Stanley Abraham Ranni
An Evangelist in God's Vineyard
എനിക്കൊരു ഉത്തമഗീതം
എന്റെ പ്രിയനോട് പാടുവാനുണ്ട്
എന്റെ യേശുവിന്നായെഴുതിയ ഗീതം
ഒരു പനിനീർ പൂ പോലെ മൃദുലം;
എന്റെ ഹൃദയത്തെ തൊടുവാൻ, മുറിവിൽ തലോടുവാൻ
യേശുവേ പോലാരെയും ഞാൻ കണ്ടതില്ല
ഇത്രയേറെ ആനന്ദം ജീവിതത്തിലേകുമെന്ന്
യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ല;
പതിനായിരത്തിലതി ശ്രേഷ്ഠൻ;
എനിക്കേറ്റം പ്രിയമുള്ള നാഥൻ
എന്റെ ഹൃദയം കവർന്ന പ്രേമകാന്തൻ
സർവ്വാംഗസുന്ദരനേശു;- എനിക്കൊരു...
മരുഭൂമിയിൽ അർദ്ധപ്രാണനായ്
ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾ
സ്നേഹക്കൊടിയിൽ എന്നേ മറച്ചു;
ഓമനപ്പേർ ചൊല്ലിയെന്നെ മാറോടണച്ചു;- എന്റെ..
സ്വർഗ്ഗഭവനം ഒരുക്കിയതിൽ
വേഗമെന്നെ ചേർപ്പാൻ എന്റെ പ്രിയൻ വന്നിടും
ആ നല്ല നാളിനായ് കാത്തിരുന്നെൻ
സ്നേഹമെന്നിൽ ദിനം തോറും വർദ്ധിച്ചിടുന്നേ;-
Blesson Memana Abraham
Malayalam Christian Song
Christian Songs Malayalam
Christian Super Hit Songs
ഹല്ലേലൂയ്യ ഹോശനാ,ഹല്ലേലൂയ്യ ഹോശനാ,ഹല്ലേലൂയ്യ ഹോശനാ
1 സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതിച്ചിടുവിൻ
യേശു രാജാധിരാജാവിനെ
ഈ പാർത്തലത്തിൽ സൃഷ്ടി കർത്തനവൻ
എന്റെ ഉള്ളത്തിൽ വന്നതിനാൽ
ആ ആ ആനന്ദമേ പരമാനന്ദമേ
ഇതു സ്വർഗ്ഗീയ സന്തോഷമേ
ഈ പാർത്തലത്തിൽ സൃഷ്ടി കർത്തനവൻ
എന്റെ ഉള്ളത്തിൽ വന്നതിനാൽ
2 അവൻ വരുന്ന നാളിൽ എന്റെ കരം പിടിച്ച്
തന്റെ മാറോടണച്ചീടുമേ
ആ സമൂഹമതിൽ അന്നു കർത്തനുമായ്
ആർത്തുഘോഷിക്കും സന്തോഷത്താൽ;-
3 എൻ പാപങ്ങളെ മുറ്റും കഴുകീടുവാൻ
തൻജീവനെ നൽകിയവൻ
വീണ്ടുംവന്നീടുമേ മേഘവാഹനത്തിൽ
കോടാകോടി തൻ ദൂതരുമായ്;-
4 കൺകൾ കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
നാഥാ നിന്നുടെ വരവിനായി
പാരിൽ കഷ്ടതകൾ ഏറും ദിനം തോറുമേ
കാന്താ വേഗം നീ വന്നിടണേ;-
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Pathanamthitta