Convocation 2020

Convocation 2020

Share

Official page of Graduation Ceremony of 2014 Batch MBBS, Govt. Medical College Manjeri , Kerala.

08/06/2021

മലപ്പുറം ജില്ലയിൽ കോട്ടക്കൽ നഗരസഭ എടരിക്കോട് പഞ്ചായത്ത്‌ ഡിസ്കോപടി വളവിൽ കാലൊടി ഹൌസ് ഫഹ്‌മിദാ കാലൊടി ആരാണെന്ന് ചോദിച്ചാൽ🤥 ബാച്‌മെറ്റസ് ഒന്ന് വാ പൊളിക്കും. അവൾ, ബാച്ചിലും കോളേജിലും പരക്കെ അറിയപ്പെടുന്നത് 'cute😌' എന്ന വിളിപ്പേരിലാണ്. വിളിക്കാനുള്ള സൗകര്യത്തിൽ എല്ലാവരും അത് ഏറ്റുപിടിച്ചെങ്കിലും ഇന്നും ആ നാമകരണം നടത്തിയ വ്യക്തിയെ എല്ലാവരും 'നന്ദിയോടെ ' സ്മരിക്കുന്നുണ്ട്🙏🏻. ആ വ്യക്തിയാകട്ടെ ഈ പേരിടാനുണ്ടായ ദുർബല നിമിഷത്തെ പഴിച്ചുകൊണ്ട് ഇന്നും നീറി നീറി ജീവിക്കുന്നു😤.

ഇദ്ദേഹത്തെ പറ്റി ഒരു ലേഖനം എഴുതുന്നതിന് വേണ്ടി സുഹൃത്തുക്കൾക്കിടയിൽ ഒരു അഭിപ്രായ സർവ്വേ നടത്തിയപ്പോൾ ഒഴിച്ചുകൂടാനാവാത്ത ചില സംഭവങ്ങൾ / വസ്തുതകൾ / സ്വഭാവസവിശേഷതകൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥന ഉണ്ടായി.
അവ ചുവടെ അക്കമിട്ട് നിരത്തിക്കൊള്ളട്ടെ🙏🏻.
(പുച്ഛം(😏) ഇവളുടെ മെയിൻ ആയതിനാൽ അതുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ആവർത്തന വിരസത അനുഭവപ്പെട്ടാൽ വായനക്കാർ ക്ഷമിക്കുമല്ലോ😌)

1) ഫസ്റ്റ് ഇയറിൽ അവസാന അലോട്മെന്റിൽ അഡ്മിഷൻ എടുക്കാൻ എത്തിയ ഇവളെ മുമ്പേ വന്ന ഒരു സുഹൃത്ത് പരിചയപ്പെടാൻ ചെന്നപ്പോൾ പുച്ഛം കൊണ്ട് ആറാട്ട് നടത്തിയത് ഇന്നും അവൾ സ്മരിക്കുന്നു😞.

2)ഫുൾ സ്ലീവും ചുരിദാറും ഷൂവുമിട്ട് ഹോസ്റ്റൽ റൂമിലേക്ക് കയറിവന്നു🧕🏻 room mate നു ഒരു മുഖം പോലും കൊടുക്കാതെ മുഖം തിരിച്ചു മൊബൈലിൽ കുത്തികൊണ്ടിരുന്ന ഇവളെ നോക്കി റൂം മേറ്റും ഒന്ന് അന്ധാളിച്ചിരുന്നു😱.

3) സുഹൃത്തിന്റെ പിറന്നാളിന് 12 മണിക്ക് എല്ലാവരും 'happy birthday🎂 ' പാടി ആഘോഷിച്ചപ്പോൾ "ആ ലൈറ്റ് ഒന്ന് ഓഫ്‌ ചെയ്യൂ 😡" എന്ന് പറഞ്ഞു പുറംതിരിഞ്ഞ് കിടന്നത് മറ്റൊരു സുഹൃത്തും ഓർമിക്കുന്നു.

4) പിന്നീട് എല്ലാരുമായി കട്ടകമ്പനി ആയപ്പോഴാണ് ഇദ്ദേഹത്തിന്റെ 'പുതിയ മുഖം ' സുഹൃത്തുക്കൾക്കു വെളിപ്പെടുന്നത്.സ്വയം ഫെമിനിസ്റ്റ് 🤏🏻😎 എന്ന് വിശേഷിപ്പിക്കുന്ന ഇദ്ദേഹം പക്ഷെ പ്രവർത്തിയിൽ അതിനൊരു അപവാദവുമായിരുന്നു🤦🏻‍♀️.

5)റൂമിൽ വെറുതെ ഇരിക്കുമ്പോഴെല്ലാം ഫോണിൽ മുഴങ്ങു്ന്ന ഹിന്ദി പാട്ടുകളും,അന വസരത്തിൽ പറയുന്ന ഹിന്ദി വാക്കുകളും കേട്ട് ഇവളൊരു ഹിന്ദി മുൻഷി 👳🏻‍♀️ആണെന്ന് തെറ്റിദ്ധരിച്ച സുഹൃത്തുക്കൾ,ഒരിക്കൽ ഒരു നോർത്ത് ഇന്ത്യൻ ജൂനിയറോട് സംസാരിക്കുവാൻ ഇവളെ ചുമതലപെടുത്തി. 'ബ്ബ ബ്ബ ബ്ബ!'🥵 ഭൂലോകത്തിന്റെ സ്പന്ദനം ഹിന്ദിയിലാണെ ന്ന് അന്നിവൾ തിരിച്ചറിഞ്ഞതാണ്!

6) 8 മണിയുടെ ക്ലാസ്സിന് 7.55 നു എണീറ്റ് 2 തുള്ളി കൊണ്ട് കണ്ണും മുഖവും കഴുകി 8.30 നു ക്ലാസ്സിൽ എത്തി, കാത്തുനിന്ന സുഹൃത്തുക്കളെ കൂടി വഴക്ക് കേൾപ്പിക്കുന്ന ഇവളുടെ കഴിവിനെ പ്രശംസിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു🥴.

7)പരീക്ഷ സമയങ്ങളിൽ 🙇🏻‍♀️ ഇവളിൽ കയറികൂടുന്ന എന്തിരൻ 🤖 ബാധ ഓർത്തെടുക്കുകയാണ് മറ്റൊരു പഠിപ്പി സുഹൃത്ത്.പരീക്ഷയ്ക്ക് പോകുന്നതിനു മുൻപ് ഏതാനും പേജുകൾ അങ്ങോട്ടും ഇങ്ങോട്ടും മറിച്ചുനോക്കി ലോകം കീഴടിക്കിയ ആത്മവിശ്വാസത്തോടെ 😎 ഇവൾ പരീക്ഷ ഹാളിൽ കയറുന്നത് കാണാൻ പ്രത്യേക ഫീൽ ആണ്.(പഠിപ്പികൾക് അത് അടിവയറ്റിലെ തീ 🔥 ആണ് ).അങ്ങനെ ആണെങ്കിലും സുഹൃത്തിന്റെ പേപ്പർ നോക്കി കോപ്പി അടിച്ചു അവളെ കാട്ടിലും മാർക്ക്‌ വാങ്ങുന്ന ഈ പ്രതിഭാസത്തെ ആ സുഹൃത്ത് ഉൾപ്പടെ ഉള്ളവർ താണ് വണങ്ങുന്നു😬.

8. ക്ലാസിൽ വർത്തമാനം പറഞ്ഞു, സർ തിരിഞ്ഞ് നോക്കുമ്പോൾ, 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ🙂 ' ഭാവം ഇട്ടുകൊണ്ട്, ആ വഴക്ക് മുഴുവൻ സ്വന്തം കൂട്ടുകാരിയെകൊണ്ട് കേൾപ്പിക്കാൻ കഴിയുമോ സക്കിർ ബായ്ക്ക്? BUT SHE CAN!!😢

9.പരീക്ഷ പേപ്പറിലെ തമാശകൾ ഇന്നും സുഹൃത്തുക്കൾക്കിടയിലെ ചിരി വിഷയം ആണ്.'eugenics, euthenics' എന്ന ചോദ്യത്തിന് euthenesia യെ പറ്റി വാക്ചാതുര ആയ ഇവൾ spm ഡിപ്പാർട്മെന്റിലെ ഓമന പുത്രിയും ഒഫീഷ്യൽ 'gas' പാർട്ണറും ആണ്.

10.ഇവളുടെ വിവാഹത്തെപ്പറ്റി പറയാതെ ലേഖനം പൂർത്തിയാവില്ല എന്നതാണ് ഭൂരിപക്ഷാഭിപ്രായം😌. വിവാഹത്തിനു മുന്നേ ആരുമറിയാതെ പ്രീമാരിറ്റൽ കൗൺസലിങ്ങിൽ പങ്കെടുത്തു സർട്ടിഫിക്കറ്റും മെഡലും വാരിക്കൂട്ടിയ ഇവൾ വിവാഹം അലർജി ആണെന്ന് പറഞ്ഞു നടന്നിരുന്നവളാണ്.പക്ഷേ വിവാഹം ഉറപ്പിച്ച് അന്നുമുതൽ അവളുടെ ഫോണിന്
റസ്റ്റ് ഇല്ല എന്നാണ് കേട്ടുകേൾവി .
ഇന്ന് 'real love start after nikkah💓' എന്ന ടാഗ് ലൈനുമായി അനസ് ഇക്കാകൊപ്പം സന്തുഷ്ട ദാമ്പത്യം നയിക്കുന്നു💞.

ഇവളുടെ ജന്മദിനം ഈയടുത്തു കഴിഞ്ഞ് പോയതുകൊണ്ടും വെഡിങ് ആനിവേഴ്സറി വരാനിരിക്കുന്നതുകൊണ്ടും പ്രശംസനീയമായ ചില സ്വഭാവ സവിശേഷതകൾ ഉൾപ്പെടുത്തണമെന്ന് അഭിപ്രായം ഉണ്ടായി🤔. അതിൽ ഏറ്റവും പ്രധാനം, ആ ആരെയും കൂസാത്ത attitude ആണ്🤓.പലരിലും അത് അസൂയ ഉണർത്തിയിട്ടുണ്ട്. കാര്യം, ഒരു പ്ലാവില തിരിച്ചാടാത്ത മടിച്ചി ആണെങ്കിലും ആവശ്യം വരുമ്പോൾ ഇവൾ നല്ലൊരു കൂട്ടുകാരിയായി. “A friend in need is a friend in deed “എന്നല്ലേ. ആളൊരു "നിലപാടുകളുടെ രാജകുമാരി😑" കൂടെയാണ്. കാര്യങ്ങളെ cool mind ഓടെ കൂടെ അഭിമുഖീകരിക്കാനുള്ള കഴിവും ഉണ്ട്. ആളുകളെ ഹ്യൂമർ സെൻസിലൂടെ പ്രത്യേകം എന്റെർറ്റൈൻ ചെയ്യിക്കാനുള്ള മനസ്സും. പറഞ്ഞു തുടങ്ങിയാൽ തീരില്ല എന്നതുകൊണ്ട് അവസാനിപ്പിക്കട്ടെ.

Belated birthday and advanced wedding anniversary wishes!!🤗
Dr Fahmida K

Want your establishment to be the top-listed Arts & Entertainment in Manjeri?
Click here to claim your Sponsored Listing.

Category

Art

Telephone

Website

Address


Manjeri