GCN LIVE

GCN LIVE

Share

Official Channel Of GCN

12/06/2026

കാസർഗോഡിൽ ഞെട്ടിക്കുന്ന പോക്സോ കേസ്; 16-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 25-കാരിക്കെതിരെ കേസ്

കാസർഗോഡ് മേൽപ്പറമ്പിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 25-കാരിയായ യുവതിക്കെതിരെ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായ സ്നേഹ മെർളിനെതിരെയാണ് നടപടി. വീട്ടിലെത്തിയ സമയത്ത് പീഡനം നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഭയവും മാനസിക സമ്മർദ്ദവും കാരണം സംഭവം കുട്ടി ആരോടും വെളിപ്പെടുത്തിയിരുന്നില്ല.

പിന്നീട് കൗൺസിലിംഗിനിടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മേൽപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

അതേസമയം, പ്രതിക്കെതിരെ ഇതിനുമുമ്പും മൂന്ന് പോക്സോ കേസുകൾ നിലവിലുണ്ടെന്നാണ് പോലീസ് പറയുന്നത്. സഹോദരങ്ങളായ ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളും മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട ഒരു കേസും ഉൾപ്പെടെയാണിവ.

12/06/2026

റീൽസ് ചിത്രികരിക്കുന്നതിനിടെ ബൈക്ക് അപകടത്തിൽ യുവാവിന് മരിച്ചു..കരുനാഗപ്പള്ളി മരുതൂർകുളങ്ങര കാട്ടിൽക്കടവ് സ്വദേശി അരവിന്ദ് (18) ആണ് മരിച്ചത്.പോരുവഴി ഇടയ്ക്കാട് കെ.ആർ ഭവനത്തിൽ ആദർശ് (18),തഴവ കൃഷ്ണ ഭവനത്തിൽ ദേവ് കൃഷ്‌ണ (18),തഴവ സ്വദേശി , കാർത്തിക്ക് (18) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇവരെ തിരുവനന്തപുരം,കരുനാഗപ്പള്ളി, ഭരണിക്കാവ് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പുതിയകാവ്-ചക്കുവള്ളി റൂട്ടിൽ തൊടിയൂർ പാലത്തിന് കിഴക്കുവശം പതാരം റോഡിനു സമീപത്തായി വ്യാഴാഴ്ച വൈകിട്ട് 5 കഴിഞ്ഞാണ് അപകടം നടന്നത്.3 ബൈക്കുകളിലായി 6 യുവാക്കളാണ് ഉണ്ടായിരുന്നത്.മുൻപേ പോയ ബൈക്കിലെ യുവാക്കൾ പിറകിലെത്തിയ ബൈക്കുകളുടെ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇതിനിടയിൽ രണ്ട് ബൈക്കുകളുടെ ഹാൻഡിൽ തമ്മിൽ കുരുങ്ങുകയും നിയന്ത്രണം വിട്ട് ഒരു ബൈക്ക് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും മറ്റൊരു ബൈക്ക് ടൈൽ ഷോറുമിലേക്കും ഇടിച്ചു കയറുകയായിരുന്നു.ശൂരനാട് പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

Want your business to be the top-listed Media Company in Pathanapuram?
Click here to claim your Sponsored Listing.

Telephone

Website

Address


Kallumkadavu
Pathanapuram
689695