CNET News

CNET News

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CNET News, Media/News Company, MANNAMPURAM Road, Nileswaram.

06/05/2026

വടക്കിന്റെ വൈകുണ്ഠം എന്നറിയപ്പെടുന്ന ചീമേനി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ ഉത്സവലഹരി. പത്തുദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിന്റെ ആദ്യദിനത്തില്‍ തന്നെ വിഷ്ണുമൂര്‍ത്തിയുടെ തിരുപുറപ്പാട് ദര്‍ശിക്കാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തിയത്.

06/05/2026

പാചകവാതക വിലവര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് വ്യാപാരികള്‍. വെള്ളരിക്കുണ്ടില്‍ ഹോട്ടല്‍ വ്യാപാരികളും തൊഴിലാളികളും സംയുക്തമായി പണിമുടക്കി ധര്‍ണ്ണ നടത്തി.
വ്യാപാര മേഖലയെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നത്.

06/05/2026

നീലേശ്വരത്ത് ആകാശപാതയ്ക്കായ് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന സമരത്തിന്റെ 45-ാം ദിവസം സാഹിത്യ-കലാകാരന്മാരുടെ കൂട്ടായ്മയായ 'അക്ഷരസംഗമം' പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.സമരപ്പന്തലില്‍ നടന്ന ഐക്യദാര്‍ഢ്യ സമ്മേളനം അക്ഷരസംഗമം പ്രസിഡന്റ് സിജി രാജന്‍ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു.

05/05/2026

കേരള ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്‍ സംസ്ഥാന യൂത്ത് ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആറിന് ബുധനാഴ്ച കാഞ്ഞങ്ങാട് തുടക്കമാകും. 10വരെ നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

Want your business to be the top-listed Media Company in Nileswaram?
Click here to claim your Sponsored Listing.

Website

Address


MANNAMPURAM Road
Nileswaram
671314