Major Ravi
Film director! Actor! Stay connected. Jai Hind!
എൻ്റെ പ്രിയപ്പെട്ട ഒറ്റപ്പാലത്തെ ജനങ്ങളെ ഈ കഴിഞ്ഞ അസംബ്ലി ഇലക്ഷന് നിങ്ങൾ എന്നോട് കാണിച്ച സ്നേഹം വോട്ട് ആക്കി ഇത്രയും വലിയ ഒരു ശതമാനത്തിലേക്ക് എന്നെ കൊണ്ടു വന്നു നിർത്തിയ എല്ലാ പ്രവർത്തകർക്കും, ബി.ജെ.പി.ക്കും, സംഘത്തിനും, എൻ.ഡി.എയുടെ എല്ലാ ഘടക കക്ഷികൾക്കും അഭിനന്ദനങ്ങളും കൂടെ എൻ്റെ ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നു. നിങ്ങൾ ആര് എനിക്ക് വോട്ട് ചെയ്തു, ഇല്ല എന്നതല്ല. വോട്ടു ചെയ്തവരോട് പ്രത്യേകം നന്ദി.അതു പോലെ ഞാൻ നിങ്ങളോട് വോട്ട് ചോദിക്കാൻ വന്നപ്പോൾ നിങ്ങൾക്ക് ഒരു വാഗ്ദാനം തന്നിരുന്നു എന്നാൽ കഴിയുന്ന വിധം ഒറ്റപ്പാലത്തുകാരോട് ചേർന്ന് നിന്ന് ആ വാഗ്ദാനം നിറവേറ്റാൻ എത്രയും പെട്ടെന്ന് മോദിജിയുമായി ഒരു മീറ്റിങ്ങ് നടത്തും. ഭാരതപ്പുഴയിൽ നിന്ന് തുടങ്ങാൻ ഞാൻ മനസ്സിൽ കണ്ട പദ്ധതി, നിയുക്ത MLA ആരോ ആവട്ടേ നിങ്ങൾക്ക് തന്ന ആ വാഗ്ദാനം നിറവേറ്റൻ ഞാൻ നിങ്ങളോടൊപ്പം നിൽക്കും. ഭാരതപ്പുഴയിൽ നിന്നു തുടങ്ങാൻ വച്ച പദ്ധതി, യുവാക്കൾക്കായുള്ള AI ഹബ്ബ് എന്നീ കാര്യങ്ങൾ നിലവിൽ MLA അലെങ്കിലും ഈ പദ്ധതികൾക്കൊക്കെ വേണ്ടി ഞാൻ മുന്നിട്ടിറങ്ങും. ഏതായാലും ഒരു ശമ്പളം വാങ്ങാത്ത MLA ആയിരിക്കും ഞാൻ എന്ന് മത്സരിക്കുന്ന സമയത്തെ നിങ്ങളോട് പറഞ്ഞിട്ടുള്ള കാര്യമായ തുകൊണ്ട് ഇനി MLA ആയിലെങ്കിൽ കൂടി നിങ്ങൾ ഒറ്റപ്പാലത്തുകാർക്കു വേണ്ടി, നിങ്ങളുടെ അവകാശങ്ങൾ നേടി തരാൻ വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിക്കാൻ എപ്പോഴും ഉണ്ടാവും കൂടെ ഞാൻ. എനിക്ക് നിങ്ങൾ തന്ന സ്നേഹത്തിന് ഒരു പാട് നന്ദി, അതുപോലെ തന്നെ എൻ്റെ കൂടെ നിന്ന് പ്രവർത്തിച്ച BJP യിലെയും സംഘത്തിലെയും പ്രവർത്തകരോടുള്ള സ്നേഹവും ഈ നിമിഷം അറിയിക്കുന്നു.
Thank You All. Jai Hind
ഏപ്രിൽ 22… പഹൽഗാം ഭീകരാക്രമണം രാജ്യം നടുങ്ങിയ ദിനത്തിന്റെ ഓർമ്മ.
രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ദുഷ്ടശക്തികൾ ചേർന്ന് നടത്തിയ ക്രൂരതയായിരുന്നെങ്കിലും, ജാതി മത ഭേദമന്യേ ഒറ്റക്കെട്ടായി ധൈര്യത്തോടെ ഭാരതം അതിനെ നേരിട്ട ദിനം കൂടിയാണ് അത്.
ആ നടുക്കുന്ന വേദനയുടെ കറുത്ത ദിനത്തിൽ ജീവൻ പൊലിഞ്ഞ 26 പേരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
കണ്ണീർ പ്രണാമം.
14/04/2026
ഒറ്റപ്പാലം തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ എല്ലാം കഴിഞ്ഞ ശേഷം, ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ദിവസമായിരുന്നു.
വിശ്വശാന്തി ഫൗണ്ടേഷന്റെ ഭാഗമായി ആലപ്പുഴയിലെ കുടിവെള്ളത്തിനായി ദാഹിക്കുന്ന ജനങ്ങൾക്ക് വേണ്ടി, മണിക്കൂറിൽ 500 ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന മൂന്ന് വലിയ ആർ.ഒ പ്ലാന്റുകൾ സ്ഥാപിക്കാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി ഞാൻ കാണുന്നു.
ആ പ്രവർത്തനങ്ങൾക്കുശേഷം, 93 വയസ്സുള്ള ഒരു അമ്മയ്ക്ക് ഒരു ചെറിയ കുടത്തിൽ വെള്ളം കൊടുത്തപ്പോൾ, അവർ എന്നോട് പറഞ്ഞു:
"മോനെ... നീ തന്നെയാണ് എനിക്ക് ഇത് നൽകേണ്ടത് ..." അത് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ്.
ആ വാക്കുകൾ എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു.
അപ്പോൾ ഞാൻ അവരോട് സ്നേഹത്തോടെ പറഞ്ഞു:
"ഇത് അമ്മയുടെ ഭാഗ്യമല്ല... ഇത് എന്റെ ഭാഗ്യമാണ്."
ദാഹിച്ച് നിന്ന ഒരു അമ്മയുടെ കൈകളിൽ ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം.
ആ മനോഹര നിമിഷം മറ്റാരോ പകർത്തിയ ഈ ചിത്രവും ഞാൻ എല്ലാവർക്കുമായി പങ്കുവയ്ക്കുന്നു.
ഈ വർഷത്തെ വിഷു, എന്റെ അനിയന്റെ വിയോഗത്താൽ എനിക്ക് ആഘോഷിക്കാൻ കഴിയുന്നില്ല.
എങ്കിലും, എന്റെ ഹൃദയംഗമമായ ആശംസകൾ —
നിങ്ങൾ എല്ലാവരും സന്തോഷത്തോടെയും സമാധാനത്തോടെയും വിഷു ആഘോഷിക്കു.
Happy Vishu
Click here to claim your Sponsored Listing.
Category
Contact the public figure
Address
Ottapalam