Playback Singer Dr.Haridas

Playback Singer Dr.Haridas

Share

Professional Indian Singer and Anchor

07/09/2026

❤️❤️❤️

Photos from Playback Singer Dr.Haridas's post 03/09/2026

കുടുംബ ശത്രുതയും എൻ്റെ SSC ബുക്കും... 🤭🤭🤭
------------------------------------------------------
പഠനം മാറ്റി നിർത്തിയാൽ ഏതാണ്ട് എല്ലാവർക്കും സ്കൂൾ ജീവിതമെന്നാൽ വളരെ സന്തോഷം തരുന്നതാണ്. എൻറെ അമ്മ ഞാൻ പഠിച്ച കാലയളവിൽ അതേ സ്കൂളിലെ ടീച്ചർ ആയിരുന്നതുകൊണ്ട് എനിക്ക് ഒരുപാട് സൗകര്യങ്ങളും സന്തോഷവും കിട്ടിയിരുന്നു. ഇൻറർവെൽ സമയത്ത് സ്റ്റാഫ് റൂമിന്റെ ഫ്രണ്ടിൽ കൂടെ ഞാൻ ടോയ്‌ലറ്റിൽ പോയി വരുന്ന സമയത്ത് അമ്മ കുടിക്കുന്ന ചായയുടെയും വടയുടെയും പങ്ക് മിക്കവാറും എനിക്ക് കിട്ടിയിരുന്നു. എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ എൻറെ നാട്ടിലെ ആശുപത്രിയിൽ നിന്നും പറ്റിയ ഒരു ചികിത്സാപ്പിഴവിലും ചതിവിലും എൻറെ ശരീരം പൂർണ്ണമായും തളർന്നു പോവുകയും മൂന്നുമാസത്തോളം സംസാരശേഷി പോലും നഷ്ടപ്പെട്ട് കിടന്ന ഒരു അവസ്ഥയിൽ നിന്നും എന്നെ ജീവനോടെ തിരിച്ചു കിട്ടിയതാണ് എന്നെ എൻറെ അമ്മയ്ക്ക്. അതുകൊണ്ടുതന്നെ ഏറ്റവും ശ്രദ്ധിച്ചാണ് പിന്നീട് എന്നെ വളർത്തിയത്. ഉരുണ്ടുവീണ് കയ്യോ കാലോ മുറിഞ്ഞാലോ എന്നു പേടിച്ച് ഗ്രൗണ്ടിൽ ഓടുന്ന സ്പോർട്സ് ഐറ്റംസിൽ ഒന്നും എന്നെ അമ്മ പങ്കെടുപ്പിച്ചിരുന്നില്ല. അതിനു പകരമായി ഏതാണ്ട് എല്ലാ കലാമത്സരങ്ങളിലും ഞാൻ നിറസാന്നിധ്യമായിരുന്നു. ജില്ലാ-സംസ്ഥാന തല മൽസരങ്ങളിൽ ഒരുപാട് സമ്മാനങ്ങൾ ഞാൻ വാരിക്കൂട്ടി. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഞാൻ ആകാശവാണിയിൽ പാട്ടു പാടിയതും എൻറെ ഇൻറർവ്യൂ വന്നതും അന്ന് സ്കൂളിൽ എനിക്ക് ഒരു ചെറിയ താരപരിവേഷം ഒക്കെ തന്നിരുന്നു. പക്ഷേ പഠിത്ത കാര്യത്തിൽ എല്ലാ നിയന്ത്രണങ്ങളും പാലിച്ചു തന്നെയാണ് മുൻപോട്ടു പോയത്. എൻറെ അമ്മ സ്കൂളിൽ തന്നെ ഉള്ളതുകൊണ്ട് എനിക്ക് സ്കൂളിൽ പോകുന്നതും പഠിക്കുന്നതും വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. കലാരംഗത്തും പഠനത്തിലുമൊക്കെ മികവ് പുലർത്തിയിരുന്നതുകൊണ്ട് സ്വാഭാവികമായും കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും എനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടായി. അക്കൂട്ടത്തിൽ ഒരാളായിരുന്നു സ്കൂളിലെ എൻറെ ബന്ധുവായ മറ്റൊരു സാർ. ഒരേ സ്കൂളിലെ ടീച്ചേഴ്സ് ആയിരുന്നിട്ട് കൂടെ എൻറെ അമ്മയോട് അയാൾ ഒരുപാട് ശത്രുത വെച്ചുപുലർത്തിയിരുന്നു. സത്യത്തിൽ ട്രെയിനിങ് പരീക്ഷ പാസാക്കുന്നതിനു മുൻപ് അയാൾക്ക് സർക്കാർ ജോലി വാങ്ങിച്ചു കൊടുത്തത് വിദ്യാഭ്യാസ വകുപ്പിൽ (Establishment Section, DPI Office, Thiruvananthapuram) ജോലി ചെയ്തിരുന്ന എൻറെ അച്ഛനാണ്. അതിൻറെ പേരിൽ എന്റെ അച്ഛന് ഒരു Punishment Transfer സുൽത്താൻബത്തേരിക്ക് കിട്ടുകയും ചെയ്തു. അതൊക്കെ ഓരോരോ കഥകൾ. കാലം കഴിഞ്ഞപ്പോൾ അയാൾ ഇതെല്ലാം മറന്നു. ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങളിൽ തുടങ്ങി അവസാനം ബദ്ധശത്രുത വരെയായി. ഇന്നയാൾ പെൻഷൻ വാങ്ങിച്ച് സുഖജീവിതം നയിക്കുന്നത് എൻറെ അച്ഛൻറെ ഔദാര്യം കൊണ്ടാണ്. എൻ്റെ സ്കൂളിൽ സാർ ആയിരുന്നിട്ടും കൂടെ ആ വ്യക്തിയോട് ഞാൻ എൻ്റെ ജീവിതത്തിൽ മിണ്ടിയിട്ടില്ല. 1987 ജില്ലാതല സ്കൂൾ യുവജനോത്സവത്തിൽ എനിക്ക് വാട്ടർ കളർ പെയിൻറിങ്ങിന് എ ഗ്രേഡും ഒന്നാം സ്ഥാനവും കിട്ടിയിരുന്നു. അങ്ങനെ സംസ്ഥാനതലത്തിൽ മത്സരിക്കാൻ പോകുന്ന എനിക്ക് സ്കൂളിലെ ഡ്രോയിങ് മാസ്റ്റർ ആയിരുന്നിട്ട് കൂടെ അയാൾ യാതൊരുവിധ ട്രെയിനിങ്ങോ വാക്കാൽ ഒരു അഡ്വൈസോ തരാതെ, ഞാൻ ഒറ്റയ്ക്ക് പോയി സംസ്ഥാനതലത്തിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും നേടി. അതിൻറെ വൈരാഗ്യമെന്നോണം എൻറെ SSC ബുക്ക് എഴുതാൻ അയാൾ വിസമ്മതിച്ചു. അമ്മ സ്കൂളിലെ ടീച്ചർ ആയിരുന്നിട്ട് കൂടി ഇതൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല. നല്ല കൈയക്ഷരമുള്ളവർ ആണല്ലോ എസ്എസ്എൽസി ബുക്കുകൾ എഴുതിയിരുന്നത്. സ്കൂളിലെ എല്ലാവർക്കും നല്ല വൃത്തിയുള്ള കയ്യക്ഷരത്തിൽ ബുക്ക് എഴുതി കിട്ടിയപ്പോൾ എൻറെ ബുക്ക് വേറൊരു സാറാണ് എഴുതിയത്. അദ്ദേഹത്തിൻറെ കയ്യക്ഷരമാണെങ്കിൽ തീരെ കൊള്ളുകയുമില്ലായിരുന്നു. ചില ഡോക്ടർമാർ മറ്റുള്ളവർക്ക് വായിക്കാൻ പറ്റാത്ത കുറിപ്പടികൾ എഴുതുന്നത് പോലെയാണ് അദ്ദേഹം ഇംഗ്ലീഷ് എഴുതിയിരുന്നത്. പരീക്ഷയെല്ലാം കഴിഞ്ഞ് എൻറെ SSC ബുക്ക് കയ്യിൽ കിട്ടിയപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു പോയി. അതിൽ നിറയെ അക്ഷരത്തെറ്റുകൾ. ബുക്കുകൾ പരീക്ഷാഭവനിലേക്ക് അയക്കുന്നതിന് തൊട്ടുമുമ്പ് Data Cross Check ചെയ്യാൻ എൻറെ അമ്മയെ വിളിച്ചപ്പോഴൊന്നും തെറ്റുകളില്ലായിരുന്നു. അതിൻറെ ഇടയിൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. എൻറെ അച്ഛൻറെ പേരിലും, വീട്ടു പേരിലും, എല്ലാം നിറയെ അക്ഷരത്തെറ്റുകൾ. അതും പേറിയാണ് ഇത്രയും വർഷത്തിനുശേഷവും എൻറെ SSC ബുക്കും കൊണ്ട് ഞാൻ നടക്കുന്നത്. അച്ഛൻറെ പേരിനൊപ്പം ഉള്ള ACHARY എന്നത് ACHARI എന്ന് രണ്ടിടത്ത് തെറ്റിച്ചെഴുതി. അച്ഛന്റെയും മറ്റ് എല്ലാ റെക്കോർഡുകളിലും ACHARY എന്നാണ് ഉള്ളത്. ഇത് രണ്ടും ഒന്നാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഓരോ ആവശ്യങ്ങൾക്കായി ഓരോ തവണയും എടുത്ത് കൊടുക്കേണ്ട അവസ്ഥയായിരുന്നു. അതേപോലെ വീട്ടുപേരിൽ ഉള്ള തെറ്റ്. PALLICKAVEETTIL PUTHENVEEDU എന്നത് എഴുതി വന്നപ്പോൾ PALLICKA-VEETIL-PUTHEN-VEEDU എന്നാൽ നാലു വാക്കായി പിരിച്ചെഴുതി. അതിൽ തന്നെ spelling mistake ഉം. ആദ്യമായി പാസ്പോർട്ട് എടുത്ത സമയത്ത് എസ്എസ്എൽസി ബുക്കിൽ ഉള്ളതുപോലെ മാത്രമേ തരാൻ പറ്റൂ എന്ന് പറഞ്ഞതുകൊണ്ട് അതുപോലെയാണ് അന്ന് പാസ്പോർട്ടിൽ എഴുതി കിട്ടിയത്. അങ്ങനെ എൻറെ ആദ്യ പാസ്പോർട്ടിലെ പേര് ഏറെ വിചിത്രമായിരുന്നു. "PALLICKA-VEETIL-PUTHEN-VEEDU-CHELLAPPAN-ACHARI-HARI-DAS" എന്ന് എട്ടു പേരുകൾ. ഇത് കണ്ടിട്ട് എന്റെ സൗദിയിലെ ആദ്യത്തെ ബോസ് എന്നെ വിളിച്ചിരുന്നത് "പള്ളിക്ക" എന്നായിരുന്നു 😂😂😂... വിദേശയാത്ര ചെയ്യുന്നവർക്ക് നമ്മുടെ പേരിൽ ഒരു അക്ഷരത്തെറ്റ് വന്നാലുള്ള ബുദ്ധിമുട്ട് എന്താണെന്ന് മനസ്സിലാകും. അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ വന്നതുകൊണ്ട് പിന്നീട് ഗസറ്റ് വിജ്ഞാപനം കൊടുത്താണ് പാസ്പോർട്ടിൽ എൻറെ പേരും വീട്ടുപേരും ഒക്കെ തിരുത്തിയത്. കൂടാതെ, സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ ഒരുപാട് സമ്മാനങ്ങൾ വാരിക്കൂട്ടിയ എൻറെ യാതൊരു നേട്ടങ്ങളും അന്ന് എസ്എസ്എൽസി ബുക്കിൽ എഴുതി ചേർത്തില്ല. ആ ഭാഗമൊക്കെ ഇന്നും Blank ആയി കിടക്കുന്നത് കാണുമ്പോൾ എനിക്ക് നല്ല സങ്കടമാണ്. Academically എനിക്ക് ഈ പറഞ്ഞവരെക്കാൾ എല്ലാം ഒരുപാട് ഉയർച്ചകൾ ഉണ്ടായി. പേഴ്സണൽ വൈരാഗ്യങ്ങൾ ഒരു കുട്ടിയുടെ ഇത്തരം കാര്യങ്ങളിൽ അല്ല കാണിക്കേണ്ടത്. ഇതൊക്കെ ഒരു കുട്ടിയുടെ ഭാവി ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളാണെന്ന് തിരിച്ചറിയാനുള്ള വിവരവും വിവേകവും ആ ടീച്ചേഴ്സിന് ഇല്ലായിരുന്നു. സംസ്ഥാന സ്കൂൾ യുവജനോത്സവ വേദികളിൽ കൈപ്പട്ടൂർ ഗവൺമെൻറ് ഹൈസ്കൂളിന്റെ പേര് ഒരുപാട് തവണ കേൾപ്പിച്ച എന്നോട് അതിൻറെ യാതൊരു നന്ദിയും എൻ്റെ സ്കൂളുകാർ അന്ന് കാണിച്ചില്ല. ഇത്രയും ദ്രോഹങ്ങൾ എന്നോട് കാണിച്ച ആ ടീച്ചേഴ്സിനെ ഞാൻ പലപ്പോഴും മനസ്സാ ശപിച്ചിട്ടുണ്ട്. അവർ ചെയ്ത തെറ്റിന്റെ വ്യാപ്തി വളരെ വലുതായത് കൊണ്ട് എനിക്ക് അതിൽ യാതൊരു കുറ്റബോധവും ഇല്ല. ഈ അവസരത്തിൽ എന്നെ സ്നേഹത്തോടെ ചേർത്തുനിർത്തിയ എൻറെ പ്രിയപ്പെട്ട ടീച്ചേഴ്സിനേ നന്ദിയോടെ സ്മരിക്കുന്നു... ❤️❤️🙏🙏

Category

Telephone

Website

Address


Pathanamthitta

Alerts

Be the first to know and let us send you an email when Playback Singer Dr.Haridas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Pathanamthitta.