Deepu Dasan

Deepu Dasan

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Deepu Dasan, Wedding planning service, Pathanapuram.

24/08/2021

അദ്ധ്യായം 9
കാഷായ വസ്ത്രധാരി ഒരു കസേര വലിച്ചിട്ട് നടരാജന്റെ മുന്നിലിരുന്നു.
നടരാജനെ നോക്കി ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു,
“പണ്ട് ഈ ഗ്രാമത്തിൽ ഒരു നെയ്‌ത്തുകാരി പെൺകുട്ടിയുണ്ടായിരുന്നു.
അവൾ അതീവ സുന്ദരിയായിരുന്നു."!!
നടരാജനും ക്ലീനറും പരസ്പ്പരം നോക്കി.
ചായ വരാൻ സമയമെടുക്കുമല്ലോ എന്ന് ചിന്തിച്ച് രണ്ട് പേരും കഥ കേൾക്കാനുള്ള താൽപ്പര്യമെന്നവണ്ണം കസേര ചരിച്ചിട്ട് അയാളെ നോക്കി പറഞ്ഞോളൂ എന്ന രീതിയിൽ മുഖത്ത് ആകാംക്ഷയുടെ ഭാവം വരുത്തി.
ഭാണ്ഡക്കെട്ട് ടേബിളിന് മുകളിൽ വെച്ചുകൊണ്ട് സന്യാസി,
"മറ്റൊരു രീതിയിൽ പറഞ്ഞാ....
അവൾ എത്ര ഭംഗിയുള്ള വസ്ത്രങ്ങൾ നെയ്താലും ആളുകൾ അവളുടെ സൗന്ദര്യവുമായി അതിനെ തുലനം ചെയ്‌ത്‌ ആ വസ്ത്രത്തിന് ഭംഗി കുറവാണെന്ന് പറയും..!!! "
"അതായിരുന്നു അവളുടെ സൗന്ദര്യം.!!"
(രണ്ട് പേരും അവരവരുടെ രീതിയിൽ നെയ്ത്ത്കാരിയുടെ രൂപം ഭാവനയിൽ കണ്ടു)
"അവളുടെ നെയ്‌ത്തിനെപ്പറ്റി നാട്ടിലെല്ലാവരും പറഞ്ഞു തുടങ്ങിയപ്പോ അത്രയ്ക്ക് കഴിവുള്ളവളുടെ കഴിവ് ഒന്ന് കാണണം എന്ന വാശിയിൽ ആ നാട്ടിലെ പ്രഭു തന്റെ സൈന്യത്തിന് വേണ്ടി പുതിയൊരു കൊടിക്കൂറയുണ്ടാക്കാൻ അവളെ ചുമതലപ്പെടുത്തി."!!
(ക്ലീനർ ആ രൂപം നടൻ പ്രകാശ് രാജിന് നൽകി)
"അങ്ങനെ കൊടിക്കൂറയുടെ അവസാന മിനിക്കുപണികളും കഴിച്ച് അവൾ അതുമായി കൊട്ടാരത്തിലെത്തി. "!!
"അന്നാണ് പ്രഭു അവളെ ആദ്യമായി നേരിട്ട് കാണുന്നത്. "!!!
"അവളെ കണ്ട മാത്രേ താനൊരു നാടിന്റെ ഭരണാധികാരിയാണെന്ന് പോലും മറന്ന് അയാൾ അവളെ തന്നെ നോക്കി നിന്നു.!!
"തന്മൂലം പ്രഭുവിന് കൊടിക്കൂറയുടെ ഭംഗി ആസ്വദിക്കാനേ കഴിഞ്ഞില്ല." !!!
"അവളിൽ അനുരക്തനായ പ്രഭു പത്തു നാൾ തന്നോടൊപ്പം കൊട്ടാരത്തിൽ കഴിയണമെന്ന് അവളോട് അഭ്യർത്ഥിച്ചു."!!
"വെച്ചിട്ടാണ്ടാ ചെക്ക്..."
ക്ലീനർ നടരാജനേക്കാൾ ഭാവനയിൽ മുന്നേറി.
"താനൊരു കന്യകയാണെന്നും വിവാഹത്തിന് ശേഷമേ തനിക്ക് മറ്റൊരു ഭവനത്തിൽ കഴിയാൻ സാധിക്കുകയുള്ളു എന്നും അവൾ പ്രഭുവിന്റെ അഭ്യർത്ഥനയെ നിരസിച്ചുകൊണ്ട് മറുപടി നൽകി."!!!
"കേവലം ഒരു നെയ്ത്തുകാരിയായ പെണ്ണ് തന്റെ വാക്കുകളെ ധിക്കരിച്ചത് ഇഷ്ട്ടപ്പെടാത്ത പ്രഭു മാറാ രോഗം വന്ന് ശരീരം പുഴുവരിച്ച ഒരാളെക്കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചു." !!!
നടരാജന്റെ ആകാംക്ഷ വർദ്ധിച്ചു.
"അന്ന് രാത്രി പ്രഭു അവളെ വീണ്ടും കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. "
ക്ലീനർ പ്ലേറ്റ് നീക്കിവെച്ച് സന്യാസിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
സ്വരം താഴ്ത്തി, പറയാൻ പോകുന്ന രംഗത്തിന്റെ ഭാവം കൈകളിൽ വരുത്തി സന്യാസി കഥ പറച്ചിൽ തുടർന്നു,
" ഇരുട്ട് നിറഞ്ഞ ആ രാത്രി മുതൽ പ്രഭു അവളെ ഒരടിമയെപ്പോലെ പത്തുനാൾ തന്റെ കൊട്ടാരത്തിൽ പാർപ്പിച്ചു. "!!
"പതിനൊന്നാംനാൾ അവൾ അവളുടെ ജീവിതത്തിൽ കാണാത്ത തരത്തിലുള്ള വിലയേറിയ തുണിത്തരങ്ങളും മധുര പലഹാരങ്ങളും നൽകി പ്രഭു അവളുടെ രോഗിയായ ഭർത്താവിന്റെ കുടിലിൽ അവളെ തിരിച്ചുകൊണ്ടാക്കി." !!!
കേൾക്കാൻ കൊതിച്ച രംഗം സന്യാസി സെൻസർ ചെയ്ത് പറഞ്ഞതിന്റെ നീരസം മുഖത്ത് കാണിക്കാതെ ക്ലീനർ കഥയിൽ ശ്രദ്ധാലുവായി.
"കുറേ ദിവസങ്ങൾക്ക് ശേഷം പ്രഭുവിന് വീണ്ടും അവളെ കാണണമെന്ന് ആഗ്രഹം തോന്നി. !!
ക്ലീനർ ആക്ടീവായി.. മനസ്സിൽ ചിന്തയുടെ മായിക ലോകം തുറന്നിട്ടു.
'നിലാവിന് നിഴൽ നഷ്ട്ടപ്പെട്ട' ഒരു രാത്രി അയാൾ അവളുടെ കുടിലിലേക്ക് തന്റെ കുതിരപ്പുറത്തെത്തി.!!
"കുടിലിനുള്ളിൽ അവളേയും ഭർത്താവിനേയും കണ്ടെത്താൻ പ്രഭുവിന് കഴിഞ്ഞില്ല. താൻ അവൾക്ക്‌ കൊടുത്ത പട്ട് വസ്ത്രങ്ങൾ ദ്രവിച്ച് പൊടിഞ്ഞ നിലയിൽ നിലത്ത് കിടക്കുന്നത് അയാൾ കണ്ടു. "!!!
"പോട്ട് പുല്ല്.... പിന്നല്ല.... "
രണ്ട് വെട്ടം ചിന്തയുടെ മൂർത്തീഭാവം വരെയെത്തിയ ക്ലീനറുടെ മനസ്സ് സ്വയം പിറുപിറുത്തു.
"തന്റെ ഭൃത്യന്മാരുടെ കണ്ണുവെട്ടിച്ച് അവൾക്ക്‌ ഈ നാട് വിട്ടുപോകാൻ കഴിയില്ലെന്ന് ബോദ്ധ്യമുള്ള പ്രഭു ആ കുടിലിനുള്ളിൽ വിശദമായ പരിശോധന നടത്തി."!!
"ഒടുവിൽ ഒരു മൂലയിൽ താൻ കൊടുത്തുവിട്ട മധുര പലഹാരങ്ങളുടെ ചെറിയ പൊടികൾ ഉറുമ്പുകൾ വലിച്ചു കൊണ്ടുപോകുന്നത് അയാളുടെ
ദൃഷ്ട്ടിയിൽ പെട്ടു. !!!
"ആ ഉറുമ്പുകൾ അയാൾക്ക് നെയ്ത്ത് കാരിയെ കാണിച്ചു കൊടുത്തു."!!
"പ്രഭു താൻ ചവിട്ടി നിൽക്കുന്ന നിലത്തേക്ക് നോക്കി." !!!
"ശരീരം മുഴുവൻ മധുര പലഹാരങ്ങൾ വാരി വിതറി ഉറുമ്പുകൾക്കും പുഴുക്കൾക്കും ആഹാരമായി മാറിയ അവളുടേയും ഭർത്താവിന്റേയും ചിരി പ്രഭുവിന്റെ കാതിൽ മുഴങ്ങി."!!!
നടരാജൻ സന്യാസിയെത്തന്നെ ഭയത്തോടെ നോക്കി.
"പ്രഭു പെട്ടെന്ന് കുടിലുവിട്ട്
പുറത്തേക്കിറങ്ങി. "!!
"മടക്ക യാത്രയിൽ ഒളിച്ചിരുന്ന ശത്രു സൈന്യത്തിന്റെ ആക്രമണത്തിൽ അന്ന് രാത്രി പ്രഭു കൊല്ലപ്പെട്ടു."!!
"കൊട്ടാരമുറ്റത്ത് വെച്ച് പ്രഭുവിന്റെ അന്ത്യകർമ്മങ്ങൾ നടത്തി."!!
"കുറെ നാളുകൾക്ക് ശേഷം സംസ്‌ക്കാരം നടത്തിയ ഭാഗത്തെ മണ്ണ് താനേ ഇളകി മാറി. അതിനുള്ളിൽ പുഴുക്കൾ ഭക്ഷിക്കാതെ ആകാശത്തേയ്ക്ക് നോക്കിക്കിടക്കുന്ന പ്രഭുവിന്റെ ശരീരം കണ്ട് നാട്ടുകാർ ഞെട്ടി."!!!
പ്രഭുവിന്റെ മരണശേഷം മരിച്ചവരുടെയെല്ലാം കുഴിമാടം തുറന്ന് നോക്കി. ഒരാളുടേയും ശരീരത്തിൽ പുഴു കയറിയിട്ടില്ല."!!!
"പരിഭ്രാന്തരായ നാട്ടുകാരിൽ ഓരോരുത്തരും പതിയെ പതിയെ ആ നാട്ടിൽ നിന്നും പലായനം നടത്തി മറ്റൊരു നാട്ടിലഭയം പ്രാപിച്ചു." !!!
"അങ്ങനെ ഉറുമ്പുകളും പുഴുക്കളുമില്ലാത്ത ആ നാട്ടിൽ നിന്നും മുഴുവൻ ജനങ്ങളും ഒഴിഞ്ഞുപോയി."!!
"കാലം കടന്നുപോയി.. "
"ആ നാട്ടിൽ നിന്നും പോയ പല ആളുകളും നെയ്‌ത്തുകാരിയെ സ്വപ്നം കാണാൻ തുടങ്ങി. "!!
"അവരുടെ വിഷമങ്ങൾ അവൾ സ്വപ്നത്തിൽ വന്ന് പരിഹരിച്ചു. "
"അസുഖങ്ങൾ ഭേദമാക്കി."
"ഉറവകൾ സമൃദ്ധമാക്കി." !!!
"അങ്ങനെ അങ്ങനെ അങ്ങനെ....
അവൾ അവർക്ക് ദേവിയായി. "!!!
"കാലക്രമേണ ആണ്ടാൾ അമ്മാളായി…..!!"
"ആ ജനങ്ങൾ തങ്ങളുടെ സ്വദേശത്തേക്ക് തിരിച്ചു വന്നു. അവർ അവരുടെ അമ്മാളിനായി ആ നാട്ടിൽ ഒരു ക്ഷേത്രം പണിതു."!!
"പ്രഭുവിന് അവൾ നെയ്‌ത് നൽകിയ കൊടിക്കൂറ അവർ ക്ഷേത്രത്തിൽ നാട്ടി. അന്നോളം ആ നാട്ടുകാർ കാണാത്ത നിറത്തിലുള്ള കൊടിക്കൂറയുടെ നിറമേതാണെന്നുള്ളത് ഇന്നും അജ്ഞാതമാണ്. "!!!
കണ്ണിമ വെട്ടാതെ നടരാജൻ കാഷായ വസ്ത്രധാരിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു കഥ കേട്ടു.
ഇത്രയും നാൾ താനിവിടെ താമസിച്ചിട്ടും ഇങ്ങനൊരു കഥ ഈ ക്ഷേത്രം ഇവിടെ വന്നതിനെപ്പറ്റി കേട്ടിട്ടില്ലല്ലോ എന്ന രീതിയിൽ ചായയുമായി വന്ന് നിന്ന് കഥ കേട്ട കടക്കാരൻ സന്യാസിയെ നോക്കി ചിന്തിച്ചു.
കഴിച്ച പൊറോട്ട ദഹിച്ച ക്ലീനർ രണ്ട് ഏമ്പക്കം വിട്ട് കടക്കാരന്റെ കൈയ്യിൽ നിന്നും ചായ വാങ്ങി ഒറ്റ വലിക്ക് കുടിച്ചു.
ഉറങ്ങാനായി അച്ഛന്റെ മടിയിൽ കിടന്നുകേട്ട സിമന്തയുടെ കഥയും കാഷായ വസ്ത്രധാരി പറഞ്ഞ സുന്ദരിയായ നെയ്‌ത്തുകാരിയുടെ കഥയും നടരാജന്റെ മനസ്സിലൂടെ കടന്നുപോയി.
"രണ്ട് കഥയിലും ഉറുമ്പുകളുണ്ട്. മധുരവുമുണ്ട്."!!
"നാട്ടിൽ ക്ഷേത്രം ഉണ്ടായിക്കഴിഞ്ഞപ്പോൾ ഉറുമ്പുകളും പുഴുക്കളും ഇനിയൊരിക്കലും നശിച്ചു പോകാതിരിക്കാനായി ജനങ്ങൾ ആണ്ടാളിന് നേർച്ചയായി മധുരം നൽകാൻ തുടങ്ങി.!!
സന്യാസി കഥ തുടർന്നു.
"അന്ന് മുതൽ ഉറുമ്പുകൾക്ക് ഭക്ഷണമായി ആ മധുരം ജനങ്ങൾ ഈ മണ്ണിലേക്ക് വാരി വിതറാൻ തുടങ്ങി.. "!!
അതിന്റെ ഓർമ്മ പുതുക്കലാണ് ഈ പഞ്ചസാര എറിയൽ..." !!!
എന്നു പറഞ്ഞ് തന്റെ ഭാണ്ഡത്തിൽ നിന്നെടുത്ത ഒരു പിടി പഞ്ചസാര മൂന്ന് പേരുടേയും കൈകളിലേയ്ക്ക് പങ്ക് വെച്ച് കൊടുത്ത് കാഷായ വസ്ത്രധാരി ഐതീഹ്യം പറച്ചിൽ നിർത്തി എഴുന്നേറ്റു.
ആ സമയം അങ്ങ് ദൂരെ ആകാശത്ത് പടക്കങ്ങൾ പൊട്ടിച്ചിതറി.
ദേവി ക്ഷേത്ര സന്നിധിയിൽ എത്തിയിരിക്കുന്നു.
നടരാജനും ക്ലീനറും കടക്കാരനും ആ കാഴ്ച്ച നോക്കുന്നതിനിടയിൽ സന്യാസി ഇരുട്ടിൽ മറഞ്ഞു.
തുടരും

24/08/2021

അദ്ധ്യായം 7
സിമന്തയുടെ വീടിന് പിന്നിലായുള്ള തളത്തിൽ ഛായം മുക്കിയ വിവിധ നിറത്തിലുള്ള നൂലുകൾ ഉണക്കാനിട്ടിരിക്കുന്നു.
അവളുടെ അച്ഛൻ രാമലിംഗം ഉണങ്ങിയ നൂലുകൾ തറിയിലെ നെയ്ത്ത് പലകയിൽ വിരിച്ചു കൊണ്ടിരിക്കുന്നു.
സിമന്ത വീടിനോട് ചേർന്നുള്ള പുളിമരത്തിലെ ഊഞ്ഞാലിലിരുന്ന് പണ്ഡിറ്റിന്റെ ഒരു നോവൽ വായിക്കുന്നു. പെട്ടെന്ന് അവളുടെ കണ്ണിൽ നോവലിലെ ഒരു വരി ഉടക്കി. അവൾ ഒന്നുകൂടി ആ വരി വായിച്ചു.
ആ വാക്കിന്റെ അർത്ഥം മനസ്സിലാക്കിയ അവൾ ഊഞ്ഞാലിലിരുന്ന് സന്തോഷത്തിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. !!!
രാമലിംഗം അവിടുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞ അവൾ ഒരു നിമിഷം മൗനത്തിലായി.
പതിയെ ഊഞ്ഞാലിലാടിക്കൊണ്ട്,
"ഈ കഥ വായിച്ചിട്ടാണല്ലേ എന്നോട് വായിക്കൊള്ളാത്ത ആ വാക്ക് പറഞ്ഞത്.... കള്ളൻ!! "
എന്നവൾ മനസ്സിൽ പിറുപിറുത്തു.
നാളുകളേറെയായി തന്നെ വട്ടം കറക്കിയ വാക്കിന്റെ അർത്ഥം കണ്ടുപിടിച്ചതിന്റെ ആലസ്യത്തിൽ ഊഞ്ഞാലിലിരുന്ന് മതിമറന്നാടുന്നതിനിടെ പെട്ടെന്ന് ആ വീട്ടുമുറ്റത്തേയ്ക്ക് ഒരു കുതിര വണ്ടി വന്നു നിന്നു.
കുതിരയുടെ മുരൾച്ച ശബ്ദം കേട്ടപ്പോ തന്നെ അവൾക്ക് മനസ്സിലായി ഋഷി സ്കൂളിൽ വന്നിരുന്ന കുതിരവണ്ടിയായിരുന്നു അതെന്ന്...!!
ഊഞ്ഞാലിലിരുന്ന് അവൾ അച്ഛനെയൊന്ന് നോക്കി.
ആ സമയം പുറത്തെ വാതിലിന്റെ കൊളുത്തിൽ ആരോ മുട്ടി. ആവേശത്തിൽ അവിടേക്ക് പോകാനായി ഇറങ്ങിയ സിമന്തയെ രാമലിംഗം ഒന്ന് നോക്കി. അവൾ ബുക്ക് നിവർത്തി ഊഞ്ഞാലിൽ തന്നെ തിരികെപ്പോയിരുന്നു.
രാമലിംഗം തറിയിൽ നിന്നിറങ്ങി പുറത്തേക്ക് പോയി.
ആ തക്കത്തിന് അവൾ അകത്തെ മുറിയിലേക്കോടി ജനലിലൂടെ പുറത്തേക്ക് നോക്കി.
"കുതിരക്കാരൻ മാത്രാവേ വന്നിട്ടുള്ളൂ."
അവൾ ഒന്നൂടെ ചുറ്റുപാടും കണ്ണോടിച്ചു.
"ഇല്ല... അയാൾ മാത്രവേയുള്ളു. "
അവളുടെ മനസ്സ് മന്ത്രിച്ചു.!!
കുതിരക്കാരൻ രാമലിംഗത്തോട് എന്തോ സംസാരിക്കുന്നുണ്ട്. ഭിത്തിയോട് ചെവി ചേർത്ത് വെച്ച് ആ സംസാരം അവൾ ശ്രദ്ധിച്ചു.
സംസാരത്തിനൊടുവിൽ,
"ബാനർജി കുടുംബത്തിന്റെയാ...
മറ്റുള്ളവർക്ക് ചെയ്‌ത്‌ കൊടുക്കുന്നപോലെയാവല്ല്...
അറിയാല്ലോ... പൈസയ്‌ക്കൊന്നും അങ്ങനെ കണക്ക്‌ പറയുന്ന ആൾക്കാരെല്ലാവര്..
അപ്പോ കാര്യങ്ങളതുപോലെ വേണം ചെയ്യാൻ" !!!
എന്നു പറഞ്ഞൊരു വലിയ തുണിക്കെട്ട് വണ്ടീടെ പിന്നിൽ നിന്നെടുത്ത് രാമലിംഗത്തിന്റെ കൈയ്യിലേക്ക് കുതിരക്കാരൻ കൊടുത്തു.
രാമലിംഗം ആ തുണിക്കെട്ട് വാതിലിനകത്തേക്ക്‌ കൊണ്ടുവന്നു വെച്ചു.
"ആ പിന്നെ..
ഓരോ തുണിയിലും മൂക്കേണ്ട നിറമേതാന്ന് ദാ.. ഈ കടലാസ്സിലെഴുതീട്ടുണ്ട്‌..." !!
എന്നുപറഞ്ഞൊരു കടലാസ് രാമലിംഗത്തിന്റെ നേരെ നീട്ടി...." !!
രാമലിംഗം അത് വായിക്കുന്നതിനിടയിൽ,
"സൂക്ഷിച്ചു വേണം. എല്ലാം നല്ല വിലയുള്ള തുണിയാ.." !!
രാമലിംഗം തലയാട്ടി.
അവൾ പെട്ടെന്ന് ആ മുറിയിൽ നിന്നിറങ്ങി തുണിക്കെട്ട് വെച്ച ഭാഗത്തേക്ക് ചെന്ന് പുറത്തേക്കൊന്ന് നോക്കിയതിന് ശേഷം പതിയെ അതിന്റെ കെട്ടഴിച്ചു.
"ഋഷിയുടെ കുപ്പായം ഇതിൽ ഉണ്ടോ" എന്നുള്ളതായിരുന്നു അവളുടെ നോട്ടത്തിന്റെ ഉദ്ദേശ്യം.
"പറഞ്ഞത് ശരിയാണ്..
കണ്ടാത്തന്നറിയാം ഇതിനൊക്കെ നല്ല വിലയുണ്ടെന്ന്. ഇതിനൊക്കെ ഈ നിറം തന്നെ പോരേ "
എന്ന് ചിന്തിച്ച് ഓരോന്നും എടുത്തു നോക്കി.
പെട്ടെന്ന് തൂവെള്ള നിറത്തിലുള്ള ഒരു കുപ്പായം അവളുടെ കൈയ്യിൽ പെട്ടു. അത് നിവർത്തി നോക്കി. ഋഷിയുടെ കുപ്പായം തന്നെ.
ആ കുപ്പായത്തിലൂടെ അവളുടെ വിരലുകളോടിച്ചു. കുപ്പായത്തിന്റെ ഹൃദയ ഭാഗത്തേക്കവൾ നോക്കി. തന്റെ നെറ്റിയിൽ നിന്നടർന്നു വീണ സിന്ദൂരത്തിന്റെ നേർത്ത കറ അവിടെ പറ്റിപ്പിടിച്ചിരിക്കുന്നതവൾ കണ്ടു. അതിലവൾ തലോടി. ചുരുട്ടിപ്പിടിച്ച കുപ്പായത്തിന്റെ അറ്റം നെഞ്ചോട് ചേർത്തുവെച്ചു.
ആ സമയം പച്ചോലകൊണ്ട് മെടഞ്ഞ ഒരു ചെറിയ വട്ടിയുമായി രാമലിംഗം അകത്തേക്ക് വന്നു. അച്ഛൻ വന്നതുകണ്ട്‌ അവൾ പെട്ടെന്ന് കുപ്പായം മറ്റു തുണികൾക്കിടയിലേക്ക് വെച്ച് ഒന്നും സംഭവിക്കാത്ത രീതിയിൽ അയാളെ നോക്കി ഒന്ന് ചിരിച്ചു.
അകത്തേക്ക് വന്ന രാമലിംഗത്തിന്റെ മുഖം സന്തോഷംകൊണ്ട് വീർപ്പുമുട്ടിയ അവസ്ഥയിലായിരുന്നു.
വന്നപാടെ കൈയ്യിലിരുന്ന കൂട നിലത്തേക്ക് വെച്ചുകൊണ്ടയാൾ അവളോട് പറഞ്ഞു,
"മൂന്നു പട്ടു സാരി നെയ്യാനുള്ള കാശ് തന്നിട്ടൊണ്ട്..
മൂന്നും സിമന്തയാ..." !!!
എന്ന് പറഞ്ഞ് മടിക്കുത്തീന്നെെടുത്ത പണം അവളെ കാണിച്ചു.
പണത്തെ നോക്കാതെ നിലത്തു വെച്ച കൂടയിലേക്കവൾ നോക്കി. കൂട നിറയെ മധുര പലഹാരമായിരുന്നു.
അതിന്റെ ഭംഗി കണ്ടാൽത്തന്നറിയാം ഈനാട്ടിലുണ്ടാക്കിയ പലഹാരമൊന്നുമല്ലതെന്ന്....
തേൻ ഒലിച്ചിറങ്ങുന്നപോലെ മധുരം അതിന്റെ മുകളിൽ ഉരുക്കിയൊഴിച്ചിരിക്കുന്നു. ഋഷി തനിക്കായ് കൊടുത്തു വിട്ട സമ്മാനമാണെന്നവൾ മനസ്സിൽ അവളോട് തന്നെ പറഞ്ഞ് കൊണ്ട് കൈയ്യിലിരുന്ന പണ്ഡിറ്റിന്റെ ബുക്കിൽ രാമലിംഗം കാണാതെ ചുംബിച്ചു.
കൂടയുടെ ഒരു വശത്തായി വെച്ചിരിക്കുന്ന ഭംഗിയുള്ളതും കട്ടിയുള്ളതുമായ ഒരു കടലാസ് അവളുടെ ശ്രദ്ധയിൽ പെട്ടു. അവളതെടുത്തു നോക്കി.
അതിലെഴുതിയിരിക്കുന്നത് വായിക്കുന്നതിനിടയിൽ പണമെണ്ണിക്കഴിഞ്ഞ രാമലിംഗം,
"ബാനർജീടെ മോന്റെ കല്യാണമാ....!!
അവർടെ നാട്ടീന്ന് തന്നൊള്ളയാ പെണ്ണ്....!!
എന്തായാലും ചേല അവിടുന്നെടുക്കാൻ അവർക്ക് തോന്നീല്ലല്ലോ....!!
അതാണ് നമ്മള് ചെയ്യുന്ന ജോലീടെ മഹിമ.!!!
അവൾ തന്റെ കൈയ്യിലിരുന്ന വിവാഹ ക്ഷണക്കത്തിലെ വരന്റെ പേര് നോക്കി.
"ഋഷികേശ് മുഖർജി "!!!
ആ പേര് വായിച്ചപ്പോൾ അവളുടെ ഹൃദയത്തിൽ ഒരിടിത്തീ വെട്ടിയ പോലെ തോന്നി.
അവൾ തന്റെ അച്ഛനെ നോക്കി.
തുണിക്കെട്ടുകളുടെ മുകളിൽ കിടന്ന ഋഷിയുടെ കുപ്പായമെടുത്ത് കുതിരക്കാരൻ നൽകിയ തുണികളുടെ എണ്ണവും അതിൽ മുക്കേണ്ട ഛായത്തിന്റെ വിവരവും അടങ്ങിയ കടലാസിലേക്ക് നോക്കി,
"ആ ഇതിലും സിമന്തയാ മൂക്കേണ്ടേ.... " എന്ന് പറഞ്ഞവളുടെ അടുത്തേക്ക് വന്ന്,
"നീയൊരു കാര്യം ചെയ്യ്.... ഇതില് ഛായം മുക്ക്. അപ്പോഴേക്കും ഞാൻ പോയി കൊറച്ച് നൂലൂടെ വാങ്ങീട്ട് വരാം... കല്യാണവായോണ്ട് മൂന്നാല് സാരിയൂടെ ഒണ്ടാക്കി വെക്കാം. പണക്കാരല്ലയോ "...
എന്ന് പറഞ്ഞു വേഗത്തിൽ പുറത്തേക്ക് പോയി.
രാമലിംഗം വീടിന്റെ വാതിൽ കടന്ന് മുറ്റത്തേക്കിറങ്ങുന്നതിനിടയിൽ അവളുടെ കൈയ്യിലിരുന്ന പണ്ഡിറ്റിന്റെ നോവലും ക്ഷണക്കത്തും നിലത്തേക്ക് വീണു.
ഒപ്പം ചോര നിറമുള്ള കണ്ണുനീർ തുള്ളികളും.
ഒരു നെടുവീർപ്പോടെ അവൾ നിലത്തേക്കിരുന്നു. ആകാശം ഇരുണ്ടു മൂടുന്നതായി അവൾക്ക് തോന്നി.
അവൾ തൂവെള്ള നിറത്തിലുള്ള ആ കുപ്പായത്തിലേക്ക് നോക്കി.
"സിമന്തേന്നൊര് നിറോണ്ട്.... ഏത് നിറത്തിലുളള വസ്ത്രത്തിനേയും അതിന്റെ പൂർവ്വ നിറത്തിൽ നിന്ന് പുതിയ ഒന്നിലേക്ക് മാറ്റാനുള്ള ഒരു ഛായക്കൂട്ട് ".!!!
താൻ ഋഷിയോട് പറഞ്ഞത് അവൾ ഓർത്തെടുത്തു.
"തന്റെ സിന്ദൂരം മായിക്കാനായി അയാൾ തിരഞ്ഞെടുത്തിരിക്കുന്നത് തന്നേ തന്നെയാണ് "!!!
മനസ്സിൽ കളങ്കമില്ലാത്ത അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"ആ നിറനിത്തിരി വിലക്കൂടുതലാ...."!!!
അവൾ വീണ്ടും താൻ പറഞ്ഞ വാക്കുകൾ ഓർത്തു.
മനസ്സിലെന്തോ തീർച്ചപ്പെടുത്തിയ പോലെ അവളെഴുന്നേറ്റു.
അവൾ ഛായക്കൂട്ടുകളോരോന്നുമെടുത്തു.
നിശ്ചിത അനുപാതത്തിലെടുത്ത ഛായങ്ങളിൽ നിന്നും അവൾ പുതിയൊരു കൂട്ടുണ്ടാക്കി. അന്നോളം ഒരു വസ്ത്രത്തിലും മുക്കാത്ത ഒരു ഛായക്കൂട്ട്.
തൂവെള്ള നിറത്തിലുള്ള കുപ്പായം ആ ഛായത്തിൽ മുക്കി നിവർത്തി നോക്കി. അവളുടെ നിഴൽ അവളതിൽ കണ്ടു.
"നിലാവിന്റെ നിഴലില്ലാതാകുമ്പോൾ " അയാളേയിനി എല്ലാവർക്കും തിരിച്ചറിയാൻ കഴിയുമെന്ന് അവൾ തീർച്ചപ്പെടുത്തി. അതിന്റെ തെളിവായി സിന്ദൂരത്തിന്റെ കറ പറ്റിയ ഭാഗം പുതിയൊരു നിറമെന്ന വണ്ണം തെളിഞ്ഞു നിന്നു.
മനസ്സിൽ ആ നിറത്തിന് അവൾ ഒരു പേരുമിട്ടു.
അവൾ ആ നിറത്തിന് മുകളിൽ വിരലുകൾ തൊട്ടു കൊണ്ട് പറഞ്ഞു,
"എന്നേക്കാൾ വിലയുള്ള
ഛായക്കൂട്ടാണിത്."!!!
അവൾ അങ്ങനെ ചിന്തിക്കുന്നതിനിടയിൽ കൂടയിലെ മധുരപ്പലഹാരത്തിൽ നിറയെ ഉറുമ്പുകൾ കയറി. കുറച്ച് സമയത്തിനുള്ളിൽ വലിയ കൂട്ടമായെത്തിയ ഉറുമ്പുകൾ കൂടയിലെ മധുരത്തിന് മുകളിൽ ഒരു ആവരണമെന്ന പോലെ പൊതിഞ്ഞു.
അത് വലിയ ഒരു കൂട്ടമായി.
കൂട നിറയെ ഉറുമ്പുകളായി.!!!
അവൾ ചിരിച്ചുകൊണ്ട് ആ കൂടയിലേക്ക് നോക്കി. അപ്പോൾ അവളുടെ കണ്ണുകൾ തീക്കനൽ പോലെ ജ്വലിക്കുന്നുണ്ടായിരുന്നു.
ചെറുപ്പത്തിൽ ഉറങ്ങാനായി അച്ഛന്റെ മടിയിൽ കിടന്ന് കേട്ട "ഉറുമ്പുകൾ കഴിച്ച ആ മധുര പലഹാരത്തിന്റെ രുചി " ശൂലവാഹകർ വലിച്ചെറിഞ്ഞ പഞ്ചസാര മുത്തുകൾക്കുണ്ടായിരുന്നു എന്ന് ഘോഷയാത്രക്കിടയിലെ തീ നാളങ്ങൾക്കിടയിൽ നിന്ന് നടരാജൻ ഓർത്തെടുത്തു.
തുടരും.

Want your business to be the top-listed Event Planning Service in Pathanapuram?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Pathanapuram
689695