Mobile Swami
മൊബൈൽ സ്വാമി ( Mobile Swami ). Managing Director - Mobile Hut Pandalam , Kayam
14/10/2022
📌
The most important person on earth continues to be "I". While everybody else is rated at some lesser level that depends on how strong the mood of pseudo-altruistic generosity is that day.
📌
Or to say it another way, egoic carnal mind hides under the guise of love, justifying its blatant arrogance under the pretense of doing it all for love, while never actually surrendering an ounce of narcissistic me-hole-ness to discover the true Source of all love and life.
🙏 Aham ...Brahmasmi 🙏
കാരണം ..അഹം ബ്രഹ്മാസ്മി....🥰
28/06/2021
🔹 #കരയിപ്പിച്ചു_എന്നെ_നീ
🔸 #പ്രിയ_സതീർത്യാ
⛔️ ( സഹപാഠി ആയ ജയൻ ഈ പാവത്തിനെ കുറിച്ച് - മൊബൈൽ സ്വാമി എന്ന പ്രജിത്തിനെ - എഴുതിയ ഒരു ഓർമ കുറിപ്പ് ) ⛔️
പ്രജിത്തേ.. നീ ഓർക്കുണ്ടോ എന്നറിയില്ല! പണ്ട് ഇലക്ട്രോണിക്സ് workshop ഇൽ നടന്ന ഒരു സംഭവം ആണ്. അന്ന് നമ്മൾ വർക്ഷോപ്പിൽ ചെറു ഗ്രൂപ്പുകൾ ആയി ആയിരുന്നല്ലോ experiments ചെയ്തിരുന്നത്. നീയും ഞാനും ഒരു ഗ്രൂപ്പിൽ ആയിരുന്നു. നമ്മൾ അഞ്ചോ ആറോ പേര് ഉണ്ടായിരുന്നു നമ്മുടെ ഗ്രൂപ്പിൽ. നീ ആയിരുന്നു ഗ്രൂപ്പിലെ പുലി. കാരണം നീ experiments എല്ലാം പെട്ടന്ന് ചെയ്യും, വേഗത്തിൽ റിപ്പോർട്ട് എഴുതും. എനിക്ക് ഒരു രണ്ടാം പുലിസ്ഥാനം ഉണ്ടായിരുന്നു. അതിനു കാരണം നീ experiements ചെയ്യുമ്പോൾ അത് നോക്കി വെറുതെ ഡയലോഗ് അടിക്കും. resistor ൻറെ കളർ കോഡ് ശരിയല്ല, ട്രാൻസിസ്റ്റർ ൻറെ കാലുകൾക്കു ബലമില്ല എന്നൊക്കെ തട്ടിവിടും. ഗ്രൂപ്പിലെ മറ്റു കൂട്ടുകാർ അത്ഭുദത്തോടെ എന്നെ നോക്കും.
ഒരു ദിവസം, ഫൈനൽ examinodu അടുപ്പിച്ചുള്ള ഒരു ദിവസമായിരുന്നു. ഒരു expeiment ചെയ്തു തീർക്കാനുണ്ട്.. കുറെ റെക്കോർഡ്‌സ് തീർക്കാനുമുണ്ട്. നമ്മൾ പറഞ്ഞു, ഗ്രൂപ്പിലെ കുറച്ചു പേര് experiment ചെയ്യട്ടെ.. ബാക്കി പേര് റെക്കോർഡ് വർക്ക് ചെയ്യട്ടെ എന്ന്. എല്ലാരും സമ്മതിച്ചു. ഉടനെ ഞാൻ ചാടി കയറി experiment ന്റെ നേതൃത്വം ഏറ്റെടുത്തു. അതാവുമ്പോൾ പണി എളുപ്പാണെന്നു തോന്നി, ഇതുവരെ അത് സ്വന്തമായി ചെയ്യാത്തതകൊണ്ടും പ്രജിത് ഈസി ആയി ചെയ്യുന്നതും കണ്ടതിൽ ഉള്ള ഒരു ആത്മവിശ്വാസം!
പ്രജിത്തും പിന്നെ രണ്ടു പേരും റെക്കോർഡ് ജോലികൾ ഏറ്റെടുത്തു. അവർ കുറച്ചപ്പുറത്തുള്ള desk ലേക്ക് പോയി records ൻറെ പണികൾ ആരംഭിച്ചു.
ഞാനും കൂട്ടരും experiment ചെയ്യാൻ തുടങ്ങി,ഏറെ നേരം കിണഞ്ഞു പരിശ്രമിച്ചു. oscilloscope ഇൽ waveform കാണിച്ചു കൊടുക്കണം! ഒന്നും കിട്ടുന്നില്ല. ഒടുവിൽ അത് വഴി വന്ന മധു മാഷ് നമ്മളുടെ circuit പരിശോധിക്കാൻ സഹായിച്ചു. എന്നിട്ടു ഒടുവിൽ മധു മാഷ് പറഞ്ഞു. ''ആ പോയിന്റ് ഇൽ ഗ്രൗണ്ട് ചെയ്തിട്ടില്ല '' അതും പറഞ്ഞു അദ്ദേഹം പോയി. എല്ലാവരും പരസ്പരം നോക്കി ഗ്രൗണ്ട് ചെയ്തിട്ടില്ല! എന്തായിരിക്കും ഉദ്ദേശിച്ചത്? അവസാനം എല്ലാവരും പ്രതീക്ഷയോടെ എന്നെ നോക്കി.. ഞാൻ കുറെ ആലോചിച്ചു, എന്നിട്ടു പറഞ്ഞു.. ഗ്രൗണ്ട് എന്നാൽ നിലം.. നമ്മൾ നിൽക്കുന്ന ഈ നിലം തന്നെ! അവിടെ connect ചെയ്താൽ നമ്മൾ രക്ഷപ്പെട്ടു! അതുകേട്ടു ചിലർ നെടുവീർപ്പെടുന്നത് ഞാൻ ശ്രദ്ധിച്ചു! അടുത്ത ചോദ്യം അത് എങ്ങനെ connect ചെയ്യും? പിന്നെയും കുറെ നേരത്തെ ആലോചനകൾക്കൊടുവിൽ ഞാൻ എല്ലാവരോടും ആയി പറഞ്ഞു.. നല്ല നീളമുള്ള wire വേണം. അതിന്റെ ഒരറ്റം നമുക്ക് breadboard ഇൽ കണക്ട് ചെയ്യാം. മറ്റേ അറ്റം ആരെങ്കിലും തറയിൽ ചവിട്ടി പിടിക്കണം. verygood idea ആരോ പറഞ്ഞു! ആരോ പോയി wire കൊണ്ടുവന്നു. അത് connect ചെയ്തു മറ്റേ അറ്റം തറയിൽ ചവിട്ടി പിടിച്ചു. എല്ലാവരും വളരെ ആകാംഷയോടെ oscilloscope ഇൽ! പിന്നെയും output ഇല്ല! ഒച്ചയുടെ തരംഗങ്ങൾ മാത്രം! ഒടുവിൽ പ്രജിത്തിനോട് ചെന്ന് കാര്യം പറഞ്ഞു. wire ചവിട്ടി പിടിച്ചു നിൽക്കുന്നത് കണ്ടപ്പോഴേ അവന്റെ കണ്ണിൽ കലി കയറി. %$ #@@%^@$@$$ ശബ്ദം താഴ്ത്തി ഏതൊക്കെയോ തെറി വിളിച്ചു. അന്നാണ് എനിക്ക് മനസിലായത് പ്രജിത്തിന്റെ ഭാഷാ നമ്മുടെ കാസർകോടൻ മലയാളം അല്ല എന്ന്!...
🔹🔹🔹 ികണ്ടത്തിൽ
🔹🔸🔹 From.. .
🔹🔹🔹 1994 Batch THS Cheruvathur
എന്റെ ഫേസ് ബുക്കിൽ 5000 സുഹൃത്തുക്കൾ തികഞ്ഞിട്ട് കുറെ നാളുകൾ ആയി.
അത് കൊണ്ട് ആണ് ഈ പേജ് ഉണ്ടാക്കിയത്..
Click here to claim your Sponsored Listing.
Contact the business
Telephone
Website
Address
Pathanamthitta