SDPI Perunad
❤💚സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI)
പെരുന്നാട് ഒഫീഷ്യൽ💚❤
എസ്ഡിപിഐ സ്ഥാപകദിനത്തിൽ ളാഹയിൽ
പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മുഹമ്മദ് ഫാസിൽ
പതാക ഉയർത്തുന്നു
18/06/2026
സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിൽ ആശങ്ക: എസ്‌ഡിപിഐ
പത്തനംതിട്ട: ഗവി മീനാറിൽ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം വേദനാജനകമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷെഫ്ന റാഷിദ്. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമങ്ങൾ വർധിക്കുന്നത് ആശങ്ക ഉളവാക്കുന്നതാണ്. സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുവെന്ന് നിരന്തരം ഭരണകൂടങ്ങൾ അവകാശപ്പെടുമ്പോഴാണ് ഇത്തരത്തിലുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും വർദ്ധിച്ചു വരുന്നത്. ഗവിയിൽ കൊല്ലപ്പെട്ട യുവതി ദിനവും നാല് കിലോമീറ്റർ നടന്നാണ് അങ്കണവാടിയിൽ എത്തിയിരുന്നത്. പീഡനമേറ്റ നിലയില്‍ ശരീരമാകെ മുറിവും വസ്ത്രങ്ങള്‍ കീറിയ നിലയിലുമായിരുന്നു മൃതദേഹം. സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ആളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ സമാന കേസിൽ മുൻപ് ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ആക്രമികളെ അമർച്ച ചെയ്യുന്നതിന് പകരം അവരെ നിരന്തരം കയറൂരി വിടുന്ന സമീപനമാണ് ഇത്തരത്തിലുള്ള അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
SDPI Pathanamthitta District Committee
10/06/2026
യു ഡി എഫ് സർക്കാർ
ആർ എസ് എസ് അജണ്ടകളുടെ
നടത്തിപ്പുകാരാകരുത്
സെക്രട്ടറിയേറ്റ് മാർച്ച്
2026 ജൂൺ 15 തിങ്കൾ 11 AM
08/06/2026
സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കണം: എസ്‌ഡിപിഐ
പത്തനംതിട്ട ജില്ലയിലെ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കണമെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പി സലീം ആവശ്യപ്പെട്ടു. പല സ്കൂളുകളും കാലപ്പഴക്കം ചെന്നതും അപകടകരമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നവയുമാണ്. വിദ്യാർത്ഥികളുടെ ജീവന് യാതൊരു സുരക്ഷയുമില്ലാത്ത തരത്തിലാണ് ഈ സ്കൂളുകളുടെ പ്രവർത്തനമെന്നതിൽ സംശയമില്ല.
ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. കോന്നി കൂടൽ ഗവൺമെന്റ് ഹൈസ്കൂൾ പരിസരത്ത് നിന്ന വർഷങ്ങളോളം പഴക്കമുള്ള ആൽമരം കഴിഞ്ഞദിവസം കടപുഴകി വീണിരുന്നു. രാത്രിയിൽ ആയതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ തണ്ണിത്തോട് സെന്റ് ബെനഡിക്ട് എം.എസ്.സി ഹൈസ്കൂളിന്റെ മേൽക്കൂര തകർന്ന് സമീപത്തെ വീടിനു മുകളിൽ പതിച്ചിരുന്നു.
സമാന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന നിരവധി സ്കൂളുകളാണ് ജില്ലയിൽ പലയിടങ്ങളിലും പ്രവർത്തിക്കുന്നത്. കാലപ്പഴക്കം ചെന്ന സ്കൂളുകളുടെ കണക്കെടുക്കുന്നതിനും അടിയന്തരമായി പുതുക്കിപ്പണിയുന്നതിനും അധികൃതർ തയ്യാറാവണം. കൂടാതെ സ്കൂളുകളുടെ പരിസരത്ത് അപകടകരമായ നിലയിലുള്ള മരങ്ങളും മറ്റും മുറിച്ചുമാറ്റുന്നതിനും വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
SDPI Pathanamthitta District Committee
01/06/2026
അറിവിൻ്റെ വെളിച്ചം തേടി യാത്ര തുടങ്ങാം
പുതിയ അധ്യയന വർഷത്തിലേക്ക് യാത്ര
തുടങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും
ഹൃദയം നിറഞ്ഞ
ആശംസകൾ
Click here to claim your Sponsored Listing.
Category
Website
Address
Ranni Perunad
Pathanamthitta
689711