ASAP Community Skill Park Mananthavady

ASAP Community Skill Park Mananthavady

Share

ASAP Community Skill Park is a one stop shop for your Skill requirements.

07/09/2021

എം എസ് എം ഇ മന്ത്രാലയത്തിന്റെ ടെക്നോളജി എക്സ്റ്റൻഷൻ സെന്റർ മാനന്തവാടി സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു മന്ത്രാലയത്തിന്റെ കീഴിലുള്ള ഉള്ള എം എസ് എം ഇ ഡെവലപ്മെൻറ് ഇൻസ്റ്റ്യൂട്ട് തൃശ്ശൂരിൽ നിന്നുള്ള ഉന്നത സംഘം സ്കിൽ പാർക്കിൽ സന്ദർശനം നടത്തി.

എം എസ് എം ഇ ജോയിന്റ് ഡയറക്ടറും എം എസ് എം ഇ ഡെവലപ്മെൻറ് ഇൻസ്റ്റ്യൂട്ട് തൃശ്ശൂരിന്റെ മേധാവിയുമായ ശ്രീ പ്രകാശ് ജി എസ്, അസിസ്റ്റന്റ് ഡയറക്ടർ ശ്രീ വിശേഷ് അഗർവാൾ എന്നിവർ അടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, വയനാട് ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ സുഭദ്ര, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ ശ്രീരഞ്ജ്, അസിസ്റ്റന്റ് ഇൻഡസ്ട്രിസ് ഓഫീസർ കുഞ്ഞമ്മദ്, ഇൻഡസ്ട്രിസ് എക്സ്റ്റൻഷൻ ഓഫീസർ ഷീജ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വയനാട്ടിലെ ചെറുകിട വ്യവസായത്തിന്റെ വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എന്തെല്ലാം കാര്യങ്ങൾ സജ്ജീകരിക്കാം എന്ന കാര്യത്തിൽ വിശദമായ ചർച്ച നടന്നു. അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ലഭ്യമായ സൗകര്യങ്ങളിൽ സംഘം പൂർണ തൃപ്തി രേഖപ്പെടുത്തി.

Want your school to be the top-listed School/college in Mananthavady?
Click here to claim your Sponsored Listing.

Category

Telephone

Address


Mananthavady

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm