Edarikkode

Edarikkode

Share

This is your own Page
നിങ്ങളുടെ അഭിപ്രായങ്ങളും നി?

പുത്തൂർ ബൈപ്പാസിൽ കാർ പാടത്തേക്കു മറിഞ്ഞു 18/12/2018

കോട്ടയ്ക്കൽ: പുത്തൂർ ബൈപ്പാസിൽ നിയന്ത്രണംവിട്ട കാർ പാടത്തേക്കു തലകീഴായി മറിഞ്ഞു. കുറ്റിപ്പുറത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് അപകടം. കാറിൽ സഞ്ചരിച്ചിരുന...

Read more at:

പുത്തൂർ ബൈപ്പാസിൽ കാർ പാടത്തേക്കു മറിഞ്ഞു കോട്ടയ്ക്കൽ: പുത്തൂർ ബൈപ്പാസിൽ നിയന്ത്രണംവിട്ട കാർ പാടത്തേക്കു തലകീഴായി മറിഞ്ഞു ..

29/11/2018

ECNR പാസ്പോർട്ട് ഉള്ളവർ നാട്ടിൽ പോയി മടങ്ങി വരുമ്പോൾ EMIGRATE വെബ്സൈറ്റിൽ രജിസ്റ്റർ
ചെയ്യണം എന്ന ഇന്ത്യ ഗവർന്മെന്റിന്റെ നിർദേശം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വെച്ചു.
E migrate registration not required

പ്രവാസികള്‍ക്കുള്ള ഇ-മൈഗ്രേറ്റ് രജിസ്ട്രേഷന്‍ മരവിപ്പിച്ചു 28/11/2018

*BREAKING NEWS*

*ഇ മൈഗ്രേറ്റ് രജിസ്ട്രേഷന്‍ നടപ്പിലാക്കുന്നത് മരവിപ്പിച്ചു. കേന്ദ്ര തീരുമാനം ധൃതി പിടിച്ച് നടപ്പാക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് തുടരാം. പുതിയ നീക്കം ഇങ്ങിനെ*

*വാര്‍ത്ത കാണാം @* http://bit.ly/2E1XDsY

*മീഡിയവണ്‍ ടിവി*

പ്രവാസികള്‍ക്കുള്ള ഇ-മൈഗ്രേറ്റ് രജിസ്ട്രേഷന്‍ മരവിപ്പിച്ചു പ്രവാസികള്‍ക്കുള്ള ഇ.സി.എന്‍.ആര്‍ രജിസ്ട്രേഷന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. വ്യാപകമായ പരാതിയെത്തുടര്‍ന്.....

28/11/2018

രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് കരുതി വെക്കേണ്ട വിവരങ്ങൾ

👉🏻: ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ മൊബൈൽ നമ്പർ

👉🏻:പാസ്പോർട് നമ്പർ

👉🏻:നാട്ടിലെ അഡ്രസ്

👉🏻:നാട്ടിൽ അത്യാവശ്യ ഘട്ടങ്ങളിൽ വിളിച്ചാൽ കിട്ടുന്ന നമ്പർ

👉🏻 : ഇമെയിൽ ഐഡി

👉🏻 :ആധാർ കാർഡ് നമ്പർ (optional )

👉🏻 : വിദേശത്തു അത്യാവശ്യ ഘട്ടങ്ങളിൽ വിളിച്ചാൽ കിട്ടുന്ന നമ്പരും ,അഡ്രസ്സും
(സുഹൃത്ത്‌ ,സഹോദരൻ etc...)

👉🏻: സ്പോൺസറുടെ
(കഫീൽ /കമ്പനി )പേര്

👉🏻: (കഫീൽ /കമ്പനി )
contact ഡീറ്റെയിൽസ്

👉🏻: കമ്പനി അഡ്രസ്

➖➖ ➖➖ ➖➖➖ ➖➖➖ ➖➖

പ്രവാസി E-Migrant രജിസ്‌ട്രേഷൻ....

രണ്ടു മൂന്നു ദിവസമായി പ്രവാസികളുമായി ബന്ധെപ്പെട്ട പ്രധാന വാർത്ത, മുഴുവൻ പ്രവാസികളും ഇന്ത്യാ ഗവൺമെന്റിന്റെ E-Migrant വെബ്‌സൈറ്റിൽ പോയി അവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ്..

താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഏതൊരു പ്രവാസിക്കും 5 മിനിറ്റു കൊണ്ട് തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാം.

(ജനുവരി ഒന്നിന് ശേഷം നാട്ടിൽ നിന്ന് വരുമ്പോൾ മാത്രമേ എയർപോർട്ടിൽ പരിശോധിക്കപ്പെടൂ എങ്കിലും ഇപ്പോൾ വിദേശത്തുള്ളവർക്ക് മുൻകൂട്ടി ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യാം) ....

ലിങ്ക് ക്ലിക്ക് ചെയ്‌താൽ നാട്ടിലെ ഒരു മൊബൈൽ നമ്പർ ചോദിക്കും, ടൈപ് ചെയ്ത മൊബൈലിലേക്ക് വന്ന OTP നമ്പർ അടിച്ചു കൊടുത്താൽ വരുന്ന പേജിൽ, താഴെ സ്‌ക്രീൻ ഷോട്ടിൽ കാണിച്ച പോലെയുള്ള നമ്മുടെ ചില അടിസ്ഥാന വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം.

ഫോമിന് താഴെ കാണുന്ന മൂന്നു കണ്ടീഷനുകളും ടിക് ചെയ്ത ശേഷം സബ്മിറ്റ് ബട്ടൺ പ്രസ് ചെയ്‌താൽ, രണ്ടാമത്തെ സ്ക്രീൻ ഷോട്ടിൽ കാണുന്ന പോലെ, നമ്മുടെ അപേക്ഷയുടെ റഫറൻസ് ലഭിക്കും. അത് സ്‌ക്രീൻ ഷോട്ട് എടുത്ത് വെക്കുക.

രജിസ്റ്റർ ചെയ്ത വിവരങ്ങൾ നാം കൊടുത്ത മെയിൽ ഐഡി യിലേക്ക് മെയിൽ ആയി വരും. അല്ലെങ്കിൽ റഫറൻസ് നമ്പറിന്റെ തൊട്ടടുത്ത് കാണുന്ന PDF ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്തും സൂക്ഷിച്ചു വെക്കാം.

2019 ജനുവരി 1 മുതൽ നാട്ടിൽ നിന്ന് തിരിച്ചുവരുമ്പോൾ ഈ രെജിസ്ട്രേഷൻ വിവരങ്ങൾ നാട്ടിലെ എയർ പോർട്ടിൽ കാണിച്ചെങ്കിലേ അവർ വിദേശത്തേക്ക് നമ്മെ കയറ്റി വിടൂ എന്നാണു.

രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്ന മുഴുവൻ ഇന്ത്യക്കാരുടെയും ക്ഷേമം ഉറപ്പു വരുത്തുന്നതിന് വേണ്ട വിവരങ്ങൾ ശേഖരിക്കാനാണ് ഈ രജിസ്‌ട്രേഷൻ എന്നാണു വെബ്‌സൈറ്റിൽ കാണുന്നത്...

അപേക്ഷകന്റെ വിദേശത്തെ കോണ്ടാക്ട് നമ്പർ ടൈപ് ചെയ്യാൻ കോളമില്ല എന്നതാണ് ഒരു അപാകത.

നാട്ടിലെ മൊബൈൽ നമ്പർ വിദേശത്ത് റോമിങ്ങിൽ ആണെങ്കിൽ അതിലേക്ക് OTP നമ്പർ മെസ്സേജ് വരില്ല.
അത് കൊണ്ട് വിദേശത്തു നിന്ന് ഇപ്പോൾ രെജിസ്റ്റർ ചെയ്യുന്നവർ, ഇപ്പോൾ ഇന്ത്യയിൽ തന്നെയുള്ള മൊബൈൽ നമ്പർ കൊടുക്കാൻ ശ്രദ്ധിക്കണം .

നാട്ടിൽ നിന്ന് വരുന്നതിനു 21 ദിവസം മുൻപ് മാത്രമേ രെജിസ്റ്റർ ചെയ്യാൻ പാടുള്ളൂ എന്ന് വെബ്‌സൈറ്റിൽ തെറ്റായി മെൻഷൻ ചെയ്തത് നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഡിപ്പാർട്മെന്റിനെ അറിയിച്ചിട്ടുണ്ട് എന്നാണു ഗൈഡൻസ് നമ്പറിൽ (01140503090) വിളിച്ചപ്പോൾ അവർ അറിയിച്ചത്.

ECNR Registration Form eMigrate Application System

Want your organization to be the top-listed Government Service in Malappuram?
Click here to claim your Sponsored Listing.

Website

Address


Town
Malappuram
676501