Health Insurance
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Health Insurance, kidangannur, Pathanamthitta.
17/09/2025
*_GST പരിഷ്കാരങ്ങൾ & ഇൻഷുറൻസ് – ഉപഭോക്തൃ ചോദ്യോത്തരങ്ങൾ_*
❓ *1. ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളിൽ നിന്നും GST ഒഴിവാക്കിയോ?*
✅ അതെ. 2025 സെപ്റ്റംബർ 22 മുതൽ, വ്യക്തിഗത ഹെൽത്ത് & ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളിൽ 18% GST ഒഴിവാക്കി, 0% (നിൽ) ആക്കി.
❓ *2. പുതിയതും റിന്യൂവലും രണ്ടു പോളിസികൾക്കും ബാധകമാണോ?*
✅ അതെ. 22 സെപ്റ്റംബർ 2025-ന് ശേഷം വരുന്ന എല്ലാ പുതിയ പോളിസികൾക്കും, റിന്യൂവലുകൾക്കും ബാധകമാണ്.
❓ *3. സെപ്റ്റംബർ 22-ന് മുമ്പ് അടച്ച പ്രീമിയങ്ങൾക്ക് എന്താകും?*
✅ സെപ്റ്റംബർ 22-ന് മുമ്പ് (GST ഉൾപ്പെടെ) അടച്ച പ്രീമിയങ്ങൾക്ക് റീഫണ്ട് ഇല്ല. ആനുകൂല്യം 22-ന് ശേഷം മാത്രം.
❓ *4. ഗ്രേസ് പീരിയഡിൽ അടച്ച പ്രീമിയങ്ങൾക്ക് GST ഒഴിവുണ്ടോ?*
✅ ഇല്ല. സെപ്റ്റംബർ 22-ന് മുമ്പ് അടച്ച ഗ്രേസ് പീരിയഡ് പ്രീമിയങ്ങൾക്ക് ഒഴിവില്ല.
❓ *5. GST ഒഴിവാക്കിയാൽ എത്ര ലാഭമുണ്ടാകും?*
✅ ഉപഭോക്താക്കൾക്ക് പരമാവധി 18% വരെ ലാഭം. ഉദാ: ₹1,18,000 പ്രീമിയം ഇനി ₹1,00,000 മാത്രം.
❓ *6. എല്ലാ തരത്തിലുള്ള പോളിസികൾക്കും ബാധകമാണോ?*
✅ അതെ. വ്യക്തിഗത ഹെൽത്ത് പോളിസി, ലൈഫ് (ടേം, ULIP, എൻഡൗമെന്റ്), ഫാമിലി ഫ്ലോട്ടർ, സീനിയർ സിറ്റിസൺ പോളിസികൾ എന്നിവക്ക് ബാധകമാണ്. ഇവയുടെ റീ-ഇൻഷുറൻസിനും ഒഴിവുണ്ട്.
❓ *7. ഇൻഷുറൻസ് കമ്പനികൾ ഉടനെ പ്രീമിയം കുറയ്ക്കുമോ?*
✅ GST ഭാഗം മാത്രം ഒഴിവാകും. അടിസ്ഥാന പ്രീമിയം അതേപോലെ തുടരും.
❓ *8. ഗ്രൂപ്പ് ഇൻഷുറൻസ് (കമ്പനികളിലെ) ഉൾപ്പെടുമോ?*
✅ ഇപ്പോൾ തീരുമാനം വ്യക്തിഗത പോളിസികൾക്കാണ്. ഗ്രൂപ്പ് പ്രോഡക്റ്റുകൾക്ക് ബാധകമല്ല.
❓ *9. സാധാരണ ജനങ്ങൾക്ക് ഇതിന്റെ പ്രാധാന്യം?*
✅ ഇൻഷുറൻസ് കൂടുതൽ വിലകുറഞ്ഞതായതിനാൽ, മധ്യവർഗ്ഗ കുടുംബങ്ങൾക്കും കവറേജ് വർധിക്കും. ഹെൽത്ത് ചെലവും കുറയും.
❓ *10. പോളിസി നിബന്ധനകളിൽ മാറ്റമുണ്ടോ?*
✅ ഇല്ല. പ്രീമിയം (പേയ്മെന്റ്) മാത്രം മാറും. കവറേജ്, ബെനഫിറ്റ് മാറ്റമില്ല.
❓ *11. ടോപ്പ്-അപ്പ്, സൂപ്പർ ടോപ്പ്-അപ്പ് പ്ലാനുകൾക്കും ബാധകമാണോ?*
✅ അതെ. അവയും വ്യക്തിഗത ഹെൽത്ത് പ്രോഡക്റ്റുകളായതിനാൽ GST ഒഴിവുണ്ട്.
❓ *12. EMI/മന്ത്‌ലി മോഡിൽ അടക്കുന്ന പ്രീമിയങ്ങൾക്കും ബാധകമാണോ?*
✅ അതെ. വാർഷികം, പകുതി, ത്രൈമാസം, മാസാന്തം എല്ലാം ഉൾപ്പെടും.
❓ *13. GST ഒഴിവായാൽ ഇൻഷുറൻസിലെ ഇൻകം ടാക്‌സ് ബെനഫിറ്റുകൾ കുറയുമോ?*
✅ ഇല്ല. സെക്ഷൻ 80C (ലൈഫ്), 80D (ഹെൽത്ത്) ബെനഫിറ്റുകൾ അതേപോലെ തുടരും. ഉപഭോക്താവിന് ഇരട്ട ആനുകൂല്യം – കുറഞ്ഞ പ്രീമിയം + ടാക്‌സ് സെവിംഗ്.
❓ *14. ക്ലെയിം സെറ്റിൽമെന്റിൽ മാറ്റമുണ്ടാകുമോ?*
✅ പരോക്ഷമായി, അതെ. IRDAI, ഫിനാൻസ് മന്ത്രാലയം NHCX (ക്ലെയിം എക്‌സ്‌ചേഞ്ച്) ശക്തിപ്പെടുത്തുന്നതിനാൽ, ക്ലെയിംസ് കൂടുതൽ സുതാര്യവും എളുപ്പവുമാകും.
❓ *15. ഇന്ത്യയിൽ പോളിസി എടുക്കുന്ന NRIകൾക്കും ആനുകൂല്യമുണ്ടോ?*
✅ അതെ. NRIകൾക്കും 0% GST-യിൽ പ്രീമിയം അടയ്ക്കാം.
❓ *16. GST ഒഴിവായിട്ടും പ്രീമിയം വീണ്ടും ഉയരുമോ?*
✅ മെഡിക്കൽ ഇൻഫ്ലേഷൻ/മോർട്ടാലിറ്റി റിസ്‌ക് മൂലം അടിസ്ഥാന പ്രീമിയം ഉയരാം. പക്ഷേ 18% GST സ്ഥിരമായി ഒഴിവായി.
❓ *17. റൈഡറുകൾക്കും (ക്രിട്ടിക്കൽ ഇല്ല്നെസ്, ആക്സിഡന്റൽ കവറുകൾ) ബാധകമാണോ?*
✅ അതെ. അവയും ലൈഫ്/ഹെൽത്ത് പോളിസികളോട് ബന്ധമുള്ളതിനാൽ ഒഴിവുണ്ട്.
❓ *18. എംപ്ലോയർ നൽകിയ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് ഉൾപ്പെടുമോ?*
✅ ഇല്ല. അത് വ്യക്തിഗത പോളിസികളിൽ മാത്രം ബാധകമാണ്.
❓ *19. ECS/ഓട്ടോ-ഡെബിറ്റ് പ്രീമിയങ്ങൾ സ്വയം മാറുമോ?*
✅ അതെ. 22-ന് ശേഷം കമ്പനി GST ഒഴിവാക്കി പുതുക്കിയ പ്രീമിയം മാത്രം ഡെബിറ്റ് ചെയ്യും.
❓ *20. ഇൻഷുറൻസ് കമ്പനികൾ GST ആനുകൂല്യം നൽകുന്നുണ്ടെന്ന് ഉപഭോക്താവിന് എങ്ങനെ അറിയാം?*
✅ പ്രീമിയം രസീതിൽ GST = 0% എന്ന് വ്യക്തമായി കാണിക്കും.
❓ 21. *GST ഒഴിവായത് കൊണ്ട് ഇൻഷുറൻസ് മ്യൂച്വൽ ഫണ്ടിനേക്കാൾ വിലകുറവാണോ?*
✅ അതെ. ഇൻഷുറൻസിന് ഇനി 0% GST + ഇൻകം ടാക്‌സ് ബെനഫിറ്റ് (80C/80D) ഉള്ളതിനാൽ ഏറ്റവും cost-efficient ആയ സാമ്പത്തിക ഉൽപ്പന്നമായി മാറുന്നു.
കൂടുതൽ അറിയുവാൻ വിളിക്കു...
8330050401
wa.me/919447368473
ഇൻഷുറൻസിന്റെ പ്രാധാന്യം...
Health ഇൻഷുറൻസ് എടുക്കുമ്പോൾ ഓർക്കേണ്ട ചില കാര്യങ്ങൾ......
നിലവിൽ ഉള്ള അസുഖങ്ങൾ മറച്ചു വെച്ചു പോളിസി ദയവായി എടുക്കരുത്.
പോളിസി എടുക്കുന്ന സമയം നിലവിൽ അസുഖം ഒന്നും ഇല്ല എന്ന് എഴുതി ഒപ്പിട്ട് കൊടുക്കുകയും,ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുമ്പോൾ ഡോക്ടറിനോട് അസുഖം കഴിഞ്ഞ ചില വർഷങ്ങളായി ഉണ്ട്.മരുന്ന് കഴിക്കുന്നു എന്ന് പറയുകയും ചെയ്യുമ്പോൾ ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടർ റിപ്പോർട്ട് നൽകിയാൽ ,ഒരു ഇൻഷുറൻസ് കമ്പനികളും പരിരക്ഷ തരില്ല.
ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെല്ലാം.
ഓരോ വ്യക്തിക്കും കുടുംബത്തിനും അംഗമാകാൻ കഴിയുന്ന പല തരത്തിലുള്ള Health Insurance Plan നുകൾ ഉണ്ട്. നിങ്ങൾക്ക് അനുയോജ്യമായ പോളിസികൾ മാത്രം തിരഞ്ഞെടുക്കുക
Health Insurance പരിരക്ഷയുള്ള വ്യക്തിക്ക് എല്ലാ രോഗങ്ങൾക്കും അപകടങ്ങൾക്കും ക്ലയിം ചെയ്യാമെങ്കിലും പോളിസിയുടെ തുടക്കത്തിൽ മാത്രം ചികിത്സ ലഭിക്കുന്നതിന് Waiting Period ഉള്ള വളരെ കുറച്ച് രോഗങ്ങളുണ്ട്. അവയെക്കുറിച്ച് വ്യക്തമായി അറിഞ്ഞ് പോളിസികൾ എടുക്കേണ്ടതുണ്ട്
താഴെപ്പറയുന്ന അസുഖങ്ങൾക്ക് 24 മാസങ്ങൾക്കു ശേഷം മാത്രമേ ചികിത്സാ ചെലവുകൾ കിട്ടു.
ഫിസ്റ്റുലാ,തിമിരം,മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ, ഹെർണിയ,പൈൽസ്, വേരിക്കോസ് വെയിൻ, അൾസർ,നട്ടെല്ലിന്റെ രോഗങ്ങൾ, സൈനസൈറ്റിസ്,
നിലവിലുള്ള അസുഖങ്ങൾക്ക് 48 മാസങ്ങൾക്ക് ശേഷം ചികിത്സ ചിലവുകൾ ലഭിക്കുന്നതാണ്.
എങ്ങനെയുള്ള സാഹചര്യത്തിലാണ് Cashless Treatment ലഭിക്കുക ? അതിന് എന്താണ് ചെയ്യേണ്ടത് ? ഇതെല്ലാം നാം അറിഞ്ഞിരിക്കണം.
എല്ലാത്തിനുമുപരി ആശുപത്രിവാസം ആവശ്യമായി വരുന്ന സാഹചര്യത്തിൽ ക്ലെയിം സെറ്റിൽമന്റ് അനായാസമാക്കാനും ആശുപത്രി വാസത്തിന് മുൻപും ശേഷവുമുള്ള ബില്ലുകൾ (Pre & Post) സെറ്റിൽ ചെയ്യുമ്പോൾ പൂർണ്ണമായും പണം ലഭിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം ?
ആരോഗ്യ ഇൻഷുറൻസ് നാളത്തേക്ക് മാറ്റിവയ്ക്കേണ്ടതല്ല. ആരോഗ്യ ഇൻഷുറൻസ് സംമ്പന്ധമായ സംശയങ്ങൾക്കും ഓരോരുത്തർക്കും അനുയോജ്യമായ HEALTH INSURANCE പ്ലാനിനെ പറ്റി അറിയുവാനും വിളിക്കുക
9447368473
https://wa.me/919400288074
wa.me/919447368473
Click here to claim your Sponsored Listing.
Website
Address
Kidangannur
Pathanamthitta
689514