്ലാരും അവനവന്റെ വീട്ടിലോ പളളിയിലോ സമയം ചെലവഴിക്കാൻ തയ്യാറാവണമെന്ന് ഒരോവീട്ടിലെയും കാരണവൻമാർ അവരവരുടെ മക്കളെ ഉപദേശിക്കണമെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്.? അതല്ല, മറ്റെന്തെങ്കിലും ഉദ്ദേശിച്ചുകൊണ്ടാണോ..?

സലാമിന്റെ ചോദ്യത്തിന് കട്ടിയും കനവും അൽപം കൂടിയിട്ടുണ്ടെങ്കിലും ചോദ്യം പ്രസക്തമാണെന്ന് മാസ്റ്റർക്കുതോന്നി.

സലാമിന്റെ ചോദ്യം പ്രസക്തമാണ്. തന്നെയുല്ല ഇങ്ങനെയൊരു ചോദ്യം തന്നെയാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്.

മാഷ് മറുപടി പറഞ്ഞു.

എന്നാൽ പിന്നെ അതിനുള്ള മറുപടിയെന്താണെന്നു വച്ചാൽ ഇപ്പോൾ തന്നെ പറഞ്ഞൂടേ മാഷേ..?

ചോദ്യം സലാമിന്റേതാണെങ്കിലും എന്റെമറുപടി ഈഗ്രൂപ്പിലെ മുഴുവൻ അംഗങ്ങളുടെയും ശ്രദ്ധയിലേക്ക് വേണ്ടിയുള്ളതാണെന്ന മുഖവുരയോടെ മാഷ് കൂടുതൽ പറയാൻ തുടങ്ങി.

നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നേരത്തെ ഞാൻ പറഞ്ഞിരുന്നത്. ഇനി പറയാൻ പോകുന്നത് നമ്മുടെ നാട്ടിലെ കാരണവൻമാരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. എന്നുവച്ചാൽ നമ്മളിൽ പലരുടെയും ഉപ്പമാരുടെയും വല്ല്യുപ്പ മാരുടെയും കാര്യം.

പത്താം ക്ലാസ്സും പന്ത്രണ്ടാം ക്ലാസുമൊക്കെ കഴിഞ്ഞതിനു ശേഷമാണ് നമ്മളെല്ലാം പണിക്ക് പോകാൻ തുടങ്ങിയത്. എന്നാൽ അവരുടെ സ്ഥിതി അങ്ങനെ ആയിരുന്നില്ല. നാലാം ക്ലാസിലെ പഠനം പൂർത്തിയാക്കിയതിനു ശേഷം കത്തിയും കൈക്കോട്ടുമെടുത്ത് ഉപ്പയുടെയും ഉമ്മയുടെയും കൂടെ പാടത്തേക്കും പറമ്പിലേക്കുമെല്ലാം പണിയെടുക്കാൻ പോയവരാവർ.

ആഗ്രഹങ്ങളെല്ലാം മനസ്സിൽ ഒതുക്കിവെച്ചവരും പാടത്തും പറമ്പിലും പറഞ്ഞു തീർത്തവരുമാണവർ.

കാര്യം അങ്ങനെയൊക്കെയാണെങ്കിലും അടുത്ത കാലം വരെയും അവരെല്ലാം നല്ല സന്തോഷത്തിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. അടുത്ത കാലമെന്നു പറഞ്ഞാൽ നമ്മുടെ ചെക്കുവേട്ടന്റെയും മയമാക്കാന്റെയും ചായമക്കാനികൾ ഇല്ലാതാകുന്നതുവരേയും എന്ന് ചുരുക്കം.

പിന്നീടുളള കാര്യങ്ങളെല്ലാം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.

കൂടുതൽ ചോദ്യങ്ങൾ ഉയർന്നു വരണമെന്ന ഉദ്ദേശ്യത്തോടെയാണ്‌ അബ്ദുള്ളമാഷ് അത്രയും പറഞ്ഞു നിർത്തിയതെങ്കിലും സാധാരണയായി
ചോദ്യവും മറു ചോദ്യങ്ങളുമായി ഗ്രൂപ്പിലെ ചർച്ചകൾക്ക് ഉൻമേഷം പകരാറുള്ളവർ പോലും മൗനം പാലിക്കുന്ന സ്ഥിതിയിലേക്ക്മാറി.

ചെക്കുവേട്ടന്റെയും മയമാക്കാന്റെയും ചായമക്കാനിപൂട്ടിയതു കൊണ്ട് നാട്ടിലെ കാരണവൻമാർക്ക് അതുവരെയും ഉണ്ടായിരുന്ന സന്തോഷം ഇല്ലാതായതെങ്ങിനെ യാണ് മാഷേ..?

ചോദ്യകർത്താവ് സൽമാനുൽ ഫാരിസാണെന്നറിഞ്ഞപ്പോൾ മാസ്റ്റർക്ക് ഏറെ സന്തോഷമായി.
(തുടരും.)

Want your school to be the top-listed School/college in Malappuram?
Click here to claim your Sponsored Listing.

Telephone

Website

Address


Malappuram
673639