Sivoham Astro _guide

Sivoham Astro _guide

Share

Sivoham astroguide official

02/01/2026

*ജനുവരി 2 ന് മകിയിരം.ജനവരി3 ന് തിരുവാതിര*

തിരുവാതിര ആഘോഷം തുടക്കം
എട്ടങ്ങാടി- 2026 ജനുവരി 2 മകീര്യം വെള്ളിയാഴ്ച (സന്ധ്യാസമയം )
ഉറക്കമൊഴിക്കൽ, തിരുവാതിര കളി പാതിരാപ്പൂച്ചൂടൽ.
2026ജനുവരി 3 ശനിയാഴ്ച തിരുവാ തിര വ്രതം,ശിവക്ഷേത്ര ദർശനം
വൈകുന്നേരം 5.28 ന് തിരുവാതിര നക്ഷത്രം അവസാനിക്കുന്നു

ഭഗവാൻ ശ്രീപരമശ്വരന്റെ ജന്മനക്ഷ ത്രമാണ്. തിരുവാതിര നാളിൽ പാർ വതീ പരമേശ്വരന്മാരുടെ അനുഗ്രഹ ത്തിനായി ഭക്തർ വ്രതവും മറ്റ് ചടങ്ങുകളും അനുഷ്ഠിക്കുന്നു. വിവാഹിതകൾ ദീർഘമംഗല്യ ത്തിനും പെൺകുട്ടികൾ ഉത്തമപങ്കാളിയെ ലഭിക്കാനുള്ള പ്രാർഥനയോടുമാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. ധനുമാസത്തിലെ തിരുവാതിര നാൾ തുടങ്ങുന്നതു മുതൽ അവസാനി ക്കുന്നത് വരെ അനുഷ്ഠിക്കുന്ന വ്രതം എന്ന പ്രത്യേകതയുമുണ്ട്. ശിവഭഗ വാന്റെ ആയുരാരോഗ്യ സൗഖ്യത്തി നായി ആദ്യമായി തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാർവതീ ദേവിയായിരുന്നു.കൂടാതെ ശ്രീപരമേ ശ്വരനും പാർവതീ ദേവിയും തമ്മിലുളള വിവാഹം നടന്നത് തിരുവാതിര നാളി ലാണെന്നും ഐതീഹ്യമുണ്ട്. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാ തിര ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകു മെന്നാണ് വിശ്വാസം.വിവാഹം കഴി ഞ്ഞ് ആദ്യം വരുന്ന തിരുവാതിര പൂത്തിരുവാതിര എന്നറിയപ്പെടുന്നു.
മകയിരം, തിരുവാതിര എന്ന രണ്ടു ദിനങ്ങളിലും വ്രതമാചരിക്കുന്നത് ഉത്തമമാണ്. മകയിരം നോയമ്പ് മക്ക ളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യ ത്തിനും വേണ്ടിയാണ്. മകയിരം നോയ മ്പ് ഒരിക്കലോടെയാണ് അനുഷ്ഠിക്കേ ണ്ടത്. മകയിരദിനത്തിൽ എട്ടങ്ങാടി ചുട്ട് നിവേദിക്കണമെന്നാണ് ചിട്ട. കാച്ചിൽ, ചേന, കൂർക്ക, നനകിഴങ്ങ്, ചെറുകിഴങ്ങ്, ചെറു ചേമ്പ്, വലിയ ചേമ്പ്, മധുരക്കിഴങ്ങ് എന്നീ എട്ട് കിഴ ങ്ങുകൾ ചുട്ടെടുത്ത് ശർക്കരപാവു കാച്ചി, നാളികേരവും, പഴവും, വൻപ യർ വേവിച്ചത്,കരിമ്പും മറ്റും ചേർ ത്താണ് എട്ടങ്ങാടി വിഭവം തയാറാക്കു ന്നത്. ഗണപതിക്കും ശിവനും പാർവ തിക്കും നേദിച്ച ശേഷം പ്രസാദമായി എല്ലാവർക്കും ഭക്ഷിക്കാം.
തിരുവാതിരദിനത്തിൽ പുലർച്ചെ ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി പ്രാർഥിക്കുക. ഗായത്രി മന്ത്രം ചൊല്ലുന്നത് നന്ന്. അതിനു ശേഷം വാലിട്ട് കണ്ണെഴുതുകയും മഞ്ഞളും ചന്ദനവും ചേർത്ത് കുറി തൊടുകയും സീമന്തരേഖയിൽ പാർ വതീ ദേവിയെ സ്മരിച്ചുകൊണ്ട് സിന്ദൂരം അണിയുകയും ചെയ്യുക.
സിന്ദൂരം അണിയുമ്പോൾ
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേവി സൗഭാഗ്യം*
മഹ്യം തുഭ്യം നമോ നമഃ
എന്ന മന്ത്രം മൂന്നുതവണ ജപിക്കുക.

അന്നേദിവസം അരിയാഹാരം ഒഴി വാക്കി തിരുവാതിരപ്പുഴുക്ക്, കൂവ കുറുക്കിയത്, ഗോതമ്പ്, പഴങ്ങൾ, കരിക്കിൻ വെളളം എന്നിവ കഴിക്കാം.
പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്തോത്രം, ശിവപുരാണം, ശിവസഹ സ്രനാമം എന്നിവ പാരായണം ചെയ്യു ന്നത് ശിവപ്രീതിക്ക് എളുപ്പ മാർഗമാ ണത്രേ. അന്നേ ദിവസം ശിവക്ഷേത്ര ത്തിൽ ജലധാര നടത്തുന്നതും കൂവള മാല സമർപ്പിക്കുന്നതും ഉത്തമം.
ഭാര്യാഭർതൃഐക്യം വർധിപ്പിക്കാൻ നൂറ്റെട്ട് തവണ "ഓം ശിവശക്‌തി ഐക്യരൂപിണ്യൈ നമഃ" എന്ന് ജപിക്കണം. കൂടാതെ ഉമാമഹേശ്വ രനെ ഒന്നിച്ചു ധ്യാനിച്ചുകൊണ്ട് ഓം നമഃ ശിവായ ശിവായ നമഃ " എന്ന് വ്രതാനുഷ്ഠാനത്തിലുടനീളം ജപിക്കു ന്നത് അത്യുത്തമമാണ്.
തിരുവാതിര രാത്രിയിലാണ് പാതിരാ പ്പൂചൂടൽ. സ്ത്രീകൾ ഒത്തു കൂടി തിരു വാതിര കളിച്ചതിനു ശേഷം പാതിരാപ്പൂ ചൂടൽ ചടങ്ങുകൾ ആരംഭിക്കും.
തിരുവാതിരനാൾ‌ കഴിഞ്ഞ് അരിഭ ക്ഷണം കഴിച്ചോ ശിവക്ഷേത്ര ദർശനം നടത്തി തീർഥം സേവിച്ചോ വ്രതം അവസാനിപ്പിക്കാം.

കടപ്പാട് 🙏

22/12/2025

ശിവരൂപം: മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ശിവൻ. ശിവന്റെകയ്യിലെപ്പോഴും തൃശ്ശൂലം കാണപ്പെടുന്നു. കൂടാതെ ജടയിൽ ചന്ദ്രക്കല വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും അണിഞ്ഞ നിലയിലാണ് ശിവന്റെ രൂപം.
തൃക്കണ്ണ് : ശിവന്റെ മറ്റൊരു പ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽ നിന്നുള്ള അഗ്നികൊണ്ടാണ് ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), എന്ന നാമത്തിലും അറിയപ്പെടുന്നു
ചന്ദ്രക്കല : ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽതന്നെ ചന്ദ്രശേഖരൻ , ചന്ദ്രമൗലി, കലാധരൻ, തിങ്കൾ മന്നൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.
ഭസ്മം :ശിവന്റെ ശരീരത്തിൽ ഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും, എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.
ജട : ശിവന്റെ കേശം ജടപിടിച്ചതും കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.
നീലകണ്ഠം : പാലാഴി മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു
കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.
ഗംഗാനദി : സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് രാജർഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനുള്ള ഏക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.
നാഗങ്ങൾ : നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗ രാജാവിനെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു. അഷ്ട നാഗങ്ങളും ശിവനെ സേവിക്കുന്നു.
മാൻ : കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചിത്തചഞ്ചലതയിൽ നിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞനും നിർവികാരനും നിർവികല്പനുമാണ്.
തൃശൂലം : ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.
ഢമരു : ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷ ഉദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു. നൃത്തം ചെയ്യുന്ന ശിവന്റെ രൂപം നടരാജൻ എന്നറിയപ്പെടുന്നു.
നന്ദികേശ്വരൻ : ശിവന്റെ വാഹനമായ വൃഷഭമാണ് നന്ദി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. പശു എന്ന വാക്കിന് മൃഗം എന്നാണ് അർഥം. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യരൂപത്തിലും നന്ദിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്.

കടപ്പാട് 🙏

Want your practice to be the top-listed Clinic in Ottappalam?
Click here to claim your Sponsored Listing.

Telephone

Website

Address


Ottappalam