SREE-Tech Computers

SREE-Tech Computers

Share

SREE-Tech Computers is a centre of Computer Servicing & Assembling, DTP work in Malayalam Hindi & E

02/06/2022

മഴക്കാലം ആയി ഇനി കമ്പ്യൂട്ടറും മറ്റു സങ്കീർണ്ണമായ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉപയോഗിക്കുന്നവർക്ക് തലവേദനക്ക് വേറൊന്നും നോക്കേണ്ട.

രാവിലെ ഓഫീസിൽ എത്തി സിസ്റ്റം ഓൺ ചെയ്യുമ്പോൾ ചിലപ്പോൾ ഓൺ ആകില്ല, ഡിസ്പ്ലേ വരില്ല, കീബോർഡോ മൗസോ റെസ്പോണ്ട് ചെയ്യില്ല. പ്രിൻറർ സ്കാനർ, മോഡം എന്നിവ കണക്ട് ആവില്ല. കൂടാതെ miscellaneous problems നിരവധി കണ്ടേക്കാം. ഈ സമയം ടെക്‌നിഷ്യൻമാരെ വിളിച്ചാൽ പെട്ടെന്ന് കിട്ടിയെന്നും വരില്ല.

അപ്പോൾ ചില മുൻകരുതലുകൾ എടുത്താൽ കുറെ ഒക്കെ ഇവയിൽ നിന്നും ഒഴിവാകാം. കൂടാതെ ചെറിയ പ്രശ്നങ്ങൾ ഒക്കെ നിങ്ങൾക്ക് തന്നെ സോൾവ് ചെയ്യാം.

1.)സിസ്റ്റം ഓൺ ആകുന്നു. Cpu, smps ഫാൻ വർക്ക് ചെയ്യുന്നുണ്ട്. പക്ഷെ ഡിസ്പ്ലേ ഇല്ല എങ്കിൽ ചെയ്യേണ്ടുന്നത്. പവർ ഓഫ്‌ ചെയ്ത് പവർ കേബിൾ disconnect ചെയ്യുക. എന്നിട്ട് cpu ക്യാമ്പിന്റെ lid അഴിച്ചു മാറ്റി RAM അഴിച്ചെടുത്ത് അതിന്റെ copper terminals നന്നായി പേപ്പർ കൊണ്ടോ റബ്ബർ കൊണ്ടോ തുടച്ച് ക്ലീൻ ചെയ്ത് യഥാ സ്ഥലത്ത് ഫിറ്റ് ചെയ്ത് സിസ്റ്റം സ്വിച്ച് ഓൺ ചെയ്താൽ മിക്കവാറും ഡിസ്പ്ലേ വരും.

2.)സിസ്റ്റം ഓൺ ചെയ്യുമ്പോൾ windows ബൂട്ട് ആവാതെ നേരെ ബയോസ് മെമ്മറി ഓപ്പൺ ആവുന്നെങ്കിൽ നോക്കുക. കീബോർഡ് keys (delete, f2 ) ഏതെങ്കിലും ഷോർട് ആയിക്കാണും.
അതിനു കീബോർഡ് disconnect ചെയ്ത് സ്വിച്ച് ഓൺ ചെയ്തു നോക്കിയാൽ ശെരിയാകും.

3.)കമ്പ്യൂട്ടർ പ്രവർത്തിച്ചു തുടങ്ങി കുറച്ചു സമയം കഴിയുമ്പോൾ താനെ ഓഫ്‌ ആയിപ്പോകുന്നു. കുറച്ചു കഴിഞ്ഞു സ്വിച്ച് ഓൺ ചെയ്യുമ്പോൾ ഓൺ ആവുന്നെങ്കിൽ ശ്രദ്ധിക്കുക. ഒന്നുകിൽ cpu fan അല്ലെങ്കിൽ smps fan വർക്ക്‌ ചെയ്യുന്നുണ്ടാവില്ല. അതുകാരണം ഹീറ്റ് ഓവർ ആയി ഇലക്ട്രോണിക് components burn ആവാതിരിക്കാൻ ഓട്ടോ ഓഫ് ആവുന്നതാവാം. ചിലപ്പോൾ പൊടി കയറി fan leaf hub tight ആയിപ്പോയതാണെങ്കിൽ ഒരു ബ്രഷ് കൊണ്ട് ക്ലീൻ ചെയ്ത് വിരൽ കൊണ്ട് രണ്ട് വട്ടം കറക്കി വിട്ടാൽ fan ഓടിക്കൊള്ളും.

4.)അതുപോലെ തന്നെ കംപ്യൂട്ടറുമായി കണക്ട് ചെയ്തിരിക്കുന്ന ഏതെങ്കിലും ഹാർഡ്‌വേറുകൾ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നില്ലെങ്കിൽ പവർ ഓഫ്‌ ചെയ്ത് usb കേബിൾ disconnect ചെയ്ത് usb port ഒന്ന് ക്ലീൻ ചെയ്ത് വീണ്ടും കേബിൾ കണക്ട് ചെയ്ത് നോക്കുക. ചിലപ്പോൾ വര്ഷങ്ങളായി പൊടി പിടിച്ചു മഴക്കാലത്തെ ഈർപ്പം തട്ടുമ്പോൾ usb ടെർമിനലുകൾ ഷോർട് ആവാനോ പ്രോപ്പർ കണക്ഷൻ കിട്ടാതാവാനോ സാധ്യതയുണ്ട്.

കൂടാതെ മഴക്കാലം ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുണികൊണ്ടോ മറ്റോ പൊതിഞ്ഞു വയ്ക്കാതിരിക്കുക. മഴപെയ്യുമ്പോൾ അന്തരീക്ഷത്തിൽ ധാരാളം ഈർപ്പം ഉണ്ടാവുമല്ലോ.ഉപകരണങ്ങൾ വർക്ക്‌ ചെയ്യുന്ന സമയം ചൂട് കാരണം അതിനുള്ളിലെ ഈർപ്പം ബാഷ്പീകരിക്കുകയും പിന്നീട് ഓഫ്‌ ചെയ്ത് വയ്ക്കുമ്പോൾ തുണികൊണ്ടോ മറ്റോ മുഴുവൻ കവർ ചെയ്തു വച്ചിരിക്കുകയാണെങ്കിൽ അതിനുള്ളിലെ ബാഷ്പത്തിനു പുറത്തു പോകാൻ പറ്റാതെ വരികയും തണുക്കുമ്പോൾ അവ ജലകണങ്ങൾ ആയി printed circuite ബോർഡുകളിൽ പറ്റിപ്പിടിക്കുകയും ചെയ്യും. നിങ്ങൾ ഉപകരണം സ്വിച്ച് ഓൺ ചെയ്യുന്ന സമയം ഈ ഈർപ്പം ബോർഡിൽ ഷോർട് circuite ഉണ്ടാവാൻ കാരണമാവുകയും ആ ഉപകരണം തകരാറിൽ ആവാനും കാരണമായേക്കാം. തുണികൊണ്ട് പൊതിഞ്ഞു വയ്ക്കാത്ത പക്ഷം ചൂട് പിടിച്ച നീരാവി പുറത്തു പോയി ഉൾവശം ഡ്രൈ ആയിരിക്കാൻ ഇടയാവുന്നു.

അതുപോലെ വേനൽ കാലം കമ്പ്യൂട്ടർ cpu ക്യാബിന്റെ ഉള്ളിൽ ഒത്തിരി പൊടി കയറി മദർ ബോർഡ്, പവർ സപ്ലൈ, cpu fan ഹാർഡ് ഡിസ്ക് dvd drive എന്നിവ ഒക്കെ വൃത്തികേട് ആയിരിക്കും. പൊടിയും മാറാലയും കൊണ്ട് നിറഞ്ഞിരിക്കും മിക്ക cpu ക്യാബിനും. ഇത്‌ കേരളം പോലുള്ള നല്ല മഴ ഉള്ള ഇടങ്ങളിൽ മഴക്കാലത്തു അന്തരീകത്തിലുള്ള അതിയായ ഈർപ്പം വലിച്ചെടുക്കുകയും ഷോർട് circuite നു കാരണമായി കമ്പ്യൂട്ടർ തകരാറിൽ ആവാനും ഇടയാകുന്നു. അതുകൊണ്ട് മഴക്കാലം തുടങ്ങുമ്പോഴേക്കും cpu cabin അഴിച്ചു എല്ലാം ഒരു vacuum ക്ലീനർ കൊണ്ട് പൊടി നീക്കം ചെയ്യുകയോ, ഇല്ലെങ്കിൽ ഒരു ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യുകയോ, അതുമല്ലെങ്കിൽ ഒരു ടെക്‌നിഷ്യനെ വിളിച്ചു സർവീസ് ചെയ്യിക്കുകയോ ആവാം. ഇത്തിരി ചിലവിട്ടാൽ ഒത്തിരി നഷ്ടം കുറയ്ക്കാലോ.

വേറൊരു കാര്യം, ഓഫീസിൽ ആണെങ്കിൽ രാത്രി പ്രവൃത്തി സമയം അല്ലാത്ത ഓഫീസുകൾ ജോലി കഴിഞ്ഞു പോകുമ്പോൾ പവർ കേബിളുകളും ഇന്റർനെറ്റിനായുള്ള വൈഫൈ മോഡം ഉപകരണങ്ങളുടെ dsl കേബിളുകളും disconnect ചെയ്തു പോകുന്നത് രാത്രി കാലത്തെ ഇടിമിന്നൽ കൊണ്ടുണ്ടാകുന്ന തകരാറുകളിൽ നിന്ന് നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളെ രക്ഷപ്പെടുത്തിയേക്കാം.

ഒരു കാര്യം കൂടി. കമ്പ്യൂട്ടറും മറ്റു അനുബന്ധ ഉപകരണങ്ങളും കണക്ട് ചെയ്യുന്ന എല്ലാ പവർ സോക്കറ്റുകളിലെയും എർത്തിങ് വളരെ പ്രോപ്പർ ആണെന്നും കൂടി ഒരു ടെക്‌നിഷ്യനെ കൊണ്ട് ഉറപ്പിക്കണം. Improper earthing കാരണവും സങ്കീർണ്ണങ്ങളായ ഇലക്ട്രോണിക് circuit കൾക്ക് പെട്ടെന്ന് damage വന്നേക്കാം. അതുപോലെ പഴയ കെട്ടിടങ്ങൾ ആണെങ്കിൽ, ഇത്തരം ഉപകരങ്ങളുടെ പവർ ലൈനിൽ ഒരു ELCB or RCCB ഉണ്ടെന്ന് നിർബന്ധമായും ഉറപ്പുക്കണം. അത് ഉപകരണങ്ങളുടെ സുരക്ഷയോടൊപ്പം നിങ്ങളുടെ സുരക്ഷയ്ക്കും അനിവാര്യമാണ്.

ഇതെല്ലാം എന്റെ ഒരു അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നും ഉണ്ടായ ചില ചിന്തകൾ പങ്കു വച്ചതാണ്. നിങ്ങൾക്കും ഉപകാരപ്പെടും എന്ന് കരുതി ഷെയർ ചെയ്യുന്നു., 🙏

04/02/2022

DTP works in Hindi, Malyalam and English
Computer Horoscope
Online works etc.

31/10/2020

*✍️വിവിധ തസ്തികകളിൽ അപേക്ഷ നൽകുന്ന ഉദ്യോഗാർഥികൾ അപേക്ഷയുടെ പകർപ്പ് സൂക്ഷിക്കണമെന്നത് നിർബന്ധമാക്കി പിഎസ്‌സി.*
🗓️30.10.2020

തിരുവനന്തപുരം: വിവിധ തസ്തികകളിൽ അപേക്ഷ നൽകുന്ന ഉദ്യോഗാർഥികൾ അപേക്ഷയുടെ പകർപ്പ് സൂക്ഷിക്കണമെന്നത് നിർബന്ധമാക്കി പിഎസ്‌സി. അപേക്ഷ സംബന്ധിച്ച പരാതികൾ അപേക്ഷയുടെ പകർപ്പില്ലാതെ സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

യുപി സ്കൂൾ അസിസ്റ്റന്റ് തസ്തികയി ചിലരുടെ അപേക്ഷ നഷ്ടമായതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പകർപ്പ് സൂക്ഷിക്കണമെന്ന വ്യവസ്ഥ നിർബന്ധമാക്കിയത്. ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈലിലെ My Application ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ പിഡിഎഫ് ഡോക്കുമെന്റായി ഡൗൺലോഡ് ചെയ്യുകയോ പ്രിന്റ് എടുത്തു സൂക്ഷിക്കുകയോ ചെയ്യണമെന്നാണ് നിർദേശം.
▪️▪️▪️▪️▪️▪️▪️▪️
*SREE-Tech Computers*
*Aramana Complex*
*Near SBI, First Floor*
*Muvattupuzha-686661.*
▪️▪️▪️▪️▪️▪️▪️▪️

01/07/2020

SSLC പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും മൂവാറ്റുപുഴ ശ്രീ-ടെക് കമ്പ്യൂട്ടേഴ്സിന്റെ അഭിനന്ദനങ്ങൾ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ലഭ്യമാവുന്ന ബോണസ് പോയിന്റുകളെ കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ ഏതൊക്കെ എന്ന് അറിയാം
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ബോണസ് പോയിന്റുകൾ :

🪔 : പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.

🪔 : SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

🪔 : താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

🪔 : താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.

🪔 : താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

🪔 :NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം) സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം), നീന്തൽ പരിജ്ഞാനം (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം), സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.

🪔 : കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

🪔 : ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
🌹🥀🌷🥀🌹🥀🌷🥀🌹🥀🌷🥀🌹 SREE-Tech Computers Aramana Complex, Near SBI
MUVATTUPUZHA

sreetech06gmail.com

18/06/2020

*കേരള സർക്കാർ ജോലിക്കും, പി എസ് സി ഒറ്റ തവണ റെജിസ്ട്രേഷനും ഇനി ആധാർ നിർബന്ധം -*
*ആൾ മാറാട്ടം ഇനി അനുവദിക്കില്ല* തൊഴിൽ തട്ടിപ്പ് അനുവദിക്കില്ല; സംസ്ഥാന സർക്കാർ ജോലിക്ക് ഇനി ആധാർ നിർബന്ധം
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്ക് ഇനി നിര്‍ബന്ധമായും ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പിഎസ്‌സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം, സര്‍വിസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവരും ആധാര്‍ ബന്ധിപ്പിക്കണം. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴില്‍തട്ടിപ്പ് തടയാനും സര്‍ക്കാര്‍ ജോലിക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി സെക്രട്ടറി കത്ത് നല്‍കിയിരുന്നു.ആള്‍മാറാട്ടത്തിലൂടെയുള്ള തൊഴില്‍തട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെ ആറുമാസം മുമ്പാണ് പിഎസ്‌സി ഇതാരംഭിച്ചത്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നിയമന ശുപാര്‍ശ നേരിട്ട് കൈമാറുന്ന രീതിക്കും ആധാറുമായി ബന്ധിപ്പിച്ചാണ് വിരലടയാളം ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ നടത്തിയിരുന്നത്. പിഎസ്‌സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷനില്‍ ഇതുവരെ 32 ലക്ഷം പേര്‍ പ്രൊഫൈല്‍ ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 53 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവരില്‍ നിയമന ശുപാര്‍ശ കിട്ടുന്നവര്‍ ആധാര്‍ ബന്ധിപ്പിക്കേണ്ടതുണ്ട്.

സർക്കാർജോലിയിൽ സ്ഥിരപ്പെടാൻ പി.എസ്.സി.യുടെ നിയമനപരിശോധന 2010 മുതലാണ് ഏർപ്പെടുത്തിയത്. സേവനപുസ്തകത്തിലെ ഫോട്ടോ, പേര്, വിലാസം, വിരലടയാളം, തിരിച്ചറിയൽ അടയാളങ്ങൾ എന്നിവ നിയമനാധികാരി സാക്ഷ്യപ്പെടുത്തി പി.എസ്.സി.ക്കു കൈമാറും. ഇവ ജീവനക്കാരന്റെ ബയോമെട്രിക് വിവരങ്ങളുമായി ഒത്തുനോക്കിയാണ് നിയമനപരിശോധന. അതിനുശേഷമേ ജീവനക്കാരനെ ജോലിയിൽ സ്ഥിരപ്പെടുത്തൂ.ലക്ഷ്യം ആൾമാറാട്ടം തടയൽ

പി.എസ്.സി.യിൽ ഒറ്റത്തവണ പ്രൊഫൈൽ രജിസ്ട്രേഷൻ നടത്താൻ ആധാർ ബന്ധിപ്പിക്കണം.
ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ മാത്രമേ പി.എസ്.സി.യുടെ വിജ്ഞാപനങ്ങൾക്ക് അപേക്ഷിക്കാനാകൂ.
അപേക്ഷ പരിശോധിച്ച് യോഗ്യതയുണ്ടെന്ന് ഉറപ്പുള്ളവരെ പി.എസ്.സി. പരീക്ഷയ്ക്കു ക്ഷണിക്കും.
പരീക്ഷാഹാളിലെ ബയോമെട്രിക് പരിശോധനയിലൂടെ അപേക്ഷകൻ തന്നെയാണ് പരീക്ഷയെഴുതുന്നതെന്ന് ഉറപ്പാക്കും.
കായികപരീക്ഷ, അഭിമുഖം, രേഖാപരിശോധന എന്നിവയ്ക്കും ബയോമെട്രിക് പരിശോധനയിലൂടെ അപേക്ഷകനെ ഉറപ്പാക്കും.
ജോലിയിൽ പ്രവേശിച്ചശേഷമുള്ള നിയമന പരിശോധനയ്ക്കും ആധാർ ഉപയോഗിക്കുന്നതോടെ പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരായ ആൾതന്നെയാണ് ജോലിയിലുള്ളതെന്ന് ഉറപ്പാക്കാനാകും. ●

Want your business to be the top-listed Computer & Electronics Service in Muvatupuzha?
Click here to claim your Sponsored Listing.

Website

Address


Muvatupuzha
686661

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 11am - 5pm