Webcard

Webcard

Share

Do you want a high profile. We can make it happen

21/07/2022
09/07/2022

എല്ലാ കൂട്ടുകാർക്കും ബക്രീദ് ആശംസകള്🥰🥰🥰

വിക്ഷേപണം കഴിഞ്ഞയുടൻ ഹബിളിനു കിട്ടിയത് കുപ്രസിദ്ധി.. 21/05/2022

ദൃശ്യവിസ്മയത്തിന്റെ 32 വർഷങ്ങൾ
-------‐------------------------------------------------------
പ്രകാശം ഒരു വിദ്യുത് കാന്തിക തരംഗമാണെന്ന് നമുക്കറിയാം. നമ്മുടെ കണ്ണിനു തിരിച്ചറിയാൻ പറ്റുന്ന ഏക വിദ്യുത്കാന്തികതരംഗമാണ്‌ ദൃശ്യപ്രകാശം. ഇത് വിദ്യുത് കാന്തിക വർണ്ണരാജിയിലെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്. നാം കാണുന്ന ദൃശ്യപ്രകാശം എന്നത് അതിൽ 400 നാനോ മീറ്റർ മുതൽ 700 നാനോ മീറ്റർ വരെ തരംഗ ദൈർഘ്യമുള്ള തരംഗങ്ങളാണ്. 700 നാനോ മീറ്ററിനു മുകളിലും 400 നാനോ മീറ്ററിനു താഴെയും ദൈർഘ്യമുള്ള തരംഗങ്ങളെ നമ്മുടെ കണ്ണുകൾക്ക് കാണാൻ സാധിക്കില്ല. നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത തരംഗങ്ങൾക്ക് ജ്യോതിശ്ശാസ്ത്രത്തിൽ വലിയ പ്രാധാന്യമാണുള്ളത്.
ഇത്തരത്തിൽ കാണാൻ കഴിയാത്ത പല പ്രകാശങ്ങളുണ്ട്. റേഡിയോ തരംഗങ്ങൾ, മൈക്രോവേവ്, ഇൻഫ്രാറെഡ്, അൾറ്റ്രാവയലറ്റ്, എക്സ് റേ, ഗാമ റേ എന്നിങ്ങനെയാണവ. ഇവയിൽ റേഡിയോ തരംഗങ്ങളും ദൃശ്യപ്രകാശത്തിനും മാത്രമേ അന്തരീക്ഷത്തിലൂടെ കടന്ന് ഭൂമിയിലെത്താൻ സാധിക്കൂ. ബാക്കി എല്ലാത്തിനേയും അന്തരീക്ഷം തടയുന്നു. ഈ ഭൂമിയിലെത്താൻ കഴിയാതെ പോകുന്ന പ്രകാശത്തെ കാണാൻ അന്തരീക്ഷത്തിന്റെ പുറത്ത് പോയാൽ മതി. ബഹിരാകാശദൂരദർശിനികൾ ചെയ്യുന്നത് അത് തന്നെയാണ്. ബഹിരാകാശ ദൂരദർശിനികളുടെ സ്ഥാനം അന്തരീക്ഷത്തിന് പുറത്തായതിനാൽ എല്ലാ പ്രകാശത്താലും പ്രപഞ്ചത്തെ നോക്കിക്കാണാൻ അതിനു സാധിക്കുന്നു. ഫോട്ടോഗ്രഫിയുടെ സഹായത്തോടെ ഈ കാഴ്ച്ചയെ മനുഷ്യന് കാണത്തക്കവിധം പകർത്താനുമാവുന്നു.

ഭൂമിയിലിരുന്നുകൊണ്ട് ആകാശം നിരീക്ഷിച്ചിരുന്ന മനുഷ്യന് അതിനുപ്പുറം ബഹിരാകാശത്തുനിന്നും അനന്തതയിലേക്ക് നോക്കാനുള്ള കാഴ്ച്ച സാധ്യമാക്കുന്ന ആകാശക്കണ്ണുകളാണ് ബഹിരാകാശ ദൂരദർശിനികൾ. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സഹായത്തോടെ ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ നിർമ്മിച്ച് ഡിസ്കവറി സ്പേസ് ഷട്ടിലിന്റെ സഹായത്തോടെ ബഹിരാകാശത്തെത്തിച്ച അത്തരമൊരു ദൂരദർശിനിയാണ് HST അല്ലെങ്കിൽ ഹബിൾ എന്ന് അറിയപ്പെടുന്ന ഹബിൾ ബഹിരാകാശ ദൂരദർശിനി.
ഇത് ആദ്യത്തെ ബഹിരാകാശ ദൂരദർശിനിയൊന്നുമല്ല; എന്നാല്‍ ഇത് വൈവിധ്യപൂർണ്ണമായ ഒന്നാണെന്നതിൽ സംശയമില്ല. മനുഷ്യൻ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഉൽ‌പാദനക്ഷമമായ ശാസ്ത്രീയ ഉപകരണങ്ങളിലൊന്ന്.

ചരിത്രത്തിൽ ഇടം നേടിയ ബഹിരാകാശ ദൂരദർശിനിയാണ് ഹബിൾ സ്പേസ് ടെലസ്ക്കോപ്പ്. ഏതാനും വർഷങ്ങളിലെ പ്രവർത്തന ആയുസ്സ് പ്രതീക്ഷിച്ചിരുന്ന ഹബിൾ അതെല്ലാം മറികടന്ന് 32 വർഷം പിന്നിട്ടു. ഭൂമിയിൽ നിന്ന് 547 കി.മീ. ഉയരത്തിൽ മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിൽ അത് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണ്.
ഓരോ 95.42 മിനുട്ടിലും ഹബിൾ ഭൂമിക് ചുറ്റും ഒരു വട്ടം പൂർത്തിയാക്കുന്നു. ഭൂമിക്ക് ചുറ്റും ഇതിനകം ഹബിൾ 4 ബില്ല്യൺ മൈലിലധികം ചുറ്റി സഞ്ചരിച്ചു.

ഇക്കാലമത്രയും ബഹിരാകാശത്തെ നിരവധി രഹസ്യങ്ങളും വിചിത്ര കാഴ്ചകളും അത് ഭൂമിയിലെത്തിച്ചു. ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, നെബുലകൾ, താരാപഥങ്ങൾ തുടങ്ങിയ ആകാശ വസ്തുക്കളുടെ വ്യക്തതയുള്ള ചിത്രങ്ങൾ. നമ്മൾ കണ്ടിട്ടുള്ള പ്രപഞ്ചത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും ഹബിൾ പകർത്തി നമുക്ക് സമ്മാനിച്ചതാണ്.
വിജ്ഞാനത്തിന്റെയും സൗന്ദര്യത്തിന്റെയും ഒരു പുതിയ ലോകത്തെയാണ് ഹബ്ള്‍ ദൂരദർശിനിയിലൂടെ രൂപപ്പെട്ട പ്രതിബിംബങ്ങളും ചിത്രങ്ങളും നമുക്ക് കാണിച്ചുതന്നത്. ലോകത്തിലെ മഹാചിത്രകാരന്മാര്‍ വരയ്ക്കുന്ന നിറക്കൂട്ടുകളെ വെല്ലുന്ന നിറങ്ങളുടെ സംഘാതത്തെ ഈ ദൂരദര്‍ശിനി നിര്‍മിച്ചെടുത്തു. ആരിലും അത്ഭുതമുളവാക്കുന്നതും ആരുടേയും ജിജ്ഞാസയെ ഉത്തേജിപ്പിക്കുന്നതുമാണത്.

ഹബിൾ കണ്ടെത്തിയ കാര്യങ്ങൾ പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ മുൻകാല ധാരണകളെ പാടേ മാറ്റിമറിച്ചിട്ടുണ്ട്. ജ്യോതിശാസ്ത്ര ചരിത്രത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയിട്ടുള്ള മറ്റൊരു നിരീക്ഷണ ശാലയുമുണ്ടായിട്ടില്ല. പ്രപഞ്ച വികാസത്തിന്റെ തോത് നിർണ്ണയിക്കുന്നതുപോലുള്ള ജ്യോതിശാസ്ത്ര മുന്നേറ്റത്തിന് കാരണമായ നിരവധി കണ്ടെത്തലുകൾക്ക് ശാസ്ത്ര ലോകത്തെ അത് സഹായിച്ചു. പ്രപഞ്ച വികാസം സാവധാനത്തിലാകുമെന്നാണ് ശാസ്ത്രം കരുതിയിരുന്നത്; എന്നാൽ വികാസം വർധിക്കുന്നതായാണ് ഹബ്ബിളിന്റെ കണ്ടെത്തൽ. ഇത്തരം പഠനങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ ചിത്രങ്ങൾ ഇതിനോടകം ഹബിൾ ഭൂമിയിലേക്ക് അയച്ചുകഴിഞ്ഞു. നക്ഷത്രങ്ങളുടെ രൂപീകരണവും വികാസവുമുൾപ്പെടെയുള്ള കാഴ്ചകളിലാണ് ഹബിളിന്റെ ‘സ്പെഷലൈസേഷൻ'. ഹബിളിന്റെ ഓരോ കണ്ടെത്തലും പുതിയ ശാസ്ത്രശാഖകളുടെ രൂപീകരണത്തിലേക്ക് നയിക്കുകയാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. കാരണം ഇതുവരെ കാണാത്ത കാഴ്ചകളാണ് അത് മുന്നിലെത്തിക്കുന്നത്!
ദൗത്യം ആരംഭിച്ചതിനുശേഷം ഹബിൾ 1.3 ദശലക്ഷത്തിലധികം നിരീക്ഷണങ്ങൾ നടത്തി. ഓരോ ആഴ്ചയും ഏകദേശം 140 ഗിഗാബൈറ്റ് ഡാറ്റയാണ് ഹബിൾ ഭൂമിയിലേക്ക് ഇങ്ങനെ കൈമാറിയത്.
ഈ ഡാറ്റകൾ കൈകാര്യം ചെയ്ത ജ്യോതിശാസ്ത്രജ്ഞർ15,000 ത്തിൽ അധികം ശാസ്ത്രീയ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചുകഴീഞ്ഞു.
നക്ഷത്രങ്ങളുടെ ജനനത്തിന്റെയും മരണത്തിന്റെയും വിശദമായ ചിത്രങ്ങൾ, കോടിക്കണക്കിന് പ്രകാശവർഷം അകലെയുള്ള താരാപഥങ്ങൾ, പ്രകാശം ഉൾപ്പെടെ ചുറ്റുമുള്ള എല്ലാം വലിച്ചെടുക്കുന്ന തമോഗർത്തങ്ങൾ, വ്യാഴത്തിന്റെ അന്തരീക്ഷത്തിലേക്ക് ഇടിച്ചു കയറിയ ധൂമകേതുക്കളുടെ ഭാഗങ്ങൾ എന്നിവയുടെയെല്ലാം വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പ്രപഞ്ചത്തിന്റെ പ്രായവും വലുപ്പവും കണക്കാക്കാൻ ഹബിൾ എടുത്ത ചിത്രങ്ങൾ ശാസ്ത്രജ്ഞരെ സഹായിച്ചിട്ടുണ്ട്. കാലം കഴിയുന്തോറും പ്രപഞ്ചം വേഗത്തിലും വേഗത്തിലും വികസിക്കാൻ കാരണമാകുന്ന ഡാർക്ക് എനർജിയെ കുറിച്ച് ധാരണ ഉണ്ടാക്കുന്നതിനും ഈ ദൂരദർശിനി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
നമ്മുടെ സൂര്യനു സമാനമായ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളുടെ അന്തരീക്ഷവും ഹബിൾ പഠിച്ചിട്ടുണ്ട്. ഇതിലൂടെ അവിടത്തെ രാസവസ്തുക്കളുടെ സാന്നിധ്യവും തിരിച്ചറിയാൻ സാധിച്ചു. ഗാലക്സികളുടെ നടുക്ക് തമോദ്വാരങ്ങൾ ഉണ്ടെന്നാണ് മറ്റൊരു കണ്ടെത്തൽ. തമോദ്വാരത്തിന്റെ വലിപ്പവും ഗാലക്സികളുടെ നടുക്കുള്ള മുഴയുടെ വലിപ്പവും തമ്മിലുള്ള ബന്ധവും ഹബിളിന്റെ നിരീക്ഷണത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞു.

മിൽക്കിവേ ഗ്യാലക്സിയിലെ ഒരുവിധപ്പെട്ട ദൂരക്കാഴ്ചകളെല്ലാം ഹബിളിന്റെ കണ്ണിൽപ്പെടും. പക്ഷേ ഇത്രയടുത്തായിട്ടും ഹബിളിന് നോക്കാനാകാത്ത ഒരു കൂട്ടരുമുണ്ട്– സൂര്യനും ബുധനും. വൻതോതിൽ പ്രകാശ രശ്മിമകൾ സൂര്യനിൽ നിന്നും വരുന്നതിനാൽ ഇവയിലേക്ക് തിരിഞ്ഞാൽ ദൂരദർശിനിയുടെ സെൻസറുകൾ നശിച്ചു പോകുമെന്നതായിരുന്നു കാരണം.

ഇക്കാലമത്രയും നാസയുടെ അഭിമാനസ്തംഭമായി സ്തുത്യർഹമായ സേവനം ഹബിൾ കാഴ്ചവച്ചതോടൊപ്പം ലോകത്തുള്ള ആർക്കും ഉപയോഗിച്ചു നോക്കാവുന്ന തരത്തിൽ നാസ അതിനെ പൊതുസ്വത്താക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴും ബഹിരാകാശത്ത് ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുന്ന ഹബിൾ
ഇനിയും ഏതാനും വർഷങ്ങൾ കൂടി നമുക്ക് വിസ്മയകരമായ പ്രപഞ്ച ചിത്രങ്ങൾ സമ്മാനിക്കും എന്ന് തന്നെകരുതാം.

കുപ്രസിദ്ധിയിൽ തുടങ്ങി ചരിത്രമായി മാറിയ ഹബിളിനെകുറിച്ച്- ഈ വീഡിയോ കാണുക.

വിക്ഷേപണം കഴിഞ്ഞയുടൻ ഹബിളിനു കിട്ടിയത് കുപ്രസിദ്ധി.. ഒരു ടെലസ്ക്കോപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗവും സങ്കീർണ്ണ നിർമാണപ്രക്രിയ ആവശ്യമായി വരുന്നതുമായ ഭാഗമാണ് .....

17/05/2022

Work for client

Want your business to be the top-listed Business in Pattambi?
Click here to claim your Sponsored Listing.

Telephone

Address


Pattambi

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm