BRC Parali
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BRC Parali, Educational Research Center, Edathara Parali, Palghat.
22/01/2026
സമഗ്ര ശിക്ഷാ കേരള പാലക്കാട് , കുട്ടി ഗവേഷക കൂട്ടത്തിന്റെ ജില്ലാ തല അവതരണം ഐ.ഐ.ടി പാലക്കാട് നടക്കുന്നു
18/01/2026
"ECOSCIENCE 2026"
BLOCK RESEARCH SUMMIT
2026 ജനുവരി 17 ന് മുണ്ടൂർ കോളേജിൽ സംഘടിപ്പിച്ചു.
'സംയോജിത കൃഷി സാധ്യതകളും വെല്ലുവിളികളും'
' ഖര ദ്രവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം'
എന്നി സാമൂഹ്യ പ്രശ്നങ്ങളിൽ
കുസാറ്റ് പിന്തുണയോടെ സബ് ജില്ലയിലെ 6 വിദ്യാലയങ്ങൾ ഏറ്റെടുത്ത ഗവേഷണ കണ്ടെത്തലുകളുടെ ബന്ധാവതരണം പൂർത്തിയായി.
കുട്ടികളുടെ രക്ഷിതാക്കൾ അധ്യാപകർ പ്രധാന അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു.
മുണ്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി കെ രാമദാസ് സെമിനാർ ഉദ്ഘാടനം ചെയ്തു. കേരളശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഫെബിൻ റഹ്മാൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പ്രോജക്ട് ശ്രീ എ എം അജിത്ത് സ്വാഗതം പറഞ്ഞു .
യുവക്ഷേത്ര കോളേജ് വൈസ് പ്രിൻസിപ്പൽ Rev. Dr. ജോസഫ് ഒലിക്കൽ, പ്രൊഫസർ ബി എം മുസ്തഫ, പാലക്കാട് ഡയറ്റ് സീനിയർ ലക്ചറർ ഡോ: എം ഷഹിദലി, എന്നിവർ വിദഗ്ധ ക്ലാസുകൾ നയിച്ചു.
റിസർച്ച് സ്കോളർമാർ ശ്രീമതി.സുനില,ശ്രീമതി.സ്നേഹ എന്നിവർ പങ്കെടുത്തു.
പറളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ബിന്ദു പി.ആർ എച്ച് എം ഫോറം കൺവീനർ ശ്രീ പ്രകാശ് എം.ബി എന്നിവർ ആശംസകൾ അർപ്പിച്ചു
പാലക്കാട് DEO ശ്രീ. ആസിഫ് അലിയാർ KAS വിദ്യാലയങ്ങൾക്ക് പുരസ്കാരങ്ങൾ നൽകി.
എല്ലാ കുട്ടികൾക്കും സാക്ഷ്യപത്രം വിതരണം ചെയ്തു.
സംസ്ഥാനത്ത് ഏറ്റവും മാതൃകാപരമായി പ്രോജക്ടുകൾ പറളി ബി ആർ സി പൂർത്തിയാക്കി.
15/01/2026
ബഹുമാന്യരെ...
പറളി സബ് ജില്ലയിലെ ഹൈസ്കൂൾ വിദ്യാലയങ്ങളിലെ 8,9 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ചേർന്ന് നടത്തിയ ഗവേഷണ പ്രവർത്തനങ്ങളുടെ
ബ്ലോക്ക് തല അവതരണം
ജനുവരി 17-ന് നടത്തുന്നു.
സംയോജിത കൃഷി, പരിസ്ഥിതി സംരക്ഷണം, ശാസ്ത്രീയ ചിന്ത എന്നിവയിൽ
വിദ്യാർത്ഥികൾ നടത്തിയ ഈ പഠനങ്ങൾ
നമ്മുടെ പ്രദേശത്തിന്റെ ഭാവിയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ നൽകുന്നതാണ്.
മഹത്തായ ഈ അക്കാദമിക പരിപാടിയിൽ എല്ലാ സമഗ്ര ശിക്ഷാപ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു.
റിസർച്ച് കോഡിനേറ്റർ ബി.ആർ.സി പറളി
06/01/2026
DRG Training class 3
Click here to claim your Sponsored Listing.
Category
Website
Address
Edathara Parali
Palghat
678611
Opening Hours
| Monday | 10am - 5pm |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |
| Saturday | 10am - 5pm |