Thumpamon
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thumpamon, Religious organisation, thumpamon, Pandalam.
07/10/2020
31/08/2016
26/12/2015
തുമ്പമണ്‍ ലെ സംയുക്ത ക്രിസ്മസ് ആഘോഷം 🎉
03/12/2015
തുമ്പമണ്‍ എന്ന തുമ്പോണ്‍ ... !!
തുമ്പമണ്‍ ഗ്രാമത്തിന്റെ ചരിത്രമാരംഭിക്കുന്നത് എ.ഡി.എട്ടാം നൂറ്റാണ്ടോടുകൂടിയാണ്.എ.ഡി.നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്നു കരുതുന്ന “പതിറ്റുപ്പത്ത്”-ല്‍ തുമ്പമണ്ണിന്റെ പരിസരപ്രദേശങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. തുമ്പച്ചെടി സമൃദ്ധമായി കണ്ടിരുന്ന സ്ഥലമായിരുന്നതുകൊണ്ട് ഈ പ്രദേശം “തുമ്പമണ്‍” ആയി എന്ന് ഭാഷാ പണ്ഡിതന്മാര്‍ വാദിക്കുമ്പോള്‍ പന്തളം രാജാവിന്റെയും ചെന്നീര്‍ക്കര രാജാവിന്റെയും രാജ്യങ്ങളുടെ അതിര് അഥവാ “തുമ്പ്” നില്‍ക്കുന്ന സ്ഥലം “തുമ്പമണ്‍” ആയി എന്ന് ചരിത്രകാരന്മാര്‍ സമര്‍ഥിക്കുന്നു. പക്ഷേ പുറം നാടുകളില്‍ ഇപ്പോഴും ഈ സ്ഥലം “തുമ്പോണ്‍” ആയി അറിയപ്പെടുന്നു. ചേരചോള യുദ്ധത്തിന്റെ ഫലമായി നിലയ്ക്കല്‍ കച്ചവടകേന്ദ്രം 1314 ലോടടുത്ത് നശിപ്പിക്കപ്പെട്ടപ്പോള്‍ അവിടെ നിന്ന് ക്രിസ്ത്യാനികള്‍ പലായനം ചെയ്ത് കടമ്പനാട്, ചെങ്ങന്നൂര്‍, വെണ്മണി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറി എന്നും കാലാന്തരത്തില്‍ പ്രസ്തുത പ്രദേശങ്ങളില്‍ നിന്നെല്ലാം തുമ്പമണ്ണില്‍ എത്തി സ്ഥിര താമസമാക്കി എന്നും കരുതപ്പെടുന്നു. 1816-ല്‍ ബ്രിട്ടീഷ് സര്‍വേയര്‍മാരായി തിരുവിതാംകൂറിലും, കൊച്ചിയിലും സേവനമനുഷ്ഠിച്ച ബഞ്ചമിന്‍ സ്വെന്‍ വാര്‍ഡ്, പീറ്റര്‍ ഐറീ കോണര്‍ എന്നിവര്‍ ചേര്‍ന്നഴുതിയ “മിമോയര്‍ ഓഫ് ദി സര്‍വ്വെ ഓഫ് ദി ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന്‍ സ്റ്റേറ്റ്സ്” എന്ന ഗ്രന്ഥത്തില്‍ തുമ്പമണ്ണിനെപ്പറ്റി താഴെ ചേര്‍ക്കും വിധം പരാമര്‍ശിക്കുന്നുണ്ട്. “തുമ്പമണ്‍ സുറിയാനി ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ഗ്രാമമാണെന്നും ഇവിടെ പ്രസിദ്ധമായ ഒരു പള്ളിയുണ്ടെന്നും മൂന്നു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ചുറ്റുമതില്‍ കൊണ്ട് ഈ ദേവാലയം വേര്‍തിരിച്ചിരിക്കുന്നു” എന്നും സൂചിപ്പിച്ചിരിക്കുന്നു. “ഇവിടം കച്ചവടത്തിന്റെ സിരാ കേന്ദ്രമാണ്. വാണിജ്യരംഗത്ത് വേണ്ടുവോളം പ്രോത്സാഹനം ലഭിച്ചതിനാല്‍ ഈ രംഗത്ത് വിജയം നേടി സമ്പന്നവും ആഡംബര സമൃദ്ധവുമായ ജീവിതം നയിക്കുന്നവരുണ്ട്”. കയറ്റുമതി ഇറക്കുമതി ചുങ്കം പിരിക്കുന്നതിനുള്ള പ്രത്യേക അധികാരവും ഇവര്‍ക്കുണ്ടായിരുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു. 1484-ല്‍ വേണാട് രാജാവ് വിദേശ രാജ്യങ്ങളുമായി കച്ചവടം ചെയ്യുന്നതിനുള്ള അവകാശം ക്രൈസ്തവര്‍ക്ക് നല്‍കിയപ്പോള്‍ മുതല്‍ ദേശവാസികള്‍ വിദേശവ്യാപാരികളുമായി ബന്ധം സ്ഥാപിച്ചിരിക്കാം. വലിയപള്ളിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള വിശാലമായ മൈതാനം കേന്ദ്രീകരിച്ച് കുരുമുളക്, അടയ്ക്ക (കോറപ്പാക്ക്) തുടങ്ങിയ മലഞ്ചരക്ക് ഉല്പന്നങ്ങളുടെ വിപുലമായ വ്യാപാരം അടുത്തകാലം വരെ ഉണ്ടായിരുന്നു. ഈ സ്ഥലത്ത് വലിയ ഗോഡൌണുകളും മറ്റും സമീപകാലം വരെ നിലനിന്നിരുന്നു എന്ന് കാണുമ്പോള്‍ തുമ്പമണ്‍ പ്രശസ്തമായ ഒരു മലഞ്ചരക്ക് കച്ചവട കേന്ദ്രമായിരുന്നു എന്നു കാണാം. പന്തളം രാജാവിന്റെ സൈനികരായിരുന്ന മുസ്ളീം സമുദായാംഗങ്ങളും ഇവിടെ സ്ഥിരതാമസമാക്കിയിരുന്നു എന്ന് ചരിത്രം സൂചിപ്പിക്കുന്നു. ക്രിസ്ത്യാനികള്‍ കച്ചവടരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ രാജ്യതലസ്ഥാനത്തിനടുത്തേക്ക് മുസ്ളീങ്ങള്‍ താമസം മാറ്റി. 1880-ല്‍ വലിയപള്ളിയുടെ മുഖ്യ ചുമതലയില്‍ ഒരു ആണ്‍പള്ളിക്കൂടം (കളീക്കല്‍ സ്കൂള്‍) സ്ഥാപിച്ചാണ് നാട്ടില്‍ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. ഈ വിദ്യാലയത്തോടനുബന്ധിച്ച് 1894-ല്‍ പെണ്‍കുട്ടികള്‍ക്കായി ഒരു പ്രൈമറി സ്കൂള്‍ ആരംഭിക്കുകയും പിന്നീട് ഇവ യോജിപ്പിച്ച് സംയുക്തമായി 1923-ല്‍ മലയാളം അപ്പര്‍ പ്രൈമറി സ്കൂള്‍ (ഇന്നത്തെ ഗവ.യു പി സ്കൂള്‍) പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ മുട്ടം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഗവ എല്‍ പി സ്കൂളിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. 1897-ല്‍ തുമ്പമണ്‍ വലിയ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന പടിപ്പുര മാളികയില്‍ പരുമല കൊച്ചുതിരുമേനിയുടെ പ്രയത്നഫലമായി ഒരു ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുകയും നാട്ടില്‍ ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറയിടുകയും ചെയ്തു. പ്രധാനമായും ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായതിനാല്‍ ക്രിസ്ത്യാനികളുടെ അനുഷ്ഠാനകലകളായ മാര്‍ഗംകളി, പരിചമുട്ട് കളി, റമ്പാന്‍പാട്ട് തുടങ്ങിയവ പഴയകാലത്ത് ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. മലയാള നാടക രംഗത്തും, ആദ്യകാല സിനിമാ രംഗത്തും തനതായ വ്യക്തിത്വം നിലനിര്‍ത്തിയ തുമ്പമണ്‍ പത്മനാഭന്‍കുട്ടി ഈ നാടിന്റെ അഭിമാനമാണ്.” ഓച്ചിറ പരബ്രഹ്മോദയ നടന കലാസമിതി”യിലെ പ്രതിഭാധനനായ നടനായിരുന്ന അദ്ദേഹം “ഇരവിക്കുട്ടിപ്പിള്ള പടത്തലവന്‍”, “ഉമയമ്മറാണി”, “കരുണ”, “നാളത്തെ നാദം”, “സമരാന്ത്യം”, “’താജ്മഹല്‍” തുടങ്ങിയ ചരിത്ര-സാമൂഹ്യ നാടകങ്ങളില്‍ കൂടി അഭിനയ പാടവം തെളിയിച്ചു കൊണ്ട് കേരളം മുഴുവന്‍ പ്രശസ്തനായി.
അവലംബം - തുമ്പമണ്‍ ഗ്രാമ പഞ്ചായത്ത് വെബ് .
"വെളിവു നിറഞ്ഞോരീശോ..." രചിച്ചത് കൊട്ടാരത്തില്‍ ശങ്കുണ്ണി
------------------------------------------------------------------------------
ഓര്‍ത്തഡോക്സ് സഭയിലെ വിശുദ്ധ കുര്‍ബ്ബാന ആരംഭിക്കും മുമ്പുള്ള "വെളിവു നിറഞ്ഞോരീശോ..." എന്ന ഗാനം എഴുതിയത് ഒരു ഹിന്ദുവാണെന്ന് എത്ര പേര്‍ക്ക് അറിയാം?. ഐതിഹ്യമാല എന്ന കൃതിയിലൂടെ നമുക്കെല്ലാം സുപരിചിതനായ കൊട്ടാരത്തില്‍ ശങ്കുണ്ണിയാണ് പ്രസിദ്ധമായ ഈ ഗീതം രചിച്ചിട്ടുള്ളത്. ഈ ഗാനം മാത്രമല്ല വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേയുള്ള ഭൂവിലശേഷം, പൗലോസ് ശ്ലീഹാ ധന്യന്‍ ചൊല്‍കട്ടെ, അമ്പുടയോനെ നിന്‍വാതില്‍ തുടങ്ങിയ ഗീതങ്ങളും അദ്ദേഹം രചിച്ചവയാണ്.
19-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ഥം വരെ നമ്മുടെ ആരാധനാ ഗീതങ്ങളെല്ലാം സുറിയാനി ഭാഷയിലുള്ളവയായിരുന്നു. ഇതു കാവ്യഭംഗിയോടെ തര്‍ജ്ജമ ചെയ്യപ്പെട്ടത് സി.പി. ചാണ്ടിയുടെ നേതൃത്വത്തില്‍ 1940 മുതലാണ്. എന്നാല്‍ അതിനും മുമ്പേതന്നെ പുലിക്കോട്ടില്‍ തിരുമേനിയുടെ ആഗ്രഹത്താല്‍ സുറിയാനി ഗീതങ്ങള്‍ മലയാളത്തിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങിയിരുന്നു.
1897ല്‍ പരിശുദ്ധ പരുമല തിരുമേനിയായിരുന്നു ഈ ഉദ്യമത്തിനു മുന്‍കൈയ്യെടുത്തത്. അന്ന് കൊച്ചി സന്ദര്‍ശിച്ച അന്ത്യോക്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് അബ്ദുള്ള രണ്ടാമന്‍ ബാവായില്‍ നിന്നു ഇതിനുള്ള സമ്മതം അദ്ദേഹം വാങ്ങി. അതിപുരാതനമായ അന്ത്യോക്യന്‍ സുറിയാനി നമസ്കാരത്തിലെ ചില ഭാഗങ്ങള്‍ തര്‍ജ്ജമ ചെയ്ത് ചെറുതാക്കി ആരാധനയ്ക്കു ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. മാതാവിനോടും പരിശുദ്ധാത്മാവിനോടും ഉള്ള പ്രാര്‍ത്ഥന, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിവ സുറിയാനി ഭാഷയിലെഴുതി അന്ത്യോക്യന്‍ ബാവായ്ക്കു സമര്‍പ്പിച്ചു. ചെറായി പള്ളിയിലെത്തിയ പാത്രിയര്‍ക്കീസ് ബാവാ അതു മുഴുവന്‍ വായിച്ച ശേഷം മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. മാര്‍ അപ്രേം, മാര്‍ യാക്കോബ്, മാര്‍ ഇസഹാക്ക, മാര്‍ ബാലായി തുടങ്ങിയ പിതാക്കന്മാരാണ് അന്ത്യോക്യന്‍ പ്രാര്‍ത്ഥനാ ക്രമം തയ്യാറാക്കിയിട്ടുള്ളത്. ഏഴു ദിവസത്തെ പ്രാര്‍ത്ഥനകള്‍ അന്ത്യോക്യന്‍ ക്രമത്തിലുണ്ടെങ്കിലും തിങ്കളാഴ്ചത്തെ പ്രാര്‍ത്ഥനാ ക്രമമാണ് തര്‍ജ്ജമയ്ക്ക് കൂടുതലായി ഉപയോഗിച്ചത്. ഗീതങ്ങളും, പ്രാര്‍ത്ഥനാ ഭാഗങ്ങളും തയ്യാറാക്കാന്‍ പരുമല തിരുമേനി കണ്ടെത്തിയതാവട്ടെ ഭാഷാ നിപുണരായ വള്ളത്തോള്‍, കൊട്ടാരത്തില്‍ ശങ്കുണ്ണി, കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള എന്നിവരെ.
അന്ത്യോക്യന്‍ ആരാധനാ ക്രമത്തിന്‍റെ പദാനുപദ തര്‍ജ്ജമയാണ് നടന്നത്. പക്ഷേ, അതിന്‍റെ ഇണത്തിനോ അര്‍ത്ഥത്തിനോ ഒരു കോട്ടവും തട്ടിയില്ല എന്നുമാത്രമല്ല കാവ്യഭംഗി നിറഞ്ഞു തുളുമ്പുന്നതുമായി ഗീനങ്ങള്‍. തര്‍ജ്ജമക്കായി സുറിയാനി ഗീതങ്ങളുടെ അര്‍ത്ഥം പറഞ്ഞു കൊടുത്ത് സഹായിച്ചത് മാര്‍ ദിവന്ന്യാസിയോസായിരുന്നു. എന്നാല്‍ പുസ്തകം പുറത്തു വരുംമുമ്പെ പരുമല തിരുമേനി കാലംചെയ്തു. 1910ല്‍ കോനാട്ട് അബ്രഹാം മല്‍പ്പാനാണ് പാമ്പാക്കുട നമസ്കാരം എന്നറിയപ്പെടുന്ന മലയാളത്തിലെ ആദ്യ ആരാധനാ ഗീതങ്ങള്‍ പുറത്തിറക്കിയത്.
Click here to claim your Sponsored Listing.
Category
Website
Address
Thumpamon
Pandalam
689502